malayalam part 1 ശബ്ദം

ശബ്ദം
ഒരർത്ഥം ഉണ്ടാകുന്ന രീതിയിൽ വർണ്ണങ്ങളെ കൂട്ടിച്ചേർത്തുണ്ടാക്കുന്ന അക്ഷരക്കൂട്ടമാണ് ശബ്ദം  അഥവാ വാക്ക്. ഇത് തന്നെയാണ് പ്രകൃതി എന്നറിയപ്പെടുന്നത്.
ഉദാ: ആ+ക്+ആ+ശ്+അം = ആകാശം
ക്+അ+ട്‌+അ+ൽ = കടൽ ക
പദം
നമ്മൾ ശബ്ദങ്ങളെ ചിലപ്പോൾ അതേപടി തന്നെ ഭാഷയിൽ ഉപ യോഗിക്കുന്നു. എന്നാൽ ശബ്ദത്തിൽ ചില മാറ്റങ്ങൾ വരുത്തിയാണ് കൂടുതലും നാം ഉപയോഗിക്കുക. ഇങ്ങനെ മാറ്റം വരുത്തി, പ്രയോ ഗിക്കാൻ തയ്യാറാക്കുന്ന ശബ്ദങ്ങളെയാണ് പദം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇങ്ങനെ കൂട്ടിച്ചേർക്കുന്ന ശബ്ദങ്ങളെ പ്രത്യയങ്ങൾ എന്നു പറയുന്നു.

ഉദാ:   ശബ്ദം              പദം
          ചെറു     ചെറുപ്പം
          തര്        തരുന്നു
                                 തന്നു
                                 തരും

ശബ്ദവിഭാഗം
  • ശബ്ദത്തെ രണ്ടായി തിരിക്കുന്നു.
1. വാചകം
2. ദ്യോതകം

  1. വാചകം
  • ഏതെങ്കിലും വസ്തുവിനെയോ ക്രിയയെയോ ഗുണത്തെയോ കുറിക്കുന്നത് വാചകം.  ഒറ്റയ്ക്കു നിൽക്കുമ്പോൾ തന്നെ സ്വതന്ത്രമായ അർത്ഥം അല്ലെങ്കിൽ ആശയം ധ്വനിപ്പിക്കാൻ കഴിയുന്ന യാഥാസ്ഥിതികമായതോ സംസ്കരിക്കപ്പെട്ടതോ ആയ പദങ്ങൾ എല്ലാം വാചകങ്ങളാണു്.
          ഉദാ: വസ്ത - മേശ, പേന
                ക്രിയ - ചാടുന്നു, ഓടുന്നു
                ഗുണം - കഴിവ്, മിടുക്ക്
ഈ ശബ്ദങ്ങൾ നമ്മിൽ ഒരു ആശയം ഉണ്ടാക്കുന്നു. അതായത് വാച്യമായ അർത്ഥമുള്ളത് വാചകം.

2. ദ്യോതകം
ചില വാക്കുകൾ നാം ഭാഷയിൽ ഉപയോഗിക്കുന്നതിനെ തനിയെ നിർത്തി നോക്കിയാൽ പ്രത്യേകിച്ച് ഒരർത്ഥവും നൽകില്ലെന്നു കാണാം. മറ്റു വാക്കുകളോട് ചേരുമ്പോൾ അതിന് സവിശേഷമായ ഒരർത്ഥം വരുന്നതായും കാണാം.കേവലം ഒരു വാക്കുകൊണ്ടുമാത്രം വ്യക്തമായ യാതൊരു അർത്ഥവും വ്യഞ്ജിപ്പിക്കാൻ കഴിയാതെ വരുന്ന ശബ്ദങ്ങളൊക്കെ ദ്യോതകങ്ങൾ.
ഉദാ: എങ്കിൽ, കൊണ്ട്, ഉം, പറ്റി, ഓ
വടികൊണ്ട് അടിച്ചു - വടി, അടിച്ചു ഇവയെ ബന്ധിപ്പിക്കുന്ന വാക്കാണ് "കൊണ്ട്’'. വടി എന്ന ക്രിയ ചെയ്തു' എന്ന ആശയം ദ്യോതിപ്പിക്കുന്ന വാക്കാണ് “കൊണ്ട്” എന്നത്.
ഉദാഹരണങ്ങൾ:
  • സുനിതയും സീതയും പഠിക്കുന്നു
  • അച്ഛനോ അമ്മയോ വരും
  • പുസ്തകം അവിടെയില്ലെങ്കിൽ ഇവിടെയുണ്ടാകും
  • ഛേ! കഷ്ടമായിപ്പോയി

വാചകവിഭാഗം
വാചകത്തിൽപ്പെടുന്നവയെ സ്വഭാവം അനുസരിച്ച് നാമം, കൃതി, ഭേദകം എന്നിങ്ങനെ 3 ആയി തിരിക്കാം.
1. നാമം: ഏതെങ്കിലും ഒന്നിന്റെ പേരായ ശബ്ദമാണ് നാമം.
ഉദാ: ആന, ചെടി, സൂര്യൻ, ചന്ദ്രൻ, ഗംഗ, യമുന, ഹിമാലയം, ഭൂമി, മണ്ണ്.

2. കൃതി: ഏതെങ്കിലും ഒരു പ്രവൃത്തിയെക്കുറിക്കുന്ന പദമാണ്
കൃതി
ഉദാ; നോക്കുന്നു, നിന്നു, ചിരിക്കുന്നു, പാടുന്നു.

3. ഭേദകം: വസ്തുവിന്റെയോ വ്യക്തിയുടെയോ പ്രത്യേക ഗുണത്തെ കാണിക്കുന്നത് ഭേദകം.

ഉദാ: നീളമുള്ള, ചെറിയ, സുന്ദരൻ, തടിച്ച, കറുത്ത.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ