current affairs
ഇറാൻ ആണവകരാറിൽ നിന്ന് അമേരിക്ക പിൻമാറി.
ഇറാൻ ആണവകരാറിൽ നിന്ന്
അമേരിക്ക പിൻമാറി. യു.എസ്, ബ്രിട്ടൻ , ഫ്രാൻസ് , റഷ്യ, ചൈന, ജർമനി , എന്നീ രാജ്യങ്ങളുമായി
2015ലാണ് ഇറാന് ആണവകരാറിലൽ ഒപ്പുവെച്ചത്.
ആണവ കരാർ ബാലിസ്റ്റിക് മിസൈൽ നിർമ്മാണത്തിനുൾപ്പെടെ ഇറാനുമേല് പൂർണ്ണ നിയന്ത്രണം
കൊണ്ടുവരില്ലെന്നായിരുന്നു പരാതി. ഏഷ്യൻ രാജ്യമായ സിറിയയിലെയും യമനിലെയും ഇടപെടലിൽ നിന്ന് ഇറാനെ തടയുന്ന കാര്യം കരാറിൽ ഇല്ല. കരാറിൽ
ഭേദഗതി വരുത്തി, ആണവായുധങ്ങളുടെ നിർമ്മാണത്തിൽ ഇറാൻ ആജീവനാന്ത
വിലക്ക് ഏർപ്പെടുത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം ട്രംപിൻറെ ആവശ്യത്തെ ഇറാനും റഷ്യയും യൂറോപ്യൻ യൂണിയനും ഉൾപ്പെടെ
തള്ളി.
Q. യുദ്ധഭീഷണി നേരിടുന്ന സിറിയ ഏതു വൻകരയിലാണ് സ്ഥിതിചെയ്യുന്നത്?
(A) യൂറോപ്പ്
(B) അമേരിക്ക
(C) ഏഷ്യ
(D) ആസ്ട്രേലിയ
ഫ്ലിപ്കാർട്ട് ഇനി വാൾമാർട്ടിന് സ്വന്തം
ഓൺലൈൻ വ്യാപാര കമ്പനി
ഫ്ലിപ്കാട്ടിനെ വാൾമാർട്ട് ഏറ്റെടുത്തു. ഫ്ലിപ്കാർട്ടിലെ 77% ഓഹരികൾ അമേരിക്കൻ കമ്പനി
വാൾമാർട്ട് വാങ്ങി. 1,07,200 കോടി രൂപയ്ക്കാണ് ഏറ്റെടുക്കൽ. ഇത്രയും വലിയ തുകയ്ക്ക്
ഇന്ത്യയിലെ ഒരു കമ്പനിയെ ഏറ്റെടുക്കുന്നത് ആദ്യം.
ബാംഗ്ലൂർ ആസ്ഥാനമാക്കി
പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഇ ഷോപ്പിംഗ് രംഗത്തെ ഒരു പ്രമുഖ ഓൺലൈൻ റീട്ടെയിലറാണ് ഫ്ലിപ്കാർട്ട്.
സച്ചിൻ ബെൻസാൽ, ബിന്നി ബെൻസാൽ എന്നിവർ ചേർന്ന് 2007-ലാണു് ഫ്ലിപ്പ്കാർട്ട് പ്രവർത്തനം
ആരംഭിച്ചത്.
കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിച്ചു; സ്മൃതി ഇറാനിക്കും കണ്ണന്താനത്തിനും
വകുപ്പുനഷ്ടം
വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് സ്മൃതി ഇറാനിയിൽ നിന്ന് നീക്കി. പകരം മന്ത്രി രാജ്യവർദ്ധൻ സിങ് റാത്തോഡിന്
ഈ വകുപ്പിന്റെ സ്വതന്ത്ര ചുമതല നല്കി. സ്മൃതി ഇറാനിക്ക് ഇനി മുതൽ ടെ ക്സ്റ്റൈല്സ് വകുപ്പിന്റെ മാത്രം ചുമതലയായിരിക്കും
ഉണ്ടാകുക..അല്ഫോണ്സ് കണ്ണന്താനത്തിന്റെ പക്കല് നിന്ന് ഐടി ആന്ഡ് ഇലക്ട്രോണിക്സ് വകുപ്പ്
എടുത്തുമാറ്റി എസ്.എസ് അലുവാലിയയ്ക്ക് നല്കി. ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള
സഹമന്ത്രിസ്ഥാനമാണ് കണ്ണന്താനത്തിനുള്ളത്.
ആദ്യം മാനവ വിഭവശേഷി
മന്ത്രിയായാണ് സ്മൃതി ഇറാനി മന്ത്രിസഭയില് എത്തുന്നത്. എന്നാലൽ , അവരുടെ ബിരുദം സംബന്ധിച്ച് വിവാദമുയര്ന്ന പശ്ചാത്തലത്തില് ചുമതലയില് നിന്ന്
മാറ്റി ആദ്യ മന്ത്രിസഭാ പുനഃസംഘടനയെ തുടർന്ന്
ടെക്സ്റ്റൈൽസും വാരത്ത വിതരണവും നല്കുകയായിരുന്നു.
ഏറ്റവും പ്രായമേറിയ പ്രധാനമന്ത്രി
മലേഷ്യൻ പ്രധാനമന്ത്രിയും അറിയപ്പെടുന്ന ഇസ്‍ലാമിക ബുദ്ധിജീവിയുമാണ്
മഹാതീർ മുഹമ്മദ്. സുദീർഘമായ രണ്ടു പതിറ്റാണ്ടിലധികം
കാലം മലേഷ്യയുടെ പ്രധാനമന്ത്രി പദവി തുടർച്ചയായി അലങ്കരിച്ച അദ്ദേഹം ആധുനിക മലേഷ്യയുടെ
പിതാവായി ഗണിക്കപ്പെടുന്നു. മഹാതീറിൻറെ ഭരണത്തിൻ കീഴിൽ അടിസ്ഥാന സൌകര്യങ്ങളുടെ കാര്യത്തിലും
വികസനത്തിലും സാമ്പത്തിക മേഖലയിലുമെല്ലാം മലേഷ്യ കൈവരിച്ച പുരോഗതി ലോകശ്രദ്ധ തന്നെ
പിടിച്ചുപറ്റുന്ന തരത്തിലുള്ളതായിരുന്നു. വിവിധ
വിഷയങ്ങളിലായി ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ്.
92 കാരനായ മഹാതീർ മലേഷ്യൻ
പ്രധാനമന്ത്രിയായി വീണ്ടും അധികാരമേറ്റതോടെ ലോകത്ത് ഏറ്റവും പ്രായമേറിയ പ്രധാനമന്ത്രിയെന്ന
ബഹുമതിയും സ്വന്തമാക്കി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ