current affairs 5



വിവരം ചോർത്തി കേംബ്രിജ് അനലിറ്റിക്ക

ബ്രിട്ടൻ അസ്ഥാനമായുള്ള കേംബ്രിജ് അനലിറ്റിക്ക അനധികൃതമായി എട്ടരക്കോടി ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള് ചോർത്തി. അനലിറ്റിക്കയ്ക്കുവേണ്ടി പ്രവർത്തിച്ച ക്രിസ്റ്റഫർ വൈലിയാണ് ഫെയ്സ്ബുക്കിൽനിന്ന് വിവരം, ചോർത്തിയ കാര്യം പുറത്തുവിട്ടത്. ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്അനധികൃതമായി ചോര്ത്തി യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പുള്പ്പെടെയുള്ളവയ്ക്കായി ഉപയോഗിച്ചെന്നാണ് ആരോപണം. കേംബ്രിജ് അനലിറ്റിക്ക വിവരങ്ങള്ചോര്ത്തിയെന്ന ആരോപണത്തില്പ്രതിക്കൂട്ടിലായ ഫെയ്സ്ബുക്ക് സി... മാര്ക്ക് സക്കര്ബര്ഗ് പരസ്യമായി മാപ്പുപറഞ്ഞു.  

ചക്ക കേരളത്തിന്റെ ഔദ്യോഗിക പഴo
ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചു. നിയമസഭയിൽ കൃഷിമന്ത്രി വി.എസ് സുനിൽകുമാറാണ് പ്രഖ്യാപനം നടത്തിയത്
ചക്ക ഗവേഷണകേന്ദ്രം തുടങ്ങുന്ന സ്ഥലം ? *അമ്പലവയൽ*
ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ്, ശ്രീലങ്ക എന്നിവിടങ്ങളിലും മലായ് പെനിൻസുലക്കു കിഴക്കുവശങ്ങളിലുമായി കാണപ്പെടുന്ന മൾബറി കുടുംബത്തിൽ ഉൾപ്പെടുന്ന പ്ലാവ് എന്ന വൃക്ഷം നൽകുന്ന ഒരു കായ്ഫലം ആണ്ചക്ക. ശാസ്ത്രീയനാമം: Artocarpus heterophyllus. പനസം എന്നും പേരുണ്ട്. കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ ഔദ്യോഗിക ഫലമാണ് ചക്ക. സമതലപ്രദേശങ്ങളിൽ ആണ്ഇതു സാധാരണ കാണപ്പെടുന്നത്. ഏറ്റവും വലിയ കായ്ഫലം ചക്കയാണ്

എം.പി. വീരേന്ദ്രകുമാർ  രാജ്യസഭാംഗം
ജനതാദളിലെ പിളർപ്പിനെ തുടർന്ന് രാജിവെച്ച ഒഴിവിൽ ത്തിയത്. എം.പി. വീരേന്ദ്രകുമാർ വീണ്ടും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.   
ലാലുവിന് വീണ്ടും തടവ്
കാലിത്തീറ്റ കുംഭകോണവു മായി ബന്ധപ്പെട്ട് നാലാമത്തെ കേസിൽ ബിഹാർ മുൻ മുഖ്യമം , ന്തിയും ആർ.ജെ.ഡി നേതാവു മായ ലാലുപ്രസാദ് യാദവിന് രണ്ട് വകുപ്പുകളിലായി ഏഴുവർഷം തടവ് വിധിച്ചു.
സുവർണതാരമായി മനു ഭക്കാർ
ലോകകപ്പ് ജൂനിയർ ഷൂട്ടിങ്ങിൽ ഇന്ത്യയുടെ വനിതാതാരം മനു ഭാക്കർ ക്ക് സ്വർണം. 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലാണ് സ്വർണം.നേരത്തേ സീനിയർ ലോകകപ്പിലും 16 കാരിയായ മനു സ്വർണം നേടിയിരുന്നു.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ