independence



1. 
അധികാരക്കൈമാറ്റം ചർച്ചചെയ്യാൻ ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് ദൗത്യമേത്?
  കാബിനറ്റ് മിഷൻ
2.     കാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയത് എന്ന്?
      1946
3.    കാബിനറ്റ് മിഷനിലെ അംഗങ്ങൾ ആരെല്ലാമായിരുന്നു?
  പെത്വിക്  ലോറൻസ്, സ്റ്റഫോഡ് ക്രിപ്സ്, .വി. അലക്സാണ്ടർ
4.    പ്രത്യേക രാജ്യം വേണമെന്ന പ്രമേയം മുസ്ലിം ലീഗ് പാസാക്കിയത് എന്ന്?
      1940 മാർച്ച് (ലാഹോർ പ്രമേയം)
5.    ജവാഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ ഇടക്കാല മന്ത്രിസഭ അധികാരമേറ്റത് എന്ന്?
      1946 സെപ്റ്റംബർ 2
6.    മുസ്ലിം ലീഗ് പ്രത്യക്ഷ സമര ദിനമായി ആചരിച്ചത് എന്ന്
      1946 ഓഗസ്റ്റ് 16
7.    ഇന്ത്യൻ സ്വാതന്ത്യനിയമം ബ്രി ട്ടീഷ് പാർലമെന്റ് പാസാക്കിയത് എന്ന്?
      1947 ജൂലായ് 16

  ആഹ്വാനങ്ങൾ
8.    ഇന്ത്യയുടെ ദേശീയ മുദ്രാവാക്യമായ "സത്യമേവ ജയതേ' എന്നത് ഏത് ഉപനിഷത്തിലെ വാക്യമാണ്?
       മുണ്ഡകോപനിഷത്ത്
9.    സ്വാമി വിവേകാനന്ദന്റെ വാക്കുകളിലൂടെ പ്രചുരപ്രചാരം ലഭിച്ച "ഉത്തിഷ്ഠതാ ജാഗ്രതാ' എന്ന ആഹ്വാനം ഏത് ഉപനിഷത്തിലെതാണ്?
  കറോപനിഷത്ത്
10.  "ഇൻക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് ആരായിരുന്നു?
  ഹസത്ത് മൊഹാനി
11.  ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയതാര്?
  ഭഗത്സിങ്
12.  'സത്യമേവ ജയതേ' എന്ന ആഹ്വാനത്തിന് പ്രചാരംനൽകി ദേശീയനേതാവാര്?
  മദൻ മോഹൻ മാളവ്യ
13.  അലസത വെടിയാൻ ആഹ്വാനംചെയ്ത് "ആരാം ഖറാം ഹൈ', എന്ന മുദ്രാവാക്യമുയർത്തിയ ദേശീയനേതാവാര്?
  ജവാഹർലാൽ നെഹ്റു
14.  "പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക' എന്ന മുദ്രാവാക്യം ആരുടെതാണ്?
  ഗാന്ധിജിയുടെ
15.  ദില്ലി ചലോ' എന്ന് ആഹ്വാനം ചെയ്തതാര്?
  സുഭാഷ് ചന്ദ്ര ബോസ്
16.  "ജയ് ഹിന്ദ് ' എന്ന മുദ്രാവാക്യം ഉയർത്തിയതാര്?
  സുഭാഷ് ചന്ദ്ര ബോസ്
17.   "എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം' എന്ന് പ്രഖ്യാപിച്ചതാര്?
  സുഭാഷ് ചന്ദ്ര ബോസ്
18.  "സ്വരാജ്യം എന്റെ ജന്മാവകാശമാണ്' എന്ന് പ്രഖ്യാപിച്ചതാര്?
  ബാലഗംഗാധര തിലകൻ
19.  "ഇന്ത്യ ഇന്ത്യക്കാർക്ക്' എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയതാര്?
      ദയാനന്ദ സരസ്വതി.
20.   "വേദങ്ങളിലേക്ക് തിരിച്ചുപോകാൻ' ആഹ്വാനംചെയ്തതാര്?
  ദയാനന്ദ സരസ്വതി .
21.   "ഗീതയിലേക്ക് തിരിച്ചുപോകുക' എന്ന് ആഹ്വാനംചെയ്തതാര്?
  സ്വാമി വിവേകാനന്ദൻ

  ഓർത്തിരിക്കേണ്ട 'വസ്തുതകൾ

22.  "ഗാന്ധിജിയുടെ രാഷ്ടീയഗുരു' എന്നറിയപ്പെട്ടതാര്?
  ഗോപാലകൃഷ്ണ ഗോഖലെ
23.  ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീയഗുരു ആരായിരുന്നു?
  മഹാഗോവിന്ദ റാനഡെ,
24.  "വേഷം മാറിയ രാജ്യദ്രോഹി'' എന്നു ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചതാരെ?
  ഗോപാലകൃഷ്ണ ഗോഖലയെ
25.   ഇന്ത്യയുടെ വജ്രം , മഹാരാഷ്ടയുടെ രത്നം, അധ്വാനിക്കുന്നവരുടെ രാജകുമാരൻ' എന്നീ വിശേഷണങ്ങൾ ഉണ്ടായിരുന്നതാർക്ക്?
  ഗോപാലകൃഷ്ണ ഗോഖലയ്ക്ക്
26.  "രാഷ്ട്രപിതാവ് ' എന്നു ഗാന്ധിജിയെ വിളിച്ചതാര്?
  സുഭാഷ് ചന്ദ്രബോസ്
27.  "നേതാജി' എന്ന് സുഭാഷ് ചന്ദ്രബോസിനെ വിളിച്ചതാര്?
  ഗാന്ധിജി
28.  "മഹാത്മ' എന്നു ഗാന്ധിജിയെ വിശേഷിപ്പിച്ചതാര്?
  ടാഗോർ
29.   "ഗുരുദേവ്' എന്ന് ടാഗോറിനെ വിളിച്ചതാര്?
  ഗാന്ധിജി
30.  'ഇന്ത്യയുടെ ഋതുരാജൻ' എന്നു ടാഗോർ വിശേഷിപ്പിച്ചതാരെ?
  നെഹ്റുവിനെ
31.  "സർദാർ' എന്ന സ്ഥാനപ്പേര് വല്ലഭായി പട്ടേലിന് നൽകിയതാര്?
  ഗാന്ധിജി
32.  "ബ്രിട്ടനിലെ ഇന്ത്യയുടെ അനൗദ്യോഗിക പ്രതിനിധി' എന്നറിയപ്പെട്ടതാര്?
  ദാദാഭായ് നവറോജി
33.  "ഇന്ത്യൻ ദേശീയതയുടെ പിതാവ്' എന്നു വിശേഷിപ്പിക്കപ്പെടുന്നതാര്?
  ദാദാഭായ് നവറോജി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ