പോസ്റ്റുകള്‍

history എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

കേരളം -ചരിത്രം-ശിലാശാസനം ഭാഗം 2 (1.03.01.2)

ജൂതശാസനം (AD 1000).  "തിരുനെല്ലി ശാസനം"  ചേരരാജാവ് ഭാസ്കര രവി-1 തയ്യാറാകിയത്.  ജോസഫ് റബ്ബാൻ എന്ന യഹൂദ പ്രമാണിക്ക് സ്വന്തമായി നികുതി പിരിക്കാനുള്ള അവകാശവും, അഞ്ചുവണ്ണ സ്ഥാനവും ചേരരാജാവ്, അനുവദിച്ചു കൊടുത്ത രേഖയാണിത്.  8. ജൂതശാസനം പുറപ്പെടുവിച്ചതാര്?  ഭാസ്കര രവിവർമ്മ  'രണ്ടാം ചേരസാമ്രാജ്യം' എന്നറിയപ്പെടുന്ന കുലശേഖര സാമ്രാജ്യത്തിലെ ഒരു ഭരണാധികാരിയാണ് ഭാസ്കര രവിവർമ്മൻ ഒന്നാമൻ. ഇന്ദുകോതവർമ്മയുടെ കാലശേഷം എ.ഡി. 962 മുതൽ 1019 വരെ മഹോദയപുരം ആസ്ഥാനമാക്കി ഇദ്ദേഹം ഭരണം നടത്തിയിരുന്നു.ഇദ്ദേഹത്തെ അവസാനത്തെ ചേരമാൻ പെരുമാളായി കണക്കാക്കുന്നു.  പാലിയം ശാസനം (AD 925).  ആയ് രാജാവ് വിക്രമാദിത്യവരഗുണൻ തയ്യാറാക്കി.  ശ്രീമൂലവാസം ചെപ്പേടുകൾ എന്നും അറിയപ്പെടുന്നു  പരാന്തകന്റെ കേരളീയാക്രമണം മുഖ്യവിഷയം.  ആയ് രാജവംശം സംഘകാലഘട്ടത്തിന്റെ ആദ്യ സമയം മുതൽ എ.ഡി. പത്താം നൂറ്റാണ്ടുവരെ ഭരണം നടത്തിയിരുന്നു. ഇവർ ഏറ്റവും ശക്തമായിരുന്ന സമയത്ത് വടക്ക് തിരുവല്ല മുതൽ തെക്ക് നാഗർകോവിൽ വരെയും കിഴക്ക് പശ്ചിമഘട്ടം വരെയുമുള്ള ഭൂമി ഇവരുടെ നിയന...

കേരളം -ചരിത്രം-ശിലാശാസനം ഭാഗം 1 (1.03.01.1)

കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ വചരിത്രത്തിലേക്കുള്ള ദിശാസൂചികളാണ് ശിലാശാസനങ്ങളും ചെമ്പുപട്ടയങ്ങളും  രേഖപ്പെടുത്തിയിരിക്കുന്നത്  ശിലാശാസനം-ക്ഷേത്രച്ചുമരിൽ  ചെമ്പുപട്ടയം-ചെമ്പുതകിടിൽ  ശാസനങ്ങളിലെ ഭാഷ  വട്ടെഴുത്ത്  തമിഴ്  സംസ്‌കൃതം  1. കേരളത്തിൽ കണ്ടെത്തിയ ശാസനങ്ങൾ എഴുതാൻ ഉപയോഗിച്ച ഭാഷ  വട്ടെഴുത്ത്  വട്ടെഴുത്ത്  പതിനഞ്ചാം നൂറ്റാണ്ടുവരെ മലയാളഭാഷയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു ലിപിസമ്പ്രദായമാണ് വട്ടെഴുത്ത്. ബ്രാഹ്മി ലിപിയിൽ നിന്നാണ് ഇത് രൂപം കൊണ്ടത്. പാറയോ ചെമ്പുതകിടോ ചൂഴ്‌ന്നെടുത്ത് (ഉളികൊണ്ട് വെട്ടിയെടുത്ത്) എഴുതുന്നു എന്നു സൂചിപ്പിച്ചുകൊണ്ടു `വെട്ടെഴുത്ത്' എന്നും പറയാറുള്ള ലേഖനസമ്പ്രദായം.. ഒരു കാലത്ത് വട്ടെഴുത്തിന് തെക്കേ ഇന്ത്യയിലാകമാനം പ്രചാരമുണ്ടായിരുന്നു. തെക്കൻ മലയാണ്മ, തെക്കൻ മലയാളം, നാനംമോനം, മലയാണ്മ, മലയാം തമിഴ്, ചേര-പാണ്ഡ്യ എഴുത്ത്, രായസവടിവ്, ഗജവടിവ് എന്നെല്ലാം ഈ ലിപിക്ക് പേരുണ്ട്. തമിഴ്‌നാട്ടിലും മലനാട്ടിലും വട്ടെഴുത്തു ശാസനങ്ങൾ ധാരാളമുണ്ട് . പഴയ കൊച്ചി-മലബാർ പ്രദേശ...