current affairs 5 മാലദ്വീപ് .

മാലദ്വീപ്




ഏഷ്യയിലെ ഏറ്റവും ചെറിയ ദ്വീപസമൂഹവും വിനോദസഞ്ചാരങ്ങളുടെ ഇഷ്ടകേന്ദ്രവുമാണ് മാലദ്വീപ് .
 ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയിൽനിന്ന് അധികം അകലെയല്ലാതെ സ്ഥിതിചെയ്യുന്ന ദ്വീപരാഷ്ടം ഇന്ത്യയുടെ നല്ല സുഹൃദ് രാജ്യങ്ങളിലൊന്നാണ്. വളരെക്കാലമായി തുടരുന്ന ബന്ധത്തിന് പക്ഷേ, ഇപ്പോൾ നല്ലകാലമല്ല. മാലദ്വീപ്  ഭരണാധികാരി അബ്ദുള്ളയമീന് ഇന്ത്യയെക്കാൾ അടുപ്പം ചൈനയോടാണ്. ആഭ്യന്തരസംഘർഷം അത്ര പുതുമയല്ലാത്ത മാലദ്വീപിൽ 2018-ന്റെ തുടക്കത്തിലുണ്ടായ ആഭ്യന്തരക്കുഴപ്പം ലോകശ്രദ്ധയിലേക്ക് ഉയർന്നത് ഇന്ത്യയുടെ ഇടപെടലിനെതിരേ ചൈന രംഗത്തുവന്നതോടെയാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബലാബലത്തിന് മാലദ്വീപ് സംഘർഷം മറ്റൊരു വിഷയമായിത്തീരുകയാണ്.

മാലദ്വീപിന്റെ പാർലമെന്റ് മജിലിസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. പുരാതന സിംഹളഭാഷയുമായി ബന്ധമുള്ള ദിവേഹിയാണ് ഇവിടത്തെ ഭാഷ. പ്രധാന തൊഴിൽ മത്സ്യബന്ധനവും


തലസ്ഥാനം : മാലിനാണയം : റൂഫിയ

ജനസംഖ്യ: 427756 (2016 )
പ്രധാന മതം : മുസ്ലിം
ഭാഷ: ദിവേഹി
പ്രസിഡന്റ് : അബ്ദുല്ല യാമീൻ

ഇന്ത്യയും മാലദ്വീപും

ഗിരാവാറു എന്നറിയപ്പെടുന്ന മാലദ്വീപിലെ ആദിമനിവാസികൾ തമിഴരിൽ നിന്നുദ്ഭവിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. പ്രാചീനസംസ്ക്കാരങ്ങളിലെ സമുദ്രയാത്രികരുടെ ഇടത്താവളമായിരുന്നു മാലദ്വീപ്. കൂടാതെ അന്ന് മുതൽ സാംസ്കാരികപരമായും വാണിജ്യപരമായും മാല ദ്വീപ് ഇന്ത്യയുമായി സൗഹൃദം പുലർത്തി വന്നിരുന്നു. 1965- സ്വതന്ത്രമായപ്പോൾ മാലദ്വീപിനെ ആദ്യം അംഗീകരിച്ചത് ഇന്ത്യയാണ്.


ചൈനയുടെ ഇടപെടൽ
2017 ഡിസംബർ എട്ടിന് ചൈനയിലെ ബെയ്ജിങ്ങിൽ നടന്ന സ്വതന്ത്ര വാണിജ്യ ഉടമ്പടിയിൽ മാലദ്വീപ് ഒപ്പുവെച്ചതോടെയാണ് ചൈനയുടെ ഇവിടത്തെ ആധിപത്യം വർധിച്ചത്. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യറ്റീവ് ഉടമ്പടിയിലും മാലദ്വീപ് ഒപ്പുവെച്ചിട്ടുണ്ട്. പാകിസ്താനെക്കുടാതെ ചൈനയുമായി സ്വതന്ത്ര വ്യാപാരകരാറുള്ള  സാർക്ക് അംഗരാഷ്ടം മാലദ്വീപാണ്. മാലദ്വീപിലെ വിനോദസഞ്ചാര വരുമാനത്തിന്റെ പ്രധാന സ്രോതസ്സ് ചൈനയാണ്.
ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം പുലർത്താനാണ് ചൈന മാലദ്വീപുമായി അടുക്കുന്നതെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ഇന്ത്യൻ മഹാസമുദ്രത്തിൽ 1200-ഓളം ദ്വീപുകളുണ്ട്.  അതിൽ ഇന്ത്യയുടെ ഭാഗമായ ലക്ഷദ്വീപ് കഴിഞ്ഞാൽ ഏറ്റവും പ്രാധാന്യമുള്ള ദ്വീപ് മാലദ്വീപാണ്. മാലദ്വീപിന്റെ സമീപത്തുകൂടിയാണ് ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട കടൽപാത കടന്നുപോകുന്നത്. ലോകത്തിലെ മൂന്നിൽ രണ്ട് ഭാഗം ഓയിലും കപ്പൽ മുഖാന്തരം ഇതുവഴി കടന്നുപോകുന്നു. ലക്ഷദ്വീപിൽനിന്ന് 700 കിലോമീറ്റർ അകലെയും ഇന്ത്യയിൽനിന്ന് 1200 കിലോമീറ്റർ അകലെയുമാണ് പാത. ചൈനയ്ക്ക് പാതയിലേക്കെത്തണമെങ്കിൽ ഇന്ത്യയുടെ സഹായം വേണം. നിലവിൽ നിരവധി അഭിപ്രായ വ്യത്യാസങ്ങൾ ഉള്ള സ്ഥിതിക്ക് ഇന്ത്യ വഴി വാണിജ്യബന്ധം ചൈനയ്ക്ക് സാധ്യമല്ല. മാലദ്വീപുമായി ചൈന നടത്തുന്ന സൗഹൃദ ഇടപാടുകൾക്ക് പിന്നിലെ സാഹചര്യം ഇതാണ്.
 മാലദ്വീപിൽ ചൈന നിലയുറപ്പിക്കുന്നത് ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാവുമെന്ന ആശങ്കയും ഇന്ത്യയ്ക്കുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ