GEOGRAPHY PART 1

പെരിഹീലിയൻ & അപ് ഹീലിയൻ

ഭൂമിയുടെ ഭ്രമണാക്ഷത്തിന് ഭ്രമണതലവുമായുള്ള 23.5° ചരിവാണ്‌ ഋതുഭേദങ്ങൾക്കുള്ള പ്രധാന കാരണം. ഉഷ്ണകാലത്തും ശൈത്യകാലത്തും സൂര്യരശ്മികൾ ഭൂമിയുടെ ഒരു അർദ്ധഗോളത്തിൽ നേരെ പതിക്കുമ്പോൾ മറ്റേ അർദ്ധഗോളത്തിൽ ചരിഞ്ഞാണ്‌ പതിക്കുന്നത്.
The axis of the earth is tilted at an angle of 66½° from the orbital plane. If measured from the vertical plane this would be 23½°.
The earth maintains this tilt throughout its revolution. This is known as the parallelism of the earth's axis.

ഭൂമി സൂര്യനോട് ഏറ്റവും അടുത്തുവരുന്ന സ്ഥാനത്തെ പെരിഹീലിയൻ എന്നു പറയുന്നു. ജനുവരി മൂന്നിനാണ് ഭൂമി സൂര്യനോട് ഏറ്റവും അടുത്തുവരുന്നത്. ഭൂമിയും സൂര്യനും തമ്മിൽ ഏറ്റവും ഏറിയ അകലമുള്ള സ്ഥാനമാണ് അപ്ഹീലിയൻ. ജൂലൈ നാലിനാണ് ഭൂമിയും സൂര്യനും ഏറ്റവും അകലത്തിൽ വരുന്നത്.
Distance between the earth and the sun will vary continuously throughout the revolution. The days on which the sun and the earth are
closest and farthest are shown in the diagram. These days are known as Perihelion and Aphelion respectively. The earth receives more solar energy when it comes closer to the sun.

ഭുമി സുര്യനോട് ഏറ്റവും അടുത്ത് വരുന്ന സ്ഥാനം?
പെരിഹീലിയൻ
ഭുമി സുര്യനിൽ നിന്നും ഏറ്റവും അകലത്തിൽ
വരുന്ന സ്ഥാനം?
അപ് ഹീലിയൻ

പെരിഹീലിയൻ  ഡേ എന്നാണ്?
ജനുവരി 3

അപ് ഹീലിയൻ ഡേ എന്നാണ്?

ജൂലൈ 4


അയനാന്തം

ഒരു വർഷത്തിൽ രാവും പകലും തമ്മിലുള്ള വ്യ ത്യാസം ഏറ്റവും അധികമാകുന്നതിനെയാണ് അയനാന്തം എന്നുപറയുന്നത്. ജൂൺ 21നാണ് ഉത്തര അയനാന്ത ദിനം (കർക്കട ക അയനാന്തദിനം) ഡിസംബർ 22നാണ് ദക്ഷിണ അയനാന്ത ദിനം (മകര അയനാന്ത ദിനം)
ഉത്തരായനരേഖയിൽ സൂര്യപ്രകാശം ലംബമായി പതിയ്ക്കുകയും തത്ഫലമായി ഉത്തരാർദ്ധഗോളത്തിൽ കൂടുതൽ പകലും,ദക്ഷിണാർദ്ധഗോളത്തിൽ കൂടുതൽ രാത്രിയും ഉണ്ടാവുന്നു.
ഉത്തര അയനാന്തദിനം (കർക്കിടക അയനാന്തം, Summer Solstice):
ജൂൺ 21
ദക്ഷിണ അയനാന്തദിനം (മകര അയനാന്തം Winter Solstice)
ഡിസംബർ 22


The sun will be vertically above the Tropic of Cancer on June 21. This day, known as the summer solstice, has the longest day in the northern
hemisphere and the longest night in the southern hemisphere.
From June 21 onwards, the sun shifts from the Tropic of Cancer towards the Equator and reaches vertically over the Equator on September 23. As the sun is in the northern  hemisphere from March to September, it will be summer in the northern hemisphere. The sun continues its apparent movement from the equator to the southern hemisphere and reaches vertically above the tropic of Capricorn on December 22. This day is known as the winter solstice.
ഉത്തരായനരേഖ (Tropic of Cancer)
23.5 ഡിഗ്രി വടക്ക് അക്ഷാംശം. എഷ്യ,ആഫ്രിക്ക,North അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലൂടെ കടന്ന് പോകുന്നു. ഇന്ത്യയുടെ മധ്യഭാഗത്ത് കൂടെ കടന്ന് പോകുന്ന രേഖ. (8 സംസ്ഥാനങ്ങളിലൂടെ)
ഉത്തരായനരേഖ കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ
M= MISSORAM
T = THRIPURA
M= MADHYA PRADHESH
G = GUJARATH
R = RAJASTHAN
J = JARGHAND
C = CHATHISGAD
B = BENGAL
MT യും MGR ഉം  JCB വാങ്ങി.

ഇന്ത്യയുടെ മദ്ധ്യഭാഗത്തു കൂടി കടന്നു പോകുന്ന സാങ്കൽപ്പിക രേഖ?
ഉത്തരായനരേഖ

ഇന്ത്യയുടെ ഏതാണ്ട് മധ്യഭാഗത്തുകൂടി കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ
ഉത്തരായനരേഖ

ദക്ഷിണായനരേഖ.(Tropic of Capricorn)
23.5 ഡിഗ്രി തെക്ക് അക്ഷാംശം. 3 ഭൂഖണ്ഡങ്ങളിലൂടെ കടന്ന് പോകുന്നു (ഓസ്ട്രേലിയ, ആഫ്രിക്ക, തെക്കേ അമേരിക്ക)

ദക്ഷിണായനരേഖ രണ്ടുപ്രാവശ്യം മുറിച്ചു കടക്കുന്ന നദി?
ലിംപോപോ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ