psc questions and related facts 9


ബുക്കർ പ്രൈസ്
മാൻ ബുക്കർ പ്രൈസ് ഫോർ ഫിക്ഷൻ(The Man Booker Prize for Fiction)അല്ലെങ്കിൽ ബുക്കർ പ്രൈസ്,
ലോകത്തിൽ നോബൽ സമ്മാനം കഴിഞ്ഞാൽ ഒരു സാഹിത്യ കൃതിക്ക് ലഭിക്കുന്ന ഏറ്റവും പ്രസിദ്ധവും അഭിമാനകരമായി കരുതപ്പെടുന്നതുമായ ഒരു പുരസ്കാരമാണ്.

പുരസ്കാരം എല്ലാ വർഷവും ഇംഗ്ലീഷ് ഭാഷയിൽ നോവൽ എഴുതുന്ന ഒരു കോമൺ വെൽത്ത് അംഗരാജ്യത്തിലെ അംഗത്തിനോ അയർലൻഡ്  രാജ്യാംഗത്തിനോ, സിംബാബ്വെ രാജ്യാംഗത്തിനോ നൽകുന്നു.

2017ലെ മാന്ബുക്കർ  പ്രൈസ് അമേരിക്കൻ  എഴുത്തുകാരന്ജോർജ്  സോണ്ടേഴ്സിന്. ലിങ്കൺ  ഇൻ ദി ബർദോ  എന്ന പുസ്തകത്തിനാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. മുന്അമേരിക്കൻ  പ്രസിഡന്റ് ഏബ്രഹാം ലിങ്കൺ  തന്റെ മകന്റെ മൃതദേഹം മറവുചെയ്യുന്നതുമായി ബന്ധപ്പെട്ട കഥയാണ് ലിങ്കൺ  ദി ബർദോ . ഇംഗ്ലീഷിലെഴുതി ബ്രിട്ടണില്പ്രസാധനം ചെയ്യുന്ന പുസ്തകങ്ങള്ക്ക് ബുക്കർ  പ്രൈസ് നല്കാമെന്ന് നിയമ ഭേദഗതി ചെയ്ത ശേഷം  പുരസ്കാരം ലഭിച്ച രണ്ടാമത്തെ അമേരിക്കക്കാരനാണ് സോണ്ടേഴ്സ്.

2017 ലെ മാൻ ബുക്കർ പ്രൈസ് അവാർഡ് നേടിയതാര്.
ജോർജ് സാൻഡേഴ്സ് (അമേരിക്ക).
2017 ലെ മാൻ ബുക്കർ പ്രൈസ് അവാർഡ് നേടിയ ജോർജ് സാൻഡേഴ്സിന്റെ കൃതി.
ലിങ്കൺ  ദി ബർദോ

ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വംശജൻ?
വി.എസ്. നയ്പോൾ
പ്രഥമ മാൻ ബുക്കർ പ്രൈസ് നേടിയ ഇസ്മായിൽ ഖാദിറെ ഏതു രാജ്യക്കാരനാണ്?
അൽബേനിയ
ബുക്കർ സമ്മാനം ലഭിച്ച ആദ്യ മലയാളി വനിത?
അരുന്ധതി റോയ്

ബുക്കർ പ്രൈസ് കിട്ടിയ ഇന്ത്യക്കാർ
1.അരുന്ധതി റോയ് [ The God of small things]
2.കിരൺ ദേശായി       [ The Inheritance of loss]
3.അരവിന്ദ് അഡിഗ  [The White Tiger]

പ്രണബ് കുമാർ മുഖർജി
ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിലെ പരമോന്നത ബഹുമതി (നാഷണല്ഗ്രാന്ഡെ ക്രോസ്)നേടിയ ഇന്ത്യൻ രാഷ്ട്രപതി? :-
പ്രണബ് കുമാർ മുഖർജി

ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയാണ് പ്രണബ് കുമാർ മുഖർജി (പശ്ചിമബംഗാൾ).

കേന്ദ്രമന്ത്രി സഭയിൽ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നു. പതിനാലാം ലോകസഭയിലെ വിദേശകാര്യ മന്ത്രിയായിരുന്നു. പതിനഞ്ചാം ലോകസഭയിലെ അംഗവുമാണ്‌. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ ഇദ്ദേഹം പശ്ചിമബംഗാളിലെ ജാംഗിപ്പൂർ ലോകസഭാമണ്ഡലത്തിൽനിന്നുമാണ്ലോകസഭാംഗമായത്.


ക്ഷേത്ര പ്രവേശന വിളംബരം
തിരുവതാംകൂറിലെ അവർണ്ണ, ദളിത് , ആദിവാസി ജനവിഭാഗങ്ങൾക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചുകൊണ്ടു ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവു പുറപ്പെടുവിച്ച വിളംബരമാണ് ക്ഷേത്രപ്രവേശന വിളംബരം എന്നറിയപ്പെടുന്നത്. തിരുവതാംകൂറിലും പിന്നീടു കേരളമൊട്ടാകെയും സാമൂഹികപുരോഗതിക്കു വഴിമരുന്നിട്ട അതിപ്രധാനമായൊരു നാഴികക്കല്ലായി 1936 നവംബർ 12നു പുറത്തിറങ്ങിയ വിളംബരം വിശേഷിക്കപ്പെടുന്നു[1]. 1829- സതിനിരോധിച്ചശേഷം സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയിൽ നിലവിൽവന്ന ഏറ്റവും വലിയ സാമൂഹിക പരിഷ്കാരമായും ക്ഷേത്രപ്രവേശന വിളംബരം ഗണിക്കപ്പെടുന്നുണ്ട്.


കേരളത്തിൻറെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന സംഭവം? Answer :- ക്ഷേത്ര പ്രവേശന വിളംബരം

ക്ഷേത്രപ്രവേശന പ്രസ്ഥാനങ്ങളുടെ ഉപജ്ഞാതാവ് ആരാണ് ?
            ടി. കെ. മാധവൻ
ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് ആരാണ്?
            ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ
ക്ഷേത്ര പ്രവേശനം എന്ന കൃതി രചിച്ചത് ആരാണ് ?
            ടി കെ. മാധവൻ

ക്ഷേത്ര പ്രവേശന പ്രസ്ഥാനങ്ങളുടെ ഉപജ്ഞാതാവ് എന്ന നിലയിലാണ് ടി. കെ. മാധവന് കേരള ചരിത്രത്തിൽ അവിസ്മരണീയ സ്ഥാനം ലഭിച്ചത്.
പൗര സമത്വത്തിനു വിലങ്ങു തടിയായിരുന്ന തീണ്ടൽ, തൊട്ടുകൂടായ്മ തുടങ്ങിയ ദുരാചാരങ്ങളെ ഹിന്ദു മതത്തിൽ നിന്ന് കൊണ്ട് തന്നെ ഇല്ലായ്മ ചെയ്യാനാണ് മാധവൻ ക്ഷേത്ര പ്രവേശന വാദം  ഉയർത്തിപ്പിടിച്ചത്.
1916 ക്ഷേത്രപ്രവേശന വാദത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നതിനുവേണ്ടി ഇദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകമാണ് ക്ഷേത്ര പ്രവേശനം
ടി. കെ. മാധവന്റെ കൃതികൾ
            ഡോ. പല്പുവിന്റെ ജീവചരിത്രം
            ഹരിദാസി (വിവർത്തനം)
            ക്ഷേത്രപ്രവേശനം
            എന്റെ ജയിൽവാസം (അപൂർണ്ണം)
            ക്ഷേത്ര പ്രവേശന വിളംബരം
തിരുവിതാംകൂറിലെ അവർണ്ണരായ ഹൈന്ദവർക്ക് ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ചുകൊണ്ടു ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവു പുറപ്പെടുവിച്ച വിളംബരമാണ്  ക്ഷേത്രപ്രവേശന വിളംബരം
1936 നവംബർ 12 നാണ് വിളംബരം നടന്നത്
തിരുവിതാംകൂറിലും പിന്നീടു കേരളമൊട്ടാകെയും സാമൂഹികപുരോഗതിക്കു വഴിമരുന്നിട്ട അതിപ്രധാനമായൊരു നാഴികകല്ലായി വിളംബരം വിശേഷിക്കപ്പെടുന്നു.
ക്ഷേത്ര പ്രവേശനവിളംബരം എഴുതി തയ്യാറാക്കിയത്  ഉള്ളൂർ എസ്. പരമേശ്വരയ്യർ ആണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ