current affairs
എഡിജിപി മുഹമ്മദ് യാസിനെ വിജിലന്‍സ് മേധാവിയായി നിയമിച്ചു.
ചെങ്ങന്നൂരിലെ നിയമസഭാ തിരഞഞ്ഞെടുപ്പിൽ സജി ചെറിയാൻ വിജയിച്ചു(സി പി എം)സി പി എം എം എൽ എ ആയിരുന്ന കെ കെ രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് മത്സരം നടന്നത്.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആൻറണി ഡൊമനിക് വിരമിച്ചു. ആന്റണി ഡൊമനിക് മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാകുംകേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി ഹൃഷികേശ് റോയിയെ നിശ്ചയിച്ചു സിംഗപ്പൂരിലെ ദേശീയ ഓർക്കിഡ് ഉദ്യാനത്തിലെ ഓർക്കിഡിന് മോദിയുടെ പേര് . മോദിയുടെ സന്ദർശനത്തിൻറെ ഓര്മക്കായിട്ടാണിത്.
ജോര്‍ദാന്‍ പ്രധാനമന്ത്രി ഹാനി അല്‍ മുല്‍ക്കി രാജിവെച്ചു.
നികുതി വര്‍ധനവിനെതിരെയടക്കം ജനകീയ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ജോര്‍ദാന്‍ പ്രധാനമന്ത്രി ഹാനി അല്‍ മുല്‍ക്കി രാജിവെച്ചു. കിങ് അബ്ദുള്ള രാജാവിനാണ് രാജിസമര്‍പ്പിച്ചത്. ഐ.എം.എഫ് പിന്തുണയോടെയുള്ള പുതിയ നികുതി ബില്ലിനെതിരെയും വിലവര്‍ധനവിലും സര്‍ക്കാരിന്റെ സാമ്പത്തിക നടപടികള്‍ക്കെതിരെയും ശക്തമായ പ്രതിഷേധമാണ് ജോര്‍ദാനില്‍ നടക്കുന്നത്.
കാബിനറ്റ് അംഗമായ ഡോ. ഒമര്‍ റസാസിനെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജോര്‍ദാനിലെ സ്വീകാര്യനായ നേതാവായാണ് വിദ്യഭ്യാസ മന്ത്രിയായ റസാസ് അറിയപ്പെടുന്നത്.
2016ല്‍ അധികാരമേറ്റ ഹാനി അല്‍ മുല്‍ക്കിന് ഭരണപ്രതിസന്ധിയെ തുടര്‍ന്ന് ആറു തവണ ക്യാബിനറ്റ് പുനസംഘടിപ്പിക്കേണ്ടി വന്നിരുന്നു.
37 ബില്ല്യണ്‍ ഡോളര്‍ വരുന്ന രാജ്യത്തിന്റെ കടം (ജി.ഡി.പിയുടെ 95 ശതമാനം) തീര്‍ക്കാന്‍ അവശ്യവസ്തുക്കളുടെയടക്കം വിലവര്‍ധിപ്പിച്ച നടപടിയാണ് ജോര്‍ദാന്‍ ജനതയെ തെരുവിലിറക്കിയത്. 2018ന് ശേഷം ഇന്ധനവിലയും വൈദ്യുതി ചാര്‍ജും സര്‍ക്കാര്‍ കുത്തനെ കൂട്ടിയിരുന്നു.
ദ ഇക്കണോമിസ്റ്റ് മാസിക പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം അറബ് ലോകത്തെ ഏറ്റവും ചെലവേറിയ നഗരമായി പ്രഖ്യാപിച്ചത് അമ്മാനെയാണ്.
സ‌്പെയിനിന്റെ പ്രധാനമന്ത്രിയായി പെഡ്രോസാഞ്ചസ‌് ചുമതലയേറ്റു.
അഴിമതി ആരോപണത്തെ തുടർന്ന‌് പ്രധാനമന്ത്രി മരിയായോ റജോയ‌് രാജിവച്ചതിന‌് പിന്നാലെ സ‌്പെയിനിന്റെ പുതിയ പ്രധാനമന്ത്രിയായി സോഷ്യലിസ്റ്റ‌് നേതാവ‌് പെഡ്രോ സാഞ്ചസ‌് ചുമതലയേറ്റു.
ശനിയാഴ‌്ച നടന്ന ചടങ്ങിലാണ‌് നാൽപ്പത്താറുകാരനായ സാഞ്ചസ‌് ആധുനിക സ‌്പെയിനിന്റെ ഏഴാമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ‌്ത‌് അധികാരമേറ്റത‌്. സ‌്പാനിഷ‌് സോഷ്യലിസ്റ്റ‌് വർക്കേഴ‌്സ‌് പാർടി (പിഎസ‌്ഒഇ) നേതാവാണ‌് പെഡ്രോ സാഞ്ചസ‌് . 350 അംഗ പാർലമെന്റിൽ 84 എംപിമാരാണ‌് സോഷ്യലിസ്റ്റ‌് പാർടിക്കുള്ളത‌്. ചെറുപാർടികളും ഇവരെ പിന്തുണയ‌്ക്കുന്നുണ്ട‌്. സാഞ്ചസിന‌് പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ‌്.
കേരളത്തിലെ അറിയപ്പെടുന്ന ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായിരുന്നു പന്മന രാമചന്ദ്രൻ നായർ(ജനനം:1931 ഓഗസ്റ്റ് 13 മരണം: 2018 ജൂൺ 5.) ഭാഷാ സംബന്ധിയായും സാഹിത്യ സംബന്ധിയായുമുള്ള പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. മലയാള ഭാഷയുടെഉപയോഗത്തിൽ സർവ്വസാധാരണമായി സംഭവിച്ചുകൊണ്ടിരിക്കുന്ന അക്ഷരപ്പിശകുകളും, വ്യാകരണ പിശകുകളും ചൂണ്ടിക്കാണിച്ച് കൊണ്ട് ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. മാധ്യമപ്രവർത്തകർക്കുവേണ്ടി നിരവധി ഭാഷാശുദ്ധി ക്ലാസ്സുകൾ എടുത്തിട്ടുണ്ട്.
പ്രധാന കൃതികൾ
· തെറ്റും ശരിയും
· 'തെറ്റില്ലാത്ത മലയാളം'
· ശുദ്ധമലയാളം
· തെറ്റില്ലാത്ത ഉച്ചാരണം
· ഭാഷാശുദ്ധി-സംശയപരിഹാരങ്ങൾ
· നല്ല ഭാഷ (മുകളിൽ പറഞ്ഞ അഞ്ചു പുസ്തകങ്ങളുടെ പരിഷ്കരിച്ച സമാഹാരം)
ലീല മേനോൻ അന്തരിച്ചു
പ്രശസ്ത മാധ്യമ പ്രവര്‍ത്തകയും ജന്മഭൂമി ചീഫ് എഡിറ്ററുമായ ലീലാ മേനോന്‍ (86) അന്തരിച്ചു.പോസ്‌റ്റോഫീസിൽ ക്ലാർക്കായും ടെലിഗ്രാഫിസ്‌റ്റായും ജോലി നോക്കി. ഇന്ത്യൻ എക്സ്‌പ്രസിന്റെ ഡൽഹി കൊച്ചി എഡീഷനുകളിൽ സബ് എഡിറ്ററായും പിന്നീട് കോട്ടയം ബ്യൂറോ ചീഫ് ആയും പ്രവർത്തിച്ചു. പ്രിൻസിപ്പൽ കറസ്‌പോണ്ടന്റ് ആയി അവിടെ നിന്നും 2000ൽ രാജിവച്ച് പിരിഞ്ഞു. ഔട്ട്‌ലുക്ക്, ദ ഹിന്ദു, വനിത, മാധ്യമം, മലയാളം, മുതലായവയിൽ കോളമിസ്‌റ്റ് ആയി
കൃതികൾ
· ഹൃദയപൂർവം
· നിലയ്‌ക്കാത്ത സിംഫണി (ആത്മകഥ)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ