കേരളം -ചരിത്രം-ശിലാശാസനം ഭാഗം 1 (1.03.01.1)

കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ വചരിത്രത്തിലേക്കുള്ള ദിശാസൂചികളാണ് ശിലാശാസനങ്ങളും ചെമ്പുപട്ടയങ്ങളും 

രേഖപ്പെടുത്തിയിരിക്കുന്നത് 
ശിലാശാസനം-ക്ഷേത്രച്ചുമരിൽ 
ചെമ്പുപട്ടയം-ചെമ്പുതകിടിൽ 

ശാസനങ്ങളിലെ ഭാഷ 
വട്ടെഴുത്ത് 
തമിഴ് 
സംസ്‌കൃതം 

1. കേരളത്തിൽ കണ്ടെത്തിയ ശാസനങ്ങൾ എഴുതാൻ ഉപയോഗിച്ച ഭാഷ 

വട്ടെഴുത്ത് 

വട്ടെഴുത്ത് 
പതിനഞ്ചാം നൂറ്റാണ്ടുവരെ മലയാളഭാഷയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു ലിപിസമ്പ്രദായമാണ് വട്ടെഴുത്ത്. ബ്രാഹ്മി ലിപിയിൽ നിന്നാണ് ഇത് രൂപം കൊണ്ടത്. പാറയോ ചെമ്പുതകിടോ ചൂഴ്‌ന്നെടുത്ത് (ഉളികൊണ്ട് വെട്ടിയെടുത്ത്) എഴുതുന്നു എന്നു സൂചിപ്പിച്ചുകൊണ്ടു `വെട്ടെഴുത്ത്' എന്നും പറയാറുള്ള ലേഖനസമ്പ്രദായം.. ഒരു കാലത്ത് വട്ടെഴുത്തിന് തെക്കേ ഇന്ത്യയിലാകമാനം പ്രചാരമുണ്ടായിരുന്നു. തെക്കൻ മലയാണ്മ, തെക്കൻ മലയാളം, നാനംമോനം, മലയാണ്മ, മലയാം തമിഴ്, ചേര-പാണ്ഡ്യ എഴുത്ത്, രായസവടിവ്, ഗജവടിവ് എന്നെല്ലാം ഈ ലിപിക്ക് പേരുണ്ട്. തമിഴ്‌നാട്ടിലും മലനാട്ടിലും വട്ടെഴുത്തു ശാസനങ്ങൾ ധാരാളമുണ്ട് . പഴയ കൊച്ചി-മലബാർ പ്രദേശത്ത് പ്രചരിച്ചിരുന്ന വട്ടെഴുത്തിന്റെ വകഭേദമാണ് കോലെഴുത്ത്..വട്ടെഴുത്തിന് 'നാനംമോനം' എന്നും പേരുണ്ട്. 


തിരിസാപ്പിള്ളി ശാസനം വട്ടെഴുത്തിലാണ് 

തരിസാപ്പള്ളി ശാസനങ്ങൾ 

ക്രൈസ്തവരുടേയും കേരളത്തിന്റെയും ചരിത്രത്തിലെ സുപ്രധാനരേഖകളായ ലിഖിതങ്ങളാണ് തരിസാപ്പള്ളി ശാസനങ്ങൾ അഥവാ തരിസാപള്ളി ചെപ്പേടുകൾ എന്നറിയപ്പെടുന്നത്. ചേരചക്രവർത്തിയായിരുന്ന സ്ഥാണുരവി പെരുമാളിന്റെ സാമന്തനായി വേണാട് ഭരിച്ചിരുന്ന അയ്യനടികൾ തിരുവടികൾ, പേർഷ്യയിൽ നിന്ന് കുടിയേറിയ പുരോഹിതമുഖ്യനും വർത്തകപ്രമാണിയുമായിരുന്ന മാർ സാപ്രൊ ഈശോയുടെ പേരിൽ അദ്ദേഹത്തിന്റെ തരിസാപ്പള്ളിക്ക് അനുവദിച്ച് എഴുതികൊടുത്തിട്ടുള്ള അവകാശങ്ങൾ ആണ് ഈ ശാസനങ്ങൾ. കേരളത്തിലെ വർത്തക സംഘത്തെകുറിച്ചും നികുതി വ്യവസ്ഥയെക്കുറിച്ചും വ്യകതമായ സൂചനകൾ നൽകുന്നു 



2. കൃത്യമായി തിയതി നിർണ്ണയിക്കാൻ കഴിഞ്ഞിട്ടുള്ള കേരളത്തിലെ ആദ്യ ശാസനം. തരിസാപ്പള്ളി ശാസനം (AD 849). 

3. തരിസാപ്പള്ളി ശാസനം (കോട്ടയം ചേപ്പേട്) പുറപ്പെടുവിച്ച ഭരണാധികാരി സ്ഥാണു രവി വർമ്മൻ 

4. തരിസാപ്പള്ളി ശാസനം എഴുതിയ വേണാട് ഗവർണ്ണർ അയ്യനടികൾ തിരുവടികൾ 

5. കേരളത്തിലെ ക്രിസ്ത്യാനികളെ കുറിച്ച് പരാമർശിക്കുന്ന ശാസനം 
തരിസാപ്പള്ളി ശാസനം 

6. കേരളത്തിലെ നാടുവാഴികളെ കുറിച്ചുള്ള പരാമർശം കാണപ്പെടുന്ന ആദ്യ ശാസനം 
തരിശാപ്പിള്ളി ശാസനങ്ങൾ 

7. തരിശാപ്പിള്ളി ശാസനങ്ങൾ മറ്റു പേരുകൾ 
കോട്ടയം ചെപ്പേട് 
സ്ഥാണുരവിശാസനം 

സ്ഥാണു രവി വർമ്മൻ 
'രണ്ടാം ചേരസാമ്രാജ്യം' എന്നു വിശേഷിപ്പിക്കുന്ന കുലശേഖര സാമ്രാജ്യത്തിലെ മൂന്നാമത്തെ ഭരണാധികാരിയാണ് സ്ഥാണു രവി വർമ്മൻ. എ.ഡി. 844 മുതൽ 885 വരെ മഹോദയപുരം ആസ്ഥാനമാക്കി ഇദ്ദേഹം ഭരണം നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് രാഷ്ട്രീയ സുസ്ഥിരതയും ശാസ്ത്ര - സാമ്പത്തിക രംഗങ്ങളിൽ പുരോഗതിയും ഉണ്ടായിരുന്നതായി പറയപ്പെടുന്നു 

BCE അഞ്ചാം നൂറ്റാണ്ടു മുതൽ CE12 -ാം നൂറ്റാണ്ടിന്റെ അവസാനം വരെ തെക്കേ ഇന്ത്യയിലെ ചില പ്രദേശങ്ങളിലായി നിലനിന്നിരുന്ന സാമ്രാജ്യമാണ് ചേര സാമ്രാജ്യം.: Chera Dynasty. കേരളപുത്രർ എന്നും അറിയപ്പെട്ടിരുന്നു. 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ