ശരാശരി part 1

1.1.    ഒരു ക്ലാസ്സിലെ 40 കുട്ടികളുടെ ശരാശരി തൂക്കം 12 കിലോഗ്രാം, ടീച്ചറേയും കൂടി പരിഗണിച്ചാൽ ശരാശരി ഒന്നു കൂടുതൽ. എങ്കിൽ ടീച്ചറുടെ തൂക്കം എത്ര കിലോഗ്രാം
2.           
സന്നദ്ധ സംഘത്തിലെ 20 പേർ ഒരു പരിപാടിക്കുവേണ്ടി സംഭാവന നൽകി. ശരാശരി സംഭാവന 150 രൂപയായിരു ന്നു. ഇതോടൊപ്പം ഒരാൾകൂടി വന്നു ചേർന്ന് സംഭാവന നല്കിയപ്പോൾ ശരാശരി 10 രൂപ കൂടി. എങ്കിൽ പുതുതായി ചേർന്ന ആൾ സംഭാവന ചെയ്തതെത്ര??

3.            ഒരു ക്ലാസിലെ 30 കുട്ടികളുടെ ശരാശരി വയസ്സ് 13. ടീച്ചറേയും കണക്കിലെടുത്താൽ ക്ലാസിലെ ശരാശരി ഒന്ന് കൂടുന്നു. എങ്കിൽ ടീച്ചറുടെ വയസ്സ് എത്ര?

4.            ഇരുപത് കുട്ടികളുള്ള ഒരു ക്ലാസിലെ ശരാശരി വയസ്സ് 10. ടീച്ചറുടെ വയസ്സും കൂട്ടിയാൽ ക്ലാസിലെ ശരാശരി രണ്ട് കൂടും. ടീച്ചറുടെ വയസ്സ് എത്ര?
5.            ഒരു ബോട്ടിലെ 30 യാത്രക്കാരുടെ ശരാശരി തൂക്കം 45 കിലോഗ്രാം. ഒരാൾ കൂടി വന്നപ്പോൾ ശരാശരി ഒരു കിലോഗ്രാം കുറഞ്ഞു.. എങ്കിൽ പുതിയ യാത്രക്കാരന്റെ തൂക്കമെത്ര?

6.            25 പേരുള്ള ഒരു പിക്നിക് സംഘത്തിന്റെ ശരാശരി വയസ്സ് 28. ഒരാൾകൂടി കൂടിയപ്പോൾ ശരാശരി ഒന്ന് കുറഞ്ഞു. പുതിയ ആളുടെ വയസ്സ് എത്ര?

7.            22 പേരുള്ള ടീമിലെ ശരാശരി തൂക്കം 45 കി.ഗ്രാം. 50 കി.ഗ്രാം തൂക്കമുള്ള ഒരംഗം പോയി പകരം മറ്റൊരാൾ വന്ന പ്പോൾ ശരാശരി തൂക്കം .5  കി. ഗ്രാം കൂടി. പുതുതായി വന്ന ആളുടെ തൂക്കം എത്ര? -

8.            40 കുട്ടികളുള്ള ഒരു സംഘത്തിലെ ശരാശരി വയസ്സ് 14. 16 വയസ്സുകാരൻ പോയി മറ്റൊരാൾ വന്നപ്പോൾ ശരാശരി 1 / 4  വയസ്സ് കുറഞ്ഞു. പുതുതായി വന്ന ആളുടെ വയസ്സെത്ര? -

9.            ഒരു ബെഞ്ചിലെ 5 കുട്ടികൾക്ക് കണക്കിൽ കിട്ടിയ മാർക്കിന്റെ ശരാശരി 88. 100 മാർക്ക് കിട്ടിയ ഒരു കുട്ടി പോയി പകരം മറ്റൊരു കുട്ടി വന്നപ്പോൾ ശരാശരി രണ്ട് കുറഞ്ഞു. പുതുതായി വന്ന കുട്ടിക്ക് കണക്കിൽ എത്ര മാർക്ക്?

10.          ഒരു ക്രിക്കറ്റെർ  6 ഇന്നിംഗ്സ് കളിച്ചപ്പോൾ ശരാശരി 70 റൺസാവാൻ അടുത്ത 2 കളിയിൽ അദ്ദേഹം ആകെ എത്ര റൺ എടു ക്കണം?
11.          ഒരു ബാറ്റ്സ്മാൻ 16-ാമത്തെ ഇന്നിങ്സിൽ 80 റൺസ് എടുത്തു. അതോടെ അയാളുടെ ശരാശരി റൺസ് 2 കൂടി. എങ്കിൽ 16 ഇന്നിങ്ങ്സിൽ അയാളുടെ ശരാശരി സ്കോർ എത്ര? -
12.          ഒരു കാറിലെ 5 പേരുടെ ശരാശരി തൂക്കം 50 കി.ഗ്രാം. അതിൽ 45 കിലോ ഗ്രാം തൂക്കമുള്ള ഒരാൾ പോയി മറ്റൊരാൾ കയറിയപ്പോൾ ശരാശരി തൂക്കം  2 കി.ഗ്രാം കൂടി. എങ്കിൽ പുതുതായി കയറിയ ആളുടെ തൂക്കം എത്ര കിലോ ഗ്രാം -
13.          ഒരു ക്ലാസിലെ 30 കുട്ടികളുടെ ശരാശരി വയസ്സ് 21. അധ്യാപകന്റെ വയസ്സും കൂടി പരിഗണിച്ചപ്പോൾ ശരാശരി ഒന്നു കൂടി. എങ്കിൽ അധ്യാപകന്റെ വയസ്സ് എത്ര?

14.          രാജൻ, മുഹമ്മദ്, തോമസ് എന്നീ 3 കുട്ടുകാരുടെ ശരാശരി തൂക്കം 42 കി.ഗ്രാം. 58 കിലോഗ്രാം തൂക്കമുള്ള ജയൻ വന്നു ചേർന്നാൽ ശരാശരി തൂക്കം എത്ര കിലോഗ്രാം ആയിത്തീരും?
15.          സഞ്ജീവ് 4 റെസ്റ്റുകളിലായി ശരാശരി 70 റൺസ് എടുത്തു. 5-ാമത്തെ ടെസ്റ്റിൽ സെഞ്ച്വറി നേടി. എങ്കിൽ അദ്ദേഹത്തിന്റെ ശരാശരി എത്രയായി?

16.          ഞായർ, തിങ്കൾ, ചൊവ്വ എന്നീ ദിവസങ്ങളിലെ ശരാശരി മഴ 12 സെ.മീ. ആയിരുന്നു. തിങ്കൾ, ചൊവ്വ, ബുധൻ എന്നീ ദിനങ്ങളുടെ ശരാശരി 12.5 സെ.മീ. ഞായറാഴ്ചത്തെ മഴ 10 സെ.മീ. ആയിരുന്നുവെങ്കിൽ ബുധനാഴ്ചത്തെ മഴ എത്രയായിരുന്നു?

17.          ഒരാൾ Aയിൽ നിന്ന് Bയിലേക്ക് മണിക്കൂറിൽ 60 കി.മീ. വേഗത്തിലും തിരിച്ച് Aയിലേക്ക് മണിക്കൂറിൽ 40 കി.മീ. വേഗത്തിലും യാത്രചെയ്തു. എങ്കിൽ യാത്രയിൽ അദ്ദേഹത്തിന്റെ ശരാശരി വേഗം എത്ര?

18.           ഒരാൾ കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്കു പോകുമ്പോൾ പകുതി ദൂരം മണിക്കൂറിൽ ശരാശരി 50 കി.മീ. വേഗത്തിലും ബാക്കി പകുതി ശരാശരി 30 കി.മീ. വേഗത്തിലും യാത്രചെയ്തു എങ്കിൽ യാത്രയിൽ അദ്ദേഹത്തിന്റെ ശരാശരി വേഗം എത്രയായിരുന്നു?

19.          ഒരാൾ Aയിൽനിന്ന് Bയിലേക്ക് മണിക്കൂറിൽ 80 കി.മീ. വേഗത്തിലും തിരിച്ച് A യിലേക്ക് 60 കി.മീ. വേഗത്തിലും വീണ്ടും Bയിലേക്ക് 30 കി.മീറ്റർ വേഗത്തിലും സഞ്ചരിച്ചു. മൊത്തം യാത്രയിൽ അദ്ദേഹത്തിന്റെ ശരാശരി വേഗം മണിക്കൂറിൽ എത്ര കി.മീ.?
20.          ഒരാൾ ആകെ ദൂരത്തിന്റെ 1/3 ഭാഗം തീവണ്ടിയിൽ 120 കി.മീ. വേഗത്തിലും 1/3 ഭാഗം കാറിൽ 60 കി.മീ. വേഗത്തിലും ബാക്കി ബൈക്കിൽ 20 കി. മീ. വേഗതയിലും സഞ്ചരിച്ചു. മൊത്തം യാത്രയുടെ ശരാശരി വേഗം മണിക്കൂറിൽ  എത്ര കി.മീ?

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ