Chemistry helium
ഹീലിയം നിറമോ മണമോ രുചിയോ ഇല്ലാത്ത രാസമൂലകമാണ് ഹീലിയം. ഗ്രീക്കുഭാഷയിലെ സൂര്യൻ എന്നർത്ഥമുള്ള ഹീലിയോസ് എന്ന വാക്കിൽനിന്നാണ് ഹീലിയം എന്ന പേരുണ്ടായത്. ഉൽകൃഷ്ടവാതകങ്ങളിൽ നിയോൺ കഴിഞ്ഞാൽ ഏറ്റവും അലസമായ മൂലകമാണ് ഇത്. (മുൻ കാലങ്ങളിൽ എറ്റവും അലസമായ ഉൽകൃഷ്ടവാതകം ഹീലിയമാണെന്നാണ് കരുതിയിരുന്നത്. എന്നാൽ പുതിയ സിദ്ധാന്തങ്ങൾ പ്രകാരം എറ്റവും ഉൽകൃഷ്ടം നിയോൺ ആണ്). ക്വഥനാങ്കവും ദ്രവണാങ്കവും ഏറ്റവും കുറവുള്ള മൂലകവും ഇതാണ്. തീക്ഷ്ണമായ ഭൗതിക സാഹചര്യങ്ങളിലൊഴികെ ഇത് വാതകരൂപത്തിലാണ് നിലകൊള്ളുന്നത്. താപനില കേവലപൂജ്യത്തിനടുത്തെത്തിച്ചാൽഇത് അതിദ്രാവകമായി (super fluid) മാറുന്നു. ഘർഷണം ഒട്ടുമില്ലാത്ത അവസ്ഥയാണ് ഇത്. ഭാരത്തിൽ ഹൈഡ്രജന് തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഈ മൂലകം പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ അളവിൽ ഉള്ള മൂലകങ്ങളിലും ഹൈഡജന് പിന്നാലെ രണ്ടാമത്തേതാണ്. പ്രപഞ്ചത്തിലുള്ള ഹീലിയത്തിന്റെ മുഖ്യ ഭാഗവും മഹാവിസ്ഫോടനസമയത്ത് ആണ് ഉണ്ടായതെന്നു കരുതുന്നു. നക്ഷത്രങ്ങളിൽ സംഭവിക്കുന്ന ന്യൂക്ലിയർ ഫ്യൂഷൻ മൂലമാണ് ബാക്കി ഉണ്ടായിരിക്കുന്നത്. ആറ്റോമിക ഭാരം താരതമ്യേന കൂടിയ മൂലകങ്ങളിൽ നടക്കുന്ന റേഡിയോ ആക്...