കേരളം -ചരിത്രം-ശിലാശാസനം ഭാഗം 2 (1.03.01.2)
ജൂതശാസനം (AD 1000).
"തിരുനെല്ലി ശാസനം"
ചേരരാജാവ് ഭാസ്കര രവി-1 തയ്യാറാകിയത്.
ജോസഫ് റബ്ബാൻ എന്ന യഹൂദ പ്രമാണിക്ക് സ്വന്തമായി നികുതി പിരിക്കാനുള്ള അവകാശവും, അഞ്ചുവണ്ണ സ്ഥാനവും ചേരരാജാവ്, അനുവദിച്ചു കൊടുത്ത രേഖയാണിത്.
8. ജൂതശാസനം പുറപ്പെടുവിച്ചതാര്?
ഭാസ്കര രവിവർമ്മ
'രണ്ടാം ചേരസാമ്രാജ്യം' എന്നറിയപ്പെടുന്ന കുലശേഖര സാമ്രാജ്യത്തിലെ ഒരു ഭരണാധികാരിയാണ് ഭാസ്കര രവിവർമ്മൻ ഒന്നാമൻ. ഇന്ദുകോതവർമ്മയുടെ കാലശേഷം എ.ഡി. 962 മുതൽ 1019 വരെ മഹോദയപുരം ആസ്ഥാനമാക്കി ഇദ്ദേഹം ഭരണം നടത്തിയിരുന്നു.ഇദ്ദേഹത്തെ അവസാനത്തെ ചേരമാൻ പെരുമാളായി കണക്കാക്കുന്നു.
പാലിയം ശാസനം (AD 925).
ആയ് രാജാവ് വിക്രമാദിത്യവരഗുണൻ തയ്യാറാക്കി.
ശ്രീമൂലവാസം ചെപ്പേടുകൾ എന്നും അറിയപ്പെടുന്നു
പരാന്തകന്റെ കേരളീയാക്രമണം മുഖ്യവിഷയം.
ആയ് രാജവംശം സംഘകാലഘട്ടത്തിന്റെ ആദ്യ സമയം മുതൽ എ.ഡി. പത്താം നൂറ്റാണ്ടുവരെ ഭരണം നടത്തിയിരുന്നു. ഇവർ ഏറ്റവും ശക്തമായിരുന്ന സമയത്ത് വടക്ക് തിരുവല്ല മുതൽ തെക്ക് നാഗർകോവിൽ വരെയും കിഴക്ക് പശ്ചിമഘട്ടം വരെയുമുള്ള ഭൂമി ഇവരുടെ നിയന്ത്രണത്തിലായിരുന്നു
907–955 കാലയളവിൽ ദക്ഷിണേന്ത്യയിൽ ഭരിച്ചിരുന്ന ഒരു ചോഴരാജാവായിരുന്നു പരാന്തക ചോഴൻ
9. പാലിയം ശാസനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
a. Ans : വിക്രമാദിത്യ വരഗുണന്‍
10. കൊല്ലവര്‍ഷം രേഖപെടുത്തിയതായി കണ്ടെത്തിയിട്ടുള്ള ആദ്യ ശാസനം.
പാലിയം ശാസനം.
11.ക്രൈസ്തവ നേതാവായിരുന്ന ഇരവികോർത്തനു മണിഗ്രാമ പട്ടം നൽകിയ ശാസനം :
വീരരാഘവ പട്ടയം
കുലശേഖരരാജാക്കന്മാർക്കുശേഷം മഹോദയപുരം ആസ്ഥാനമാക്കിയ വീരരാഘവ ചക്രവർത്തി പുറത്തിറക്കിയ ചെമ്പുപട്ടയമാണിത്.
മാകാതൈ (മഹോദയപുരം )പട്ടണത്തിന് മണിഗ്രാമം പട്ടം നൽകി
സുറിയാനി ക്രിസ്ത്യാനി പട്ടയമെന്നും അറിയപെടുന്നു
ക്രൈസ്തവ നേതാവായിരുന്ന ഇരവികോർത്തനു കച്ചവടാനുകൂല്യങ്ങളും വിദേശവ്യാപാരത്തിനുള്ള അനുമതിയും നൽകി
വീരരാഘവ പട്ടയം
12.വീരരാഘവ പട്ടയം എഴുതി നല്‍കിയ രാജാവ്
12.വീരരാഘവ പട്ടയം എഴുതി നല്‍കിയ രാജാവ്
വീരരാഘവ ചക്രവര്‍ത്തി
മണിഗ്രാമം.
കൊല്ലം ആസ്ഥാനമായി പ്രവർത്തിച്ച പഴയ ദ്രാവിഡകച്ചവടസംഘമാണ് മണിഗ്രാമം. ഇവർ നായർ ജാതിക്കാരായിരുന്നെന്നും ക്രിസ്ത്യാനികളായിരുന്നെന്നും ഒക്കെ വാദമുണ്ട്. മാണിക്കവാചകരുടെ കാലത്ത് മതം മാറി ചോളദേശത്തുനിന്ന് വന്നതാണെന്നും. 64 ഗ്രാമങ്ങൾ എന്നപോലെ സിറിയൻ ക്രിസ്ത്യാനികൾക്ക് പെരുമാൾ കല്പിച്ചുനൽകിയ പദവിയാണ് മണിഗ്രാമമെന്നും വാദമുണ്ട്. 8 -ആം നൂറ്റാണ്ടു മുതൽ 15-ആം നൂറ്റാണ്ടുവരെ കേരളത്തിൽ വ്യാപാരരംഗത്ത് ഇവർ ആധിപത്യമുറപ്പിച്ചിരുന്നു. കച്ചവടരംഗത്ത് തുല്യപ്രാധാന്യത്തോടെ നിലനിന്ന മറ്റൊരു സംഘമാണ് അഞ്ചുവണ്ണം. രാജാക്കന്മാരുടെ സംരക്ഷണം ഈ കച്ചവടസംഘങ്ങൾക്കുണ്ടായിരുന്നു. തരിസാപ്പള്ളി ശാസനം ഈ സംഘങ്ങളുടെ സാന്നിദ്ധ്യത്തിലാണ് നൽകപ്പെട്ടത്. മണിഗ്രാമത്തിൽപ്പെട്ട ചാത്തൻവടുകൻ, ജവി ചാത്തൻ എന്നീ ക്രിസ്ത്യൻ കച്ചവടക്കാർക്ക് ചില അവകാശങ്ങൾ നൽകിയതിന്റെ രേഖയാണ് വീരരാഘവപട്ടയം.മണിഗ്രാമം = രത്‌ന വ്യാപാരികളായ സിറിയൻ ക്രിസ്ത്യാനികൾ.
13 കേരള ചരിത്രത്തിൽ എന്തിനെയാണ് മണിഗ്രാമം' എന്ന് അറിയപ്പെടുന്നത്? (A) കച്ചവട സംഘങ്ങൾ. (B) ക്ഷേത്ര സങ്കേതം. (C) ബ്രാഹ്മണ ഗ്രാമങ്ങൾ. (D) വിദ്യാഭ്യാസ കേന്ദ്രങ്ങൾ.
കച്ചവട സംഘങ്ങൾ
14.മധ്യകാല കേരളത്തിൽ സിറിയൻ ക്രിസ്ത്യാനികളുടെ നേതൃത്വത്തിലുണ്ടായിരുന്ന കച്ചവടസംഘം❓
മണിഗ്രാമം
ഹജൂർ ശാസനം (AD 866).പ്രാചീനകേരളത്തിലെ വിദ്യാപീഠങ്ങളെ പറ്റി പരാമർശിക്കുന്നു.
ആയ് രാജാവ് കരിനന്തക്കൻ തയ്യാറാക്കി.
ആയ് രാജാവ് കരിനന്തക്കൻ തയ്യാറാക്കി.
ആയ് രാജാവ് കരുനന്തടക്കൻ സിഇ 866ൽ പുറപ്പെടുവിച്ച ശാസനം. കന്യാകുമാരി ജില്ലയിലെ വിളവൻകോട് താലൂക്കിൽ മുഞ്ചിറസഭക്കാരിൽനിന്ന് ഏറ്റെടുത്ത സ്ഥലത്ത് ഒരു ക്ഷേത്രവും വേദപാഠശാലയും സ്ഥാപിക്കുന്നതിനെക്കുറിച്ചാണു ഹജ്ജൂർശാസനം പരാമർശിക്കുന്നത്. പാർഥിവപുരം ശാസനം എന്നും ഇത് അറിയപ്പെടുന്നു. വേദപാഠശാല കാന്തളൂർ ശാലയുടെ മാതൃകയിലായിരിക്കണമെന്നും വേദപഠനത്തിനു പുറമേ ആയുധപരിശീലനവും നൽകണമെന്നും നിഷ്കർഷിക്കുന്നു.
കരിനന്തക്കൻ
ഒൻപതാം നൂറ്റാണ്ടിൽ കരുനന്തടക്കൻ, ഇദ്ദേഹത്തിന്റെ മകനായ വിക്രമാദിത്യ വരഗുണൻ എന്നീ രണ്ടു പ്രഗൽഭരായ രാജാക്കന്മാർ ആയ് രാജ്യം ഭരിക്കുകയുണ്ടായി. കരുനന്തടക്കൻ (എ.ഡി. 857-885) വിഴിഞ്ഞം തലസ്ഥാനമായാണ് ഭരിച്ചിരുന്നത്. രാജ്യം അപ്പോൾ വടക്ക് തൃപ്പാപ്പൂർ മുതൽ തെക്കു നാഗർകോവിൽ വരെ ആയി ചുരുങ്ങിയിരുന്നു. പാർഥിവശേഖരപുരത്തെ വിഷ്‌ണു ക്ഷേത്രം കരുനന്തടക്കനാണ് നിർമിച്ചത്. ഇദ്ദേഹത്തിന് ശ്രീവല്ലഭവൻ എന്നു കൂടി പേരുണ്ടായിരുന്നതായി ഹജുർശാസനത്തിൽ നിന്ന് മനസ്സിലാക്കാം.ഒരുപക്ഷേ കാന്തളൂർ ശാലൈ സ്ഥാപിച്ചത് ഇദ്ദേഹമായിരുന്നിരിക്കാം. ഇദ്ദേഹം സമാധാനം നിലനിർത്താൻ ശ്രമിക്കുകയും വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കുകയും ചെയ്തിരുന്നു.
കരുനന്തടക്കൻ.
17 .ശ്രീവല്ലഭന്‍, പാര്‍ത്ഥിവ ശേഖരന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ആയ് രാജാവ്:
17 .ശ്രീവല്ലഭന്‍, പാര്‍ത്ഥിവ ശേഖരന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ആയ് രാജാവ്:
കരുനന്തടക്കന്‍
18 . കന്യാകുമാരി ജില്ലയിലെ പാര്‍ത്ഥിപപുരം വിഷ്ണുക്ഷേത്രം നിര്‍മ്മിച്ച ആയ് രാജാവ്:
കരുനന്തടക്കന്‍
ആയ്, ചേര രാജാക്കന്മാർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷേത്രങ്ങളോട് അനുബന്ധിച്ച് വേദാധ്യയനത്തിനുള്ള ശാലകൾ എന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തിലൊന്നാണ് ദക്ഷിണ നളന്ദ എന്നറിയപ്പെട്ട കാന്തളൂർ ശാല. ക്രി.വ. ഒൻപതും പത്തും നൂറ്റാണ്ടുകളിൽ ഇന്നത്തെ തിരുവനന്തപുരത്ത് നിലനിന്നിരുന്ന വിദ്യാഭ്യാസകേന്ദ്രമാണ് കാന്തളൂർ ശാല
19.ദക്ഷിണ നളന്ദ എന്നറിയപ്പെട്ട പ്രാചീന കേരളത്തിലെ വിദ്യാകേന്ദ്രം ഏതായിരുന്നു
കാന്തളൂര്‍ ശാല
ചോക്കൂർ ശാസനം (AD 923).
🔹കേരളത്തിലെ ദേവദാസികളെ പറ്റിയുള്ളത്.
🔹ഗോദരവിവ'മ്മൻ തയ്യാറാകിയത്.
🔹കേരളത്തിലെ ദേവദാസികളെ പറ്റിയുള്ളത്.
🔹ഗോദരവിവ'മ്മൻ തയ്യാറാകിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ