ayyankali


ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കില്നിങ്ങളുടെ വയലുകളില്ഞങ്ങള്പണിക്കിറങ്ങില്ല. നെല്ലിന് പകരം അവിടെ പുല്ലും കളയും വളരും'.
തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യൻകാളിയായിരുന്നു. തൊഴിലാളികളെ മനുഷ്യരായി അംഗീകരിക്കാൻ മടിച്ച ജന്മിമാരുടെ പാടശേഖരങ്ങളിൽ അധഃസ്ഥിത വിഭാഗങ്ങളിൽപ്പെട്ടവർ പണിക്കിറങ്ങിയില്ല. തുടക്കത്തിൽ സ്വയം കൃഷിയിറക്കി പിടിച്ചുനിൽക്കാൻ മാടമ്പിമാർ ശ്രമിച്ചെങ്കിലും അതു പരാജയമായി. ഒടുവിൽ പ്രതികാരബുദ്ധിയോടെ അവർ പാടങ്ങൾ തരിശിട്ടു. തൊഴിലില്ലാതെ കർഷകത്തൊഴിലാളികൾ ദുരിതക്കയത്തിലായി. എന്നാൽ മാടമ്പിമാർക്കെതിരെയുള്ള സമരത്തിൽനിന്നും പിൻവലിയാൻ അവർ കൂട്ടാക്കിയില്ല. ഒടുവിൽ ജന്മിമാർ കീഴടങ്ങി. തൊഴിൽ ചെയ്യുന്നവരുടെ അവകാശങ്ങൾ ഒരു പരിധിവരെ അംഗീകരിക്കപ്പെട്ടതോടെ 1905- സമരം ഒത്തുതീർപ്പായി. അയ്യൻകാളിയുടെ നേതൃത്വത്തിൽ നടത്തിയ ചരിത്രപ്രസിദ്ധമായ പണിമുടക്കു സമരമാണ് പിന്നീടു കേരളത്തിലുടനീളം കർഷകത്തൊഴിലാളി മുന്നേറ്റത്തിനു ഊർജ്ജം പകർന്നതെന്നു സാമൂഹിക ഗവേഷകർ വിലയിരുത്തുന്നു.
തിരുവിതാംകൂറിലെ ആദ്യകർഷകതൊഴിലാളി സമരം നയിച്ചത് ആരാണ്?
അയ്യങ്കാളി
കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു അയ്യൻകാളി.1863 ആഗസ്റ്റ് 28ന് തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിലാണ് ജനിച്ചത്.അച്ഛൻ പെരുങ്കാട്ടുവിള വീട്ടിൽ അയ്യൻ. അമ്മ മാല. കുട്ടിക്കാലത്ത് കാളി എന്ന് വിളിക്കപ്പെട്ടിരുന്ന ഇദ്ദേഹം പുലയ സമൂഹത്തെ മനുഷ്യർക്ക് അയ്യൻ കാളിയായി .
 പറയർ, പുലയർ തുടങ്ങിയ അധഃസ്ഥിതർക്ക് തിരുവിതാംകൂറിലും കേരളത്തിൻറെ ഇതരഭാഗങ്ങളിലും പാടത്തു പണിയെടുക്കുന്ന കന്നിൻറെ ജന്മിമാർ കല്പിച്ചു നൽകിയിരുന്നുള്ളൂ.  അവർണർക്കു സഞ്ചാരസ്വാതന്ത്ര്യമില്ലാതിരുന്ന കാലത്ത് 1893 അയ്യങ്കാളി ബാലരാമപുരത്തു നടത്തിയ വില്ലുവണ്ടിയാത്ര വിപ്ലവമായി രുന്നു. .(വില്ലുവണ്ടി സമരം-1893).
അയ്യങ്കാളി നയിച്ച വില്ലുവണ്ടി സമരം നടന്ന വർഷം എത്?
1893
വിദ്യയിലുടെ ഔന്നത്യം നേടുക എന്നതായിരുന്നു അയ്യങ്കാളിയുടെ പ്രധാന മുദ്രവാക്യം. വിദ്യാഭ്യാസം നേടാന്അവകാശമില്ലാതിരുന്ന ജനതയ്ക്കു വേണ്ടി അദ്ദേഹം സ്വന്തമായി പള്ളിക്കൂടം തന്നെ സ്ഥാപിച്ചു.1905 'അയ്യങ്കാളിയുടെ നേതൃത്വത്തിൽ വെങ്ങാനൂരിൽ കുടിപള്ളിക്കൂടം ആരംഭിച്ചു. പുതുവല്വിളാകത്ത് സ്ഥാപിച്ച കുടിപ്പള്ളിക്കുടം ഒട്ടേറെ പ്രക്ഷോഭങ്ങള്നടത്തി സ്കൂളാക്കി ഉയര്ത്തുകയും ചെയ്തു.വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി അയ്യന്കാളി നടത്തിയ ഊരൂട്ടമ്പലം പ്രക്ഷോഭം കേരള നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന അദ്ധ്യായമാണ്തിരുവനന്തപുരം ഊരുട്ടമ്പലം ഗ്രാമത്തിൽ ദളിത് പെൺകുട്ടിയെ സ്കൂളിൽ ചേർക്കാൻ കൊണ്ടുവന്നപ്പോൾ സവർണ്ണജാതിക്കാർ സ്കൂൾ  തീയിട്ടു നശിപ്പിച്ചതിനെ തുടർന്നുണ്ടായ പ്രക്ഷോഭമാണ് തൊണ്ണൂറാമാണ്ട് ലഹള. . 1915(കൊല്ലവർഷം 1090) നടന്ന തൊണ്ണൂറാമാണ്ട് സമരം പുലയ ലഹള, ഊരുട്ടമ്പലം ലഹള എന്നിങ്ങനെയും അറിയപ്പെടുന്നു.പൊതുവിദ്യാലയങ്ങളിൽ ദലിതരെ പ്രവേശിപ്പിക്കണമെന്ന് 1906 തന്നെ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഫലമായി 1908 സർക്കാർ വെങ്ങാനൂരിൽ അനുവദിച്ച സ്കൂൾ ഇന്ന് അയ്യങ്കാളി സ്മാരകം കൂടിയാണ്. അയ്യങ്കാളിയുടെ പ്രവർത്തന ഫലമായാണ് തി രുവിതാംകൂറിൽ ദളിതർക്ക് താമസിച്ച് പഠിക്കുവാ നുള്ള ഹോസ്റ്റലുകൾ സ്ഥാപിക്കപ്പെട്ടത്. ഹോസ്റ്റലിലാണ് മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ താമസിച്ച് പഠിച്ചത്.
അയ്യങ്കാളി വെങ്ങാനൂർ കുടിപള്ളിക്കൂടം സ്ഥാപിച്ച് വർഷം ? 1904
പിന്നോക്കജാതിയിൽപ്പെട്ട സ്ത്രീകൾക്ക് സർക്കാർ സ്കൂളിൽ പഠിക്കാൻ ശ്രീമൂലം തിരുനാൾ അവസരം നൽകിയ വർഷം ഏതാണ്? 1914 .
സദാനന്ദസ്വാമികളുടെ സഹായത്തോടെ സംഘടനാപ്രവർത്തനം തുടങ്ങിയ അയ്യങ്കാളി 1907 സാധുജനപരിപാലനസംഘം' സ്ഥാപിച്ചു. 1938 സാധുജന പരിപാലന സംഘത്തിന്റെ പേര് പുലയ മഹാസഭ എന്നാക്കി മാറ്റിആധുനിക ദളിതരുടെ പിതാവെന്നറിയപ്പെടുന്ന നവോത്ഥാന നായകനാണ് അയ്യങ്കാളി . അയിത്ത വിഭാഗങ്ങളുടെ നേതാവെന്ന നിലയിൽ അദ്ദേഹത്തെ 1911 ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിർദേശം ചെയ്തു. 1912 മുതൽ 1928 വരെ അദ്ദേഹം സഭാംഗമായിരുന്നു. പ്രജാസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ ദലിത് നേതാവാണ് .
1907 - സാധുജന പരിപാലന സംഘo
സാധു ജനപരിപാലിനി (മുഖ പത്രം)
പത്രാധിപർ - കാളിച്ചോതി കറുപ്പൻ  
  •  1907- അയ്യങ്കാളി സ്ഥാപിച്ച സാധുജനപരിപാലന സംഘത്തിന്റെ മുഖപത്രം ഏത്?
  • സാധുജനപരിപാലിനി
  • ശ്രീമൂലം പ്രജാസഭയിൽ അംഗമായ ആദ്യ പിന്നോക്ക ജാതിക്കാരൻ ആരാണ്?
  •  അയ്യങ്കാളി
  • 1910- അയ്യങ്കാളിയോടൊപ്പം ശ്രീമൂലം പ്രജാസഭയിൽ അംഗമായ വ്യക്തി ആരാണ്?
  • കെ.രാമകൃഷ്ണപിള്ള
സാധുജനപരിപാലനയോഗം പുലയമഹാസഭയായി മാറിയ വർഷം ഏത്? 1938
അയ്യങ്കാളി സാധുജനപരിപാലയോഗം ഏത് സംഘ ടനയുടെ മാതൃകയിൽ രൂപികരിച്ചതാണ്?
എസ്.എൻ.ഡി.പി യോഗം

ഉടുവസ്ത്രം ഉന്നതകുലജാതര്ക്ക് മാത്രം പൂര്ണമായി അനുവദിക്കപ്പെട്ടപ്പോള്പുലയസ്ത്രീകള്ക്ക് മേല്മുണ്ട് ധരിക്കാന്അവകാശമില്ലായിരുന്നു. വര്ഷങ്ങളായി കല്ലുമാലകള്ധരിച്ച് ഭാഗികമായി മാറുമറയ്ക്കാന്വിധിക്കപ്പെട്ടവര്സ്വന്തം സ്വത്വത്തിനും അവകാശങ്ങള്ക്കും വേണ്ടി ബോധവതികളായിമാറി. യഥാര്ത്ഥത്തില്കേരളത്തില്സ്ത്രീപക്ഷ പോരാട്ടങ്ങളില്പ്രമുഖമായിരുന്നു കല്ലുമാല സമരം.കല്ലയും മാലയും ഉപേക്ഷിച്ചു മാന്യമായി മേൽവസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിനുമായി 1915 ഒക്ടോബർ 24 ന് ഞായറാഴ്ച ദിവസം, പെരിനാട് ചൊമക്കാട്ട് ചെറുമുക്ക് എന്ന സ്ഥലത്ത് സമ്മേളനം നടന്നു.. സാധുജനപരിപാലനസംഘത്തിന്റെ നേതാവും അയ്യങ്കാളിയുടെ സഹപ്രവര്ത്തകനുമായിരുന്ന ഗോപാലദാസായിരുന്നു യോഗത്തിലെ പ്രാസംഗികന്‍. ജന്മിമാരുടെ കൊടിയ ക്രൂരതകളില്സാധുജനങ്ങള്അനുഭവിക്കുന്ന ദുഖങ്ങളും അതിന് അറുതി വരുത്തേണ്ടതിന്റെ ആവശ്യകതയും എണ്ണിപ്പറഞ്ഞായിരുന്നു അയ്യങ്കാളിയുടെ സന്ദേശവാഹകനായെത്തിയ അദ്ദേഹം കല്ലുമാല പൊട്ടിച്ചെറിയാനുള്ള ആഹ്വാനം നടത്തിയത്. സമ്മേളനത്തിടയിൽ നേതാക്കരിലൊരാളെ സവർണ്ണർ ഇരുമ്പുപാര കൊണ്ട് ഓങ്ങിയടിക്കുകയും, ഇയാളെ കൂടി നിന്നിരുന്ന പുലയർ നേരിട്ടതു സംഘർഷത്തിനും കലാപത്തിനും വഴിതെളിച്ചു. കല്ലുമാല സമരത്തിന്റെ ആരംഭം എന്ന നിലയിലാണു പെരിനാട് കലാപത്തെ കാണുന്നത്.കൊല്ലവർഷം 1090- ആരംഭിച്ച സമരങ്ങളിലൊന്നായതിനാൽ ഇതിനേയും 'തൊണ്ണൂറാംമാണ്ടു ലഹള'കളുടെ കൂട്ടത്തിൽ പെടുത്താറൂണ്ട്. തുടർന്ന് കലാപം സമാധാനപരമായി അവസാനിപ്പിക്കാൻ 1915 ഡിസംബർ 19-ന് കൊല്ലം പീരങ്കി മൈതാനിയിൽ അയ്യൻകാളി വീണ്ടും ഒരു സമ്മേളനം സംഘടിപ്പിക്കുകയും, സമ്മേളനത്തിൽവച്ച് ആയിരക്കണക്കിനു സ്ത്രീകൾ അവർ അണിഞ്ഞിരുന്ന പ്രാകൃതമായ 'കല്ലയും മാലയും' പൊട്ടിച്ചുകളയുകയും മേൽവസ്ത്രം ധരിക്കുന്നതിനുള്ള സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുകയുംചെയ്തു. ഇതു കല്ലുമാല സമരം എന്നു അറിയപ്പെടുന്നു.സാമൂഹിക-സാമുദായിക -രാഷ്ട്രീയ രംഗത്ത്വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കം കുറിച്ച ചാന്നാർ സ്ത്രീകളുടെ മേൽമുണ്ട്കലാപത്തിൻറെ പിന്തുടർച്ചയായിരുന്നു പുലയ സ്ത്രീകളുടെ കല്ലുമാല സമരം.
അയ്യങ്കാളി നയിച്ച കല്ലുമാല സമരം നടന്നത് എവിടെവച്ച് ആണ്? പെരിനാട് -കൊല്ലം (1915)

1937 ജനുവരി 14 നാണ് മഹാത്മാ ഗാന്ധിയുടേയും അയ്യങ്കാളിയുടേയും കൂടിക്കാഴ്ച നടക്കുന്നത്. വെങ്ങാനൂരിലെത്തിയ ഗാന്ധിജിയെ സ്വീകരിക്കാന്ആയിരക്കണക്കിന് സാധുജന പരിപാലന സമിതി അംഗങ്ങളും മറ്റ് അധസ്ഥിത ജനതയും സന്നിഹിതരായിരുന്നു. സ്വസമുദായത്തില്നിന്നും പത്ത് ബിഎ ക്കാരുണ്ടാകാന്ഗാന്ധിജി സഹായിക്കണമെന്നായിരുന്നു അയ്യങ്കാളിയുടെ അഭ്യര്ത്ഥന. പത്തല്ല നൂറു ബിഎ ക്കാര്ഉണ്ടാകുമെന്നായിരുന്നു ഗാന്ധിജിയുടെ മറുപടി. തന്റെ വിദ്യാഭ്യാസ ഫണ്ടില്നിന്നും അതിനുള്ള പണം ഗാന്ധിജി അനുവദിക്കുകയും ചെയ്തു. ഗാന്ധിജിയുടെ സ്വാധീനത്താല്അന്നു മുതല്മരണം വരെ അയ്യങ്കാളി ഖദര്ധരിച്ചിരുന്നതായും ചരിത്രത്തില്രേഖപ്പെടുത്തുന്നു.കേരള സന്ദർശന വേളയിൽ വെങ്ങാനൂരിൽ നൽകിയ സ്വീകരണത്തിലാണ് അയ്യങ്കാളിയെ അദ്ദേഹം പുലയരാജാവ് എന്ന് വിശേഷിപ്പിച്ചത്. ' ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത് ഇന്ദിരാഗാന്ധിയാണ് ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റുകാരൻ അയ്യങ്കാളിയാണെന്ന് അഭിപ്രായപ്പെട്ടത് .കെ. നായനാരാണ്
അയ്യങ്കാളിയും ഗാന്ധിജിയും കണ്ടുമുട്ടിയ വർഷം ഏത്?   1937
1941 ജൂണ്‍ 18ന് അന്തരിക്കുന്നതുവരെയും അയ്യങ്കാളി കര്മ്മനിരതനായിരുന്നു.2002 ആഗസ്ത് 12ന് ഇന്ത്യൻ തപാൽ വകുപ്പ് അയ്യങ്കാളി സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.  2010 കേരള ഗവൺമെന്റ് ആരംഭിച്ച പദ്ധതി യാണ് അയ്യങ്കാളി അർബൻ എംപ്ലോയ്മെന്റ്  ഗ്യാരണ്ടി സ്കീം (AUEGS) -അയ്യങ്കാളി നഗര തൊ ഴിലുറപ്പ് പദ്ധതി. അയ്യങ്കാളി പ്രതിമ സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം കവടിയാറിൽ. കേരള പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ റേഷന്റെ ആസ്ഥാനമായ അയ്യങ്കാളി ഭവൻ തൃശൂരിലാണ് .ചിത്രകൂടം (വെങ്ങാനൂർ) ആണ് അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നത്.  അയ്യങ്കാളിയുടെ ജന്മദിനമായ ഓഗസ്റ്റ് 28 (അയ്യങ്കാളി ജയന്തി) കേരള സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. ‘ഞാനിതാ പുലയ ശിവനെ' പ്രതിഷ്ഠിക്കുന്നു' എന്ന് പറഞ്ഞ് സാമൂഹ്യ പരിഷ്കർത്താവ് അയ്യ ങ്കാളിയാണ്.
കവടിയാറിലെ അയ്യങ്കാളിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത് ആരാണ്?
ഇന്ദിരാഗാന്ധി
ആദരസൂചകമായി അയ്യങ്കാളി സ്റ്റാമ്പ് പുറത്തിറങ്ങിയ വർഷം? 2002
 മഹാത്മാ അയ്യങ്കാളി എന്ന ചിത്രം സംവിധാനം ചെയ്തത് ആര്? സൂര്യദേവ

1.Ayyankali met Sreenarayana guru at __________.
(A) Eraviperoor
(B) Balaramapuram
(C) Thiruvalla
(D) Guruvayoor

Who led the first organized strike of agricultural labourers in Travancore?
(A) P. Krishna Pillai
(B) Ayyankali
(C) E.M.S. Namboothiripad
(D) Poikayil Yohannan


Ayyankali’s first entry to social struggle through : 
(A) Channar Agitation 
(B) Villuvandi Samaram 
(C) Kallumala Samaram 
(D) Perinadu Lahala 

The Magazine started by Ayyankali movement : 

(A) Mithavadhi 
(B) Swadeshabhimani 
(C) Nasrani Deepika 
(D) Sadhujanaparipalini 

Ayyankali’s first entry to social struggle through :
(A) Channar Agitation
(B) Villuvandi Samaram
(C) Kallumala Samaram
(D) Perinadu Lahala

The Magazine started by Ayyankali movement :
(A) Mithavadhi
(B) Swadeshabhimani
(C) Nasrani Deepika
(D) Sadhujanaparipalini

Q. Who was known as 'Urupillai'?
(A) Ayyankali 
(C) C.V. Kunjuraman
(B) Vagbhadananadan
(D) Mannath Padmanabhan

The Sadhujana Paripalana Sangham was founded under the leadership of
(A) Ayyankali 
(B) Dr. Palpu
(C) Vagbhadananda Gurukkal
(D) Sahodaran Ayyappan




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ