keralam basic facts

കേരള രൂപീകരണം
ഇന്ത്യക്കു സ്വാതന്ത്രം ലഭിക്കുമ്പോൾ, തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്ന് നാട്ടുരാജ്യങ്ങളായി കിടന്നിരുന്ന കേരളം, ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ടത് 1956 നവംബർ 1 ന് ആണ്.
18-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ (1888) രൂപം കൊണ്ട് തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ ആണ് കേരളത്തിലെ ആദ്യ നിയമനിർമ്മാണസഭയായി കണക്കാക്കുന്നത്.

കേരളസംസ്ഥാനം നിലവിൽ വന്നത്?              1966 നവംബർ 1
തലസ്ഥാനം:                                                             തിരുവനന്തപുരം
വിസ്തീർണ്ണം :                                                      38863 ചതുരശ്ര കി.മീ
ജനസംഖ്യ . ;                                                        3, 33, 87, 677  
ഭൂമിശാസ്ത്രപരമായ സ്ഥാനം :                 ഉത്തര അക്ഷാംശം 8 ഡിഗ്രി 18 മിനിട്ട് മുതൽ 12 ഡിഗ്രി 48 മിനിറ്റിനും മദ്ധ്യേ
പൂർവ്വരേഖാംശം 74 ഡിഗ്രി 52 മിനിറ്റ് മുതൽ 77 ഡിഗ്രി 22 മിനിട്ടിനും മധ്യേ

അതിർത്തികൾ :
പടിഞ്ഞാറ് -            : അറബിക്കടൽ
വടക്കു -കിഴക്ക്     : കർണ്ണാടകം
തെക്ക് -കിഴക്ക്      : തമിഴ്നാട്

ജില്ലകൾ                                            : 14
ജില്ലാ പഞ്ചായത്തുകൾ                : 14
റവന്യൂ ഡിവിഷനുകൾ              : 21
താലൂക്കുകൾ                                 : 75
ബ്ലോക്ക് പഞ്ചായത്തുകൾ          :152  
ഗ്രാമപഞ്ചായത്തുകൾ                 941*
നഗരസഭകൾ                                  86*
കോർപ്പറേഷനുകൾ                     : 6  
കന്റോൺമെന്റ്                          : 1 (കണ്ണൂർ)
ടൗൺഷിപ്പ്                                       : 1 (ഗുരുവായൂർ)
നിയമസഭാ മണ്ഡലങ്ങൾ : 140  നിയമസഭാംഗങ്ങൾ (ഒരു തിരഞ്ഞെടുക്കപ്പെട്ട ആംഗ്ലോ ഇന്ത്യൻ)
രാജ്യസഭാ സീറ്റുകൾ                   : 9
ലോക്സഭാ മണ്ഡലങ്ങൾ                         : 20

കേരളത്തിലെ നദികൾ                 :44
കേരളത്തിലെ കായലുകൾ         : 34

കേരളത്തിലെ വിമാനത്താവളങ്ങൾ   : 4
രാജ്യാന്തര വിമാനത്താവളങ്ങൾ        : 3
 (തിരുവനന്തപുരം,
നെടുമ്പാശ്ശേരി,
കോഴിക്കോട് )
റീജിയണൽ പാസ്പോർട്ട് ഓഫീസുകൾ : 4
(തിരുവനന്തപുരം,
കൊച്ചി,
കോഴിക്കോട്,
 മലപ്പുറം)

റയിൽവേ ഡിവിഷനുകൾ                     : 2
(പാലക്കാട്,
തിരുവനന്തപുരം) .
വന്യജീവി സങ്കേതങ്ങൾ                                     : 18
ദേശീയോദ്യാനങ്ങൾ                                 :5
ദേശീയപാതകൾ                                        :9
സർവ്വകലാശാലകൾ                                :15  
സാക്ഷരത                                                    :93.91%
സ്ത്രീപുരുഷാനുപാതം                           : 1084/1000
ജനസാന്ദ്രത                                                  : 859/.കി.മീ

സംസ്ഥാനമൃഗം                                           : ആന
 (ശാസ്ത്രീയനാമം : എലിഫസ് മാക്സിമസ് ഇൻഡിക്കസ്)
സംസ്ഥാനപക്ഷി                                         : മലമുഴക്കി വേഴാമ്പൽ
(ശാസ്ത്രീയനാമം : ബ്യുസിറസ് ബൈകോർണിസ്)
സംസ്ഥാനപുഷ്പം                                    : കണിക്കൊന്ന
(ശാസ്ത്രീയനാമം : കാസിയഫിസ്റ്റുല)
സംസ്ഥാന വൃക്ഷം .                                  : തെങ്ങ്
(ശാസ്ത്രീയനാമം : കൊകോസ് ന്യൂസിഫെറ)
സംസ്ഥാനമത്സ്യം                                       : കരിമീൻ -
(ശാസ്ത്രീയനാമം : എട്രൊപ്ലസ് ന്യൂറെറ്റൻസിസ്)
കരിമീൻ സംസ്ഥാനമത്സ്യമായി
പ്രഖ്യാപിച്ചത്                                            : 2010 നവംബർ 1
കേരളത്തിന്റെ ഔദ്യോഗിക ഫലം      : ചക്ക
(പ്ലാവിന്റെ ശാസ്ത്രീയനാമം : ആർട്ടോകാർപ്പസ് ഹെറ്ററോഫില്ലസ്)
സാംസ്കാരിക ഗാനം                              :ജയ ജയ കോമള കേരള ധരണി

കേരളത്തിലെ രണ്ടാമത്തെ വലിയ നദിയാണ് ഭാരതപ്പുഴ.
ഗായത്രിപ്പുഴ, കണ്ണാടിപ്പുഴ (ചിറ്റൂർ പുഴ), 'കൽപ്പാത്തിപ്പുഴ, തൂതപ്പുഴ എന്നിവയാണ് ഭാരതപ്പുഴയുടെ പ്രധാന പോഷകനദികൾ.
നീളത്തിൽ മൂന്നാംസ്ഥാനത്തുള്ള പമ്പാനദി "ബാരിസ് എന്നാണ് പ്രാചീനകാലത്ത് അറിയപ്പെട്ടത്.

പെരിയാർ പ്രാചീനകാലത്ത് "ചൂർണി' എന്നറിയപ്പെട്ടിരുന്നു.

 ഇടുക്കി, പള്ളിവാസൽ, ചെങ്കുളം, പന്നിയാർ, നേരിയമംഗലം തുടങ്ങിയ ജലവൈദ്യുതപദ്ധതികൾ പെരിയാറിലാണ്. മുല്ലയാർ, മുതിരപ്പുഴ, പെരുന്തുറയാറ്, കട്ടപ്പനയാറ്, ചെറുതോണിയാറ്, പെരിഞ്ചാൻകുട്ടിയാറ് എന്നിവയാണ് പെരിയാറിന്റെ പോഷക നദികൾ.

ആലുവയിൽവെച്ച് പെരിയാർ മംഗലപ്പുഴ, മാർത്താണ്ഡൻപുഴ എന്നിങ്ങനെ രണ്ടു ശാഖകളായി പിരിയുന്നു.

പമ്പയുടെ ദാനം എന്നു വിളിക്കപ്പെടുന്നത്-കുട്ടനാട്
ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്നറിയ പടുന്നത്-മയ്യഴിപ്പുഴ

പർവതങ്ങൾ
പശ്ചിമഘട്ടമാണ് കേരളത്തിലെ ഏറ്റവും പ്രധാന പർവതമേഖല. കാസർകോടുമുതൽ തിരുവനന്തപുരംവരെ കേരളത്തിന്റെ കിഴക്കൻ പ്രദേശത്ത് പശ്ചിമഘട്ടത്തിൻറെ സാന്നിധ്യമുണ്ട്. കുടക് മുതൽ വയനാട് പീഠപ്രദേശം വരെയുള്ള പശ്ചിമഘട്ട ഭാഗത്ത് 1,800 മീറ്ററിലേറെ ഉയരമുള്ള മലനിരകളുണ്ട്. ബാണാസുരമല, ബ്രഹ്മഗിരി എന്നിവ പ്രദേശത്താണ്. പാലക്കാട് ജില്ലയിൽ പശ്ചിമഘട്ടത്തിലുള്ള സ്വാഭാവിക വിടവ് പാലക്കാട് ചുരം എന്നറിയപ്പെടുന്നു.

ഹിമാലയൻ പ്രദേശമൊഴിച്ച് നിർത്തിയാൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ആനമുടി ഇവിടെയാണ് .

കിഴക്കോട്ടൊഴുകുന്ന നദികൾ
കബനീ , ഭവാനി, പാമ്പാർ  എന്നിവയാണ് കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികൾ.

വയനാട് ജില്ലയിൽനിന്ന് ഉദ്ഭവിച്ച്, കർണാടകത്തിലേക്കൊഴുകുന്ന നദിയാണ് കബനി,
കേരള-കർണാടക അതിർത്തിയിലൂടെ 12 കി.മീറ്റർ ഒഴുകിയശേഷം കബനി കർണാടകത്തിൽ പ്രവേശിക്കുന്നു.
പനമരം, മാനന്തവാടി. നൂൽപ്പുഴ, ബാവലി എന്നിവ കബനിയെ ജലസമൃദ്ധമാക്കുന്നു.
കബനിനദിയിലാണ് വിനോദസഞ്ചാരകേന്ദ്രമായ കുറുവാ ദ്വീപ്.'

തമിഴ്നാട്ടിലെ നീലഗിരിയിൽ ഉദ്ഭവിച്ച്,  13 കിലോമീറ്റർ ഒഴുകിയശേഷം കേരളത്തിൽ എത്തുന്ന നദിയാണ് ഭവാനി,
 പാലക്കാട് ജില്ലയിലുടെ ഒഴുകി കൽക്കണ്ടിയൂരിൽ വച്ച് ഭവാനി തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നു.
 ശിരുവാണിപ്പുഴ, വർഗാറ എന്നിവ ഭവാനിയുടെ പോഷകനദികളാണ്.

ഇടുക്കി ജില്ലയിലെ ദേവികുളത്തുനിന്ന് ഉദ്ഭവിച്ച്, 29 കിലോമീറ്റർ കേരളത്തിലൂടെ ഒഴുകിയശേഷം, തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന നദിയാണ് പാമ്പാർ.
തലയാർ' എന്നും  പേരുണ്ട്.
ഇരവികുളം, മൈലാടി, തീർഥമല, ചങ്കലാർ, തേനാർ എന്നിവ പാമ്പാറിൻറ പ്രധാന ഉപനദികളാണ്.

നദികൾ
44 നദികളാണ് കേരളത്തിലൂടെ ഒഴുകുന്നത്. പശ്ചിമഘട്ടത്തിൽനിന്ന് ഉദ്ഭവിച്ച് പടിഞ്ഞാറേക്കൊഴുകി കായലുകളിലോ കടലിലോ ചെന്നെത്തുന്നവയാണ് 41 എണ്ണം .
244 കിലോമീറ്റർ നീളമുള്ള പെരിയാറാണ് നീളത്തിലും നീരൊഴുക്കിലും കേരളത്തിലെ ഏറ്റവും വലിയ നദി.
16 കിലോമീറ്റർ നീളമുള്ള മഞ്ചേശ്വരം പുഴയാണ് ഏറ്റവും ചെറുത്.
 ഇത് കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ നദികൂടിയാണ്.
 നെയ്യാറാണ് കേരളത്തിൻറെ ഏറ്റവും തെക്കേയറ്റത്തുകൂടി ഒഴുകുന്ന നദി.

അണക്കെട്ടുകൾ
കേരളത്തിൽ ജലസേചനത്തിനും വൈദ്യുതോത്പാദനത്തിനും വേണ്ടി ചെറുതും വലുതുമായി അൻപതിനടുത്ത് അണക്കെട്ടുകൾ നിർമിച്ചിട്ടുണ്ട്.
പെരിയാറിലാണ് ഏറ്റവും കൂടുതൽ അണക്കെട്ടുകൾ.

Which State is known as the spice garden of India?
(A) Andhra Pradesh
(B) Kerala
(C) Telungana
(D) Tamil Nadu




റബ്ബറിനുണ്ടാകുന്ന വിലയിടിവ് ഏറ്റവുമധികം ബാധിക്കുന്ന സംസ്ഥാനം :
(A) തമിഴ്നാട്
(B) കേരളാ
(C) ആസ്സാം
(D) ആന്ധാപ്രദേശ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ