1.പി എസ് സി ചോദ്യങ്ങൾ അനുബന്ധ വിവരങ്ങൾ


ഇന്ത്യ അതിരുകൾ

  • ഭൂമധ്യരേഖയ്ക്ക് വടക്ക് ഉത്തര അക്ഷാംശം എട്ട് ഡിഗ്രി നാലിനും 37 ഡിഗ്രി ആറിനും പൂർവ രേഖാശം 68 ഡിഗ്രി ഏഴിനും 97 ഡിഗ്രി 75നും ഇടയിലാണ് ഇന്ത്യ സ്ഥിതിചെയ്യുന്നത്.
    • കിഴക്ക് ബംഗാൾ ഉൾക്കടൽ
    •  പടിഞ്ഞാറ് അറബിക്കടൽ  
    • വടക്ക് ഹിമാലയം
    • തെക്ക് ഇന്ത്യൻ മഹാസമുദ്രവുമാണ് ഇന്ത്യയുടെ അതിരുകൾ.
  • ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ആൻഡമാൻ നിക്കോബാർ ദ്വീപു സമൂഹവും അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ലക്ഷദ്വീപു സമൂഹവും ഇന്ത്യയിൽ പെടുന്നു.
  • ഇന്ത്യയുടെ മൊത്തം വിസ്തൃതി 32,87, 263 ചതുരശ്ര കി.മീ.
  • . ബംഗ്ലാദേശ്, ചൈന, പാകിസ്താൻ, നേപ്പാൾ, മ്യാന്മർ, ഭൂട്ടാൻ അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ ഇന്തുയുമായി അതിർത്തി പങ്കിടുന്നു.
  • ബംഗ്ലാദേശുമായാണ് ഏറ്റവും കൂടുതൽ ദൂരം അതിർത്തി പങ്കിടുന്നത് - 4,096.7 കി.മി.
  • ഏറ്റവും കുറഞ്ഞ ദൂരം അഫ്ഗാനിസ്ഥാനുമായാണ് 106 കി.മി.
    • മക്  മഹോൻ രേഖ. ഇന്ത്യ-ചൈന
    • റാഡ്ക്ലിഫ് രേഖ. ഇന്ത്യ-പാകിസ്ഥാൻ -
    • ഡുറന്റ് രേഖ. ഇന്ത്യ-അഫ്ഗാനിസ്ഥാൻ
    • പാക് കടലിടുക്ക്. ഇന്ത്യ-ശ്രീലങ്ക
  • ഇന്ത്യയുടെ കിഴക്കേ അറ്റം കിബിത്തു (അരുണാചൽ പ്രദേശ്)
  •  ഇന്ത്യയുടെ പടിഞ്ഞാറെ അറ്റം "ഖുആർ - മോട്ട (ഗുജറാത്ത്)
  • ഇന്ത്യൻ ഉപദീപ്ന്റെ തെക്കേ അറ്റംകന്യാകുമാരി
  • ഇന്ത്യയുടെ തെക്കേ അറ്റം "ഇന്ദിര പോയിന്റ്(പിഗ്മാലിയൻ പോയിന്റ്)" ഗ്രേറ്റ് നിക്കോബാർ ദ്വീപുകളിൽ സ്ഥിതി ചെയ്യുന്നു
താഴെ പറയുന്നവയിൽ ഇന്ത്യയുമായി കര അതിർത്തി പങ്കിടാത്ത രാജ്യം ഏത് ?
(A) പാക്കിസ്ഥാൻ
(B) ശ്രീലങ്ക
(C) ബംഗ്ലാദേശ്
(D) ചൈന

1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം

1857- ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണത്തിന് എതിരെ അതേ കമ്പനി സൈന്യത്തിലെ ശിപായിമാർ എന്നു വിളിച്ചിരുന്ന ഇന്ത്യക്കാരായ ഭടന്മാർ തുടങ്ങുകയും മുഗൾ രാജാവ് ബഹദൂർഷായെ നേതൃത്വത്തിൽ അവരോധിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും, ഉത്തര-മദ്ധ്യേന്ത്യയിൽ ആകെ പരക്കുകയും ചെയ്ത ഒരു സായുധസമരമാണ് 1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്ന് അറിയപ്പെടുന്നത്.ശിപായിലഹള എന്നാണ് ബ്രിട്ടീഷുകാർ സമരത്തെ വിളിച്ചിരുന്നത്.മഹാവിപ്ലവം, ഇന്ത്യൻ ലഹള, 1857ലെ കലാപം എന്നിങ്ങനെ പല പേരുകളിലും കലാപം അറിയപ്പെടുന്നു.1857 മെയ് 10ന് മീററ്റിൽ തുടങ്ങി, വടക്കൻ ഗംഗാ സമതലത്തിലും മദ്ധ്യേന്ത്യയിലും പെട്ടെന്ന് വ്യാപിച്ച കലാപം,ഡൽഹി പിടിച്ചെടുത്ത് ബഹദൂർഷാ രണ്ടാമനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിച്ചു. 1858 ജൂൺ 20-ന് ഗ്വാളിയാർ ബ്രിട്ടീഷ് കമ്പനിപ്പട കീഴ്പ്പെടുത്തിയതോടെ കലാപം അവസാനിച്ചു.

ഇന്ത്യക്കാർക്കും ഇന്ത്യൻ സംസ്കാരത്തിനുമെതിരായി ബ്രിട്ടീഷുകാരിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ രൂപംകൊണ്ട പുതിയ മനോഭാവമാണ് ലഹളയുടെ കാരണം എന്ന് പറയപ്പെടുന്നുണ്ട്. ആദ്യകാല ബ്രിട്ടീഷ് ഭരണാധികാരികൾ ഇന്ത്യൻരീതികളെ സ്വാംശീകരിച്ചായിരുന്നു ഇവിടെ ഭരണം നടത്തിയിരുന്നത്.എന്നാൽ പിൽക്കാലത്തെ ഉദ്യോസസ്ഥർ ഇന്ത്യൻ രീതികളും വിശ്വാസങ്ങളും അധമമാണെന്ന കാഴ്ചപ്പാടുള്ളവരായിരുന്നു.
ശിപായികൾ എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇന്ത്യൻ സൈനികർക്ക് അവരുടെ മതമുപേക്ഷിച്ച് ക്രിസ്തുമതത്തിൽച്ചേരേണ്ടിവരുമോ എന്ന ഭയമായിരുന്നു പെട്ടെന്ന് ലഹളയിലേക്ക് നയിച്ചത്. മതത്തെക്കുറിച്ചുള്ള തീവ്രമായ പരിഭ്രാന്തി ഇന്ത്യൻ സൈനികർക്കിടയിൽ നിലനിന്നിരുന്നു. തദ്ദേശീയസൈനികർക്ക്, മുമ്പ് വിദേശസേവനം ഐച്ഛികമായിരുന്നത് ഡൽഹൗസി പ്രഭു പുറത്തിറക്കിയ പുതിയ നിയമങ്ങൾ പ്രകാരം നിർബന്ധിതമാക്കി. ഇത് കടൽ കടക്കുന്നത് അശുദ്ധിയായിക്കരുതിയിരുന്ന ഹിന്ദുക്കളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തി.
കാട്രിഡ്ജ് പ്രശ്നമാണ് കലാപം പെട്ടെന്ന് പൊട്ടിപ്പുറപ്പെടാൻ കാരണമായത്. 1857-ന്റെ തുടക്കത്തിൽ പുതിയ എൻഫീൽഡ് റൈഫിളുകളും, അതിന്റെ പവർ കാട്രിഡ്ജുകളും ഇന്ത്യൻ സൈനികർക്ക് നൽകിയിരുന്നു. കാട്രിഡ്ജിലെ വെടിമരുന്ന്, തോക്കിൽ നിറക്കുന്നതിന്, അതിന്റെ പൊതി സൈനികർ പല്ലുകൊണ്ട് കടിച്ചു കീറേണ്ടിയിരുന്നു. പൊതിയിലെ ഗ്രീസ് മുസ്ലിംകൾ അശുദ്ധമായി കരുതുന്ന പന്നിയുടേതും ഹിന്ദുക്കൾ പരിശുദ്ധമാണെന്ന് പരിഗണിക്കുന്ന പശുവിന്റെതുമാണെന്ന ധാരണ അവരെ രോഷാകുലരാക്കി. ഇന്ത്യൻ പട്ടാളക്കാരെ അശുദ്ധരാക്കി മതഭ്രഷ്ടരാക്കാനും അവരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യിക്കാനും ഇത് ബ്രിട്ടീഷുകാർ കരുതിക്കൂട്ടി ചെയ്യുന്നതാണെന്ന പ്രചാരണവുമുണ്ടായി. കാർട്രിഡ്ജ് ഉപയോഗിക്കുന്നതിനെതിരെയുള്ള പ്രതിഷേധം 1857 മാർച്ച് അവസാനവും ഏപ്രിലിലുമായി പലയിടങ്ങളിലായി അരങ്ങറി. ഹിന്ദുക്കളെ മതഭ്രഷ്ടരാക്കുന്നതിന് അവർക്ക് നൽകുന്ന ധാന്യങ്ങളിൽ എല്ലുപൊടി കലർത്തുന്നു എന്ന പ്രചാരണവുമുണ്ടായി.

അശുദ്ധിയെയും ഭ്രഷ്ടിനെയുംകുറിച്ചുള്ള ഭയത്തെ ഗൂഢാലോചന മൂലമുള്ള കിംവദന്തികൾ ശക്തമാക്കി. അതിനുപുറമേ ദത്തപഹാരനയം പോലെയുള്ള വ്യവസ്ഥകളുപയോഗിച്ച് നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂട്ടിച്ചേർക്കലും, രാജാക്കന്മാരെ പുറത്താക്കലും നാടുകടത്തലും, ഉപദ്രവകരമായ ഭൂമി-നികുതി തിട്ടപ്പെടുത്തലും മൂലം ബ്രിട്ടീഷുകാർ ഇന്ത്യക്കാർക്ക് അനഭിമതരായി മാറുകയായിരുന്നു. വൈദേശികമതമായ ക്രിസ്തുമതത്തിന്റെ ആഗമനത്തെ പ്രതിരോധിക്കുന്നതിന് ഹിന്ദുക്കളും മുസ്ലീങ്ങളുമായ ഇന്ത്യൻ സൈനികർ ഒന്നുചേർന്നു. എല്ലാ യൂറോപ്യൻമാരെയും ഉന്മൂലനം ചെയ്യുക എന്നതായി അവരുടെ ലക്ഷ്യം. ഡെൽഹി, കാൻപൂർ, ലക്നൗ എന്നിവിടങ്ങളായിരുന്നു ലഹള നടന്ന പ്രധാന സ്ഥലങ്ങൾ.

  • 1857- ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം
  • 1857 മെയ് 10ന് മീററ്റിൽ തുടങ്ങി
  • ശിപായിലഹള എന്നാണ് ബ്രിട്ടീഷുകാർ സമരത്തെ വിളിച്ചിരുന്നത്
  • ഡൽഹി പിടിച്ചെടുത്ത് ബഹദൂർഷാ രണ്ടാമനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിച്ചു.
  • മംഗൾ പാണ്ഡെ എന്ന സൈനികനെ 1857 ഏപ്രിൽ 8ന് തൂക്കിലേറ്റി. ഇദ്ദേഹമാണ് ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി.
  • 1857 ലെ കലാപത്തെ ഒന്നാം സ്വാതന്ത്ര സമരം എന്ന് ആദ്യമായി വിശേഷിപ്പിച്ചത് വി ഡി സവർക്കറാണ് .
  • The Indian war of independence എന്ന പുസ്തകത്തിലാണ് വി ഡി  സവർക്കർ 1857 ലെ സമരത്തെ FIRST WAR OF INDEPENDENCE  എന്ന് വിശേഷിപ്പിച്ചത്
  • നേതാക്കൾ
    • ഡൽഹി -ജനറൽ ഭക്തഖാൻ
    • ലക്നൗ -ബീഗം ഹസ്രത് മഹൽ
    • കാൺപൂർ -നാനാസാഹിബ്,താന്തിയതോപ്പി
    •  ഝാൻസി, ഗ്വാളിയോർ-റാണി ലക്ഷ്മി ഭായി
  • റാണി ലക്ഷ്മി ഭായി യുടെ യഥാർത്ഥ പേര് മണികർണിക
Q.  What was the real name of Jhansi Rani Lakshmi Bai ?
(A) Manikamika 
(C) Kanakamabha
(B) Devapriya
(D) Devayani

Q. 1857-ലെ വിപ്ലവത്തിന് ലഖ്നൗവിൽ നേത്യത്വം നൽകിയതാര്?

(A) മൗലവി അഹമ്മദുള്ള
(B) നാനാ സാഹിബ്
(C) ബീഗം ഹസ്രത്ത് മഹൽ 
(D) റാണി ലക്ഷ്മി ഭായ്

Q. First Martyr of the Revolt of 1857 is
(A) Nana Saheb
(B) Jhansi Rani
(C) Mangal Pandey
(D) Tantia Tope


ലോക്പാൽ
സർക്കാർ തലത്തിലും ഭരണഘടനാസ്ഥാപനങ്ങളുടെ തലപ്പത്തും നടക്കുന്ന അഴിമതി തുടച്ചുനീക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നിയമത്തിന്റെ ഭാഗമാണ് ലോക്പാൽ ബിൽ. ഒൻപതു തവണ പാർലമെന്റിൽ ലോക്പാൽ ബിൽ അവതരിപ്പിച്ചെങ്കിലും അഭിപ്രായ സമന്വയത്തിലെത്താൻ കഴിയാത്തതിനാൽ ബിൽ പാസ്സായില്ല.
ലോകായുക്ത
കേരളസംസ്ഥാനത്ത് 1998 നവംബർ 15-ന്നിലവിൽ വന്ന കേരള ലോക് ആയുക്ത നിയമപ്രകാരം രൂപം കൊണ്ട ഒരു അഴിമതിനിർമ്മാർജ്ജനസംവിധാനമാണ്ലോക് ആയുക്ത. ഒരു ലോക് ആയുക്ത രണ്ടു ഉപ ലോക് ആയുക്തമാർ എന്നിവരടങ്ങിയതാണ് സംവിധാനം
വിവരാവകാശനിയമം 2005
ഇന്ത്യയിലെ സർക്കാർ ഭരണനിർവ്വഹണം സംബന്ധിച്ച വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശം നൽകുന്ന 2005ലെ ഒരു സുപ്രധാന നിയമമാണ്വിവരാവകാശനിയമം 2005 (Right to Information Act 2005) 2005 ജൂൺ 15 ന്പാർലമെന്റ് പാസ്സാക്കിയ ഈനിയമം 2005 ഒക്ടോബർ 12 നാണ്പ്രാബല്യത്തിൽ വന്നത്. നിയമത്തിൽ, വിവരങ്ങൾ പൊതുജനങ്ങൾക്കു നൽകുന്നതിനായി, എല്ലാ ഓഫീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണമെന്നും മേൽനോട്ടത്തിനായി, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കമ്മീഷനുകളെ നിയമിക്കണമെന്നും, ഏതൊരു ഭാരതീയപൗരനും, വിലക്കപ്പെട്ട ചുരുക്കം ചില വിവരങ്ങൾ ഒഴിച്ച്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയോ, സർക്കാർസഹായം പറ്റുന്ന മറ്റു സ്ഥാപനങ്ങളുടെയോ, കൈവശമുള്ള ഏതൊരു രേഖയും, നിശ്ചിതതുകയടച്ച് അപേക്ഷിച്ചാൽ നിശ്ചിത സമയത്തിനുള്ളിൽ നൽകണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. നിയമവിഘാതകർക്ക് കടുത്ത പിഴശിക്ഷകളാണ് വ്യവസ്ഥചെയ്തിരിക്കുന്നത്.

വിവരം ലഭ്യമാക്കുന്നതിനുള്ള ഫീസ് കേരളത്തിൽ
അപേക്ഷാഫീസ് - 10 രൂപ
ഉത്തരം ലഭിക്കുന്നതിന്:
ഒരു സാധാരണ പേജിന്‌ ( 4 സൈസ്)- 2 രൂപ
വലിയ പേജുകൾ - യഥാർത്ഥ ചെലവ്
വിവരം പരിശോധന - ആദ്യത്തെ ഒരു മണിക്കൂർ സൗജന്യം
തുടർന്നുള്ള ഓരോ അര മണിക്കൂറിനും - 10 രൂപ വീതം
ഫ്ലോപ്പിയിലോ സിഡിയിലോ (ഒരെണ്ണത്തിന്‌) - 50 രൂപ
(ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരിൽ നിന്നും ഫീസ് ഈടാക്കുന്നതല്ല)

ജമ്മു-കശ്മീർ സംസ്ഥാനമൊഴിച്ച് ഭാരതത്തിൽ എല്ലായിടത്തും നിയമം ബാധകമാണ്. എല്ലാ സർക്കാർ വകുപ്പുകളും പൊതുസ്ഥാപനങ്ങളും നിയമപരിധിയിൽ പെടും. എന്നാൽ, കേന്ദ്ര രഹസ്യാന്വേഷണസംഘടനയടക്കം പതിനെട്ട് രഹസ്യാന്വേഷണ-സുരക്ഷാസ്ഥാപനങ്ങളെ നിയമപരിധിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. മറ്റ് യാതൊരു സ്ഥാപനത്തേയും (പോലീസും കോടതികളുമടക്കം) ഒഴിവാക്കിയിട്ടില്ല.

അപേക്ഷ ലഭിച്ചാൽ വിവരാധികാരി എത്രയും വേഗം (പരമാവധി മുപ്പതുദിവസത്തിനുള്ളിൽ) അപേക്ഷകന് വിവരം നല്കുകയോ, അപേക്ഷ നിരസിക്കുകയോ ചെയ്യണം. വ്യക്തിസ്വാതന്ത്ര്യത്തേയോ ജീവനേയോ സംബന്ധിക്കുന്ന വിവരങ്ങൾ ആവശ്യപ്പെട്ടാൽ, 48 മണിക്കൂറിനുള്ളിൽ വിവരം നല്കണം. സമയപരിധിക്കുള്ളിൽ വിവരം നല്കിയില്ലെങ്കിൽ, അത് അപേക്ഷ നിരസിച്ചതായി കണക്കാക്കപ്പെടും. മറ്റൊരു വിവരാധികാരിയുടെ അധീനതയിലുള്ള വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നതെങ്കിൽ, അപേക്ഷ എത്രയും വേഗം (പരമാവധി അഞ്ചുദിവസത്തിനുള്ളിൽ) വിവരാധികാരിക്കു കൈമാറണം. വിവരം അപേക്ഷകനെ അറിയിക്കണം.


The legislation called the Transplantation of Human Organ Act (THO) was passed in India in __________to streamline organ donation and transplantation activities.
A) 1994
B) 1991
C) 1997
D) 1995

Parliament passed National Food Security Act (NFSA), in ___________ , with the objective to provide for food and nutritional security in human life cycle approach, by ensuring access to adequate quantity of quality food at affordable prices to people.

A) 2013

B) 2012
C) 2016
D) 2000


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ