Chemistry helium
ഹീലിയം
നിറമോ മണമോ രുചിയോ ഇല്ലാത്ത രാസമൂലകമാണ് ഹീലിയം. ഗ്രീക്കുഭാഷയിലെ സൂര്യൻ എന്നർത്ഥമുള്ള ഹീലിയോസ് എന്ന വാക്കിൽനിന്നാണ് ഹീലിയം എന്ന പേരുണ്ടായത്. ഉൽകൃഷ്ടവാതകങ്ങളിൽ നിയോൺ കഴിഞ്ഞാൽ ഏറ്റവും അലസമായ മൂലകമാണ് ഇത്. (മുൻ കാലങ്ങളിൽ എറ്റവും അലസമായ ഉൽകൃഷ്ടവാതകം ഹീലിയമാണെന്നാണ് കരുതിയിരുന്നത്. എന്നാൽ പുതിയ സിദ്ധാന്തങ്ങൾ പ്രകാരം എറ്റവും ഉൽകൃഷ്ടം നിയോൺ ആണ്). ക്വഥനാങ്കവും ദ്രവണാങ്കവും ഏറ്റവും കുറവുള്ള മൂലകവും ഇതാണ്. തീക്ഷ്ണമായ ഭൗതിക സാഹചര്യങ്ങളിലൊഴികെ ഇത് വാതകരൂപത്തിലാണ് നിലകൊള്ളുന്നത്. താപനില കേവലപൂജ്യത്തിനടുത്തെത്തിച്ചാൽഇത് അതിദ്രാവകമായി (super fluid) മാറുന്നു. ഘർഷണം ഒട്ടുമില്ലാത്ത അവസ്ഥയാണ് ഇത്.
ഭാരത്തിൽ ഹൈഡ്രജന് തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഈ മൂലകം പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ അളവിൽ ഉള്ള മൂലകങ്ങളിലും ഹൈഡജന് പിന്നാലെ രണ്ടാമത്തേതാണ്. പ്രപഞ്ചത്തിലുള്ള ഹീലിയത്തിന്റെ മുഖ്യ ഭാഗവും മഹാവിസ്ഫോടനസമയത്ത് ആണ് ഉണ്ടായതെന്നു കരുതുന്നു. നക്ഷത്രങ്ങളിൽ സംഭവിക്കുന്ന ന്യൂക്ലിയർ ഫ്യൂഷൻ മൂലമാണ് ബാക്കി ഉണ്ടായിരിക്കുന്നത്. ആറ്റോമിക ഭാരം താരതമ്യേന കൂടിയ മൂലകങ്ങളിൽ നടക്കുന്ന റേഡിയോ ആക്റ്റിവിറ്റി നശീകരണമാണ്ഭൂമിയിലെ ഹീലിയത്തിന്റെ പ്രധാന സ്രോതസ്സ്. ഈ വിധത്തിൽ പുറപ്പെടുവിക്കുന്ന ആൽഫാ കണങ്ങൾ ഹീലിയം അണുകേന്ദ്രങ്ങളാണ്. പ്രകൃതിവാതകത്തിൽ ഇത് ധാരാളം കാണപ്പെടുന്നു. കുറഞ്ഞ താപനിലയിൽ പ്രകൃതിവാതകത്തെ ആംശികസ്വേദനം നടത്തിയാണ് വ്യാവസായികമായി ഹീലിയം വേർതിരിക്കുന്നത്.
ഹീലിയത്തിന്റെ അണുസംഖ്യ 2-ഉം പ്രതീകം He യും ആണ്. ആവർത്തനപ്പട്ടികയിൽ ഇത് ഉൽകൃഷ്ടവാതകങ്ങളുടെ ഗ്രൂപ്പായ 18-ആം ഗ്രൂപ്പിൽപ്പെടുന്നു. ഹീലിയം തന്മാത്രകൾ ഏകാറ്റോമികമാണ്.
· രാസപരമായി വളരെ നിർവീര്യമായതിനും റേഡിയോ ആക്റ്റിവിറ്റി പ്രകടിപ്പിക്കാത്തതിനാലും ആണവറിയാക്റ്ററുകളിൽ താപകൈമാറ്റത്തിനുള്ള മാധ്യമമായും ഇത് ഉപയോഗിക്കുന്നു.
· നിയോൺ വിളക്കുകളിൽ നിറമാറ്റം വരുത്തുന്നതിനായുംഹീലിയം ഉപയോഗിക്കുന്നു.
· ദ്രവഹീലിയം അതിശീതശാസ്ത്രത്തിൽ ഒഴിച്ചുകൂടാനാവാത്ത ശീതീകരണോപാധിയാണ്. റോക്കറ്റുകളിലെ ഇന്ധനമായ ദ്രവ ഹൈഡ്രജനേയും ദ്രവഓക്സിജനേയും കുറഞ്ഞ താപനിലയിൽ ദ്രാവകമായിത്തന്നെ നിലനിർത്തുന്നതിനും ഇത് ഉപയോഗിക്കുന്നു.
· ആഴക്കടലിൽ ഉപയോഗിക്കുന്ന ശ്വസനവായുവിൽ നൈട്രജനു പകരം ഹീലിയമാണ് ചേർക്കുന്നത്. സമുദ്രാന്തർഭാഗത്തെ ഉന്നതമായ മർദ്ദത്തിലും കുറഞ്ഞ ഭാരമുള്ള ഹീലിയം കലർന്ന വായു വളരെ പെട്ടെന്ന് ശ്വസനേന്ദ്രിയങ്ങളിലേക്ക് പ്രവഹിക്കുന്നു. ഇതേ കാരണം കൊണ്ടുതന്നെ വൈദ്യശാസ്ത്രമേഖലയിൽ ശ്വസിക്കാൻ ബുദ്ധിമുട്ടുള്ള രോഗികൾക്കും ഹീലിയം കലർന്ന വായു നൽകുന്നു.
· ബലൂണുകളിലും ആകാശനൌകകളിലും നിറക്കുന്നതിനായും ഹീലിയം ഉപയോഗിക്കുന്നു. ഹീലിയം വളരെ നിർവീര്യമായതിനാൽ പെട്ടെന്ന് കത്തു പിടിക്കുന്ന ഹൈഡ്രജനെ അപേക്ഷിച്ച് വളരെ സുരക്ഷിതമാണ്.
· അലൂമിനിയം, മഗ്നീഷ്യം പോലുള്ള ലോഹങ്ങളെ വിളക്കി യോചിപ്പിക്കുമ്പോൾ വായുവിലുള്ള ഓക്സിജൻ വളരെ പെട്ടെന്നു തന്നെ അവയുമായി പ്രവർത്തിച്ച് അതിന്റെ ഓക്സൈഡ് ഉണ്ടാക്കുന്നു. ഹീലിയം പോലുള്ള ഉൽകൃഷ്ടവാതകങ്ങളുടെ സാന്നിധ്യത്തിൽ ഇത് ചെയ്താൽ ഈ ഓക്സീകരണം ഒഴിവാക്കാം. ഇത്തരത്തിലുള്ള അലസവാതക വെൽഡിങിൽ സംരക്ഷകവാതകമായി ഹീലിയത്തെ ഉപയോഗിക്കുന്നു.
അലസവാതകം
സൂര്യൻ എന്നർത്ഥമുള്ള HELIOS എന്ന ഗ്രീക്ക് പടത്തിൽ നിന്നും നാമം ലഭിച്ചു
ഏറ്റവും കുറഞ്ഞ ദ്രവണാങ്കം ഉള്ള മൂലകം ? ഹീലിയം
ബലൂണില്‍ നിറയ്ക്കുന്ന ഉത്കൃഷ്ടവാതകം ? ഹീലിയം
കാലാവസ്ഥപഠനങ്ങളില്‍ ഉപയോഗിക്കുന്ന ബലൂണുകളില്‍ നിറയ്ക്കുന്ന വാതകം
ഹീലിയം
ഹൈഡ്രജൻ കഴിഞ്ഞാൽ പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം:ഹീലിയം.
വിമാനത്തിന്റെ ടയറുകളിൽ നിറയ്ക്കുന്ന വാതകം:ഹീലിയം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ