chemical name


ബ്ലൂ വിട്രിയോൾ :- കോപ്പർ സൾഫേറ്റ് (തുരിശ്ശ്)
ചെമ്പ് ഓക്സിജനുമായി ചേർന്നുണ്ടാകുന്ന ഒരു പദാർത്ഥം. ശാസ്ത്രനാമം കോപ്പർ സൾഫേറ്റ്. കുപ്രിക്ക് സൾഫേറ്റ്എന്നും അറിയപ്പെടുന്നു. രാസസൂത്രം CuSO4. നീലനിറത്തിലാണ് ഇത് സാധാരണ കണ്ടുവരുന്നത്. ഒരു കീടനാശിനികൂടിയായ ഇത് ബോർഡോ മിശ്രിതത്തിലെപ്രധാന ചേരുവയാണ്

തുരിശും കുമ്മായവും കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്ന ഒരു കുമിൾനാശിനിയാണ് ബോർഡോമിശ്രിതം. തുരിശും കുമ്മായവും വെവ്വേറെ വെള്ളത്തിൽ കലക്കി ഒരുമിച്ച് ചേർത്താണ് ഇത് ഉണ്ടാക്കുന്നത്. കേരളത്തിൽ കമുകിന്റെയും റബ്ബറിന്റെയുംകുമിൾരോഗത്തിനെതിരെ ഇത് പ്രയോഗിച്ചു കാണുന്നു.

എന്തുകൊണ്ടാണ് കോപ്പർ സൾഫേറ്റ് ബ്ലൂ വിട്രിയോൾ എന്നറിയപ്പെടുന്നത്?
Copper sulfate is a derivative of sulfuric acid, which was commonly called
oil of vitriol. നീലനിറത്തിൽ ആണ് കണ്ടു വരുന്നത്

ഓയിൽ ഓഫ് വിട്രിയോൾ:- സൾഫ്യൂരിക് ആസിഡ്
രാസവസ്തുക്കളുടെ രാജാവ് :- സൾഫ്യൂരിക് ആസിഡ്
ഗ്രീൻ വിട്രിയോൾ :- ഫെറസ് സൾഫേറ്റ്
വൈറ്റ് വിട്രിയോൾ :- സിങ്ക് സൾഫേറ്റ്

കുലീന ലോഹങ്ങൾ :- വെള്ളി, സ്വർണം, പ്ലാറ്റിനം
വെളുത്ത സ്വർണം :- പ്ലാറ്റിനം
കറുത്ത സ്വർണം :- പെട്രോളിയം
നീല സ്വർണം (Blue Gold) :- ജലം
വിഡ്ഢികളുടെ സ്വർണം :- അയൺ പൈറൈറ്റ്
ലോഹങ്ങളുടെ രാജാവ് :- സ്വർണം

Pyrite is called “Fool’s Gold” because it resembles gold to the untrained eye.

തത്വജ്ഞാനികളുടെ കമ്പിളി :- സിങ്ക് ഓക്സൈഡ്
ശിലാതൈലം :- പെട്രോളിയം
മിനറൽ ഓയിൽ :- പെട്രോളിയം

സാർവിക ലായകം :- ജലം
ക്വിക് സിൽവർ :- മെർക്കുറി (രസം)
ലിറ്റിൽ സിൽവർ :- പ്ലാറ്റിനം

എപ്സം സാൾട്ട് :- മഗ്നീഷ്യം സൾഫേറ്റ്
Epsom salt isn’t salt as you know it (salt- sodium chloride), but rather a naturally occurring mineral compound of magnesium and sulfate.It derive its name from the place it found.People use it to ease health problems, such as muscle soreness and stress. It's also affordable, easy to use, and harmless when used appropriately.

സ്മെല്ലിങ് സാൾട്ട് :- അമോണിയം കാർബണേറ്റ്
ജിപ്സം: കാത്സ്യം സൾഫേറ്റ്
കുമ്മായം: കാത്സ്യം ഹൈഡ്രോക്സൈഡ്
നീറ്റു കക്ക: കാത്സ്യം ഓക്സൈഡ്
മാർബിൾ: കാത്സ്യം കാർബണേറ്റ്
അലക്ക്കാരം: സോഡിയം കാർബണേറ്റ്
അപ്പക്കാരം: സോഡിയം ബൈ കാർബണേറ്റ്
ബ്ലീച്ചിങ്ങ് പൗഡർ: കാത്സ്യം ഓക്സി ക്ലോറൈഡ്
നവസാരം : അമോണിയംക്ലോറൈഡ്
കാസ്റ്റിക്ക് സോഡ : സോഡിയം ഹൈേഡ്രോക്സൈഡ്
തുരുമ്പ് : ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്
ക്ലാവ് : ബേസിക് കോപ്പർ കാർബണേറ്റ്

ടാൽക് :- ഹൈഡ്രേറ്റ് മഗ്നീഷ്യം സൾഫേറ്റ്
സിറാമിക് വ്യവസായത്തിലെ ഒരു സുപ്രധാന അസംസ്കൃത വസ്തുവാണ് ടാൽക്. സൗന്ദര്യവർധക ഉത്പന്നങ്ങളുടെ നിർമ്മാണത്തിനു പുറമേ പെയിന്റ്, പേപ്പർ, റബർ എന്നീ വ്യവസായങ്ങളിലും ഈ ധാതവം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

രാജകീയ ദ്രാവകം :- അക്വാറീജിയ
സിറാമിക് വ്യവസായത്തിലെ ഒരു സുപ്രധാന അസംസ്കൃത വസ്തുവാണ് ടാൽക്. സൗന്ദര്യവർധക ഉത്പന്നങ്ങളുടെ നിർമ്മാണത്തിനു പുറമേ പെയിന്റ്, പേപ്പർ, റബർ എന്നീ വ്യവസായങ്ങളിലും ഈ ധാതവം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

ഘന ഹൈഡ്രജൻ :- ഡ്യുട്ടീരിയം

ഘനജലം ((Heavy water)
പ്രപഞ്ചത്തില് ഏറ്റവും കൂടുതല് കാണപ്പെടുന്ന മൂലകമാണ് ഹൈഡ്രജൻ . ഹൈഡ്രജന്റെ ഐസോടോപ്പായ ഡ്യൂട്ടീരിയം ധാരാളമായി അടങ്ങിയിട്ടുള്ള ജലമാണ് ഘനജലം. ഹൈഡ്രജൻ ഓക്സിജനുമായി പ്രവര്ത്തിച്ച് ജലമുണ്ടാകുന്നതുപോലെ ഹൈഡ്രജന്റെ ഐസോടോപ്പായ ഡ്യൂട്ടീരിയം ഓക്സിജനുമായി പ്രവർത്തിച്ചുണ്ടാകുന്ന ജലമാണ് ഘനജലം. ആണവ നിലയങ്ങളില് ഇവ ഉപയോഗിക്കുന്നുണ്ട്. ആണവനിലയങ്ങളില്‍ ന്യൂട്രോണുകളുടെ ഗതി നിയന്ത്രിക്കുന്നതിനുള്ള മോഡറേറ്ററുകളായി ഘനജലം ഉപയോഗിക്കുന്നു.

കഠിനജലം (Hard water):
കാത്സ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും ലവണങ്ങള്‍ അടങ്ങിയിട്ടുള്ള ജലത്തെ കഠിനജലം എന്നു വിളിക്കുന്നു. മനുഷ്യന്റെ ദൈനംദിന ആവശ്യങ്ങള്‍ക്കും വ്യാവസായിക ആവശ്യത്തിനും കഠിനജലം ഉപയോഗപ്രദമല്ല. കഠിന ജലത്തില്‍ സോപ്പുപത രൂപപ്പെടുന്നില്ല. തിളപ്പിക്കുമ്പോള്‍ ഇതിന്റെ കാഠിന്യം കുറയുന്നു.



കറുത്ത വജ്രം :- കൽക്കരി
രാസസൂര്യൻ :- മഗ്നീഷ്യം

ചിരിപ്പിക്കുന്ന വാതകം : നൈട്രസ് ഓക്സൈഡ്
കരയിപ്പിക്കുന്ന വാതകം : ബെൻ സൈൽ ക്ലോറൈഡ്
പ്രതീക്ഷയുടെ ലോഹം : ടൈറ്റാനിയം
രാജകീയ ലായകം : അക്വാറിജിയ
സാർവിക ലായകം : ജലം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ