പി എസ് സി ചോദ്യങ്ങൾ അനുബന്ധ വിവരങ്ങൾ unit 2
പി എസ് സി ചോദ്യങ്ങൾ അനുബന്ധ വിവരങ്ങൾ
അണക്കെട്ടുകൾ
കേരളത്തിൽ ജലസേചനാർത്ഥമുള്ള അണക്കെട്ടുകളുടെ എണ്ണം?18
കേരളത്തിലെ ആദ്യത്തെ അണക്കെട്ട്?
മുല്ലപ്പെരിയാർ(1895,ഇടുക്കി)*
കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്?
മലമ്പുഴ അണക്കെട്ട്(1955,പാലക്കാട്)*
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?
കല്ലട(കൊല്ലം)*
കേരളത്തിലെ ഏറ്റവും ഉയരംകൂടിയ അണക്കെട്ട്?
ചെറുതോണി(ഇടുക്കി)*
കേരളത്തിലെ ഏറ്റവും വലിയ ഗ്രാവിറ്റി ഡാം?
ചെറുതോണി ഡാം
ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ളത് പെരിയാറിൽ
തിരുവനന്തപുരം ജില്ലയിൽ നെയ്യാർ നദിയിൽ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് നെയ്യാർ അണക്കെട്ട്. 1958-ൽ നിർമ്മിച്ച അണക്കെട്ട് ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര-ഉല്ലാസ കേന്ദ്രം കൂടിയാണ്. കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദിയാണ് നെയ്യാർ. അഗസ്ത്യാർകൂടത്തിൽനിന്നാണ് നദിയുടെ ഉദ്ഭവം.
കേരളത്തിലെ കൊല്ലം ജില്ലയിലാണ് തെന്മല അണക്കെട്ട് അഥവാ തെന്മല-പരപ്പാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രമാണ് തെന്മലയിലുള്ളത്. കല്ലട ജലസേചന പദ്ധതിയുടെ ഭാഗമാണ് ഈ അണക്കെട്ട്. ജലസേചനത്തിനും വൈദ്യുതിനിർമ്മാണത്തിനും ഇതിലെ ജലം ഉപയോഗിക്കുന്നു. കേരളത്തിലെ രണ്ടാമത്തെ വലിയ ജലസേചന അണക്കെട്ടാണ് തെന്മല.
കേരളത്തിൽ ഇടുക്കി ജില്ലയിലെ ഒരു അണക്കെട്ടാണ് മുല്ലപ്പെരിയാർ അണക്കെട്ട്. മുല്ലയാർ (പെരിയാർ )നദിക്ക് കുറുകെ പണിതിരിക്കുന്ന അണക്കെട്ടാണ് മുല്ലപ്പെരിയാർ അണക്കെട്ട്. തേക്കടിയിലെ പെരിയാർ വന്യ ജീവി സങ്കേതം, ഈ അണക്കെട്ടിന്റെ ജലസംഭരണിക്ക് ചുറ്റും സ്ഥിതി ചെയ്യുന്നു.ഈ അണക്കെട്ട് ഇപ്പോൾ രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കത്തിനു വിഷയമായിരിക്കുകയാണ്. ജലനിരപ്പ് ഉയർത്തണമെന്ന് തമിഴ്നാട് ആവശ്യപ്പെടുകയും, എന്നാൽ ആ നടപടി അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുമെന്ന് പറഞ്ഞ് കേരള സർക്കാർ ഈ ആവശ്യത്തെ നിരാകരിക്കുകയും ചെയ്തു.സുർക്കി മിശ്രിതം ഉപയോഗിച്ചു പണിത ഈ അണക്കെട്ടിന് ശക്തമായ ഒരു വെള്ളപ്പാച്ചിലിനെ തടയാൻ കഴിയില്ല അതുകൊണ്ട് തന്നെ അണക്കെട്ടിന്റെ താഴ്വരയിൽ താമസിക്കുന്ന ജനങ്ങൾക്ക് ഈ അണക്കെട്ട് ഒരു സുരക്ഷാഭീഷണിയാണ് 2014 ൽ സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ചിന്റെ വിധി തമിഴ്നാടിന് അനുകൂലമായി വന്നു. ഈ വിധി കേരളത്തിനു പ്രതികൂലമായിരുന്നു. 136 അടിയിൽ നിന്നും 142 അടിയായി ജലനിരപ്പ് ഉയർത്താമെന്നും, അണക്കെട്ടിന്റെ നിരീക്ഷണത്തിന് ഒരു മൂന്നംഗ സമിതിയെ നിയോഗിക്കാമെന്നും സുപ്രീംകോടതി വിധിയിൽ പറയുന്നു.
ഇടുക്കി ജില്ലയിൽ, പെരിയാർ നദിക്കു കുറുകെ നിർമിച്ചിട്ടുള്ള അണക്കെട്ടാണ് ഇടുക്കി അണക്കെട്ട്. വൈദ്യുതോല്പാദനമാണ് അണക്കെട്ടിന്റെ ഉദ്ദേശ്യം. ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ടാണിത്. കുറവൻ മലയെയും കുറത്തിമലയെയും കൂട്ടിയിണക്കി പെരിയാറിന് കുറുകെയാണ് അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. 780 മെഗാവാട്ട് ഉല്‌പാദന ശേഷിയുള്ള പദ്ധതിയുടെ ഊർജ്ജോല്പാദനകേന്ദ്രം മൂലമറ്റത്താണ്. നാടുകാണി മലയുടെ മുകളിൽനിന്ന് 750 മീറ്റർ അടിയിലുള്ള ഭൂഗർഭ വൈദ്യുതനിലയം ഇന്ത്യയിലെ ഏറ്റവും വലുതുമാണ്.ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ 3 അണക്കെട്ടുകൾ നിർമ്മിച്ചാണ് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനാവശ്യമായ ജലം സംഭരിച്ചു നിർത്തിയിരിക്കുന്നത്.
തെക്കേ ഇന്ത്യയിലെ ജലസേചനത്തിനായുള്ള ഏറ്റവും വലിയ ജല സംഭരണിയാണ് മലമ്പുഴ അണക്കെട്ട്കേരളത്തിലെ ആദ്യത്തെ ഉല്ലാസ ഉദ്യാനമായ ഫാന്റസി പാർക്ക് മലമ്പുഴ ഡാമിന്റെ അടുത്തുള്ള ഒരു പ്രധാന ആകർഷണമാണ്.
ദേശീയ പതാക
Who is known as the mother of Indian Revolution ?
(A) Aruna Asaf Ali (B) Madam Bhikaji Cama (C) Sarojini Naidu (D) Pritilata Vadekar |
പോട്ടി ശ്രീരാമുലു
ആന്ധ്രാ സംസ്ഥാന രൂപവത്കരണത്തിനുവേണ്ടി മരണം വരെ നിരാഹാരം അനുഷ്ഠിച്ച സ്വാതന്ത്ര്യസമര സേനാനിയാണ് പോട്ടി ശ്രീരാമുലു .ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുന:ക്രമീകരിക്കുന്നതിന് പോട്ടി ശ്രീരാമുലുവിന്റെ നിരാഹാര സത്യാഗ്രഹം കാരണമായി. അദ്ദേഹം അമരജീവി എന്നപേരിൽ ആന്ധ്രാപ്രദേശിൽ ആദരിക്കപ്പെടുന്നു. മഹാത്മാഗാന്ധിയുടെ അടിയുറച്ച അനുയായിയായ പോട്ടി ശ്രീരാമുലു തന്റെ ജീവിതകാലം മുഴുവൻ സത്യം, അഹിംസ തുടങ്ങിയ ആദർശങ്ങൾക്കും ഹരിജൻതുടങ്ങിയ പ്രസ്ഥാനങ്ങൾക്കും വേണ്ടി പ്രവർത്തിച്ചു.
തന്റെ ലക്ഷ്യം നേടുവാനായുള്ള സമരത്തിൽ ഡിസംബർ 15-നു അർദ്ധരാത്രി (ഡിസംബർ 16-നു അതികാലേ) പോട്ടി ശ്രീരാമുലു അന്തരിച്ചു.തെലുഗു ഭാഷ സംസാരിക്കുന്നവരെ ഒരുമിപ്പിക്കുന്നതിനും തമിഴ്, ദ്രാവിഡ സംസ്കാരങ്ങളിൽ നിന്നും വേറിട്ട് ആന്ധ്രാപ്രദേശിന്റെ തനതു വ്യക്തിത്വവും സംസ്കാരവും കാത്തുസൂക്ഷിക്കുന്നതിനുമായി ആന്ധ്രാപ്രദേശിനെ ഭാഷാടിസ്ഥാനത്തിൽ വിഭജിക്കണം എന്ന് പോട്ടി ശ്രീരാമുലു സർക്കാരിനെ നിർബന്ധിക്കുവാൻ ശ്രമിച്ചു.1953 ഒക്ടോബർ 1-നു ആന്ധ്രാ സംസ്ഥാനം രൂപീകൃതമായി. 1956 നവംബർ 1-നു ഹൈദ്രാബാദ് തലസ്ഥാനമാക്കി ആന്ധ്രാപ്രദേശ് എന്നപേരിൽ സംസ്ഥാനം രൂപവത്കരിച്ചു. അതേദിവസം തന്നെ കേരള, കർണ്ണാടക സംസ്ഥാന രൂപവത്കരണങ്ങൾ നടന്നു. ഇതിനുപിന്നാലെ ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ 1960-ൽ രൂപീകൃതമായി. ദക്ഷിണേന്ത്യൻ ഭാഷകളുടെ വികാസ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപവത്കരണം എന്നു പറയാം. ദക്ഷിണേന്ത്യൻ ഭാഷകൾക്ക് അതതു സംസ്ഥാനങ്ങളുടെ പ്രോത്സാഹനത്തോടെ സ്വതന്ത്രമായി വികസിക്കുവാനുള്ള അവസരം ഇതോടെ ലഭിച്ചു
ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം ആന്ധ്രാപ്രദേശ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ