indian independence part 5
മൗണ്ട് ബാറ്റൺ പദ്ധതിയും ഇന്ത്യാ വിഭജനവും
1947 ഫിബ്രവരിയിൽ ഇന്ത്യയിലേക്കുള്ള പുതിയ വൈസ്രോയിയായി മൗണ്ട് ബാറ്റൺ പ്രഭു നിയമിക്കപ്പെട്ടു. അധികാരക്കൈമാറ്റത്തെപ്പറ്റി അദ്ദേഹം ഇന്ത്യൻ നേതാക്കന്മാരുമായി ചർച്ചചെയ്തു. ഇന്ത്യാവിഭജനത്തിലൂടെ മാത്രമേ അധികാരക്കൈമാറ്റം സാധ്യമാകുകയുള്ളൂ എന്ന് അദ്ദേഹം മനസ്സിലാക്കി. 1947 ജൂൺ 3-ന് അദ്ദേഹം വിഭജനപദ്ധതിക്ക് രൂപംനൽകി. മൗണ്ട് ബാറ്റൺ പദ്ധതിപ്രകാരം ബലൂചിസ്താൻ, സിന്ധ്, നോർത്ത് വെസ്റ്റേൺ ഫ്രോണ്ടിയർ പ്രോവിൻസ്, പടിഞ്ഞാറൻ പഞ്ചാബ്, കിഴക്കൻ ബംഗാൾ എന്നിവ പാകിസ്താന് ലഭിച്ചു. മൗണ്ട്ബാറ്റൺപദ്ധതിയെ കോൺഗ്രസ് അംഗീകരിച്ചു. ഇന്ത്യയെ രണ്ടാ യി വിഭജിക്കാനുള്ള മൗണ്ട് ബാറ്റൻ നീക്കം "ബാൾക്കൻ പദ്ധതി' എന്നും അറിയപ്പെട്ടു. 1947 ജൂലായ് 18-ന് ബ്രിട്ടീഷ് ഗവൺമെൻറ് ചരിത്രപ്രസിദ്ധമായ Indian Independence Act
പാസാക്കി. ഇതിലൂടെ ഇന്ത്യാവിഭജനവുമായി ബന്ധപ്പെട്ട മൗണ്ട് ബാറ്റൺ പദ്ധതി നിയമവിധേയമാക്കപ്പെട്ടു. ഈ നിയമപ്രകാരം 1947 ആഗസ്ത് 15 മുതൽ ഇന്ത്യ, പാകിസ്താൻ എന്നീ രണ്ടു രാഷ്ട്രങ്ങൾ നിലവിൽവന്നു. രണ്ട് രാഷ്ട്രങ്ങൾക്കും പുതിയ ഗവർണർ ജനറൽമാരെ നിയമിച്ചു. ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾക്ക് അവരുടെ ഇഷ്ടപ്രകാരം ഇന്ത്യൻ യൂണിയനിലോ പാകിസ്മാൻ യൂണിയനിലോ ചേരാനുള്ള അധികാരമുണ്ടായിരുന്നു.
സ്വതന്ത്ര ഭാരതം
അനേകം വെല്ലുവിളികളിലേക്കാണ് ഇന്ത്യ സ്വതന്ത്രയായത്. വിവിധ മത-ഭാഷാ-സംസ്സാരങ്ങളെ ഐക്യത്തോടെ ഒരുമിപ്പിച്ചു നിർത്തുക എന്നതായിരുന്നു ആദ്യ വെല്ലുവിളി. ഒപ്പം വിഭജനത്തിൻ മുറിവും സംസ്ഥാന രൂപീകരണവും ദേശീയ നേതാക്കൾക്ക് വെല്ലുവിളിയായി.
അർധരാത്രിയിലെ സ്വാതന്ത്ര്യം
ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പ്രകാരം 1947 ആഗസ്ത് 15-ന് ഇന്ത്യ സ്വതന്ത്രമായി. ആഗസ്ത് 14-ന് അർധരാത്രിതന്നെ ഭരണഘടനാസമിതി യുടെ പ്രത്യേക സമ്മേളനം ചേരുകയും ജവാഹർലാൽ നെഹ്റുവിനെ സ്വതന്ത്ര ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുകയും ചെയ്തു. നെഹ്റുവും ഭരണഘടനാസമിതിയുടെ അധ്യക്ഷനായ രാജേന്ദ്രപ്രസാദും ചേർന്ന് സ്വതന്ത്ര ഇന്ത്യയുടെ ഗവർണർ ജനറലാവാൻ മൗണ്ട് ബാറ്റനെ ക്ഷണിച്ചു. 1948 ജൂണിൽ ഇന്ത്യ വിടുന്നതുവരെ അദ്ദേഹം ആ സ്ഥാനമലങ്കരിച്ചു. തുടർന്ന് സി.രാജഗോപാലാചാരി ഗവർണർ ജനറലായി. 1950 ജനവരി 26-ന് ഇന്ത്യ റിപ്പബ്ലിക്കായതോടുകൂടി ആ പദവി നിർത്തൽ ചെയ്തു.
ലഖ്നൗ ഉടമ്പടി
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ 1916 രണ്ട് സുപ്രധാന സംഭവങ്ങൾക്ക് സാക്ഷ്യംവ ഹിച്ചു. 1907-ലെ സൂറത്ത് പിളർപ്പിനുശേഷം കോൺഗ്രസ്സിലെ മിതവാദികളും തീവ്രവാദികളും യോജിച്ചു എന്നുള്ളതാണ് ആദ്യസംഭവം. എ.സി. മജുംദാറായിരുന്നു സമ്മേളനത്തിലെ പ്രസിഡൻറ്. ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിൽ ഒന്നിച്ചു പ്രവർത്തിക്കാനുള്ള കോൺഗ്രസ്സിൻറയും മുസ്ലിംലീഗിന്റെയും തീരുമാനമാണ് മറ്റൊന്ന്. 1916-ലെ ലഖ്നൗ ഉടമ്പടി എന്നാണി ത് അറിയപ്പെടുന്നത്.
ആദ്യകാല രാഷ്ട്രീയ സംഘടനകൾ
ബംഗാൾ ലാൻഡ് ഹോൾഡേഴ്സ് സൊസൈറ്റി(സമീന്ദാരി അസോസിയേഷൻ) 1831
ബംഗാൾ ബ്രിട്ടീഷ് ഇന്ത്യാ സൊസൈറ്റി 1843
ബ്രിട്ടീഷ് ഇന്ത്യൻ അസോസിയേഷൻ1851
മദ്രാസ് നേറ്റീവ് അസോസിയേഷൻ 1852
ബോംബെ അസോസിയേഷൻ 1852
ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ 1867
പൂന സാർവജനിക്ക് സഭ 1870
ഇന്ത്യൻ അസോസിയേഷൻ 1876
മദ്രാസ് മഹാജനസഭ 1884
ബോംബെ പ്രസിഡൻസി അസോസിയേഷൻ 1885
ഗാന്ധിജി കേരളത്തിൽ അഞ്ച് തവണ
1920 ആഗസ്ത് 18-നാണ് ഗാന്ധിജി ആദ്യമായി കേരളത്തിലെത്തിയത്. ഖിലാഫത്ത് സമരത്തി ൻ പ്രചാരണാർഥം കോഴിക്കോട്ടെത്തിയ അദ്ദേഹത്തിനൊപ്പം മൗലാനാ ഷൗക്കത്തലിയും ഉണ്ടായിരുന്നു. കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുയോഗത്തിൽ അദ്ദേഹം സംസാരിച്ചു. വൈക്കം സത്യാഗ്രഹസമരത്തിന് പരിഹാരം കാണുക എന്ന ഉദ്ദേശ്യത്തോടെ 1925 മാർച്ച് 8-നാണ് ഗാന്ധിജി രണ്ടാംതവണ കേരളത്തിലെത്തിയത്. അദ്ദേഹം തിരുവനന്തപുരത്തെത്തി റാണി സേതുലക്ഷ്മിബായിയെ കണ്ട് സംഭാഷണം നടത്തി. ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിനെയും സന്ദർശിച്ചു. തെക്കേ ഇന്ത്യൻ പര്യടനത്തിൻറെ ഭാഗമായി 1927 ഒക്ടോബർ 9-നാണ് ഗാന്ധിജി മൂന്നാംതവണ കേരളത്തിലെത്തിയത്.വിവിധ യോഗങ്ങളിൽ അദ്ദേഹം പങ്കെടുത്തു.
ഹരിജന ഫണ്ട് പിരിക്കുന്നതിൻറെ ഭാഗമായി 1934 ജനവരി 10-നാണ് ഗാന്ധിജി നാലാംതവണ കേരളത്തിലെത്തിയത്. 1936 നവംബർ 12-ൻറ ക്ഷേത്രപ്രവേശനവിളംബരത്തിൻറ പശ്ചാത്തലത്തിൽ
1937 ജനവരി 13-നായിരുന്നു ഗാന്ധിജിയുടെ ഒടുവിലത്തെ കേരളസന്ദർശ നം. 'ഒരു തീർഥാടനം' എന്നാണ് തന്റെ യാത്രയെ ഗാന്ധിജി വിശേഷിപ്പിച്ചത്.
ഭൂദാന പ്രസ്ഥാനം
വിനോബ ഭാവെയാണ് ഭൂദാനപ്രസ്ഥാനത്തിനു തുടക്കമിട്ടത്. 1951 ഏപ്രിലിൽ വിനോബയും സംഘവും, നൽഗോണ്ട ജില്ലയിലെ പോച്ചംപള്ളി ഗ്രാമത്തിലെത്തി. ഗ്രാമത്തിലെ മൂന്നിൽ രണ്ടു ഭാഗം ആളുകൾ ഭൂരഹിതരായിരുന്നു. രാംചന്ദ്ര റെഡ്ഡിയെന്ന ജന്മി 100 ഏക്കർ ഭൂമി ഭൂരഹിതർക്കായി നൽകി. ഇതായിരുന്നു ഭൂദാനപ്രസ്ഥാനത്തിന് ലഭിച്ച ആദ്യസംഭാവന.1957-നുശേഷം ഈ സംരംഭം ക്രമേണ ഇല്ലാതായി.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ