PSC previous question paper 5


WORKSHOP ATTENDER - D-CIVIL-INDUSTRIAL TRAINING DEPARTMENT   Workshop Attender-D/Civil-Industrial Training Department,  QUESTION CODE: 015/2019  Date of Test : 02/04/2019 



1. സർദാർ പട്ടേലിനും നെഹ്റുവിനുമൊപ്പം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ നിർണ്ണായക പങ്കുവഹിച്ച മലയാളി ആര്?
(A) കെ.എം. പണിക്കർ
(B) കുമാരൻ മാസ്റ്റർ 
(C) വി.പി. മേനോൻ
(D) എച്ച്.എൻ. കുൻസു

2. പാലക്കാട്ടുകാരനായ ചേറ്റൂർ ശങ്കരൻ നായർ കോൺഗ്രസ്സിന്റെ ഏത് സമ്മേളനത്തിലാണ് കോൺഗ്രസ്സ് പ്രസിഡന്റായി തെരഞ്ഞെടുത്തത്
(A) നാഗ്പൂർ സമ്മേളനം
(B) അമരാവതി സമ്മേളനം 
(C) ലാഹോർ സമ്മേളനം
(D) മലബാർ ജില്ലാ സമ്മേളനം

3. താഴെ കൊടുത്തിട്ടുള്ളവയിൽ ഖാരിഫ് വിളയല്ലാത്തത് ഏത്?
(A) ഗോതമ്പ്
(B) നെല്ല് 
(C) ചോളം
(D) പരുത്തി

4. ഇന്ത്യയിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്ന വർഷം ഏത്?
(A) 1951
(B) 1952 
(C) 1954
(D) 1950

5.ഇന്ത്യ-ചൈന അതിർത്തി നിർണ്ണയിക്കുന്ന രേഖ തയ്യാറാക്കിയ ബ്രിട്ടീഷുദ്യോഗസ്ഥൻ ആര്?
(A) സിറിൽ റാഡ്ക്ലിഫ്
(B) സർ ഹെൻറി മക്മോഹൻ 
(C) മൗണ്ട് ബാറ്റൺ
(D) ജീൻ ജാക്വസ്

6. "രാഷ്ട്രതന്ത്രശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത് ആര്?
(A) സോക്രട്ടീസ്
(B) പ്ലേറ്റോ 
(C) അരിസ്റ്റോട്ടിൽ
(D) ജെർമി ബന്താം

7. സർക്കാർ ചില പ്രത്യേക ആവശ്യങ്ങൾക്കായി ചുമത്തുന്ന അധിക നികുതി ഏത്?
(A) സെസ്സ്
(B) സർചാർജ്ജ് 
(C) സേവന നികുതി
(D) മൂല്യവർദ്ധിത നികുതി

8. 1741 ലെ കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ പരാജയപ്പെടുത്തിയ വിദേശീയർ ആരാണ്?
(A) ഫ്രഞ്ചുകാർ
(B) ഇംഗ്ലീഷുകാർ 
(C) പോർട്ടുഗീസുകാർ
(D) ഡച്ചുകാർ

9. അരയസമാജത്തിന്റെ സ്ഥാപകനേതാവാര്?
(A) വാഗ്ഭടാനന്ദൻ
(B) പണ്ഡിറ്റ് കെ.പികറുപ്പൻ
(C) കുമാരഗുരുദേവൻ
(D) അയ്യങ്കാളി

10. "ദേശീയ രക്തദാന ദിനം' എന്നാണ്?
(A) ഒക്ടോബർ 4
(B) ഒക്ടോബർ 5 
(C) നവംബർ 14
(D) ഒക്ടോബർ 1

11. താഴെ പറയുന്നവയിൽ കൗടില്യന്റെ കൃതി ഏത്?
(A) മൃച്ഛഘടികം 
(B) കുമാരസംഭവം
(C) അർത്ഥശാസ്ത്രം
(D) അമരകോശം

12. "കോട്ടണോപോളിസ്' എന്ന് വിശേഷിപ്പിക്കുന്ന നഗരം ഏത്?
(A) മുംബൈ
(B) കൽക്കത്ത 
(C) ഡൽഹി
(D) ബാംഗ്ലൂർ

13. തുംഗഭദ്ര നദി ഏത് ഉപദ്വീപീയ നദിയുടെ പോഷകനദിയാണ്?
(A) കൃഷ്ണ
(B) കാവേരി 
(C) നർമ്മദ
(D) താപ്തി

14. അന്യായമായി തടവിലാക്കപ്പെട്ട ഒരാളെ വിടുവിക്കാൻ ഉപയോഗിക്കുന്ന ഒരു റിട്ട് ഏത്?
(A) മാൻഡമസ്
(B) കോവാറന്റോ 
(C) പ്രൊഹിബിഷൻ
(D) ഹേബിയസ് കോർപ്പസ്

15. വൈക്കം സത്യാഗ്രഹത്തോട് അനുഭാവം പ്രകടിപ്പിച്ച് സവർണജാഥ സംഘടിപ്പിച്ചത് ആര്?
(A) ടി.കെ. മാധവൻ
(B) മന്നത്ത് പത്മനാഭൻ 
(C) കെ. കേളപ്പൻ
(D) .കെ. ഗോപാലൻ

16. ലോക സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന്, 1933 ന് ശേഷം 'ന്യൂഡീൽ' എന്ന സാമ്പത്തിക പരിഷ്കരണ പരിപാടി ആവിഷ്ക്കരിച്ച രാഷ്ട്രം ഏത്?
(A) ഇംഗ്ലണ്ട്
(B) ജപ്പാൻ 
(C) ചൈന
(D) അമേരിക്ക

17. 'ആത്മോപദേശശതകം' രചിച്ചതാര്?
(A) സഹോദരൻ അയ്യപ്പൻ
(B) ശ്രീനാരായണ ഗുരു 
(C) ചട്ടമ്പി സ്വാമികൾ
(D) വി.ടി. ഭട്ടതിരിപ്പാട്

18. ഉത്തര പർവ്വതമേഖലകളിലെ നാഥുലാ ചുരം ഏതെല്ലാം പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?
(A) ജമ്മു-ശ്രീനഗർ
(B) സിക്കിം-ലാസാ 
(C) സിക്കിം-ടിബറ്റ്
(D) ശ്രീനഗർ-കാർഗിൽ

19. താഴെപ്പറയുന്നവയിൽ വൈകുണ്ഡസ്വാമികളുമായി ബന്ധപ്പെട്ട പ്രസ്ഥാനം ഏത്?
(A) പ്രത്യക്ഷരക്ഷാ സഭ
(B) യോഗക്ഷേമസഭ 
(C) സമത്വ സമാജം
(D) ആത്മവിദ്യാസംഘം

20. താഴെപ്പറയുന്നവയിൽ ഗ്രീഷ്മകായനാന്തദിനം ഏതാണ്?
(A) ജൂൺ 21
(B) മാർച്ച് 21 
(C) സെപ്തംബർ 23
(D) ഡിസംബർ 22

1 C              2 B               3 A             4 D               5 B            6 C         7 A         8 D     9 B     10 D      11 C           12 A             13 A             14 D            15 B          16 D       17 B       18 C   19 C     20 A 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ