malayalam 2
പ്രവൃത്തിയെ
കുറിക്കുന്ന
പദമാണ്
ക്രിയ.
ഇതിന്
കൃതി
എന്നും
വിന
എന്നും
ആഖ്യാതം
എന്നും
പേരുകൾ
ഉണ്ട്.
ക്രിയയെ
പ്രധാനമായും
എട്ടായി
തിരിച്ചിരിക്കുന്നു.
സകർമ്മക ക്രിയ
ഒരു
ക്രിയാ
ശബ്ദം
കേൾക്കുമ്പോൾ
ആരെ,
എന്തിനെ
എന്നീ
ചോദ്യങ്ങൾക്കുള്ള
മറുപടി
ലഭിക്കുകയാണെങ്കിൽ
സകർമ്മകം.
കർമ്മം
ഉള്ള
ക്രിയ
സകർമ്മക
ക്രിയ
എന്ന്
പറയാം
ഉദാ:
അടിക്കുക
(ആരെ
അടിച്ചു),
വായിക്കുക
(എന്ത്
വായിക്കുന്നു),
തിന്നുക
(എന്ത്
തിന്നുന്നു)
അകർമ്മക ക്രിയ
കർമ്മം
ഇല്ലാത്ത
ക്രിയ.
ആരെ,
എന്തിനെ
തുടങ്ങിയ
ചോദ്യങ്ങൾക്ക്
ഇവിടെ
പ്രസക്തി
ഉണ്ടാകില്ല.
ഉദാ:
ഇരിക്കുക,
ഓടുക,
ഉറങ്ങുക.
കേവലക്രിയ
പരപ്രേരണയോട്
കൂടിയല്ലാതെ
ചെയ്യാവുന്ന
ക്രിയകൾ.
വർത്തമാനകാല
രൂപങ്ങളാണിവ.
ഉദാ:
എഴുതുന്നു,
കേൾക്കുന്നു,
കാണുന്നു.
കേവലക്രിയയ്ക്ക് രണ്ട് പിരിവുകൾ ഉണ്ട്. അവ
കാരിതക്രിയ, അകാരിതക്രിയ എന്നിങ്ങനെ അറിയപ്പെടുന്നു
കാരിതക്രിയ, അകാരിതക്രിയ എന്നിങ്ങനെ അറിയപ്പെടുന്നു
പ്രയോജക ക്രിയ
പരപ്രേരണയോടെ നടത്തുന്നവയല്ല, മറിച്ച് സ്വയം നടത്തുന്ന ക്രിയ എന്നുള്ളതാണ്. പരപ്രേരണയാൽ നടത്തപ്പെടുന്ന ക്രിയകളെയാണ് പ്രയോജകക്രിയ എന്നു പറയുന്നത്.
ഉദാ: കഴിപ്പിക്കുന്നു, പഠിപ്പിക്കുന്നു, കേൾപ്പിക്കുന്നു
കാരിതം
ഉദാ: നോക്കുന്നു, പറക്കുന്നു, ചിരിക്കുന്നു, വിളിക്കുന്നു
അകാരിതക്രിയ
ഉദാ: പറക്കുന്നു, കളിക്കുന്നു, പഠിക്കുന്നു ,എറിയുന്നു, ചാടുന്നു, പറയുന്നു.
മുറ്റുവിന
വാക്യത്തിന്റെ അർത്ഥപൂർത്തിക്ക് ആസ്പദമായ ക്രിയയാണ് മുറ്റുവിന. അംഗിക്രിയ, പൂർണ്ണക്രിയ എന്നീ പേരുകളുമുണ്ട്. മുറ്റുവിന എല്ലായ്പ്പോഴും ആഖ്യാതത്തിന്റെ ഭാഗമായിരിക്കും.
ഉദാ:കണ്ടു,പറഞ്ഞു,പോയി,നിൽക്കുന്നു,കൊടുക്കും,പറയൂ,എടുക്കണം
പറ്റുവിന
മറ്റൊരു ക്രിയയെയോ നാമത്തെയോ ആശ്രയിച്ചുനിൽക്കുന്ന ക്രിയാരൂപമാണ് പറ്റുവിന. ആശ്രയത്തെ അടിസ്ഥാനപ്പെടുത്തി വിനയെച്ചം, പേരെച്ചം എന്ന് രണ്ടു വിധത്തിൽ ഇവയെ തിരിക്കാം
ഉദാ: എഴുതുന്ന, കണ്ട, പോയ
പേരെച്ചം
പേരിനെ അല്ലെങ്കിൽ നാമത്തെ ആശ്രയിച്ച് നിൽക്കുന്ന അപൂർണ്ണക്രിയ. നാമംഗജം എന്നും അറിയപ്പെടുന്നു.
ഉദാ: ഓടുന്ന വണ്ടി, കരയുന്ന കുഞ്ഞ്
വിനയെച്ചം
പൂർണ്ണ ക്രിയയെ ആശ്രയിച്ച് നിൽക്കുന്ന അപൂർണ്ണ ക്രിയ. ക്രിയാംഗജം എന്നും പറയുന്നു .
ഉദാ: ഒടിഞ്ഞു വീണു, പറിച്ചു നട്ടു
വിനയെച്ചത്തെ അഞ്ചായി വീണ്ടും തിരിച്ചിരിക്കുന്നു.
മുൻവിനയെച്ചം
പൂർണ്ണക്രിയയ്ക്ക് മുൻപ് നടക്കുന്ന ക്രിയ. ഭൂതകാലത്തെ സൂചിപ്പിക്കുന്നു.
ഉദാ: ചെന്ന് പറഞ്ഞു (ചെന്ന് എന്നുള്ളത് ഭൂതകാലം),
വന്നു കണ്ടു.
പിൻവിനയെച്ചം
ഭാവികാലത്തെ സൂചിപ്പിക്കുന്നു.
"ആൻ എന്ന പ്രത്യയം ചേർക്കുന്നു.
ഉദാ: കാണുവാൻ വന്നു. പറയാൻ നിന്നു
തൻവിനയെച്ചം
പ്രധാനക്രിയയോടൊപ്പം അപ്രധാന ക്രിയയും നടക്കുന്നത്.
"ഏ",
"ആവേ"
എന്നീ പ്രത്യയങ്ങൾ കാണും
ഉദാ: ഇരിക്കവേ കണ്ടു. കേൾക്കവേ പറഞ്ഞു
നടുവിനയെച്ചം
കേവലമായ ക്രിയാരൂപത്തെ കാണിക്കുന്നു.
"അ",
"ക",
"ഉക"
എന്നിവയാണ് പ്രത്യയങ്ങൾ
ഉദാ: കാണുക വേണം, ചെയ്യുക വേണം
പാക്ഷിക വിനയെച്ചം
ഒരു ക്രിയ നടക്കുന്നുവെങ്കിൽ എന്ന അർത്ഥത്തെ കുറിക്കുന്നു. ആൽ, ഇൽ, കൽ, ആകിൽ, എങ്കിൽ ഇവയെല്ലാം പ്രത്യയങ്ങളാണ്.
1. താഴെ തന്നിരിക്കുന്നതിൽ "കേവലക്രിയ' ഏത്?
a) നടത്തുന്നു
b) ഉറക്കുന്നു
c) കാട്ടുന്നു
d) എഴുതുന്നു
Ans:d) എഴുതുന്നു
1. താഴെ തന്നിരിക്കുന്നതിൽ "കേവലക്രിയ' ഏത്?
a) നടത്തുന്നു
b) ഉറക്കുന്നു
c) കാട്ടുന്നു
d) എഴുതുന്നു
Ans:d) എഴുതുന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ