current affairs 1


പല കാരണങ്ങളാലും ഏകാന്തത നേരിടുന്നവർക്ക് പരിഹാര മാർഗവുമായി ബ്രിട്ടണിലെ ഭരണകൂടം രംഗത്ത്. ലോകത്ത് ആദ്യമായ് ഏകാന്തത മൂലം ഉള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു മന്ത്രിയെ നിയോഗിച്ചിരിക്കുകയാണ് ഭരണകൂടം. ബ്രിട്ടനിലെ രാഷ്ട്രീയ പ്രവർത്തകയായ ട്രെയ്സോ ക്രൗച്ചാണ് ലോകത്തെ ആദ്യത്തെ ഏകാന്തതാ വകുപ്പ് മന്ത്രി.
പ്രധാന മന്ത്രി തെരേസ മൈയുടെ നേതൃത്വത്തിലാണ് പുതിയ നിയമം നടപ്പിലാക്കിയിരിക്കുന്നത്.ഏകാന്തത പുതിയ ലോകത്തെ സങ്കടകരമായ യാഥാർഥ്യമാണെന്ന് തെരേസ മൈ അഭിപ്രായപ്പെട്ടു. രാജ്യത്ത് ലക്ഷകണക്കിന് ആളുകൾ   അവസ്ഥയിലൂടെ കടന്നു പോകുന്നവരാണ്. അവരിൽ വാർധക്യത്തിൽ എത്തിയവരും ചെറിയ കുഞ്ഞുങ്ങളും ഉൾപ്പെടും. രാജ്യത്തെ 85 % ഭിന്നശേഷിയുള്ള യുവാക്കളും ഏകാന്തത അനുഭവിക്കുന്നവരാണ്. സംസാരിക്കാനില്ലാത്തതാണ് ഇവരിൽ പലരുടെയും പ്രശ്നം. ഏറെ കാലവുമായി പല കാരണങ്ങളാൽ ഒറ്റപെട്ടു കഴിയുന്നവരുടെ പ്രശ്നങ്ങളാണ് മന്ത്രി ആദ്യ ഘട്ടത്തിൽ പഠിക്കുക.
1.         അമേരിക്കൻ പ്രെസിഡെന്റ്
ഡൊണാൾഡ് ട്രമ്പ്
2.         ഇന്ത്യയുടെ മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷ ണർ
ഓം പ്രകാശ് റാവത്ത്
3.         ഏകാന്തത പരിഹരിക്കാൻ പ്രത്യേകം മന്ത്രിയെ നിയോഗിച്ച ആദ്യ രാജ്യം
ബ്രിട്ടൻ
4.         ബ്രിട്ടനിലെ ഏകാന്തത പരിഹരിക്കുന്നതിനുള്ള വകുപ്പ് മന്ത്രി
ട്രെയ്സി ക്രൗച്ച്
5.         ഡയറക്ടർ (VSSC )
എസ്. സോമനാഥ്
6.         ISRO ചെയര്മാന്
ഡോ.കെ.ശിവൻ
7.         ഫിഫ റാങ്കിൽ ഒന്നാംസ്ഥാനത്തുള്ള രാജ്യം?
ജർമ്മനി
8.         അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ 2017 ലെ മികച്ച താരത്തിനുള്ള പുരസ്കാരം ആർക്ക്?
വിരാട് കോലി
9.         ഇന്ത്യയുടെ ആദ്യ ഭൂഖണ്ഡാന്തര ആണവ മിസൈൽ ഏത്?
അഗ്നി.5

ഡൊണാൾഡ് ജോൺ ട്രമ്പ്
ഒരു അമേരിക്കൻ ബിസിനസ്കാരനും, രാഷ്ട്രീയക്കാരനും, ടെലിവിഷൻ അവതാരകനുംഅമേരിക്കൻ ഐക്യനാടുകളുടെ നാല്പത്തി അഞ്ചാമത്തെ പ്രസിഡന്റുമാണ് .റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 538 അംഗ ഇലക്ടറൽ വോട്ടിൽ 288 എണ്ണം നേടിയാണു എതിർ സ്ഥാനാർഥി ഹിലരി ക്ലിന്റണെ പരാജയപ്പെടുത്തിയത്‌. 2017 ജനുവരി 20-നു ട്രമ്പ്ഔദ്യോഗികമായി സ്ഥാനമേറ്റുയു.എസ്പ്രസിഡന്റ്ആയി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് 70 -കാരനായ ട്രമ്പ്.

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ.
ഇന്ത്യയിലെ ഭരണകൂടങ്ങളെയും ജനപ്രതിനിധികളെയും തിരഞ്ഞെടുക്കുന്ന ഭരണഘടന അംഗീകൃത സ്ഥാപനമാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ത്യയിലെ നിയമസഭകളിലേക്കും പാർലമെന്റിലേക്കും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്കും നടക്കുന്ന തിരഞ്ഞെടുപ്പുകൾ നടത്താനായി വിപുലമായ അധികാരങ്ങളാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനുള്ളത്1950 ജനുവരി 25-ന് ഇന്ത്യൻ ഭരണഘടനാ അനുഛേദം‍ 324 അനുസരിച്ചാണ് ഇത് രൂപീകൃതമായത്.
ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുമാണ് കമ്മീഷനിലെ അംഗങ്ങൾ. ഇന്ത്യയുടെ രാഷ്ട്രപതിയാണ് ഇവരെ നിയമിക്കുന്നത്. പദവിയിൽ തുടർച്ചയായി ആറ് വർഷമോ 65 വയസ്സോ ഇതിലേതാണോ ആദ്യം വരുന്നത് അതാണ് ഇലക്ഷൻ കമ്മീഷണർമാരുടെ കാലാവധിഇലക്ഷൻ കമ്മീഷണർമാർ സുപ്രീം കോടതി ജഡ്ജിമാരുടെ അതേ പദവിയും ശമ്പളവും വഹിക്കുന്നു.
ചീഫ് ഇലക്ഷൻ കമ്മീഷണറെ തൽസ്ഥാനത്ത് നിന്നും നീക്കണമെങ്കിൽ പാർലമെന്റിൽ ഇമ്പീച്ച്മെന്റ് പാസ്സാക്കേണ്ടിവരും.
300 ഓളം ഉദ്യോഗസ്ഥരടങ്ങുന്ന ഇലക്ഷൻ കമ്മീഷന്റെ സെക്രട്ടറിയേറ്റ് ന്യൂ ഡെൽഹിയിൽ സ്ഥിതി ചെയ്യുന്നു.ഇവരുടെ ഓഫീസ് നിർവാചൻ സദൻ എന്നറിയപ്പെടുന്നു.
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ
രൂപപ്പെട്ടത്  25 ജനുവരി 1950 (ദേശീയ വോട്ടർ ദിനം)
വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം (വി എസ് എസ് സി), ഭാരതീയ ബഹിരാകാശ ഗവേഷണ സംഘടനയുടെ ( എസ് ആർ ) പ്രമുഖ ബഹിരാകാശ ഗവേഷണ കേന്ദ്രമാണ്. ഇന്ത്യയുടെ ഉപഗ്രഹ പദ്ധതികൾക്കായി റോക്കറ്റുകളും, കൃത്രിമോപഗ്രഹങ്ങളും വിക്ഷേപിക്കുക എന്ന ഉദ്ദ്യേശത്തോടെയാണിതു സ്ഥാപിച്ചത്തിരുവനന്തപുരത്താണ്‌‌  സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ബഹിരാകാശ വാഹനങ്ങളുടെ നിർമ്മാണം, അനുബന്ധ സാങ്കേതിക വിദ്യയുടെ ഗവേഷണം തുടങ്ങിയവയാണ് വി എസ്എസ്സി യുടെ പ്രധാന പ്രവർത്തന മേഖലകൾ.
തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം (ഭൂമിയുടെ കാന്തികഭൂമധ്യരേഖക്ക് സമീപമുള്ള തുമ്പയിൽ ഇക്വറ്റേറിയൽ റോക്കറ്റ് ലോഞ്ചിങ്ങ് സ്റ്റേഷൻ എന്ന നിലയിൽ) 1962- ആണ്ഇതു സ്ഥാപിതമായത്. 1963 നവംബർ 21 ന് നൈക്ക് അപ്പാച്ചെ എന്ന റോക്കറ്റ് തുമ്പയിൽ നിന്നും വിക്ഷേപിച്ചു. പിന്നീട് ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ വിക്രം സാരാഭായുടെ ഓർമ്മക്കായി വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം എന്നു പുനർനാമകരണം ചെയ്തു.
 ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ
ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമാണ് ഇസ്രോ (ISRO) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ആംഗലേയം:Indian Space Research Organisationമലയാളം:ഭാരതീയ ബഹിരാകാശ ഗവേഷണ സംഘടന, ).1969 ആഗസ്റ്റ് 15ന് നിലവിൽ വന്നു.  2012 സെപ്റ്റംബർ 9 രാവിലെ 9:51ന് ഇസ്രോയുടെ നൂറാമത്തെ ദൗത്യമായ, പി.എസ്.എൽ.വി - സി 21 ശ്രീഹരിക്കോട്ടയിലെ സതീശ് ധവൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ആസ്ഥാനം ബാഗ്ളൂരാണ്
ബഹിരാകാശ ഗവേഷണ പ്രസ്ഥാനത്തിന് ഇന്ത്യയിൽ അടിത്തറ പാകിയത് വിക്രം സാരാഭായെന്ന അതുല്യ പ്രതിഭയായിരുന്നു. പഠനത്തിനു ശേഷം 1960-കളോടെ സാരഭായി ബഹിരാകാശ ഗവേഷണരംഗത്തേക്കു രംഗപ്രവേശം ചെയ്തു. ഇന്ത്യയിലെ ബഹിരാകാശ ഗവേഷണം ഔപചാരികമായി തുടക്കം കുറിച്ചത് 1961-നാണ്. അന്നാണ് സർക്കാർ ബഹിരാകാശ ഗവേഷണങ്ങളെക്കുറിച്ച് പഠിക്കാനായി ആണവോർജവകുപ്പിനെ ചുമതലപ്പെടുത്തിയത്. 1963 നവംബർ 21 ന് തുമ്പയിലെ INCOSPAR കേന്ദ്രത്തിൽ നിന്നും ആദ്യ റോക്കറ്റ് (നൈക്ക് അപ്പാച്ചെ  )കൂതിച്ചുയർന്നു.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ