Current affairs


ലോക സമ്പന്നരരുടെ പട്ടികയില് ആമസോണ് തലവന് ജെഫ് ബെസോസ് ഒന്നാമത്

ആസ്തി 90.6 ബില്ല്യണ് ഡോളര് ബില് ഗേറ്റ്സിന് 90 ബില്ല്യണ് ഡോളര്
ഇൻറർനെറ്റ് കമ്പനികളിൽ ഏറ്റവും പ്രശസ്തമായ ഒന്നായ ആമസോണിൻറെ സ്ഥാപകനും ചെയർമാനുമാണ് ജെഫ് ബെസോസ്. ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ പുസ്തക ശാലയാണ് ആമസോൺ.കോം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വളരെ ജന പ്രീതിയാർജ്ജിച്ച ആമസോൺ ഇന്നും ഏറ്റവുമധികം അറിയപ്പെടുന്ന ഓൺലൈൻ ബ്രാൻഡുകളിൽ ഒന്നാണ്. ഒരു ഓൺലൈൻ സൂപ്പർമാർട്ടായി ആമസോണിനെ മാറ്റികൊണ്ടിരിക്കുകയാണ് ബെസോസ്.


ഷി ജിൻപിൻങ് ഇനി ചൈനയുടെ ആജീവനാന്ത പ്രസിഡന്റാകും.


നിലവിൽ  രണ്ടു തവണയാണ് ഒരാൾക്ക്  ചൈനയിൽ  പ്രസിഡന്റ് പദവിയിൽ തുടരാനാകുക. ഭരണഘടനാ നിബന്ധനയാണ് എടുത്തുകളഞ്ഞത്. ചൈനീസ് പാർലമെന്റായ നാഷണല് പീപ്പിള്സ് കോണ്ഗ്രസിന്റെ സമ്മേളനത്തിലാണ് സുപ്രധാന നിയമ ഭേദഗതി അംഗീകരിക്കപ്പെട്ടത്.

2012 മുതൽ ചൈനയുടെ പ്രസിഡന്റും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും കേന്ദ്ര സൈനിക കമ്മീഷൻ മേധാവിയുമാണ് ഷി ജിൻപിൻങ്

ഡൊണാൾഡ് ട്രംപ്-കിം ജോങ് ഉൻ ഉച്ചകോടി

ലോകം ആകാംക്ഷയോടെ കാത്തിരുന്ന ഡൊണാൾഡ് ട്രംപ്-കിം ജോങ് ഉൻ ഉച്ചകോടി 2018 ജൂൺ 12 ന്  സിങ്കപ്പൂരിലെ സെൻടോസ ദ്വീപിൽ നടന്നു .ആറുമാസം മുൻപുവരെ യുദ്ധവക്കിൽ കഴിഞ്ഞിരുന്ന രണ്ട്  രാഷ്ട്രങ്ങളുടെ തലവന്മാർ ബഹുമാനത്തോടെ ഹസ്തദാനം ചെയ്യുന്നതും രാഷ്ട്രഹിതത്തിനായി ചർച്ചകളിലേർപ്പെടുന്നതും അവിശ്വസനീയമായിരുന്നു .
കിം ജോങ് യുൻ ഉത്തര കൊറിയയുടെ പരമ്മോന്നത ഭരണാധികാരിയാണ്.
ഉത്തര കൊറിയ (ഔദ്യോഗിക നാമം: ഡെമോക്രാറ്റിക് പീപ്പിൾസ് റിപബ്ലിക് ഓഫ് കൊറിയ) ഏഷ്യാ വൻകരയുടെ കിഴക്കുഭാഗത്തുള്ള രാജ്യമാണ്. ഉത്തര കൊറിയ കമ്യൂണിസ്റ്റ് രാഷ്ട്രമാണ് .ഏക പാർട്ടി ഭരണം നിലനിൽക്കുന്നു  .ഉത്തര ചോസോൺ എന്നാണ് ഉത്തര കൊറിയാക്കാർ സ്വന്തം രാജ്യത്തെ വിളിക്കുന്നത്.
ജർമൻ ചാൻസലറായി ആഞ്ചല മെർക്കൽ തിരഞ്ഞെടുക്കപ്പെട്ടു.
തുടർച്ചയായി നാലാം തവണയാണ് ആഞ്ചല മെർക്കൽ പദവിയില് എത്തുന്നത്. ആംഗല മെർക്കൽ ജർമ്മനിയുടെ പ്രഥമ വനിതാ ചാൻസലറാണ്.2005 ഒക്ടോബറിൽ ജർമ്മനിയുടെ ചാൻസലറായി തിരഞ്ഞെടുക്കപ്പെട്ടു.
വ്ളാദിമിർ പുടിൻ വീണ്ടും റഷ്യൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
വ്ളാദിമിർ പുടിൻ(വ്ലാദിമിർ വ്ലാദിമിറോവിച്ച് പുടിൻ) വീണ്ടും റഷ്യൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്ച്ചയായ രണ്ടാം തവണയാണ് പുടിന് പ്രസിഡന്റാവുന്നത്. പുതിയ നിയമപ്രകാരം പുടിന് 2024 വരെ പ്രസിഡന്റ് പദത്തില് തുടരാം. 1999 ല് തുടങ്ങിയതാണ് റഷ്യക്ക് പുടിന് കാലം. നീണ്ട 18 വര്ഷം പൂര്ത്തിയായി. ഇനിയുള്ള ആറ് വര്ഷവും റഷ്യന് ജനതയുടെ അമരക്കാരനാകാന് അവര് വീണ്ടും വ്ലാദിമിര് പുടിനെത്തന്നെ തിരഞ്ഞെടുത്തു. 1999 ഡിസംബർ 31നാണ് പുടിൽ താൽക്കാലിക പ്രസിഡന്റ് സ്ഥാനമേറ്റെടുത്തത്. 2000- നടന്ന റഷ്യൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് പുടിൻ പ്രസിഡണ്ട് പദവി ഏറ്റെടുക്കുകയും, 2004- നടന്ന തെരഞ്ഞെടുപ്പിൽ വീണ്ടും പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയും 2008 മേയ് 7 വരെ പദവിയിൽ ഇരിക്കുകയും ചെയ്തു.

രണ്ടുതവണയിൽ അധികം പ്രസിഡന്റായി ഇരിക്കുവാൻ ഭരണഘടനാ വ്യവസ്ഥകൾ പ്രകാരം കഴിയില്ല എന്നതിനാൽ അദ്ദേഹം തുടർന്ന് റഷ്യയുടെ പ്രധാനമന്ത്രിയായി നാമനിർദ്ദേശം ചെയ്യപ്പെടുകയും 2008 മെയ് 8 മുതൽ 2012 വരെ സ്ഥാനം വഹിക്കുകയും ചെയ്തു.ദിമിത്രി മെദ്വെദേവ് ആയിരുന്നു കാലയളവിൽ റഷ്യൻ പ്രസിഡണ്ട് ആയിരുന്നത്. 2012- നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെത്തുടർന്ന് പുടിൻ വീണ്ടും റഷ്യയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു
മനുഷ്യക്കടത്ത് ശിക്ഷ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
മനുഷ്യക്കടത്ത്: ജീവപര്യന്തംവരെ തടവും ഒരു ലക്ഷംവരെ പിഴയും ശിക്ഷ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം(ട്രാഫിക്കിങ് ഓഫ് പേഴ്സണ്സ് (പ്രിവന്ഷന്, പ്രൊട്ടക്ഷന് ആന്ഡ് റിഹാബിലിറ്റേഷന്)
ദേശീയ അന്വേഷണ ഏജന്സിക്ക് ചുമതല.
പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കും.

ബാലവേല, ഭിക്ഷാടനം, വിവാഹം കഴിക്കാനെന്ന് തെറ്റിദ്ധരിപ്പിച്ച് വേശ്യാവൃത്തിക്കായി പെണ്കുട്ടികളെ കടത്തിക്കൊണ്ടുപോകല്, നേരത്തേ പ്രായപൂര്ത്തിയാക്കുന്നതിന് കൃത്രിമമാര്ഗങ്ങള് പ്രയോഗിക്കുക തുടങ്ങിയവ തടയുന്നതിന് ബില്ലില് വ്യവസ്ഥയുണ്ട്. നിയമം ലംഘിക്കുന്നവര്ക്ക് പത്തുവര്ഷം മുതല് ജീവപര്യന്തംവരെ തടവും ഒരുലക്ഷംരൂപവരെ പിഴയും ശിക്ഷ ലഭിക്കും.
നിഷ്ക്രിയ ദയാവധത്തിന് സുപ്രീംകോടതി ഉപാധികളോടെ അനുമതി നല്കി
നിഷ്ക്രിയ ദയാവധത്തിന് സുപ്രീംകോടതി ഉപാധികളോടെ അനുമതി നല്കിയതോടെ മറ്റൊരു സുപ്രധാന വിധിക്ക് കൂടി രാജ്യം സാക്ഷ്യം വഹിക്കുകയാണ്.കോമണ് കോസ് എന്ന സന്നദ്ധ സംഘടനായിരുന്നു 2005 ല് നിഷ്ക്രിയ ദയാവധത്തിന് അനുമതി നല്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില് പൊതുതാത്പര്യ ഹര്ജി നല്കിയത്
നിഷ്ക്രിയ ദയാവധം(പാസിവ് യുത്തനേസിയ) നിഷ്ക്രിയ ദയാവധം അല്ലെങ്കിൽ പാസിവ് യുത്തനേസിയക്കാണ് സുപ്രീംകോടതി അനുമതി നൽകിയുരിക്കുന്നത്. രോഗിയെ മരുന്ന് കുത്തിവെച്ച് പെട്ടന്ന് മരിക്കാൻ അനുവദിക്കുന്ന രീതിയല്ല പാസീവ് യുത്തനേസിയയിൽ നിലവിലുള്ളത്. മെഡിക്കൽ ട്രീറ്റ്മെൻറ് പൂർണമായും ഒഴിവാക്കി രോഗിയെ മരിക്കാൻ അനുവദിക്കുന്നതാണ് പാസീവ് യുത്തനേസിയ. മരുന്നുക്കളും ജീവൻ രക്ഷ ഉപകരണങ്ങളും ഇത്തരത്തിൽ ഒഴിവാക്കും.സുപ്രീം കോടതി മാര്ഗ നിര്ദേശം ഇങ്ങനെ അസുഖം മൂലമോ മറ്റോ ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ച് വരില്ല എന്നുറപ്പുള്ള ഒരാള്ക്ക് താന് തയ്യാറാക്കി വെച്ച മുന്കൂര് മരണപത്രത്തിലൂടെ ദയാവധം അനുവദിക്കാമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ദയാവധം നിയമമാക്കിയ മാറ്റിയ ആദ്യ രാജ്യം നെതർലാൻഡാണ്
ദയാവധം എന്ന വാക്കിന്റെ അര്ത്ഥം ഗ്രീക്ക് പദത്തില് നിന്നാണ് രൂപപ്പെട്ടത്. യൂത്തനേഷ്യ അഥവാ മേഴ്സി കില്ലിങ് എന്നാണ് ദയാവധം അറിയപ്പെടുന്നത്. ഇംഗ്ലീഷില് യു എന്നാല് നല്ലതെന്നും, താനറ്റോസ് എന്നാല് മരണമെന്നും വിശേഷിപ്പിക്കുന്നു. ഇതിനെ മേഴ്സി കില്ലിങ് താനറ്റോസ് എന്നാല് മരണമെന്നും വിശേഷിപ്പിക്കുന്നു. ഇതിനെ മേഴ്സി കില്ലിങ് എന്നും വിളിക്കാറുണ്ട്.




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ