kottayam 1
കോട്ടയം
2011 സെൻസസ് അനുസരിച്ച് സംസ്ഥാനത്ത് സാക്ഷരതയിൽ ഏറ്റവും മുന്നിലുള്ള ജില്ല. സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പട്ടണമാണ് കോട്ടയം. കേരളത്തിലെ ആദ്യത്തെ കോളേജ് കോട്ടയം
സി.എം.എസ്. കോളേജാണ്. ആദ്യത്തെ മലയാളം അച്ചടി ശാല സി.എം. എസ്. പ്രസ്സും.
മലയാളി മെമ്മോറിയലിനു തുടക്കം കുറിച്ചത് കോട്ടയം പബ്ലിക് ;ലൈബ്രറിയിലാണ് .
പ്രധാന നദികൾ
മീനച്ചിലാറാണ് പ്രധാന നദി. മണിമലയാറും മൂവാറ്റുപുഴയാറും ജില്ലയിലൂടെ കടന്നുപോകുന്നു. അരുന്ധതി റോയിക്ക് ബുക്കർ സമ്മാനംനേടിക്കൊടുത്ത ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ് എന്ന നോവലിന്റെ പശ്ചാത്തലം മീനച്ചിലാറിന്റെ തീരമാണ്.
കൃഷി
കേരളത്തിൽ ഉത്പാദിപ്പിക്കുന്ന റബ്ബറിന്റെ നാലിലൊരുഭാഗവും കോട്ടയം ജില്ലയിൽ നിന്നാണ്.
പ്രധാന സ്ഥലങ്ങൾ
ഇന്ത്യയിലെ പ്രധാന കായലോര വിനോദസഞ്ചാര കേന്ദ്രമാണ് കുമരകം.കോട്ടയം -ഇടക്കി ജില്ലകളുടെ അതിർത്തിയിലുള്ള സ്ഥലമാണ് ഇലവീഴാപൂഞ്ചിറ. ഏറ്റുമാനൂർ ക്ഷേത്രത്തിലെ "ഏഴര പൊന്നാന" പ്രസിദ്ധമാണ്.ശബരിമല തീർത്ഥാടകരുടെ പ്രധാന താവളങ്ങളിൽ ഒന്നാണ് എരുമേലി.പൂഞ്ഞാർ രാജവംശത്തിന്റെ കൊട്ടാരം ചരിത്രസ്മാരകമാണ്. വിശുദ്ധയായി സിസ്റ്റർ അല്ഫോന്സായുടെ ബൗദ്ധികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്നത് ഭരണങ്ങാനം പള്ളിയിലാണ്.
ചരിത്രം
വെമ്പാലിനാട് എന്ന പേരിൽ കുലശേഖര സാമാജ്യത്തിന്റെ ഭാഗമായിവന്ന പ്രദശം . പിന്നീടിത് തെക്കും കൂർ വടക്കുംകൂർ എന്നീ രാജ്യങ്ങളായി പിരിഞ്ഞു മാർത്താണ്ഡവർമ മഹാരാജാവ് ഇവ വീണ്ടും തിരുവിതാംകൂറിൻറ ഭാഗമാക്കി. അയിത്തത്തിനെതിരായ വൈക്കം സത്യാഗ്രഹം നടന്നതും ഈ ജില്ലയിൽ തന്നെ.
ഇപ്പോഴും പ്രസിദ്ധീകരണം തുടരുന്ന മലയാളത്തിലെ ഏറ്റവും പഴക്കമുള്ള പത്രമായ ദീപികയുടെ ആസ്ഥാനം കോട്ടയത്താണ്.
വേമ്പനാട്ടുകായലിന്റെ കിഴക്ക് തീരത്താണ് കുമരകം പക്ഷിസങ്കേതം
വൈക്കം സത്യാഗ്രഹത്തിൻറെ ഭാഗമായി ഗാന്ധിജി 1925-ൽ വൈക്കത്ത് എത്തി.
മുൻരാഷ്ട്രപതി കെ.ആർ. നാരായണൻ ജന്മദേശമായ ഉഴവൂർ കോട്ടയം ജില്ലയിലാണ്.
റബ്ബർ ബോർഡിൻറെ ആസ്ഥാനം കോട്ടയത്താണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ