ദ്വിത്വസന്ധി രണ്ടു വർണ്ണം ചേരുമ്പോൾ ഒരു വർണ്ണം ഇരട്ടിച്ചാൽ ദ്വിത്വസന്ധി തീ + പെട്ടി = തീപ്പെട്ടി (പ ഇരട്ടിച്ചു) മുട്ട + തോട് = മുട്ടത്തോട് (ത ഇരട്ടിച്ചു) I പിരിച്ചെഴുതുക എണ്ണൂറ് എണ്ണായിരം എണ് + നൂറ്= എണ്ണൂറ്, ആദേശസന്ധി എണ് + ആയിരം= എണ്ണായിരം, ദ്വിത്വസന്ധി ഈ രണ്ടു പദങ്ങളും ശ്രദ്ധിക്കുക. ആദ്യത്തേത് ആദേശസന്ധിയും രണ്ടാമത്തേത് ദ്വിത്വസന്ധിയുമാണ്. ഇത് വേര്തിരിച്ചറിയാന് എണ് + നൂറ് എന്നതില് രണ്ടും (ണ് +നൂ) വ്യഞ്ജനാക്ഷരങ്ങളാണ് എന്നാല് എണ് + ആയിരം എന്നതില് (ണ് + ആ) ഒന്ന് വ്യഞ്ജനാക്ഷരവും മറ്റൊന്ന് സ്വരാക്ഷരവുമാണ്. ഇത്തരം പദങ്ങളില് രണ്ടും വ്യഞ്ജനാക്ഷരമാണെങ്കില് ആദേശസന്ധിയും ഒരു വ്യഞ്ജനവും സ്വരവും ചേരുന്നതാണെങ്കില് ദ്വിത്വസന്ധിയുമാണെന്ന് ഒരു എളുപ്പമാര്ഗ്ഗമനുസരിച്ച് മനസ്സിലാക്കു Show/Hide II പിരിച്ചെഴുതുക പച്ചക്കല്ല് പച്ച+കല്ല്=പച്ചക്കല്ല് ( ക ഇരട്ടിച്ചു ) Show/Hide ദ്വിത്വം സംഭവിക്കുന്നത് വ്യഞ്ജനങ്ങളിലാണ്. മലയാളത്തിൽ സന്ധിയിലെ ഇരട്ടിപ്പിന് വ്യാകരണപരമായ അർത്ഥമുണ്ട്. മേല്പ്പറഞ്ഞ ഉദാഹരണത്തിൽ കല്ല് എന്ന പദത്തെ പച...