constitution part 5
മൗലികാവകാശങ്ങളെക്കുറിച്ച്
ഇന്ത്യയുടെ മാഗ്നാകാർട്ട, ഭരണഘടനയുടെ ആണിക്കല്ല് എന്നിങ്ങനെ അറിയപ്പെടുന്നത്?
മൗലികാവകാശങ്ങൾ
നെഹ്റു കമ്മിറ്റി റിപ്പോർട്ട്-1928
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യക്കാർക്ക് പല അവകാശങ്ങളും നിഷേധിച്ചിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം പൗരൻമാർക്ക് അവകാശങ്ങൾ അനുവദിക്കണമെന്ന ആവശ്യം നിരന്തരം ഉന്നയിച്ചിരുന്നു ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 1928-ലെ നെഹ്റു കമ്മിറ്റി റിപ്പോർട്ട് ഈ റിപ്പോർട്ട് ഇന്ത്യയിലെ ജനങ്ങൾക്ക് ഉറപ്പ് നൽകേണ്ട അവകാശങ്ങളുടെ പട്ടിക സമർപ്പിക്കുകയുണ്ടായി സ്വാതന്ത്ര്യ സമരം ലക്ഷ്യം വച്ചതും നെഹ്‌റു കമ്മറ്റി നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കിയുമാണ് ഭരഘടന നിർമ്മാതാക്കൾ മൗലികാവകാശങ്ങൾ തയ്യാറാക്കിയത്.അമേരിക്കൻ ഭരണഘടനയിലെ അവകാശപ്പട്ടികയും മൗലികാവകാശങ്ങൾ രൂപപ്പെടുത്തുന്നതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്
ഭരണഘടന നിലവിൽ വന്ന സമയത്ത് എത്ര മൗലികാവകാശങ്ങളാണ് ഉണ്ടായിരുന്നത്? 7
ഇപ്പോൾ എത്ര മൗലികാവകാശങ്ങളാണ് ഉള്ളത്? 6
മൗലികാവകാശങ്ങൾ
സമത്വത്തിനുള്ള അവകാശം
സ്വാതന്ത്ര്യത്തിനുള്ള അവകാശം
ചൂഷണത്തിനെതിരായ അവകാശം
മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം
ഭരണഘടനാ പരമായ പ്രതിവിധിക്കുള്ള അവകാശം
സമത്വത്തിനുള്ള അവകാശത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ആശയങ്ങൾ
നിയമത്തിനു മുന്നിൽ സമത്വം ഉറപ്പാക്കൽ
ജാതി മതം വർഗം ലിംഗം ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കൽ
നിയമനങ്ങളിൽ അവസരസമത്വം ഉറപ്പാക്കൽ
തൊട്ടുകൂടായ്മ നിർത്തലാക്കൽ
സ്ഥാനപ്പേരുകൾ നിർത്തലാക്കൽ
സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ആശയങ്ങൾ
സംസാരത്തിനും ആശയ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം ആയുധങ്ങൾ
സമാധാനപരമായി സംഘടിക്കാനുള്ള സ്വാതന്ത്ര്യം
സംഘടനകൾ രൂപീകരിക്കാനുള്ള സ്വാതന്ത്ര്യം
ഇന്ത്യയിൽ എവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം \
ഇന്ത്യയിലെവിടെയും താമസിക്കാനുള്ള സ്വാതന്ത്ര്യം
ഏത് തൊഴിലിലും വ്യാപാര-വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് സ്വാതന്ത്ര്യം
ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനും ഉള്ള സംരക്ഷണം
6 മുതൽ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം അന്യായമായ അറസ്റ്റിനും തടങ്കലിൽ എതിരായി സംരക്ഷണം
6 വയസ്സ് മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവിദ്യാഭ്യാസം മൗലികാവകാശമാക്കിയ അനുച്ഛേദം
അനുച്ഛേദം 21A
6 വയസ്സ് മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവിദ്യാഭ്യാസം മൗലികാവകാശമാക്കിയ ഭരണഘടനാ ഭേദഗതി
86 ആം ഭേദഗതി (2002)
സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത ഭേദഗതി 1978 ലെ 44 ആം ഭേദഗതി
മൗലികാവകാശമായിരുന്ന സ്വത്തവകാശത്തിൻറെ ഇപ്പോളത്തെ പദവി
നിയമാവകാശം (ഇപ്പോൾ 300A, മുൻപ് 31 )
സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി മൊറാർജി ദേശായി
ഭരണഘടനയുടെ ഏത് ഭാഗത്താണ് സ്വത്തവകാശത്തെ കുറിച്ച് ഇപ്പോൾ പ്രതിപാദിക്കുന്നത് 12 (മുൻപ് മൂന്നാം ഭാഗത്തിൽ ആയിരുന്നു)
നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന് പ്രസ്താവിക്കുന്ന അനുച്ഛേദം അനുച്ഛേദം 14
മതം, വർഗ്ഗം, ജാതി, ലിംഗം, ജന്മസ്ഥലം എന്നീ വിവേചനങ്ങൾ പാടില്ലെന്ന് പ്രതിപാദിക്കുന്ന അനുച്ഛേദം അനുച്ഛേദം 15
സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകുന്ന അനുച്ഛേദം
അനുച്ഛേദം 15
സർക്കാർ ജോലികളിൽ അവസരസമത്വം നൽകുന്ന അനുച്ഛേദം
അനുച്ഛേദം 16
തൊട്ടുകൂടായ്മ, അയിത്തം എന്നിവ നിരോധിക്കുന്ന അനുച്ഛേദം
അനുച്ഛേദം 17
മഹാത്മാ ഗാന്ധി കീ ജയ് വിളിച്ചുകൊണ്ട് പാസാക്കിയ അനുച്ഛേദം
അനുച്ഛേദം 17
മിലിട്ടറി, അക്കാദമിക് ഒഴിച്ചുള്ള പദവി നാമങ്ങൾ നിരോധിക്കുന്ന അനുച്ഛേദം
അനുച്ഛേദം 18
ആറ് മൗലിക സ്വാതന്ത്ര്യത്തെ കുറിച്ചും, പത്ര സ്വാതന്ത്ര്യത്തെക്കുറിച്ചും പ്രതിപാദിക്കുന്ന അനുച്ഛേദം
അനുച്ഛേദം 19
ഒരു വ്യക്തിയെ ഒരു കുറ്റത്തിന് ഒന്നിലധികം തവണ ശിക്ഷിക്കാൻ പാടില്ലെന്ന് അനുശാസിക്കുന്ന അനുച്ഛേദം
അനുച്ഛേദം 20
ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനും ഉള്ള അനുച്ഛേദം
അനുച്ഛേദം 21
മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന അനുച്ഛേദം
അനുച്ഛേദം 21
പൊതുസ്ഥലങ്ങളിൽ പുക വലിക്കുന്നത് കേരള ഹൈ കോടതി നിരോധിച്ചത് ഏത് അനുച്ഛേദപ്രകാരമാണ്
അനുച്ഛേദം 21
മൗലികാവകാശങ്ങളിൽ ഭേദഗതി വരുത്താൻ അധികാരമുള്ളത്
പാർലമെന്റിന്
അടിയന്തിരാവസ്ഥ സമയങ്ങളിൽ മൗലികാവകാശങ്ങൾ റദ്ദു ചെയ്യാൻ അധികാരമുള്ളത്
രാഷ്ട്രപതിക്ക്
അടിയന്തിരാവസ്ഥ സമയങ്ങളിൽ പോലും റദ്ദു ചെയ്യാൻ സാധിക്കാത്ത മൗലികാവകാശങ്ങൾ
അനുച്ഛേദം 20, 21
ജീവന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം
ഭരണഘടന അനുസരിച്ച് നിയമാനുസൃത നടപടിയിലൂടെ അല്ലാതെ ഒരു വ്യക്തിയുടെ ജീവനോ സ്വാതന്ത്ര്യമോ ഹനിക്കപ്പെട്ടുകൂടാ ഈ അവകാശം അടിയന്തരാവസ്ഥക്കാലത്തും നിഷേധിക്കാൻ പാടില്ല.ഭരണാധികാരികളുടെ ഏകാധിപത്യ പ്രവണതകളെ തടയാൻ ഈ അവകാശം ജനങ്ങളെ സഹായിക്കുന്നു
ചൂഷണത്തിനെതിരായുള്ള അവകാശം
ഈ അവകാശ പ്രകാരമാണ് ബാലവേലയും അടിമത്തവും ഇന്ത്യയിൽ നിരോധിച്ചിരിക്കുന്നത്
ഈ അവകാശ പ്രകാരം
നിർബന്ധിത തൊഴിൽ മനുഷ്യ കച്ചവടം എന്നിവ നിരോധിച്ചിരിക്കുന്നു
വ്യവസായശാലകളിൽ അപകടകരമായ മേഖലകളിലും കുട്ടികളെ ജോലിക്ക് നിയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു

അടിമത്തം നിരോധിക്കുന്ന അനുച്ഛേദം അനുച്ഛേദം 23
ബാലവേല നിരോധിക്കുന്ന അനുച്ഛേദം അനുച്ഛേദം 24
ബാലവേല ഉപയോഗിച്ചിട്ടില്ലാത്ത ഉല്പന്നങ്ങൾക്ക് നൽകുന്ന മുദ്ര റഗ്ഗ് മാർക്ക്
ഇന്ത്യയ്ക്ക് ഒരു ഔദ്യോഗിക മതമില്ല ഒരു മതത്തെയും ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നുമില്ല എന്നാൽ മത സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്നു
മതസ്വാതന്ത്ര്യത്തിനുള്ള അവകാശം താഴെപ്പറയുന്നവ ഉറപ്പുനൽകുന്നു
സ്വതന്ത്രമായി ഏതു മതത്തിലും വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനു പ്രചരിപ്പിക്കുന്നതിനുള്ള അവകാശം
മതവിഭാഗങ്ങൾക്ക് മതസ്ഥാപനങ്ങൾ നടത്തുന്നതിനുമുള്ള സ്വാതന്ത്ര്യം
സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ
ന്യൂനപക്ഷ താല്പര്യത്തിന് താൽപര്യ സംരക്ഷണത്തിന് നമ്മുടെ ഭരണഘടന മുഖ്യ പരിഗണന നൽകുന്നുണ്ട് ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
ഇതനുസരിച്ച് ന്യൂനപക്ഷങ്ങൾക്ക് താഴെപറയുന്നവ ഉറപ്പുവരുത്തുന്നു
അവരുടെ ഭാഷ,ലിപി,സംസ്കാരം എന്നിവയുടെ സംരക്ഷ
സ്വന്തം ഇഷ്ടപ്രകാരം വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള അവകാശം

ന്യൂനപക്ഷ വിഭാഗങ്ങളുടെ താല്പര്യം സംരക്ഷിക്കുന്ന അനുച്ഛേദം
അനുച്ഛേദം 29
ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുന്നതിനുള്ള അവകാശം ഉറപ്പുനൽകുന്ന അനുച്ഛേദം
അനുച്ഛേദം 30
ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ പരിഹരിക്കുന്നതിനാണ് ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം
മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ ഒരു വ്യക്തിക്ക് അവ പുനസ്ഥാപിക്കുന്നതിന് സുപ്രീംകോടതിയെയോ ഹൈക്കോടതിയെയോ നേരിട്ട് സമീപിക്കാനുള്ള അവകാശമാണ് ഭരണഘടനാപരമായ പരിഹാരങ്ങൾ കാണാനുള്ള അവകാശം
ഇപ്രകാരം മൗലികാവകാശങ്ങൾ പുനസ്ഥാപിക്കാൻ വേണ്ടി കോടതികൾ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ റിട്ടുകൾ എന്ന പേരിലറിയപ്പെടുന്നു
ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും ഇന്ന് ഡോക്ടർ ബി ആർ അംബേദ്ക്കർ വിശേഷിപ്പിച്ചത് അവകാശത്തെയാണ്
നിയമവിധേയമല്ലാത്ത അറസ്റ്റിനും തടങ്കലിനുമെതിരെ സംരക്ഷണം നൽകുന്ന, കരുതൽ തടങ്കലിനെ കുറച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം
അനുച്ഛേദം 22
അനുച്ഛേദം 22 അനുസരിച്ച് ഒരാളെ അറസ്റ്റു ചെയ്താൽ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കേണ്ട സമയദൈർഘ്യം
24 മണിക്കൂർ

Type of Writ | Meaning of the word | Purpose of issue |
---|---|---|
Habeas Corpus | You may have the body | To release a person who has been detained unlawfully whether in prison or in private custody. |
Mandamus | We Command | To secure the performance of public duties by lower court, tribunal or public authority. |
Certiorari | To be certified | To quash the order already passed by an inferior court, tribunal or quasi judicial authority. |
Prohibition | - | To prohibit an inferior court from continuing the proceedings in a particular case where it has no jurisdiction to try. |
Quo Warranto | What is your authority? | To restrain a person from holding a public office which he is not entitled. |
നിയമവിധേയമല്ലാത്ത അറസ്റ്റിനും തടങ്കലിനുമെതിരെ സംരക്ഷണം നൽകുന്ന, കരുതൽ തടങ്കലിനെ കുറച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം
അനുച്ഛേദം 22
അനുച്ഛേദം 22 അനുസരിച്ച് ഒരാളെ അറസ്റ്റു ചെയ്താൽ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കേണ്ട സമയദൈർഘ്യം
24 മണിക്കൂർ
കരുതൽ തടങ്കലിലാക്കിയ ഒരു വ്യക്തിയെ വിചാരണ കൂടാതെ എത്രകാലം വരെ തടവിൽ വെക്കാം
മൂന്ന് മാസം
മൗലികാവകാശങ്ങളുടെ സംരക്ഷകൻ
കോടതി
ബാലവേല വിരുദ്ധ ദിനം
ജൂൺ 12
ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ ഭാഗങ്ങൾക്ക് കടപ്പെട്ടിരിക്കുന്നത്?
ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1935
ഗവർണ്ണർ പദവി, പബ്ലിക് സർവ്വീസ് കമ്മീഷൻ, ഫെഡറൽ കോടതി തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത്
ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1935
പാർലമെൻററി ജനാധിപത്യം, ഏക പൗരത്വം, നിയമവാഴ്ച, ക്യാബിനറ്റ് സമ്പ്രദായം, റിട്ടുകൾ, ദ്വി മണ്ഡല സഭ, തിരഞ്ഞെടുപ്പ്, സ്പീക്കർ, സി എ ജി, രാഷ്ട്രത്തലവന് നാമ മാത്രമായ അധികാരം, കൂട്ടുത്തരവാദിത്വം തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത്
ബ്രിട്ടൻ
മൗലികാവകാശം, ആമുഖം, സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ, ലിഖിത ഭരണഘടന, ജുഡീഷ്യൽ റിവ്യൂ, ഇംപീച്ച്മെൻറ്, വൈസ് പ്രസിഡൻറ്, സുപ്രീം കോടതി തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത്
യു എസ് എ
മൗലിക കടമകൾ, പഞ്ചവത്സരപദ്ധതികൾ തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത്
USSR (റഷ്യ)
അടിയന്തിരാവസ്ഥയുടെ ആശയം ഇന്ത്യൻ ഭരണഘടന കടം കൊണ്ടത്
ജർമ്മനിയിൽ നിന്ന്
ഫെഡറൽ സംവിധാനം, അവശിഷ്ടാധികാരം,യൂണിയൻ-സ്റ്റേറ്റ് ലിസ്റ്റ് തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത്
കാനഡ
കൺകറൻറ് ലിസ്റ്റ്, പാർലമെന്റിന്റെ സംയുക്ത സമ്മേളനം, തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത്
ഓസ്‌ട്രേലിയ
മാർഗ നിർദ്ദേശക തത്ത്വങ്ങൾ, പ്രസിഡണ്ടിന്റെ തിരഞ്ഞെടുപ്പ്, രാജ്യസഭയിലേക്ക് പ്രസിഡൻറ് നാമനിർദ്ദേശം നടത്തുന്നത് തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത്
അയർലൻഡ്
റിപ്പബ്ലിക്ക്, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ആശയങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത്
ഫ്രാൻസ്
ഭരണഘടനാ ഭേദഗതിയുടെ ആശയം ഇന്ത്യൻ ഭരണഘടന കടം കൊണ്ടത്
സൗത്ത് ആഫ്രിക്കയിൽ നിന്ന്
മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ഭാഗം ഏത് ?
ഭാഗം മൂന്ന്
മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ഭാഗം ഏത് ?
ഭാഗം മൂന്ന്
ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന മൗലികാവകാശം താഴെപറയുന്നതിൽ ഏതാണ് ?
(A) സമത്വത്തിനുള്ള അവകാശം
(B) സ്വാതന്ത്ര്യത്തിനുള്ള അവകാശം
(C) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
(D) സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ