chemistry part 3

അറ്റോമിക നമ്പറുകൾ

1.ഹൈഡ്രജൻ
2.ഹീലിയം
3.ലിഥിയം
4.ബെറിലിയം
5. ബോറോൺ
6. കാർബൺ
7. നൈട്രജൻ
8. ഓക്സിജൻ
9. ഫ്ളൂറിൻ
10. നിയോൺ
11. സോഡിയം
12. മെഗ്നീഷ്യം
13. അലൂമിനിയം
14. സിലിക്കൺ
15. ഫോസ്ഫറസ്
16.സൾഫർ
17. ക്ലോറിൻ
18. ആർഗൺ
19. പൊട്ടാസ്യം
20, കാൽസ്യം
26. ഇരുമ്പ്
30. സിങ്ക് (നാകം)
47. വെള്ളി
50 ടിൻ (വെളുത്തീയം)
78. പ്ലാറ്റിനം
79. സ്വർണ്ണം
100. ഫെർമിയം



ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണമാണ് മാസ്സ്നമ്പർ

ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ്സ്നമ്പറുമുള്ള ആറ്റങ്ങളെ ഐസോടോപ് എന്ന് പറയുന്നു

ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറു മുള്ള മൂലകങ്ങളെയാണ് ഐസോബാർ എന്നു പറയുന്നത്.

ന്യൂട്രോണുകളുടെ എണ്ണം തുല്യമായ ആറ്റങ്ങളെയാണ് ഐസോടോൺ എന്നു പറയുന്നത്.

ഒരേ തൻമാത്ര വാക്യവും വ്യത്യസ്ത ഘടനാ വാക്യവുമുള്ള സംയുക്തങ്ങളെയാണ് ഐസോമെർ എന്ന് പറയുന്നത്.

ന്യൂക്ലിയസ്സിൽ സ്ഥിതി ചെയ്യുന്ന ന്യൂട്രോണിനെ യും പ്രോട്ടോണനെയും മൊത്തമായി ന്യൂക്ലിയോണുകൾ എന്നു പറയുന്നു.

അണുവിഘടനം കണ്ടുപിടിച്ചത് ഓട്ടോഹാനാണ്. 

അണുവിഘടനം (ന്യൂക്ലിയർ ഫിഷൻ) ആണ് ആറ്റം ബോംബിലെ സാങ്കേതിക വിദ്യ.

ഹൈഡ്രജൻ ബോംബിലെ സാങ്കേതിക വിദ്യ അണുസംയോജനമാണ് (ന്യൂക്ലിയർ ഫ്യൂഷൻ)

സൂര്യനിൽ ഊർജ്ജം ഉൽപ്പാദനം നടക്കുന്നത് അണുസംയോജനം മൂലമാണ്.

ആറ്റംബോബിന്റെ പിതാവ് ?
റോബർട്ട് ഓപ്പൺ ഹീമർ (Robert Oppenheimer) .


ഹൈഡ്രജൻ ബോംബിന്റെ പിതാവ്
എഡ്വർഡ് ടെല്ലർ (Edward Teller)

ഇന്ത്യൻ ആണവ ശാസ്ത്രത്തിന്റെ പിതാവ് ഹോമിജെ.ബാബ (Homi-J-Bhabha)

ഇന്ത്യൻ അണുബോംബിന്റെ പിതാവ് | - രാജാ രാമണ്ണ (Raja Ramanna)


ഹൈഡ്രജൻ (H)
പ്രതികം- H അറ്റോമിക നമ്പർ -1
ആപേക്ഷിക അറ്റോമിക മാസ് - 1.008
ആവർത്തനപ്പട്ടികയിലെ ഒന്നാമത്ത മൂലകമാണു ഹൈഡ്രജൻ. നിറവും മണവുമില്ലാത്ത വാതകമാണിത്.ന്യൂക്ലിയസിൽ ന്യൂട്രോൺ ഇല്ലാത്ത ആറ്റമാ ണ് ഹൈഡ്രജൻ. ഒരു ദ്വയാറ്റോമിക മൂലകമാണ് ഹൈഡ്രജൻ (H). ഹൈഡ്രജനെ ഇരട്ടത്തലയുള്ള രാക്ഷസൻ എന്നു വിശേഷിപിക്കാറുണ്ട്.
ഉയർന്ന കലോറിക മൂല്യമുള്ള ഹൈഡ്രജൻ പുതിയ ഊർജപ്രതീക്ഷ കൂടിയാണ്. പൊട്ടിയം, ഡ്യൂട്ടീരിയം, ട്രിഷിയം എന്നിവ ഹൈഡ്രജന്റെ ഐസോടോപ്പുകളാണ്. ഇതിൽ ട്രിഷിയം റേഡിയോ ആക്ടീവ് ആണ്.
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഹൈഡ്രജനാണ്. ഏറ്റവും ഘനത്വം കുറഞ്ഞ വാതകം, ഉയർന്ന ജ്വലനസ്വഭാവം എന്നിവയും ഹൈഡ്രജന്റെ പ്രത്യേകതകളാണ്.ആസിഡുകളിലെ പൊതുഘടകമാണ് ഹൈഡ്രജൻ. സിങ്ക്, മഗ്നീഷ്യം തുടങ്ങിയ ലോഹങ്ങൾ ആസിഡുകളുമായി പ്രവർത്തിക്കുമ്പോൾ ഹൈഡജൻ വാതകം പുറത്തുവരും.ഹൈഡ്രജൻ ന്യൂക്ലിയസുകൾ തമ്മിൽ കൂടിച്ചേർന്നു ഹീലിയം ന്യൂക്ലിയസ് ആയി മാറുന്ന ന്യൂക്ലിയർ ഫ്യൂഷൻ പ്രവർത്തനമാണു സൂര്യൻ ഉൾപ്പെടെയുള്ള നക്ഷത്രങ്ങളുടെ ഊർജോൽപാദന രഹസ്യം.ദ്രവക ഹൈഡ്രജൻ റോക്കറ്റ് ഇന്ധനമായി ഉപയോഗിക്കുന്നു .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ