2.2നവോത്ഥാനം keralam പാർട്ട് 3 ശ്രീനാരായണഗുരു ഭാഗം 1


ശ്രീനാരായണഗുരു

(1856 ആഗസ്റ്റ് 20 - 1928 സെപ്റ്റംബർ 20)


കേരളത്തിൽ ജീവിച്ചിരുന്ന ഒരു സന്ന്യാസിയും സാമൂഹിക പരിഷ്ക്ർത്താവും, നവോത്ഥാനനായകനും ആയിരുന്നു ശ്രീനാരായണഗുരു (1856-1928) . ഈഴവ സമുദായത്തിൽ ജനിച്ച അദ്ദേഹം സവർണ്ണമേധാവിത്വത്തിനും സമൂഹതിന്മകൾക്കും എതിരെ കേരളത്തിലെ താഴ്ന്ന ജാതിക്കാർക്ക് പുതിയമുഖം നൽകി. കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവാണ് ശ്രീ നാരായണ ഗുരു. അന്നു കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ശാപങ്ങൾക്കെതിരെ അദ്ദേഹം പ്രവർത്തിച്ചു. ബ്രാഹ്മണരേയുംമറ്റു സവർണഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിനു പകരം ഗുരു വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവർണ്ണരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. സാമൂഹ്യതിന്മകൾക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഈഴവർ പോലുള്ള അവർണ്ണരുടെ ആചാര്യനായി കരുതപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ലോകജനതക്കു തന്നെ മാർഗ്ഗദർശകങ്ങളായ പ്രബോധനങ്ങൾ കൊണ്ട് ലോകം മുഴുവനും ആരാധ്യനായിത്തീർന്ന വ്യക്തിത്വമാണ്‌

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യ ന്, 

മതമേതായാലും മനുഷ്യൻ നന്നായാൽ മതി

സംഘടിച്ചു ശക്തരാവുക, 

വിദ്യകൊണ്ടു സ്വതന്ത്രരാവുക 



തുടങ്ങിയ പ്രശ സ്തങ്ങളായ സന്ദേശങ്ങൾ നാരായണ ഗുരുവിന്റേതാണ്. 


തിരുവനന്തപുരത്ത് ചെമ്പഴന്തിയിൽ വയൽവാരം വീട്ടിൽ 1856 ഓഗസ്റ്റ് 20ന് ജനിച്ചു. “നാണു' എന്നായിരുന്നു കുട്ടി ക്കാലത്തെ വിളിപ്പേര്. - 1888 ൽ അരുവിപ്പുറത്തു നടത്തിയ വിഗ്രഹപ്രതിഷ്ഠ കേരളീയ നവോത്ഥാ നത്തിന്റെ വഴിത്തിരിവായി പരിഗണിക്കപ്പെടുന്നു. 1888 ൽ അരുവിപ്പുറത്തു രൂപംകൊണ്ട് “വാവൂട്ട്സംഘം' 1903 ൽ എസ്എൻഡിപി യോഗത്തിന്റെ ഭാഗമായിമാറി. തൈക്കാട്ട് അയ്യാവ്, ചട്ടമ്പിസ്വാ മികൾ എന്നിവരുമായുള്ള പരിചയം നവോത്ഥാന ചിന്തകൾക്ക് ഊർജം നൽകി. ക്ഷേത്രപ്രതിഷ്ഠകളിലൂടെ അധഃസ്ഥിത സമുദായങ്ങളെ ശുദ്ധീകരിച്ച ഗുരു, പിന്നീട് വിദ്യാലയങ്ങൾ ഉണ്ടാക്കുവാനാണു നേതൃത്വം നൽ കിയത്. ക്ഷേത്രങ്ങളോടനുബന്ധിച്ച് സ്കൂളുകൾ, വ്യവസായ കേന്ദ്രങ്ങൾ, കാർഷിക വിപണികൾ, മറ്റു സ്ഥാപ നങ്ങൾ മുതലായവ സുസജ്ജമാക്കി. 1912 ൽ ശിവഗിരിയിൽ ശാരദാ പ്രതിഷ്ഠ നടത്തി. 1914 ൽ ആലുവയിൽ അദ്വൈതാ ശ്രമവും സ്ഥാപിച്ചു. ക്ഷേത്രപ്രവേശന സമരങ്ങളിലും വൈക്കം സത്യഗ്രഹത്തി ലും ബൗദ്ധികനേതൃത്വം നൽകി. 1922 ൽ മഹാകവി ടഗോറും 1925ൽ ഗാന്ധിജിയും നാരായണഗുരുവിനെ സന്ദർശിച്ചു. 1928 സെപ്റ്റംബർ 20ന് ശിവഗിരിയിൽ വച്ച് ഗുരു സമാധിയായി. വർക്കലക്കുന്ന് "ശിവ ഗിരി'യായി മാറിയത് നാരായണഗുരുവി ന്റെ വിശ്രമസ്ഥലമായതോടെയാണ്.

പ്രധാന കൃതികൾ: ദൈവദശകം, ആൽമോപദേശ ശതകം, സ്വാനുഭവഗീതി, - അനുകമ്പാദശകം

ഗുരുവിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ 


1856 ജനനം
1888 അരുവിപ്പുറം ശിവപ്രതിഷ്ഠ
1891 കുമാരനാശാനെ കണ്ടുമുട്ടുന്നു
1898 അരുവിപ്പുറം ക്ഷേത്രയോഗം
1903 എസ്.എൻ.ഡി.പി. യോഗം തുടങ്ങി
1908 തലശ്ശേരി ജഗന്നാഥ പ്രതിഷ്ഠ
1916 രമണ മഹര്‍ഷിയെ കണ്ടു മുട്ടി 
1922 രവീന്ദ്രനാഥ ടാഗോറിനെ കണ്ടുമുട്ടി
1925 വൈക്കം സത്യാഗ്രഹം; ഗാന്ധിജിയുടെ സന്ദർശനം
1928 സമാധി

After, which of the following consecration of Lord Shiva, Sree Narayana Guru replied, “I consecrated the Ezhava Shiva and not the Brahmin Shiva” ?
(A) Sivagiri
(B) Aruvippuram 
(C) Thalassery
(D) Aluva





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ