budjet
കേന്ദ്ര ബജറ്റ്
പൊതുതിരഞ്ഞെടുപ്പിന് മുൻപുള്ള നരേന്ദ്രമോദി സർക്കാറിന്റെ അവസാന ബജറ്റ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഫെബ്രുവരി 1-ന് അവതരിപ്പിച്ചു. 50 കോടി ജനങ്ങൾക്കായി ആയുഷ്മാൻ ഭാരത് ആരോഗ്യ സുരക്ഷാപദ്ധതി പ്രഖ്യാപിച്ചു.
എ.കെ. ശശീന്ദ്രൻ വീണ്ടും മന്ത്രി
എൻ.സി.പി. നേതാവ് എ.കെ. ശശീന്ദ്രൻ വീണ്ടും ഗതാഗതമന്ത്രിയായി ചുമതലയേറ്റു. ഫോണിൽ അശ്ലീല സംഭാഷണം നടത്തിയെന്ന ചാനൽ വെളിപ്പെടുത്തലിനെത്തുടർന്ന് 2017 മാർച്ചിലാണ് ശശീന്ദ്രന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്. കേസിൽ കോടതി കുറ്റവിമുക്തനാക്കിയതോടെ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുകയായിരുന്നു.
അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യക്ക്
അണ്ടർ-19 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ചാമ്പ്യന്മാരായി. ന്യൂസീലൻഡിലെ മൗണ്ട് മൗംഗനൂയിയിൽ നടന്ന ഫൈനലിൽ ഓസ്ട്രേലിയയെ എട്ട് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. നാലാം തവണയാണ് ഇന്ത്യ ലോകകപ്പ് നേടുന്നത്. 2000-ത്തിൽ മുഹമ്മദ് - കൈഫിന്റെയും 2008-ൽ വിരാട് കോലിയുടെയും 2012-ൽ ഉൻ മുക്ത് ചന്ദിന്റെയും നേതൃത്വത്തിലാണ് ഇന്ത്യ ചാമ്പ്യന്മാരായത്. മുംബൈ താരം പൃഥിഷായാണ് ഇത്തവണ ഇന്ത്യൻ ടീമിനെ നയിച്ചത്. രാഹുൽ ദ്രാവിഡായിരുന്നു പരിശീലകൻ. ബാറ്റ്സ്മാൻ ശുഭ്മാൻ ഗിൽ ടൂർണമെന്റിലെ താരമായി.
ഓസ്ട്രേലിയ ലോകകപ്പ് വേദി
2020-ലെ പുരുഷ-വനിത ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്ക് ഓസ്ട്രേലിയ വേദിയാകും. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലാണ് വേദി പ്രഖ്യാപിച്ചത്.
കേന്ദ്ര ബജറ്റ്
ഇന്ത്യയുടെ വാർഷിക ബജറ്റാണ് കേന്ദ്ര ബജറ്റ് എന്ന് പൊതുവിൽ അറിയപ്പെടുന്ന വാർഷിക ധനകാര്യപ്രസ്താവന. ഭരണഘടനയുടെ അനുഛേദം 112അനുസരിച്ച് ഓരോ വർഷവും ഇന്ത്യൻ പാർലമെണ്ടിൻറെ ഇരുസഭകളുടെയും മുന്നിൽ ബജറ്റ് വയ്ക്കനമെന്നുണ്ട്. രാഷ്ട്രത്തിൻറെ ധനകാര്യമണ്ഡലത്തിൻറെ നേതാവായ ധനകാര്യമന്ത്രിയുടെ സഹായത്തോടെയാണ് രാഷ്ട്രപതി ഇപ്രകാരം ചെയ്യുന്നത്. എല്ലാവർഷവും ഫെബ്രുവരിയിലെഅവസാനത്തെ പ്രവൃത്തിദിവസമാണ് കേന്ദ്ര ധനകാര്യമന്ത്രി പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നത്. ഇന്ത്യയിൽ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ ഒന്നിന് കേന്ദ്ര ബജറ്റ് നടപ്പിൽവിൽ വരുന്നു. അതിനു മുമ്പായി ബജറ്റ് പാർലമെണ്ടിൻറെ ഇരുസഭകളിലും വോട്ടെടുപ്പോടെ പാസ്സാക്കേണ്ടതുണ്ട്.
ബ്രിട്ടിഷ് ഇന്ത്യയിൽ 1860 ഫിബ്രുവരി 18 നാണ് ആദ്യത്തെ ബജറ്റ് അവതരിപ്പിക്കുന്നത്. വൈസ്രോയിയുടെ ഇന്ത്യൻ കൌൺസില്ലിലെ ധനകാര്യ അംഗമായ ജെയിംസ് വിത്സൺ ആണ് ആദ്യത്തെ ബജറ്റ് തയ്യാറാക്കി അവതരിപ്പിച്ചത്
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത് ഇന്ത്യയുടെ ആദ്യ ധനകാര്യമന്ത്രി ആയിരുന്ന ആർ.കെ. ഷണ്മുഖം ചെട്ടി ആണ്
മൊറാർജി ദേശായി ആണ് ജന്മദിനത്തിൽ ബജറ്റ്ൽ അവതരിപ്പിച്ച ഏക വ്യക്തി. ബജറ്റ് അവതരിപ്പിച്ച ഏക വനിതയാണ് ഇന്ദിരാഗാന്ധി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ