navothanam rajaram mohan roy 2

RajaRam mohan Roy
അജ്ഞതയും അന്ധവിശ്വാസവും വളരുന്നതിനുള്ള അടിസ്ഥാനകാരണം വിഗ്രഹാരാധനയാണെന്നായിരുന്നു റാം മോഹന്റോയിയുടെ നിരീക്ഷണം.1828 ഓഗസ്റ്റ് 20ന് അദ്ദേഹം ബ്രഹ്മസഭ സ്ഥാപിച്ചു. 1875 ല്സ്വാമി ദയാനന്ദസരസ്വതി സ്ഥാപിച്ച ആര്യസമാജത്തിന്റെയും ഉദ്ദേശ്യവും സമാനമായിരുന്നു. 1875 ല്കേണല്ഓള്ക്കോട്ട് സ്ഥാപിച്ച തിയോസഫിക്കല്സൊസൈറ്റിയുടെ ലക്ഷ്യവും വ്യത്യസ്തമായിരുന്നില്ല. ബ്രഹ്മസഭയുടെ പില്ക്കാലരൂപമായ 'ബ്രഹ്മസമാജം' അതിന്റെ ചിന്താഗതിയിലും കര്മപരിപാടിയിലും റാം മോഹന്റോയി വിഭാവനം ചെയ്ത സൃഷ്ടിയായിരുന്നില്ല. റോയി ഇംഗ്ലണ്ടിലേക്ക് പോയതിനുശേഷം ബ്രഹ്മസഭയ്ക്കും നേതൃത്വം നല്കിയിരുന്നവര്അതിനെ ബ്രഹ്മസമാജമെന്നപേരില്വിളിച്ചു തുടങ്ങി. റോയിയുടെ മരണശേഷം അദ്ദേഹത്തിന്റെ സാര്വലൗകിമമതം എന്ന വീക്ഷണം ബ്രഹ്മസമാജത്തില്നിന്നും തിരോഭവിച്ചു. പാശ്ചാതൃതയുടെ പ്രവാഹത്തെ സമാജം ഒരു പരിധിവരെ തടഞ്ഞുനിര്ത്തി. താമസിയാതെ പാശ്ചാത്യ ചിന്താരീതികള്സമാജത്തെയും ദുര്ബലമാക്കാന്തുടങ്ങി. സമാജത്തില്അഭിപ്രായവ്യത്യാസങ്ങള്ഉടലെടുക്കുകയും അനിവാര്യമായ പിളര്പ്പിലേക്ക് അതു നീങ്ങുകയും ചെയ്തു. ദേവേന്ദ്രനാഥ ടാഗോറിന്റെ (1817-1905) നേതൃത്വത്തില്ആദിബ്രഹ്മസമാജവും കേശവചന്ദ്രസേനന്റെ (1838-82) നേതൃത്വത്തില്നവീന ബ്രഹ്മസമാജവും ഉടലെടുത്തു.

1815- രാജാറാം മോഹൻ റോയ് സ്ഥാപിച്ച സംഘടന?
ആത്മീയ സഭ

1825- കൊൽക്കത്തയിൽ വേദാന്ത കോളേജ് സ്ഥാപിച്ച ഇന്ത്യൻ നേതാവ്?
രാജാറാം മോഹൻ റോയ്

ബ്രഹ്മസമാജ സ്ഥാപകൻ'?
രാജാറാം മോഹൻ റോയ്

ബ്രഹ്മസമാജത്തിന്റെ പ്രചരണാർത്ഥം തുടങ്ങിയ വാരിക?
സംവാദ് കൗമുദി

ബ്രഹ്മസമാജം സ്ഥാപിതമായ വർഷം?
1828

ബ്രഹ്മസമാജത്തിന്റെ ആദ്യ പേര്?
ബ്രഹ്മസഭ

ബ്രഹ്മസഭബ്രഹ്മസമാജം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയ വർഷം?
1830

റാം മോഹൻ റോയിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ദേവേന്ദ്രനാഥ് ടാഗോർ ആരംഭിച്ച സംഘടന?
തത്വബോധിനി സഭ

സതി പുരാതനമായ ഹൈന്ദവാചാരമായിരുന്നു. ഭര്ത്താവ് മരിക്കുമ്പോള്പത്നി അയാളുടെ ചിതയില്ത്തന്നെ ചാടി ആത്മത്യാഗം ചെയ്യുക എന്ന ആചാരമാണ് ഇത്. പതിവ്രതമായ പത്നിയുടെ ധര്മ്മായി ഇതു പ്രാചീനകാലത്തു കരുതപ്പെട്ടിരുന്നു. വിധവയുടെ വിവാഹം സമൂഹം അംഗീകരിക്കാതിരുന്ന കാലത്ത് വൈധവ്യം സ്ത്രീക്ക് മരണതുല്യമായിരുന്നു.

സതി ആചാരമെന്ന നിലയില്രൂഢമൂലമായിക്കഴിഞ്ഞപ്പോള്വിധവയാകുന്ന സ്ത്രീയെ സമൂഹം നിര്ബന്ധപൂര്വ്വം ഭര്ത്താവിന്റെ ചിതയില്ദഹിപ്പിക്കുക പതിവായി. ക്രൂരമായ നരഹത്യയ്ക്ക് എതിരായി സമൂഹമനഃസാക്ഷി ഉണരുകയും രാജാറാം മോഹന്റോയിയുടെ ശ്രമഫലമായി 1831 ല്ബ്രട്ടീഷ് ഗവര്ണര്ജനറല്വില്യം ബെന്റിക് സതി നിയമം മൂലം നിരോധിക്കുകയും ചെയ്തു.
സതി നിരോധിക്കുന്നതിനുള്ള പരിശ്രമത്തിൽ മോഹൻ റോയിക്ക് ദേവേന്ദ്രനാഥ് ടാഗോറിന്റെ പിന്തുണ ലഭിച്ചിരുന്നു. ബാലവിവാഹത്തെയും മോഹൻ റോയ് എതിർത്തു.

സതി സംമ്പ്രദായത്തിനെതിരെ നിയമം പാസ്സാക്കാൻ വില്യം ബെന്റിക് പ്രഭുവിനെ സഹായിച്ച സാമൂഹിക പരിഷ്കർത്താവ്?
രാജാറാം മോഹൻ റോയ്

സതി സംമ്പ്രദായം നിർത്തലാക്കിയ വർഷം?
1829

ശൈശവരീതിയിലുള്ള വിവാഹത്തെ എതിർത്ത സാമൂഹിക പരിഷ്കർത്താവ്?
രാജാറാം മോഹൻ റോയ്

ഇന്ത്യക്കാരെ സർക്കാർ കാര്യങ്ങളിൽ പങ്കെടുപ്പിക്കണമെന്ന് ഇംഗ്ലണ്ടിൽ പോയി. ചക്രവർത്തിയോട് ആവശ്യപ്പെട്ടത് റാം മോഹനാണ്

റാം മോഹൻ റോയിക്ക്രാജ' എന്ന സ്ഥാനപ്പേര് നൽകിയ മുഗൾ ഭരണാധികാരി?
അക്ബർഷാ II

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന സാമൂഹിക പരിഷ്കർത്താവ്?
രാജാറാം മോഹൻ റോയ്

ഹിന്ദു-മുസ്ലീം മിശ്ര സംസ്ക്കാരത്തിന്റെ സന്താനംഎന്നറിയപ്പെടുന്ന ഇന്ത്യൻ നേതാവ്?
രാജാറാം മോഹൻ റോയ

1833 സെപ്തംബർ 27ന് ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിൽ വച്ച് അന്തരിച്ച ഇന്ത്യൻ നേതാവ്?
രാജാറാം മോഹൻ റോയ്

അദ്ദേഹത്തെ സ്റ്റേപ്പിൾടൺ ഗ്രോവിലാണ് അടക്കം ചെയ്തതെങ്കിലും പത്തു വർഷങ്ങൾക്കുശേഷം ദ്വാരകാനാഥ് ടാഗോർ ഭൗതികാവശിഷ്ടം അർണോസ് വെയ്ൽ സെമിത്തേരിയിലേക്ക് മാറ്റി. അവിടെ സംസ് കരിക്കപ്പെട്ട ആദ്യ ഭാരതീയ നേതാവാണദ്ദേഹം.1845- ദ്വാരകാനാഥ് ടാഗോർ, മോഹൻ റോയിയുടെ അനന്തരവന്റെ സഹായത്തോടെ ഭൗതികാവശിഷ്ടം ഇന്ത്യയിലേക്ക് കൊണ്ടുവന്നു. 1846 ഫെബ്രുവരി 2 8 - ന് മോഹൻ റോയിയുടെ കുടുംബം കൊൽക്കത്തയ്ക്കടുത്ത് സംസ്കാരകർമം നടത്തി. 1997 - രാജാറാം മോഹൻ റോയിയുടെ ബഹുമാനാർഥം ബ്രിസ്റ്റോൺ സിറ്റി കൗൺസിൽ അദ്ദേഹത്തിന്റെ പ്രതിമ സിറ്റി സെന്ററിൽ സ്ഥാപിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ