Subject agreement with the verb

AGREEMENT OR CONCORD
PSC പരീക്ഷകളിൽ പതിവായി ആവർത്തിക്കുന്ന ഒരു ചോദ്യമാണ് agreement വിഭാഗത്തിൽനിന്നുള്ളവ .ഒരു പരീക്ഷയിൽത്തന്നെ ഒന്നിലേറെ ചോദ്യങ്ങളും വന്നിട്ടുണ്ട്.

  • Subject-verb agreement (concord) is when the subject of a sentence and the verb of a sentence agree. If the subject of the sentence is singular, the verb must be singular. If the subject of a sentence is plural, the verb must be plural.
      • My brother (subject) works (verb) in a school                  
·         (the subject of  is plural(my      brothers), the verb(works) must be plural)
                        My brothers (subject) work (verb) in a school
·         ((the subject of is singular(my brothers), the verb(work) must be singular)
                        Eat, drink, read, study, write എന്നിവ ബഹുവചനക്രിയാണ്;
                        eats, drinks, reads, studies, writes എന്നിവ ഏകവചനക്രിയയാണ്.
                        The dog growls when he is angry.
                        The dogs growl when they are angry.
·         ഇക്കാര്യം വളരെ എളുപ്പമല്ലേ എന്നു നിങ്ങൾക്കു തോന്നാം. എന്നാൽ ചിലപ്പോൾ കർത്താവ് ഏകവചനമാണോ ബഹുവചനമാണോ എന്നു തിരിച്ചറിയാൻ നമ്മൾക്കാവാതെ പോകുന്ന സന്ദർഭങ്ങളുണ്ടാവാറുണ്ട്. അതിനാൽ ഇനി പറയുന്ന കാര്യങ്ങൾ മനസ്സിൽ നന്നായി പതിപ്പിച്ചുവെക്കുക.

  • Don’t get confused by the words that come between the subject and verb; they do not affect agreement.
·         Which one is correct
§  The message between the lines is that we need to finish before Monday.
§  The message between the lines are that we need to finish before Monday.
·         ഇവിടെ തെറ്റുപറ്റാൻ ധാരാളം സാധ്യതയുണ്ട്. ഇവിടെ verb നു  മുന്നിലുള്ള word, lines (plural) മാത്രം  നോക്കി  verb are (plural) തിരഞ്ഞെടുക്കും. This is wrong. ഇവിടെ sentence ന്റെ subject  lines അല്ല,‘message’ ആണ്  So, because the subject, ‘message’, is singular, we use the singular verb ‘is’. The phrase ‘between the lines’ is a prepositional phrase (starting with a preposition), which is why it’s not the subject of the sentence.
·         subject-verb agreement type ചോദ്യങ്ങളിൽ  subject നും verb നും ഇടയിലുള്ള words ഏതാണ് subject എന്ന കാര്യത്തിൽ confusion ഉണ്ടാകാൻ സാധ്യത കൂടുതലുണ്ട് എന്ന് ചുരുക്കം  .
§  Let's compare these two sentences:
·         This box belongs in the attic.
·         This box of ornaments belongs in the attic.
                        രണ്ട് sentence ലും , verb belongs(singular), subject box(singular) മായി agree ചെയ്യുന്നുണ്ട് , .രണ്ടാമത്തെ  sentence ലെ prepositional phrase ലെ ornaments(plural) ആണ് subject എന്ന്  കരുതി belong(Plural) എന്ന് എഴുതാൻ സാധ്യത കൂടുതലാണ് .  Don't let the prepositional phrase in the second  fool you into thinking that ornaments is the subject. It's simply the object of the preposition of and does not affect the agreement of subject and verb.
·         subject നും  verb നും ഇടയിൽ Prepositional phrases (as well as adjective clauses, appositives, and participle phrases) പലപ്പോഴും വരും . ഇത്തരം സന്ദർഭങ്ങളിൽ verb  agree ചെയ്യേണ്ടത്   subject മായിട്ടാണ് .അല്ലാതെ   subject നും  verb നും ഇടയിലുള്ള  Prepositional phrases ലെയോ  clause ലെയോ ഏതെങ്കിലും word നോടല്ല
                        One (of my sister's friends) is a pilot.
                        The people (who survived the explosion) are in a shelter.
                        A man (chasing unicorns) is on the terrace.
·         ഓർക്കുക ! verb നു തൊട്ടടുത്തുള്ള noun ആയിരിക്കില്ല പലപ്പോഴും subject . The subject is the noun (or pronoun) that names what the sentence is about, and it may be separated by several words from the verb.
                        ഏകവചനത്തിലുള്ള രണ്ടു കർത്താവിനെ and കൊണ്ട് യോജിപ്പിച്ചാൽ അതു ബഹുവചനമായി മാറുന്നതിനാൽ ബഹുവചനകിയ ഉപയോഗിക്കണം:
                        James and his sister have passed the SSLC examintion.
                        The book and the pencil are missing from the room.
                         Tea and coffee do not agree with me.
                        My son and my daughter go to school by autorickshaw.
·         എന്നാൽ ഇത്തരത്തിൽ യോജിപ്പിക്കപ്പെടുന്ന ഏകവചനനാമങ്ങൾ ഒരൊറ്റ ആശയത്തെ സൂചിപ്പിക്കുമ്പോൾ ക്രിയയും ഏകവചനത്തിലായിരിക്കണം:
                        Bread and butter is my favourite food.
·         ഇവിടെ റൊട്ടിയെയും വെണ്ണയെയും വെവ്വേറെയായി കാണുന്നില്ല. നമ്മൾ റൊട്ടിയുടെമേൽ വെണ്ണ പുരട്ടിയാണ് കഴിക്കുന്നത് അല്ലാതെ, റൊട്ടി കഴിച്ചശേഷം വെണ്ണ കഴിക്കുകയല്ല ചെയ്യുന്നത്. റൊട്ടിയുടെ മേൽ വെണ്ണ പുരട്ടി കഴിക്കുമ്പോൾ നമ്മൾ ഇവ രണ്ടും ഒന്നിച്ചാണ് കഴിക്കുന്നത്. അതിനാൽ bread and butter ഇവിടെ എകവചനമായി മാറുന്നു. എന്നാൽ ഇവയെ രണ്ടായികാണുകയാണെങ്കിൽ bread and butter ബഹുവചനമായി മാറുന്നു.
                        Bread and butter are sold here at the lowest price.
·         And കൊണ്ട് യോജിപ്പിക്കുന്ന രണ്ടു നാമങ്ങൾ ഒരേ വ്യക്തിയെയോ ജീവിയെയോ വസ്തുവിനെയോ സൂചിപ്പിക്കുകയാണെങ്കിൽ ക്രിയ ഏകവചനത്തിലായിരിക്കണം:
                        The president and treasurer of the committee is visiting Dubai this week. -
                         A black and white cat has killed two rats.
·         എന്നാൽ ഇങ്ങനെ യോജിപ്പിക്കുന്ന നാമങ്ങൾ രണ്ടുപേരെ സൂചി പ്പിക്കുമ്പോൾ ആദ്യത്തെ നാമത്തിന്റെ മുമ്പിൽ വരുന്ന a, the, my, his തുടങ്ങിയ വാക്കുകൾ രണ്ടാമത്തെ നാമത്തിനു മുമ്പിലും വരുന്നതാണ്. തദവസരത്തിൽ ക്രിയ ബഹുവചനമായിരിക്കണം:
                        The president and the treasurer of the committee are visiting Dubai this week,
                        A black and a white cat have killed many rats.
·         രണ്ടു subjects-നെ or, either.or, neither...nor എന്നിവകൊണ്ട് യോജിപ്പിക്കുകയാണെങ്കിൽ ക്രിയ പൊരുത്തപ്പെടുന്നതു രണ്ടാമത്തെ subject-മായാണ്:
                        James or his brothers go home every week.
                        Either he or his sisters have to help me.
                        Neither the students nor the principal has come.
                        sentence തുടങ്ങുന്നത് “there” or “here,” വച്ചാണെങ്കിൽ  verb നു ശേഷമാണ് subject വരിക . ഇത്തരം സന്ദർഭങ്ങളിൽ subject തിരിച്ചറിയുന്നതിന് നല്ല ശ്രദ്ധ പതിപ്പിക്കണം
·         There is a problem with the balance sheet.
·          Here are the papers you requested.
                        ഇത് തന്നെയാണ് interrogative sentence (ചോദ്യങ്ങൾ) കളിലും ശ്രദ്ധിക്കേണ്ടത് . verb നു ശേഷമാണ് subject വരിക .
                        Where are the pieces of this puzzle?           
                        subject നു മുമ്പായി "each," "every," or "no"  ഇവയിലേതെങ്കിലും ഒന്ന് വന്നാൽ - the verb is singular.
                        No smoking or drinking is allowed.
                        Every man and woman is required to check in.
                         രണ്ടു നാമങ്ങളെ യോജിപ്പിക്കുന്നതിനു താഴെപ്പറയുന്ന വാക്കുകളിലൊന്ന് ഉപയോഗിക്കുകയാണെങ്കിൽ ക്രിയ യോജിക്കുന്നത് ആദ്യത്തെ നാമവുമായിട്ടാണ്:as well as, rather than, more than, with, along with, together with, in the company of, in addition to, be sides, accompanied by
·         My sister as well as my brothers has passed the examination
·         The students together with their principal have left for Bangalore.
                         More than-നു ശേഷം singular noun വന്നാൽ singular verb ഉപയോഗിക്കുന്നു:
                        More than one teacher has helped me to pass the exam easily.
·         എന്നാൽ more than-നുശേഷം plural noun വന്നാൽ plural verb തന്നെ ഉപയോഗിക്കണം:
                        More than two hundred people have reportedly been killed in the past week's fighting.

  • Many a-ക്കുശേഷം singular noun-ഉം singular verb-ഉം ഉപയോഗി ക്കുന്നു:
      • Many a book is missing from the library.
  • Use a singular verb when you have a subject that conveys a single unit of distance, time, or money. സംഖ്യ, കാലയളവ്, ദൂരം, തൂക്കം എന്നിവയെ കാണിക്കുന്ന plural nouns-നെ ഒരൊറ്റ യൂണിറ്റായി കണക്കാക്കുമ്പോൾ ക്രിയ ഏകവചനത്തിൽ മതി:
      • Nowadays one hundred rupees is not a large amount.
      • Six months is necessary to acquire a limited knowledge of English.
      • Two miles is yet to be covered to reach her house.
      • Five kilos of sugar is too heavy for me to carry.
      • Ninety-five cents is a great bargain for a SIM card.
  • verb നു തൊട്ടടുത്തുള്ള noun ആയിരിക്കില്ല പലപ്പോഴും subject . The subject is the noun (or pronoun) that names what the sentence is about, and it may be separated by several words from the verb.subject നും  verb നും ഇടയിൽ Prepositional phrases (as well as adjective clauses, appositives, and participle phrases) പലപ്പോഴും വരും . ഇത്തരം സന്ദർഭങ്ങളിൽ verb  agree ചെയ്യേണ്ടത്   subject മായിട്ടാണ് .അല്ലാതെ   subject നും  verb നും ഇടയിലുള്ള  Prepositional phrases ലെയോ  clause ലെയോ ഏതെങ്കിലും word നോടല്ല . എന്നാൽ "some," "half," "none," "more," or "all" തുടങ്ങിയ noun and pronoun subjects നു ശേഷം  prepositional phrase വന്നാൽ the object of the preposition determines the form of the verb.
      • All of the chicken is gone.
      • All of the chickens are gone.
  • Except for the pronouns "few," "many," "several," "both," "all," and "some" that always take the plural form.
      • Few were left alive after the flood.
  • If two infinitives are separated by "and" they take the plural form of the verb.
      • To walk and to chew gum require great skill.
  • When gerunds are used as the subject of a sentence, they take the singular form of the verb; but, when they are linked by "and," they take the plural form.
      • Standing in the water was a bad idea.
      • Swimming in the ocean and playing drums are my hobbies.
  • Collective nouns like "herd," "senate," "class," and "crowd," usually take a singular verb form.
      • The herd is stampeding.
  • Titles of books, movies, novels, etc. are treated as singular and take a singular verb.കളികൾ, രോഗങ്ങൾ, സ്ഥലങ്ങൾ, വിഷയങ്ങൾ, പുസ്തകങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയുടെ പേരുകൾ ബഹുവചനരൂപത്തിൽ വന്നാലും ക്രിയ singular
      • Measles is an infectious disease.
      • The Burbs is a movie starring Tom Hanks.
      • Billiards is not my cup of tea.
      • Athens is the capital of Greece.
      • Mathematics always makes me aware of my failure.
      • Great Expectations is a famous novel written by Charles Dickens.
      • Times of India is the largest circulated English daily in India.
·         NB: ഒരു വിഷയത്തിന്റെ പേരിനു മുൻപിൽ the, my എന്നിങ്ങനെയുള്ള ഒരു വിശേഷണവാക്ക് വരികയാണെങ്കിൽ തുടർന്നുവരുന്ന ക്രിയ plural ആയിരിക്കണം:
§  My mathematics are not so good.
§  The economics of the project really need re-examination.
                A number of, agood/great/large/small number of, a group of എന്നി - വയ്ക്കുശേഷം plural noun-ഉം plural verb-ഉം ഉപയോഗിക്കുന്നു:
§  A small number of students have failed.
§  A number of books are missing from the library.
§  A group of teachers seem to be against the proposal.
·         NB: എന്നാൽ the number of-നുശേഷം ഉപയോഗിക്കേണ്ടത് singular verb ആണ്:
§  The number of books missing from the library does not exceed ten.
                One of/each of/every one of/either of/neither of എന്നിവയ്ക്കു ശേഷം plural noun ആണ് വരുന്നതെങ്കിലും ക്രിയ singular ആയിരി ക്കണം:
§  One of the girls knows Arabic well.
§  Neither of us has passed the exam.
                The greater/greatest part of എന്നതിനുശേഷം അളവിനെ കാണിക്കുന്ന വാക്കു വന്നാൽ singular verb-ഉം plural noun വന്നാൽ plural verb-ഉം ഉപയോഗിക്കണം:
§  The greatest part of the time was simply wasted this morning.
§  The greater part of the mangoes are bad.
  • Government, committee, assembly, parliament, team, class, club, audience, family, crowd, public, gang മുതലായ വാക്കുകൾ ഒരുകൂട്ടം  ആളുകളുടെ സമുച്ചയത്തെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം വാക്കുകൾക്കുശേഷം ചിലപ്പോൾ singular verb-ഉം ചിലപ്പോൾ plural  verb-ഉം ഉപയോഗിക്കുന്നതു കാണാം. - വാക്യത്തിലെ subject-ന്റെ pronoun ആയി ക്രിയയ്ക്കുശേഷം its വരികയാണെങ്കിൽ singular verb-ഉം their വരികയാണെങ്കിപ്പ plural verb-ഉം ഉപയോഗിക്കുക:
      • The Council has submitted its report.
      • The government have honoured most of their commitments.
  • People, police, cattle, vermin എന്നീ വാക്കുകൾ ബഹുവചന ആശയത്തിലാണ് ഉപയോഗിക്കുന്നത്. ഇവയ്ക്കുശേഷം സദാ plural verb ഉപയോഗിക്കണം:
      • Many people never take any exercise.
      • The Police have arrested two businessmen.
      • Cattle are a nuisance to the people of Kannur.
  • The majority of, a minority of എന്നിവയ്ക്കുശേഷം വരുന്ന ക്രിയ plural ആയിരിക്കും.
      • The majority of the students oppose politics in the campus.
      • A minority of the teachers do not support the proposal.
  • രണ്ടു ഭാഗങ്ങൾ ചേർന്നുണ്ടാവുന്ന വസ്തുക്കളുടെ പേര് subject ആയി വന്നാൽ തുടർന്നുവരുന്ന ക്രിയ plural ആയിരിക്കണം: -
      • My Jeans cost Rs. 2000.
      • These scissors are new.
·          NB : എന്നാൽ ഇത്തരം വാക്കുകൾക്കു മുൻപിൽ a pair of വന്നാൽ ക്രിയ singular ആയി മാറുന്നു: -

§  A pair of scissors is to be bought today.

Neither of them-----given the correct answer.
(A) had
(B) has
(C) have
(D) None of these

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ