Indian rivers part 1
ഇന്ത്യയിലെ നദികൾ
ഭാരതത്തിന്റെ ചരിത്രവും സംസ്കാരവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നവയാണ് നമ്മുടെ നദികള്‍. ഹിമാലയത്തില്‍ നിന്നും പശ്ചിമഘട്ടത്തില്‍ നിന്നും ഉദ്ഭവിക്കുന്നവയാണ് ഇന്ത്യയിലെ പ്രധാന നദികളെല്ലാം
ഇന്ഡസ് എന്നു കൂടി അറിയപ്പെടുന്ന സിന്ധുനദിയുമായി ബന്ധപ്പെട്ടാണ് നമ്മുടെ രാഷ്ട്രത്തിന്റെ പേരുപോലും രൂപപ്പെട്ടത്. ലോകത്തിലെ ഏറ്റവും പ്രാചീന സംസ്കാരങ്ങളിലൊന്നായ സിന്ധുനദീതട സംസ്കാരം രൂപപ്പെട്ടത് സിന്ധുനദീതട തീരങ്ങളിലായിരുന്നുവല്ലോ.
രാമായണത്തിലെ രാമനെ അവസാനമായി ഏറ്റുവാങ്ങിയ സരയൂനദിയും മഹാഭാരത്തിലെ കൃഷ്ണലീലകള്ക്ക് തട്ടകമൊരുക്കിയ യമുനാ നദിയും നമ്മുടെ ഇതിഹാസങ്ങളിലെ നിറസാന്നിധ്യമാണ്..
ബംഗാൾ ഉൾക്കടലിലേക്ക് ഒഴുകുന്നവയിൽ പ്രധാനമായത് ബ്രഹ്മപുത്ര, ഗംഗ, (ഗംഗയുടെ കൈവഴികളായ യമുന , ഗോമതി, ചംബൽ), മഹാനദി ,ഗോദാവരി. കൃഷ്ണ ,കാവേരി
അറബിക്കടലിലേക്ക് ഒഴുകുന്നവയിൽ പ്രധാനമായത് സിന്ധു(കൈവഴികളായ പഞ്ചനദികൾ ബിയാസ് നദി, സത്‌ലജ് ,ഝലം,ചെനാബ്, രാവി ), നർമദ ,തപ്തി
രാജ്യത്തെ ഏറ്റവും വലിയ നദി ഗംഗാനദി
ഇന്ത്യൻ നദികളിൽവച്ച് ഏറ്റവും കൂടുതൽ ജലമുൾക്കൊള്ളുന്നത് ബ്രഹ്മപുത്രയിലാണ്. ബ്രഹ്മപുത്ര അരുണാചൽ, ആസ്സാം എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്നു. ഒറീസ്സ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട നടിയാണ് മഹാനദി.
ഏകദേശം 900 കി.മീ. ദൂരം സാവധാനത്തിൽ ഒഴുകുന്ന മഹാനദി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവുമധികം എക്കൽ നിക്ഷേപിക്കുന്ന ജലാശയമാണ്.
ഗോദാവരി ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും നീളമുള്ള നദിയാണ്. തീർത്ഥാടന കേന്ദ്രങ്ങളായ നാസിക്, ത്ര്യംബക്, ഭദ്രാചലം എന്നിവ ഗോദാവരി നദിയുടെ തടങ്ങളിലാണ്.
കൃഷ്ണാ നദി രാജ്യത്തെ ഏറ്റവും നീളമുള്ള നദികളിൽ മൂന്നാമത്തെതാണ്. കാവേരി നദി പശ്ചിമ ഘട്ടത്തിൽ ഉത്ഭവിക്കുന്നു. ശിംശ, ഹേമാവതി, അർകാവതി, കപില,ഹൊന്നുഹൊളെ, ലക്ഷ്മണതീർത്ഥ, കബനി, ലോകപാവനി. ഭവാനി, നൊയ്‌യൽ, അമരാവതി എന്നിങ്ങനെ നിരവധി ഉപനദികളുള്ള കാവേരി കർണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ പ്രധാന ജലസേചന സ്രോതസാണ്.
രാജ്യത്തെ നദീജല തർക്കങ്ങളിൽ ഏറ്റവും സങ്കീർണമായ കാവേരി നദീജല തർക്കം ഈ നദിയെ സംബന്ധിക്കുന്നതാണ്.
വിന്ധ്യാ നിരകളിൽ ഉത്ഭവിക്കുന്ന നദികളിൽ പടിഞ്ഞാറോട്ടു ഒഴുകി അറബിക്കടലിൽ പതിക്കുന്ന രണ്ടു നദികളാണ് നർമദയും താപി നദിയും.
നർമ്മദ മധ്യ പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന .ഇതിന്റെ തെക്കുമാറി സമാന്തരമായി മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽകൂടി ഒഴുകുന്ന
താപി ഖംബാത് ഉൾക്കടൽ മേഖലയിൽ പതിക്കുന്നു.
ഇന്ത്യൻ നദികൾ ജലസേചനത്തിനും ചെലവുകുറഞ്ഞ ഗതാഗതത്തിനും വൈദ്യുതി ഉത്പാദനം, മൽസ്യബന്ധനം, മറ്റു ഉപജീവന മാര്ഗങ്ങള് എന്നിവയ്ക്ക് ഉപകരിക്കുന്നു. നദികൾ സംസ്കാരത്തിന്റെ ഘടകം കൂടിയാണ്..
മിക്ക പ്രധാന നഗരങ്ങളും ഏതെങ്കിലുമൊരു നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്.
ഇന്ത്യയിലൂടെയും പാകിസ്താനിലൂടെയും ഒഴുകുന്ന നദിയാണ് സിന്ധു. സിന്ധുവെന്നാല്‍ സമുദ്രം എന്നര്‍ഥം. സമുദ്രംപോലെ വിസ്തൃതമായി കിടക്കുന്ന നദിയാണ് സിന്ധു. ഇത് ഉദ്ഭവിക്കുന്നത്.ഉത്ഭവം ചൈനീസ് ടിബറ്റിലെ മാനസസരോവര്‍ തടാകത്തില്നിന്നാണ്.2900 കിലോമീറ്റര്‍ നീളമുള്ള ഈ നദിയുടെ സിംഹഭാഗവും ഒഴുകുന്നത് പാകിസ്താനിലൂടെയാണ്. 09 കിലോമീറ്റര്‍ മാത്രമാണ് ഈ നദി ഇന്ത്യയിലൂടെ ഒഴുകുന്നത്.പാകിസ്താനിലെ കറാച്ചി നഗരത്തിനടുത്തുവെച്ചാണ് ഇത് അറബിക്കടലില്പതിക്കുന്നത് . ജമ്മുകശ്മീരിലെ ലഡാക്കിലൂടെയാണ് ഇന്ത്യയിലിത് മുഖ്യമായും കടന്നുപോകുന്നത്.
ഹിന്ദുസ്ഥാൻ എന്ന പേര് രൂപം കൊണ്ടത് ഈ നദിയിൽ നിന്നാണ്.
പാകിസ്ഥാന്റെ ദേശീയ നദിയാണ് സിന്ധു.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നദി സിന്ധു നദി
സിന്ധു നദിയുടെ ഉത്ഭവം
ടിബറ്റിലെ മാനസസരോവറിന് അടുത്തുള്ള ബോഗാർ ചു ഗ്ലേസിയർ
സിന്ധു നദിയുടെ ആകെ നീളം
3200 കി മീ (ഇന്ത്യയിലൂടെ 709 കി മീ)
സിന്ധു എന്ന വാക്കിൻറെ അർത്ഥം
സമുദ്രം\നദി
ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാമർശിക്കുന്ന നദി
സിന്ധു നദി
ഇന്ത്യയിൽ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്ന ഏക നദി
സിന്ധു നദി
പാകിസ്ഥാൻ സിന്ധു നദിയിൽ നിർമ്മിച്ചിരിക്കുന്ന ഏറ്റവും വലിയ ഡാം
ടർബെലാ ഡാം
സപ്തസിന്ധു എന്നറിയപ്പെടുന്ന നദികൾ
സിന്ധു, സരസ്വതി, ബിയാസ്, രവി, സത്‌ലജ്, ഝലം, ചിനാബ്
മോഹൻജൊദാരോ സ്ഥിതി ചെയ്തിരുന്ന നദീ തീരം
സിന്ധു നദി തടം
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സിന്ധു നദീജല കരാർ ഒപ്പുവെച്ചത്
1960 സെപ്റ്റംബർ 19 (കറാച്ചിയിൽ വെച്ച്)
സിന്ധു നദീജല കരാർ ഒപ്പുവെച്ച വ്യക്തികൾ
ജവഹർലാൽ നെഹ്‌റു, മുഹമ്മദ് അയൂബ് ഖാൻ
സിന്ധു നദീജല കരാറിന് മധ്യസ്ഥം വഹിച്ചത്
ലോകബാങ്ക്
സിന്ധു നദീജല കരാർ പ്രകാരം ഇന്ത്യയ്ക്ക് അവകാശമുള്ള നദികൾ
സത്‌ലജ്, ബിയാസ്, രവി
സിന്ധു നദീജല കരാർ പ്രകാരം പാക്കിസ്ഥാന് അവകാശമുള്ള നദികൾ
സിന്ധു, ഝലം, ചിനാബ്
പാക്കിസ്ഥാനിലെ ഏറ്റവും വലിയ നദി, പാക്കിസ്ഥാൻറെ ദേശീയ നദി, പാക്കിസ്ഥാൻറെ ജീവരേഖ
സിന്ധു നദി
പഞ്ച നദികളുടെ നാട് എന്നറിയപ്പെടുന്നത്
പഞ്ചാബ്
സിന്ധു നദിയുടെ പോഷക നദികൾ
സത്‌ലജ്, ബിയാസ്, രവി, ചിനാബ്, ഝലം
സിന്ധു നദി ചുറ്റി ഒഴുകുന്ന ഇന്ത്യയിലെ പട്ടണം
ലെ
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പടിഞ്ഞാറുള്ള നദി
സിന്ധു
പടിഞ്ഞാറോട്ടൊഴുകുന്ന\ അറബിക്കടലിൽ പതിക്കുന്ന ഏക ഹിമാലയൻ നദി
സിന്ധു
സിന്ധു നദി ഒഴുകുന്ന ഏക ഇന്ത്യൻ സംസ്ഥാനം
ജമ്മു കാശ്മീർ
പൂർണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിൻറെ പോഷകനദി
ബിയാസ്
സിന്ധു നദിയുടെ ഏറ്റവും ചെറിയ പോഷകനദി
ബിയാസ്
ബിയാസ് നദിയുടെ ഉത്ഭവസ്ഥാനം
റോഹ്ടാങ് ചുരം
കംഗാര, കുളു, മണാലി താഴ്വരകളിലൂടെ ഒഴുകുന്ന നദി
ബിയാസ്
പോങ് അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി
ബിയാസ്
ടിബറ്റിൽ നിന്നും ഉത്ഭവിക്കുന്ന സിന്ധുവിൻറെ ഏക പോഷകനദി
സത്ലജ്
ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിൻറെ ഏറ്റവും നീളം കൂടിയ പോഷകനദി
സത്ലജ്
ഇന്ദിരാ ഗാന്ധി കനാൽ സ്ഥിതിചെയ്യുന്ന നദി
സത്ലജ്
സിന്ധുവിൻറെ പോഷകനദികളിൽ ഏറ്റവും തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന നദി
സത്ലജ്
സത്ലജിനെ യമുനയുമായി ബന്ധിപ്പിക്കുന്ന കനാൽ പദ്ധതി
സത്ലജ് യമുന 8 ലിങ്ക് കനാൽ
ചാന്ദ്ര, ഭാഗ നദികൾ യോജിച്ച് രൂപംകൊണ്ട നദി
ചിനാബ്
സിന്ധുവിൻറെ ഏറ്റവും വലിയ പോഷകനദി
ചിനാബ്
ദുൽഹസ്തി പവർ പ്രോജക്ട്, ബഗ്ലിഹാർ ഡാം എന്നിവ സ്ഥിതിചെയ്യുന്ന നദി
ചിനാബ്
ലാഹോറിൻറെ നദി എന്നറിയപ്പെടുന്നത്
രവി
നൂർജഹാൻറെയും ജഹാംഗീറിൻറെയും ശവകുടീരങ്ങൾ സ്ഥിതിചെയ്യുന്ന നദീ തീരം
രവി
തെയിൻ ഡാം സ്ഥിതിചെയ്യുന്ന നദി
രവി
രവി ഉത്ഭവിക്കുന്നത്
ഹിമാചൽ പ്രദേശിലെ കുളു മലകളിൽ നിന്ന്
കാശ്മീരിലെ വൂളർ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന നദി
ഝലം
കിഷൻ ഗംഗ ജലവൈദ്യുത പദ്ധതി, ഉറി പവർ പ്രോജക്ട് എന്നിവ സ്ഥിതിചെയ്യുന്ന നദി
ഝലം
കാശ്മീർ താഴ്വരയിലൂടെ ഒഴുകുന്ന നദി\ ശ്രീനഗർ സ്ഥിതിചെയ്യുന്ന നദീ തീരം
ഝലം
അലക്സാണ്ടറും പോറസ് രാജാവും തമ്മിൽ യുദ്ധം നടന്ന നദീ തീരം
ഝലം
ജമ്മുവിനെ രണ്ടായി ഭാഗിച്ചുകൊണ്ട് ഒഴുകുന്ന നദി
താവി നദി
സിന്ധു നദിയുമായി ബന്ധമില്ലാത്തത് ഏത് ?
(A) ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു.
(B) ടിബറ്റിലെ മാനസ സരോവർ തടാകത്തിൽ നിന്ന് ഉത്ഭവിക്കുന്നു.
(C) ജമ്മു കാശ്മീരിലൂടെ ഒഴുകുന്നു.
(D) ഝലം ഒരു പോഷക നദിയാണ്.
Q. കാവേരി നദീജലതർക്കും ഏതൊക്ക സംസ്ഥാനങ്ങൾ തമ്മിലാണ്
(A) കേരളാ-തമിഴ്നാട്
(B) ഉത്തർപ്രദേശ്-മദ്ധ്യപ്രദേശ്
(C) കർണ്ണാടക-തമിഴ്നാട്
(D) കേരളം-കർണ്ണാടക
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ