1.02 കേരളം പ്രളയം

കേരള പ്രളയ ദുരന്തം രക്ഷാപ്രവർത്തനങ്ങൾ

കരസേന
ഒപ്പറേഷൻ സഹയോഗ്

നാവിക സേന
ഓപ്പറേഷൻ മഡാഡ്

വ്യോമസേന
ഓപ്പറേഷൻ കരുണ


പ്രളയം ഉണ്ടാക്കിയ ദുരിതത്തെയും അതിനെ കേരള ജനത അതിജീവിച്ചതിനയും ഇതിവൃത്തമാക്കി കേരളകലാമണ്ഡലം തയ്യാറാക്കുന്ന നൃത്തശില്പം 
നവകേരളം നൃത്തശില്പം

99ലെ വെള്ളപൊക്കംഎന്നറിയപ്പെടുന്ന വെള്ളപ്പൊക്കം ഉണ്ടായ വർഷമേത് ? Ans:1924 (കൊല്ലവർഷം 1099)


2018 ജൂൺ മുതൽ ആഗസ്ത് മൂന്നാം വാരം വരെ കേരളത്തിൽ പെയ്ത മഴയുടെ അളവ് 
2400 മില്ലി ലിറ്റർ 


പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ആഘാതത്തെക്കുറിച്ച് പഠനം നടത്തിയ കമ്മിറ്റി 
മാധവ് ഗാഡ്‌ഗിൽ കമ്മിറ്റി

മാധവ് ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് പഠനം നടത്തിയത് 
കെ കസ്തൂരി രംഗൻ പാനൽ

കസ്തൂരിരംഗൻ റിപ്പോർട്ടിലെ ഭേദഗതികൾ പരിശോധിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റി 
ഉമ്മൻ വി ഉമ്മൻ കമ്മിറ്റി 


വെള്ളപ്പൊക്കത്തിൽ എന്ന ചെറുകഥ ആരുടേതാണ് 
തകഴി 


ഒറോത എന്ന നോവലിന്റെ കർത്താവ് 
കാക്കനാടൻ 

ഓം ചേരി എൻ പിള്ള രചിച്ച നാടകം 
പ്രളയം 


1924 ലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ തകഴി എഴുതിയ ചെറുകഥയാണ് വെള്ളപ്പൊക്കത്തിൽ. ഇതിലെ കേന്ദ്ര കഥാപാത്രം ഒരു ഒരു നായയാണ് . 


കൊല്ലവർഷം 1099-ൽ തിരുവിതാംകൂറിൽ ഉണ്ടായ വെള്ളപ്പൊക്കവും പിന്നീട് മീനച്ചിലാറിന്റെ കരയിൽനിന്ന് കുറച്ച് കുടുംബങ്ങൾ മലബാറിലേക്ക് കുടിയേറുന്നതിന്റെയും കഥയാണ് "ഒറോത"യിൽ പറയുന്നത്. സ്നേഹവും ത്യാഗവും കരുത്തും കാട്ടുന്ന ഒറോത ഒരു അസാധാരണ കഥാപാത്രമായി തിളങ്ങി നിൽക്കുന്നു. വെള്ളം ഈ നോവലിലെ ഒരു പ്രധാന വിഷയമാണ്. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിൽഒലിച്ചു വന്നവളാണ് ഒറോത റൗഡി പാപ്പനെന്നറിയപ്പെട്ട വെട്ടുകാട് പാപ്പന് ഒറോതയെ കിട്ടിയത്അങ്ങിനെയാണ് ,1984-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ഒറോതക്കായിരുന്നു .

ഇന്ത്യക്കാരനായ പരിസ്ഥിതി വിദഗ്ദ്ധനാണ് മാധവ് ഗാഡ്ഗിൽ.

ഇന്ത്യയുടെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പശ്ചിമഘട്ട മലനിരകളും അതിനോടനുബന്ധിച്ച പ്രദേശങ്ങളും അടങ്ങുന്ന പാരിസ്ഥിതിക വ്യൂഹം നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റിന്റെ വനം - പരിസ്ഥിതി മന്ത്രാലയം രൂപീകരിച്ച വിദഗ്ദ്ധ സമിതിയാണ് പശ്ചിമഘട്ട പരിസ്ഥിതിവിദഗ്ദ്ധ സമിതി (വെസ്റ്റേൺ ഘട്ട് ഇക്കോളജി എക്സ്പർട്ട് പാനൽ - WGEEP). ജൈവ വൈവിദ്ധ്യ - പരിസ്ഥിതി സംരക്ഷണ മേഖലകളിലെ 14 വിദഗ്ദ്ധർ അടങ്ങിയ ഈ സമിതി തയ്യാറാക്കിയ റിപ്പോർട്ട്, അതിന്റെ അദ്ധ്യക്ഷനായിരുന്ന മാധവ് ഗാഡ്ഗിലിന്റെ പേരിൽ ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് എന്നാണ് അറിയപ്പെടുന്നത്


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ