ഭൂമിശാസ്ത്രം ജോഗ്രഫി part 1- ഭൗമകേന്ദ്രസിദ്ധാന്തം,സൂര്യകേന്ദ്ര സിദ്ധാന്തം

ജ്യോഗ്രഫി എന്ന വാക്കിന്റെ ഉത്ഭവം 
ഗ്രീക്ക് ഭാഷ 

ഭൂമിശാസ്ത്രം-ജ്യോഗ്രഫി-എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് 
ഇറോസ്‌തനിസ് 

ഭൂമിയുടെ ചുറ്റളവ് ആദ്യമായി ഗണിച്ചത് 
ഇറോസ്‌തനിസ് 

ഭൗമകേന്ദ്രസിദ്ധാന്തം ആവിഷ്കരിച്ചത് (geocentric theory )
ടോളമി 

ഭൂമിശാസ്ത്രത്തിന്റെ പിതാവ് 
ടോളമി 

അൽമജസ്റ്റ്, ജോഗ്രഫി എന്നീ പുസ്തകങ്ങൾ രചിച്ചത് ആരാണ്?
ടോളമി

ഭൂമിയുടെ ഭാരം ആദ്യമായി കണക്കാക്കിയത് ആരാണ്?
ഹെൻട്രി കാവൻഡിഷ്‌

പ്രപഞ്ച കേന്ദ്രം ഭൂമിയാണെന്ന് ആദ്യമായി അവകാശപ്പെട്ടത് ആരാണ്.? 
ടോളമി

സൂര്യകേന്ദ്ര സിദ്ധാന്തം ആവിഷ്ക്കരിച്ചത് (heliocentric theory )
കോപ്പർനിക്കസ് 


ഗണിതശാസ്ത്രജ്ഞൻ, ജ്യോതിശാസ്ത്രജ്ഞൻ, ഭൗമശാസ്ത്രജ്ഞൻ, ജ്യോതിഷി എന്നീ നിലകളിൽ പ്രശസ്തനായ ഗ്രീക്ക് പണ്ഡിതനാണ്‌ ടോളമി (83–c.168). ശരിയായ പേര്‌ ക്ലോഡിയസ് ടോളമേയസ്. .ഈജിപ്റ്റിലെ റോമൻപ്രവിശ്യയായിരുന്ന അലക്സാൻഡ്രിയയിലായിരുന്നു ടോളമി ജീവിച്ചിരുന്നത്. ഗ്രീക്ക് ഭാഷയിലായിരുന്നു അദ്ദേഹം തന്റെ രചനകൾ നിർവ്വഹിച്ചിരുന്നത്.ഭൂമിയുടെ ചുറ്റും സൂര്യനുൾപ്പടെയുള്ള ഗ്രഹങ്ങൾ ചുറ്റിത്തിരിയുകയാണ്‌ എന്നായിരുന്നു ടോളമിയുടെ സിദ്ധാന്തം. ഭാരതത്തിലേക്ക് യാത്രനടത്തിയ ആദ്യത്തെ വിദേശസഞ്ചാരികളിലൊരാളാണ്‌ ടോളമി


ഭൂമി നിശ്ചലമായി വർത്തി ക്കുകയും മറ്റെല്ലാ ഗ്രഹങ്ങളും സൂര്യനും ഭൂമിയെ വലം വെക്കുകയും ആണ് എന്നാണ് ഭൗമകേന്ദ്ര സിദ്ധാന്തം ഇതിൽ ഭൂമിയാണ് പ്രപഞ്ചകേന്ദ്രം എന്നാണ് ഈ സിദ്ധാന്തത്തെ തൂത്തെറിഞ്ഞുകൊണ്ട് തൽ സ്ഥാനത്ത് സൗരകേന്ദ്രീകൃത സിദ്ധാന്തത്തെ പ്രതിഷ്ഠിച്ചത് കോപ്പർനിക്കസ് ആണ്. ഇതിൽ സൂര്യനാണ് പ്രപഞ്ച കേന്ദ്രം. ഭുഉമിയടക്കമുള്ള മറ്റെല്ലാ ഗ്രഹങ്ങളും സൂര്യനെ വലം വാക്കുകയാണ്.

ക്രി.പി.ഒന്നാം നൂറ്റാണ്ടിൽ തന്നെ ഗ്രീക്കുകാർ അവർ തന്നെ രൂപീകരിച്ച ഗണിത സമീകരണങ്ങളുപയോഗിച്ച് ഗ്രഹങ്ങളുടെ സ്ഥാനം മുൻകൂട്ടി പ്രവചിക്കാനുള്ള ശേഷി നേടിയിരുന്നു. അന്നു നിലവിലിരുന്ന പ്രപഞ്ച സങ്കല്പങ്ങളുടെ ഒരു സമഗ്രരൂപം രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടോളമിയുടെ അൽമജസ്റ്റ് എന്ന കൃതിയിൽ കാണാം.


കത്തുന്ന വാതകമായ ഹൈഡ്രജനും, പ്രാണവായുവായ ഓക്സിജനും ചേർന്നാണ് ജലം ഉണ്ടാകുന്നതെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തുകയും ഭൂമിയുടെ സാന്ദ്രതആദ്യമായി നിർണ്ണയിക്കുകയും ചെയ്തബ്രിട്ടീഷ് രസതന്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമാണ്‌ ഹെൻ‌റി കാവൻഡിഷ്


ബി.സി. 273 - 194 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനാണ് ഇറാത്തോസ്തനീസ്. ലിബിയയിലെ സിറിൻ എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. അഭാജ്യസംഖ്യകൾ വേർതിരിക്കുന്നതിനുള്ള മാർഗ്ഗം ആവിഷ്‌കരിച്ച ഗണിതശാസ്ത്രജ്ഞനാണ് ഇറാത്തോസ്തനീസ്. ഭൂമിയുടെ ചുറ്റളവ് ആദ്യമായി നിർണയിച്ചത് ഇദ്ദേഹം ആയിരുന്നു. അഭാജ്യസംഖ്യ വേർതിരിച്ചെടുക്കാൻ ഇദ്ദേഹം വികസിപ്പിച്ചെടുത്ത യാന്ത്രികവിദ്യ ഇറാത്തോസ്തനീസിന്റെ അരിപ്പ (Eratosthenes' Sieve) എന്നാണറിയപ്പെടുന്നത്. തുടർച്ചയായ അഭാജ്യസംഖ്യകൾ കണ്ടുപിടിക്കുന്നതിന് ഇന്നും ഈ മാർഗ്ഗം തന്നെ സ്വീകരിച്ചു പോരുന്നു.


പ്രശസ്ത ഭൂമിശാസ്ത്രജ്ഞനായ ടോളമി തന്റെ കൃതികളിൽ ഗോവയെ ഏത് പേരിലാണ് രേഖപ്പെടുത്തിയത്?
ഗൗബ 

ടോളമിയുടെ കൃതികളിൽ കണ്ണൂർ അറിയപ്പെട്ടിരുന്ന പഴയ പേര് 
നൗറ

ഹൈഡ്രജൻ കണ്ടുപിടിച്ചത് – ഹെൻട്രി കാവൻഡിഷ്; 




സൂര്യനെ പ്രതിനിധാനം ചെയ്യുന്ന മൂലകം; ഹീലിയം




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ