idukki 1


·       
·        
ഇടുക്കി
·         പൈനാവിലാണ് ജില്ലാ ആസ്ഥാനം. കേരളത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ജില്ല. റെയിൽ പാത കടന്നു പോകാത്ത ജില്ല. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി ജില്ലയിലാണ്.
·          
·         പ്രധാന നദികൾ
·         പെരിയാറും പമ്പയും ജില്ലയിലൂടെ ഒഴുകുന്നു. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത  പദ്ധതിയായ ഇടുക്കി പദ്ധതി പെരിയാർ നദിയിലാണ്. മൂവാറ്റുപുഴയാറും മണിമലയാറും പാമ്പാറുമാണ് ജില്ലയിലെ മറ്റു നദികൾ. പാമ്പാർ കിഴക്കോട്ടൊഴുകുന്ന നദിയാണ്.
·          
·         അണക്കെട്ടുകൾ
·         ഇന്ത്യയിലെ ഏറ്റവും വലിയ കമാന അണക്കെട്ടായ ഇടുക്കി, മുല്ലപ്പെരിയാർ, പള്ളിവാസൽ ഒന്നാം ഘട്ടം, പള്ളിവാസൽ രണ്ടാം ഘട്ടം, ശൈങ്കുളം, നേരിയമംഗലം, പന്നിയാർ, ലോവർ പെരിയാർ മുതലായവയാണ് പ്രധാന അണക്കെട്ടുകൾ.
·         കേരളത്തിൽ ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളുമുള്ള ജില്ലയാണ് ഇടുക്കി.
·          1963- ആരംഭിച്ച ഇന്തോ-സ്വിസ് കന്നുകാലി ഗവേഷണ പദ്ധതിയുടെ ആസ്ഥാനം മാട്ടുപ്പെട്ടിയിലാണ്.
·          കേരളത്തിലെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടി 2010- നില വിൽ വന്നു.
·         കേരളത്തിൽ ചന്ദനമരങ്ങൾ കൂട്ടമായി കാണപ്പെടുന്ന ഏക സ്ഥലമാണ് ഇടുക്കി ജില്ലയിലെ മറയൂർ.
·          
·         വന്യജീവിസങ്കേതങ്ങൾ
·         പെരിയാർ, ഇടുക്കി, ചിന്നാർ, കുറിഞ്ഞിമല എന്നീ വന്യജീവിസങ്കേതങ്ങളും പെരിയാർ, ഇരവികുളം, പാമ്പാടുംച്ചോല, മതികെട്ടാൻ ച്ചോല, ആനമുടി  ച്ചോല എന്നീ ദേശീയോദ്യാനങ്ങളും ഇടുക്കിയിലാണ്.
·          
·         ഗോത്രവർഗക്കാർ
·         കേരളത്തിലെ ഏക ഗോത്രവർഗ രാജാവുള്ളത് ഇടുക്കി താലൂക്കിലെ കാഞ്ചിയാർ പഞ്ചായത്തിലെ കോഴിമലയിലാണ്. കേരളത്തിലെ പട്ടികവർഗ ജനസംഖ്യയിൽ രണ്ടാം സ്ഥാനം ഇടുക്കിക്കാണ്. 245 പട്ടികവർഗ ആവാസകേന്ദ്രങ്ങളാണ് ജില്ലയിൽ ഉള്ളത്. മലയരയൻ, മന്നാൻ, മുതവാൻ, ഊരാളി, മലമ്പണ്ടാരം, ഉള്ളാടൻ, മലയൻ തുടങ്ങിയ സമുദായങ്ങളിൽപെട്ടവരാണിവർ.
·          
·         കൃഷി
·         ഉരുളക്കിഴങ്ങ്, കാരറ്റ്, ബീൻസ്, കാബേജ് , ബീറ്റ്റൂട്ട് , വെളുത്തുള്ളി തുടങ്ങിയവ ജില്ലയിലെ വട്ടവട പ്രദേശത്ത് കൃഷി ചെയ്യുന്നു.
·          
·         പ്രധാന സ്ഥലങ്ങൾ
·         മൂന്നാർ, വാഗമൺ, തേക്കടി, കുമിളി, പീരുമേട് തുടങ്ങിയ സ്ഥലങ്ങൾ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. ഉടമസ്ഥാവകാശത്തെച്ചൊല്ലി കേരളവും തമിഴ്നാടും തമ്മിൽ തർക്കം നില നിൽക്കുന്ന മംഗളാദേവി ക്ഷേത്രം ജില്ലയിലാണ്.
·          
·         ചരിത്രം
·         ശിലായുഗ കാലത്തെ ചരിത്രാവശിഷ്ടങ്ങൾ ജില്ലയിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. മൂന്നാറിനടുത്ത് മറയൂർ, ദേവികുളത്തിനടുത്ത് അഞ്ചനാട് തുടങ്ങിയ സ്ഥലങ്ങളിൽ തൊപ്പിക്കല്ലുകൾ, കുടക്കല്ലുക തുടങ്ങിയവ കാണാം. കുലശേഖര  സാമ്രാജ്യത്തിലെ നന്തുഴൈനാട്ടിൽ ഇടുക്കി ജില്ലയിലെ പ്രദേശങ്ങളും ഉൾപ്പെട്ടിരുന്നു. ബ്രിട്ടിഷുകാരുടെ വേനൽക്കാല സങ്കേതമായിരുന്നു മൂന്നാർ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ