jalavaidyutha padhathi


കേരളത്തിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി? Ans : ഇടുക്കി
1.       കേരളത്തിലെ ഒന്നാമത്തെ ജല വൈദ്യുത പദ്ധതി ഏത്  = പള്ളിവാസൽ
2.      ഏഷ്യയിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി ഏത്  = ഇടുക്കി
3.     കേരളത്തിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി ഏത്  = ഇടുക്കി
4.      കോയമ്പത്തൂർ പട്ടണത്തിൽ ജലവിതരണം നടത്തുന്ന കേരളത്തിലെ അണക്കെട്ട്
                     ശിരുവാണി അണക്കെട്ട്, പാലക്കാട്
·         ജനപങ്കാളിത്തത്തോടെ നിർമ്മിച്ച കേരളത്തിലെ ആദ്യ മിനി ജലവൈദ്യുത പദ്ധതി
                     മീൻവല്ലം പദ്ധതി, തൂതപ്പുഴ (പാലക്കാട്)
·         കേരളത്തിൽ ഏറ്റവും കൂടുതൽ ജലം ഉൾകൊള്ളുന്ന ഡാം
                     പറമ്പിക്കുളം ഡാം, പാലക്കാട്

കേരളത്തിലെ ജലവൈദ്യുത നിലയങ്ങള്‍*________________
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയാണ് പള്ളിവാസൽ ജലവൈദ്യുത പദ്ധതി. പെരിയാറിന്റെ ഒരു പോഷകനദിയായ മുതിരപ്പുഴയാറ്റിലാണ് പദ്ധതി. 1946 ആണു് പള്ളിവാസൽ ജലവൈദ്യുത പദ്ധതി ആരംഭിച്ചതു്.ഇടുക്കി ജില്ലയിലെ പള്ളിവാസലിലാണ് പദ്ധതി സ്ഥിതി ചെയ്യുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിപ്പമേറിയ ഭൂഗർഭ ജല വൈദ്യുത നിലയമാണ് മൂലമറ്റം പവർ ഹൗസ് ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ ഭാഗമായാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്, ഇടുക്കി ജില്ലയിലെ മൂലമറ്റത്താണ് പവർ ഹൗസ് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ സ്ഥാപിത ശേഷി 780 മെഗാ വാട്ടാണ്. മൂലമറ്റം പവർ ഹൗസിലേക്ക് പൊതു ജനങ്ങൾക്ക് പ്രവേശനം ലഭ്യമല്ല. ഇടുക്കി അണക്കെട്ടിൽ നിന്നും 46 കിലോമീറ്റർ ദൂരത്തായി നാടുകാണി മലയുടെ താഴ്വാരത്താണ് പവർഹൗസ് സ്ഥാപിച്ചിരിക്കുന്നത്
ടുക്കി ജില്ലയിൽ, പെരിയാർ നദിക്കു കുറുകെ നിർമിച്ചിട്ടുള്ള അണക്കെട്ടാണ് ഇടുക്കി അണക്കെട്ട്. വൈദ്യുതോല്പാദനമാണ് അണക്കെട്ടിന്റെ ഉദ്ദേശ്യം. ഏഷ്യയിലെആദ്യത്തെ കമാന അണക്കെട്ടാണിത്. 1976 ഫെബ്രുവരി 12 ന്അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു. 839 മീറ്റർ ഉയരമുള്ള കുറവൻ മലയെയും, 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തിൽ പെരിയാറിന്കുറുകെയാണ് അണക്കെട്ട്നിർമ്മിച്ചിരിക്കുന്നത്. 780 മെഗാവാട്ട്ഉല്പാദന ശേഷിയുള്ള പദ്ധതിയുടെ ഊർജ്ജോല്പാദനകേന്ദ്രം മൂലമറ്റത്താണ്‌. നാടുകാണി മലയുടെ മുകളിൽനിന്ന്‌ 750 മീറ്റർ അടിയിലുള്ള ഭൂഗർഭ വൈദ്യുതനിലയം ഇന്ത്യയിലെ ഏറ്റവും വലുതുമാണ്‌.

കോഴിക്കോട് ജില്ലയിലെ  കുറ്റ്യാടി പദ്ധതി .ഒരു വിവിധോദ്ദേശ്യ പദ്ധതിയായ ഇത് അടിസ്ഥാനപരമായി ഒരു ജലവൈദ്യുത-ജലസേചന പദ്ധതിയാണ് . കുറ്റ്യാടി പദ്ധതിയുടെ പവർഹൗസ് കക്കയത്താണ് സ്ഥിതിചെയ്യുന്നത്.. വൈദ്യുതി ഉത്പാദിപ്പിച്ചശേഷം വെള്ളം പെരുവണ്ണാമൂഴിയിൽഎത്തുന്നു. പെരുവണ്ണാമൂഴിയിലെത്തുന്ന ജലം ഇവിടെ അണകെട്ടിതടഞ്ഞുനിർത്തിയാണ് ജലസേചന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്.
കേരളത്തില്ജലവൈദ്യുതി ഉല്പാദിപ്പിക്കുന്ന രണ്ട് സ്വകാര്യ പദ്ധതികളാണ് മണിയാറും കുത്തുങ്കലും. ഇടുക്കി ജില്ലയിലെ രാജാക്കാട് പഞ്ചായത്തിലാണ് 21 മെഗാവാട്ട് ഉല്പാദനശേഷിയുള്ള കുത്തുങ്കല്‍. 12 മെഗാവാട്ട് പത്തനംതിട്ടയിലെ മണിയാറില്നിന്നാണ് ഉല്പാദിപ്പിക്കുന്നത്.


*ചെങ്കുളം: പള്ളിവാസല്പദ്ധതിയോടനുബന്ധിച്ച് സ്ഥാപിച്ചു. പള്ളിവാസല്പദ്ധതിയില്നിന്ന് ഉല്പാദനം കഴിഞ്ഞ് പുറത്തുകളയുന്ന വെള്ളം പ്രധാനമായും ഉപയോഗിക്കുന്നു. 1954ല്പ്രവര്ത്തനം തുടങ്ങി.
*നേര്യമംഗലം: ഇടുക്കിയിലെ ചെങ്കുളം, പന്നിയാര്പദ്ധതികളിലെയും മുതിരപ്പുഴയിലെയും ജലം ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്നു. 1961ല്ഉദ്ഘാടനം ചെയ്തു.
*പന്നിയാര്‍: മുതിരപ്പുഴയുടെ പോഷക നദിയായ പന്നിയാറില്രണ്ട് അണകള്കെട്ടിയാണ് പദ്ധതിക്ക് വേണ്ട ജലം ശേഖരിച്ചിരിക്കുന്നത്. 1963ല്ഉദ്ഘാടനം.
*ശബരിഗിരി: പത്തനംതിട്ടയിലെ മൂഴിയാറില്പമ്പ, കക്കി നദികളിലെ ജലം ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്നു. 1966 മുതല്വൈദ്യുതി ഉല്പാദനം നടക്കുന്നു.
*ഷോളയാര്‍: 1966 മെയ് 9ന് ഉല്പാദനം ആരംഭിച്ചു. ഷോളയാറില്അണകെട്ടി വെള്ളം സംഭരിച്ചാണ് വൈദ്യുതി ഉല്പാദിപ്പിക്കുന്നത്.
*കുറ്റ്യാടി: മലബാറിലെ ജലവൈദ്യുത പദ്ധതി. 1972ല്ഉദ്ഘാടനം. കുറ്റ്യാടിപ്പുഴയില്അണകെട്ടി ജലം സംഭരിക്കുന്നു.
*ഇടുക്കി: കേരളത്തിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി. 1976 ഫെബ്രുവരി 12ന് ഉല്പാദനം തുടങ്ങി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പത്ത് ആര്ച്ച് ഡാമുകളില്ഒന്ന്.
*ഇടമലയാര്‍: 1987 ഫെബ്രുവരി മൂന്നിന് ഉല്പാദനം ആരംഭിച്ചു. പെരിയാറിന്െറ പോഷകനദിയായ ഇടമലയാറില്അണക്കെട്ട്.
*കക്കാട്: 1999 ഏപ്രില്‍ 10ന് പ്രവര്ത്തനം ആരംഭിച്ചു. പത്തനംതിട്ട ജില്ലയില്ശബരിഗിരി പദ്ധതിയില്നിന്നുള്ള ജലം ഉപയോഗിക്കുന്നു.
*ലോവര്പെരിയാര്‍: ഇടുക്കിയിലെ നേര്യമംഗലം പദ്ധതിയില്നിന്നുള്ള ജലം ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്നു. 1977ല്ഉദ്ഘാടനം.
കൊല്ലം ജില്ലയിലെ കല്ലട മിനി, തിരുവനന്തപുരം ജില്ലയിലെ പേപ്പാറ, ഇടുക്കിയിലെ മാട്ടുപ്പെട്ടി, തൃശൂരിലെ പെരിങ്ങല്ക്കുത്ത് ഇടതുകര എക്സ്റ്റന്ഷന്‍, പാലക്കാട്ടെ മലമ്പുഴ, കോഴിക്കോട്ടെ ഉറുമി, ചെമ്പുകടവ് തുടങ്ങിയവ ചെറുകിട ജലവൈദ്യുത നിലയങ്ങളാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ