navothanam Rajaram mohan roy 1
ഇന്ത്യയിലെ ആദ്യകാല സാമൂഹ്യപരിഷ്കർത്താവും നവോത്ഥാന നായകനുമായിരുന്നു രാജാ റാം മോഹൻ റോയ്. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻറെ നേതാവ് എന്ന നിലയിലും പ്രസിദ്ധി നേടിയിരുന്നു.
രാജാറാം മോഹൻ റോയ് ജനിച്ച വർഷം?
1772
രാജാറാം മോഹൻ റോയ് ജനിച്ച സ്ഥലം?
ബംഗാളിലെ രാധാനാഗർ
കടൽ മാർഗ്ഗം യൂറോപ്പിലേക്ക് പോയ ആദ്യ ഇന്ത്യക്കാരൻ
രാജാറാം മോഹൻ റോയ്
ഇഗ്ലണ്ട് സന്ദർശിച്ച ആദ്യ ഇന്ത്യക്കാരൻ
രാജാറാം മോഹൻ റോയ്
ഇന്ത്യൻ പ്രശ്നങ്ങൾ സംബന്ധിച്ച് ബ്രിട്ടീഷ് പാര്ലമെന്റ് അഭിപ്രായം ആരാഞ്ഞ ആദ്യ ഭാരതീയനേതാവുമാണ് രാജാറാം മോഹൻ റോയ്. ആധുനിക ഇന്ത്യയിലെ ആദ്യത്തെ മനുക്ഷ്യൻ എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്
ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്?
രാജാറാം മോഹൻ റോയ്
ഇന്ത്യൻ സാമൂഹിക മതനവീകരണ പ്രസ്ഥാനത്തിന്റെ നായകൻ?
രാജാറാം മോഹൻ റോയ്
ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻ?
രാജാറാം മോഹൻ റോയ്
പിതാവ്: രമാകാന്ത് റായ്
മാതാവ്:തരിണീ ദേവി
ജീവിത പങ്കാളി: ഉമാദേവി
ഡേവിഡ് - ഹരേയ്ക്കൊപ്പം അദ്ദേഹം കൊൽക്കത്തയിൽ(1817)ഹിന്ദു കോളേജ് സ്ഥാപിച്ചു . കൊൽക്കത്തയിൽ സ്ഥാപിച്ച വേദാന്ത കോളേജാണ് (1825)മറ്റൊരു സംഭാവന
ആദ്യമായി ഇന്ത്യയിൽ ഒരു ദേശീയ വിദ്യാഭ്യാസത്തിന്റെ ആവശ്യകത ചൂണ്ടികാട്ടിയ?
രാജാറാം മോഹൻ റോയ്
ഇന്ത്യയിലെ ആദ്യത്തെ മിഷനറി സ്കൂൾ ആരംഭിച്ചത്?
രാജാറാം മോഹൻ റോയ് (1830)
പത്രപ്രവർത്തനത്തിന്റെ ശക്തി തിരിച്ചറിഞ്ഞ ദേശീയ നേതാക്കളിൽ ആദ്യത്തെയാളായിരുന്നു രാജാറാം മോഹൻ റോയ് . വിവിധ ഭാഷകളിൽ റോയ് പത്രങ്ങൾ പ്രസിദ്ധീകരിച്ചു,
Sambad Kaumudi ,(Bengali)
Mirat-ut Akhbar (Persian)
Brahminicial Magazine (English)
ബംഗാളി പത്രമായ സംവാദ് കൗമുദിയുടെ ആദ്യ പത്രാധിപർ?
രാജാറാം മോഹൻ റോയ്
ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻ?
രാജാറാം മോഹൻ റോയ്
ഇന്ത്യൻ ദേശീയ പത്രപവർത്തനത്തിന്റെ സ്ഥാപകൻ?
രാജാറാം മോഹൻ റോയ്
ഭാരതത്തിലെ ഭാഷാ പത്ര പ്രവർത്തനത്തിന്റെ പിതാവ്
രാജാറാം മോഹൻ റോയ്
ഭഗവത്ഗീത” ബംഗാളി ഭാഷയിലേയ്ക്ക് മൊഴിമാറ്റം ചെയ്തത്?
രാജാറാം മോഹൻ റോയ്
രാജാറാം മോഹൻ റോയ് ബംഗാളിയിലേക്ക് വിവർത്തനം ചെയ്ത ജാതി വ്യവസ്ഥയെ എതിർക്കുന്ന നാടകം?
ബജ്റ സൂചി
വേദങ്ങൾ വിഗ്രഹാരാധനയെ അംഗീകരിച്ചിട്ടില്ല എന്ന് ആദ്യമായി പറഞ്ഞത് രാജാറാം മോഹൻറോയിയാണ്.
ഗിഫ്റ്റ് ടു മോണോ തീസ്റ്റ് (monotheist-ഏകദൈവ വിശ്വസം )രചിച്ചത് മോഹൻറോയിയാണ്.
1828 ൽ ബ്രഹ്മസഭ സ്ഥാപിച്ചു.
1829 ൽ ബ്രഹ്മസമാജമായി.
1814 ൽ ആത്മീയസഭ സ്ഥാപിച്ചു.
പിൽകാലത്ത് ബ്രഹ്മസമാജം പിളർന്നു.
ആദിബ്രഹ്മസമാജത്തിൻറെ നേതാവ് ദേവേന്ദ്ര നാഥ ടാഗോർ.
ഭാരതീയ ബ്രഹ്മസമാജത്തിൻറെ നേതാവ് കേശവ ചന്ദ്രസെൻ.
സാധാരണ്‍ ബ്രഹ്മസമാജത്തിന്റെ നേതാവ് ആനന്ത മോഹൻ ബോസ്.
Better than the Best.. Nice work
മറുപടിഇല്ലാതാക്കൂ1815 ആത്മിയസഭ 1828 ബ്രഹ്മസമാജം അങ്ങനെ അല്ലെ??!
മറുപടിഇല്ലാതാക്കൂ