പോസ്റ്റുകള്‍

2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

10th level preliminary exam

ഇമേജ്
  Fill your Form

മന:ശാസ്ത്ര പഠനോപാധികള്‍ (Tools of psychological studies)

മന:ശാസ്ത്ര പഠനോപാധികള്‍ (Tools of psychological studies) 1. ചെക് ലിസ്റ്റ് (check list) വിവിധ വ്യവഹാരങ്ങള്‍, കഴിവുകള്‍, താത്പര്യമേഖലകള്‍ തുടങ്ങിയവ വിലയിരുത്താനും കണ്ടെത്താനും ഉപയോഗിക്കുന്നു. പഠനോദ്ദേശവുമായി ബന്ധപ്പെട്ട ഘടകങ്ങളുടെ / സവിശേഷതകളുടെ ചെക് ലിസ്റ്റ് തയ്യാറാക്കുന്നു. ഒരു ഇനം ബാധകമെങ്കില്‍ അതിനു നേരെ ടിക് ചെയ്യുന്നു. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിന്‍ ചില നിഗമനങ്ങളിലെത്തുന്നു 2. റേറ്റിങ്ങ് സ്കെയില്‍ (rating scale) ഇതില്‍ ഒരോ സവിശേഷതയുടെയും നിലയെ സൂചിപ്പിക്കുന്ന പോയിന്റുകള്‍ / ഗ്രേഡ് / നിലവാരസൂചിക നല്‍കിയിരിക്കും. 3,5,7 തുടങ്ങിയ പോയിന്റുകള്‍ ആണ് സാധാരണ നല്‍കാറുള്ളത്. 3. ചോദ്യാവലി ( questionnaire) ഒരു വലിയ പ്രശ്നത്തിന്റെ വിശദാംശങ്ങള്‍ തേടാന്‍ കുറേയേറെ ചോദ്യങ്ങള്‍ തയ്യാറാക്കിയാല്‍ ചോദ്യാവലിയായി. സര്‍വേകളില്‍ ഇത്തരം ചോദ്യാവലികളാണ് ഉപയോഗിക്കുന്നത്. പ്രതികരിക്കുന്ന വ്യക്തിക്ക് എഴുതിയോ പറഞ്ഞോ മറുപടി നല്‍കാം. 4. മന:ശാസ്ത്രശോധകം ( psychological tests) വ്യക്തികളുടെ ബുദ്ധി, വ്യക്തിത്വം, വികാരം തുടങ്ങിയവ കണ്ടെത്താന്‍ ശാസ്ത്രീയമായി തയ്യാറാക്കിയ ശോധകങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഇവയാണ്...

മന:ശാസ്ത്ര പഠനരീതികള്‍ ( methods of psychological studies)

മന:ശാസ്ത്ര പഠനരീതികള്‍ ( methods of psychological studies) അന്തര്‍ദര്‍ശനം ( introspection)- ഒരാള്‍ തന്റെ മനസ്സിലുള്ള കാര്യങ്ങള്‍ സ്വയം വിവരിക്കുന്ന രീതി. ഇതിലൂടെ അയാളുടെ മനസ്സില്‍ നടക്കുന്നത് എന്തെന്ന് അറിയാനാവും എന്ന് കരുതപ്പെടുന്നു.. വില്യം വുണ്ടും വില്യം ജെയിംസും ഈ രീതി ഉപയോഗിക്കുകയുണ്ടായി എന്നാല്‍ ഈ രീതി ഒട്ടും വിശ്വസനീയമല്ലെന്ന് മറ്റു പലരും കരുതി. കുട്ടികള്‍, അബ് നോര്‍മലായ മുതിര്‍ന്നവര്‍, വൈകാരികമായ അവസ്ഥയില്‍ അകപ്പെട്ടവര്‍ എന്നിവര്‍ക്ക് വസ്തുനിഷ്ഠമായ ഒരു വിവരണം നല്‍കാന്‍ കഴിയണമെന്നില്ല. അതുകൊണ്ടുതന്നെ അവര്‍ നല്‍കുന്ന വിവരങ്ങള്‍ വിശ്വസനീയമല്ല. നിരീക്ഷണം ( observation) പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള നേരിട്ടുള്ള വിവരശേഖരണം. വിവരശേഖരണത്തിന് പല രീതികള്‍ അനുവര്‍ത്തിക്കാം. നേരിട്ടുള്ളത് / അല്ലാത്തത്, നിയന്ത്രിതം / അനിയന്ത്രിതം, പങ്കാളിത്തപരം / അല്ലാത്തത് എന്നിവ ഉദാഹരണം. സ്വാഭാവികമായ വിവരശേഖരണം എന്ന മികവ് ഈ രീതിക്കുണ്ട്. അഭിമുഖം ( interview) മുഖാമുഖത്തിലൂടെ വിവരശേഖരണം നടത്തുന്ന രീതിയാണിത്. നേരിട്ടും ടെലഫോണിലൂടെയും ഇന്റര്‍നെറ്റ് വഴിയുമൊക്കെ അഭിമുഖം നടത്താം.  ഇന്റര്‍വ്യൂവും പല തരത്തിലാവാം....

മനഃശാസ്ത്രം-വ്യത്യസ്ത സമീപനങ്ങൾ

മനഃശാസ്ത്രം മനുഷ്യന്റെ മനസ്സ്, മസ്തിഷ്ക്കം, സ്വഭാവം എന്നിവ പ്രതിപാദിക്കുന്ന സൈദ്ധാന്തികവും പ്രായോഗികവുമായ ഒരു വിജ്ഞാന മേഖലയാണ്‌ മനഃശാസ്ത്രം. വ്യക്തികളുടെ ദൈനംദിന ജീവിത പ്രശ്നങ്ങളും മാനസിക അസ്വസ്ഥതകളുമുൾപ്പെടെ ഒട്ടേറെ മേഖലകളിൽ മനഃശാസ്ത്രം വെളിച്ചം വീശുന്നു 1 .മനശാസ്ത്രത്തിന്റെ പിതാവ്? ( PSC 2017) A) സിഗ്മണ്ട് ഫ്രോയിഡ് B) വില്യം വൂണ്ട് C) വില്യം ജയിംസ് D) ഇവാന്‍ പാവ്ലോവ് Wilhelm Wundt opened the Institute for Experimental Psychology at the University of Leipzig in Germany in 1879. This was the first laboratory dedicated to psychology, and its opening is usually thought of as the beginning of modern psychology മനഃശാസ്ത്രത്തിൽ ഒട്ടേറെ വ്യത്യസ്ത സമീപനങ്ങൾ പല കാലങ്ങളിലായി വികസിച്ചു വന്നിട്ടുണ്ട്. അവയോരോന്നിനും വ്യക്തമായ അടിസ്ഥാന സമീപനങ്ങളും സങ്കൽപങ്ങളും ഉണ്ട്. 1. ഘടനാവാദം വില്യം വുണ്ടിന്റെ ആശയങ്ങളിൽ നിന്നാണ് ഘടനാവാദത്തിന്റെ തുടക്കം. വുണ്ടിന്റെ ശിഷ്യനായ എഡ്വേർഡ് ടിച്ച്നറാണ് പ്രധാന വക്താവ്. മനുഷ്യമനസ്സിനെ ഘടകങ്ങളായി വിഭജിക്കാനാവുമെന്നും ഈ ഘടകങ്ങളെ കുറിച്ചാണ് മന:ശാസ്ത്രത്തിൽ പഠിക്കേണ്ടതെന്നും ...

2.1.വിദ്യാഭ്യാസ മനഃശാസ്ത്രം- ഒരു പ്രയുക്ത ശാസ്ത്ര ശാഖ

വിദ്യാഭ്യാസ മനഃശാസ്ത്രം- ഒരു പ്രയുക്ത ശാസ്ത്ര ശാഖ  മനഃശാസ്ത്രത്തിന് രണ്ട് ഭാഗങ്ങളുണ്ട്  കേവല മനഃശാസ്ത്രം -Pure psychology പ്രയുക്ത മനഃശാസ്ത്രം -practical psychology Pure psychology is a theoretical science while applied is a practical one.These branches deal with formulation of principles, theories and suggest different methods for the assessment of behaviour.. The aim of pure psychology is to extend and improve human knowledge while the aim of applied psychology is to extend and improve the conditions and phases of human life .Applied branches deal with the application of psychological principles and techniques for approaching the problems in different fields of life. വിദ്യാഭ്യാസമനശ്ശാസ്ത്രത്തെക്കുറിച്ചുള്ള ചില നിർവചനങ്ങൾ   1. അധ്യാപനം, പഠനം എന്നിവ കൈകാര്യം ചെയ്യുന്ന മനശ്ശാസ്ത്രശാഖയാണ് വിദ്യാഭ്യാസമനശ്ശാസ്ത്രം. B.F. Skinner 2. പഠനസാഹചര്യങ്ങളിൽ മനശ്ശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങളും കണ്ടെത്തലുകളും പ്രയോഗവത്ക്കരിക്കുകയാണ് വിദ്യാഭ്യാസമനശ്ശാസ്ത്രം. Kolenisic 3. പഠനബോധന പ്രക...

ഉൾച്ചേർന്ന വിദ്യാഭ്യാസം 8.ഭിന്നശേഷിക്കുള്ള കാരണങ്ങൾ

ഭിന്നശേഷിക്കുള്ള കാരണങ്ങൾ ജീനുകളിലെ പരിമിതികൾ  മാതാപിതാക്കളുടെ രക്തഗ്രൂപ്പുകളിലെ പൊരുത്തക്കേടുകൾ  രക്തബന്ധത്തിലുള്ളവർ തമ്മിലുള്ള വിവാഹം  മാതാവിന്റെ ശരീരത്തിലെ ചില ഹോർമോൺ തകരാറുകൾ  പ്രസവം ദീർഘിച്ചുപോകൽ  പ്രസവ സമയത്തുള്ള അധിക ഉൽക്കണ്  ജനന സമയത്ത് കുട്ടിക്കുണ്ടാകുന്ന മുറിവ്, ശ്വാസം മുട്ടൽ etc ആർജിത കാരണങ്ങൾ പോളിയോ, ക്ഷയം, കുഷ്ഠം മുതലായ രോഗാണുക്കൾ പരത്തുന്ന രോഗം. പക്ഷാഘാതം പോലെ തലച്ചോറിനും നാഡീവ്യൂഹത്തിനും ഉണ്ടാകുന്ന രോഗങ്ങൾ  മുറിവുകൾ, അപകടങ്ങൾ, വീഴ്ച്ച, ഒടിവ് മുതലായവയിലൂടെയുണ്ടാകുന്ന അംഗപരിമിതി കൾ ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന ശാരീരിക-മാനസിക ദൗർബ്ബല്യങ്ങൾ സൗഹൃദപരമായ പദപ്രയോഗങ്ങൾ ഭിന്നശേഷിയുള്ളവരെ സൂചിപ്പിക്കുന്നതിനായി നാം ഉപയോഗിക്കുന്ന പല പദങ്ങളും ശിശുസൗഹൃദപരമായിരുന്നില്ല. വികലാംഗർ, വൈകല്യമുള്ളവർ, മന്ദബുദ്ധി, അന്ധൻ, ബധിരൻ തുടങ്ങിയവ ഉദാഹരണങ്ങൾ. സമാനമായ ചില നാടൻ പദങ്ങളും പ്രയോ ഗിച്ചു കേൾക്കാറുണ്ട്. ഇതു കുട്ടികളിൽ അന്യതാബോധവും അവഗണനയുമാണ് സൃഷ്ടിക്കുന്നത്. കുട്ടികളെ അഭിസംബോധന ചെയ്യുമ്പോൾ അധ്യാപകരും മുകളിൽ സൂചിപ്പിച്ച പ്രകാരമുള്ള പദപ്രയോഗങ്ങൾ ഒഴിവാക...

ഉൾച്ചേർന്ന വിദ്യാഭ്യാസം : 7 പാഠ്യപദ്ധതി വിനിമയവും അനുരൂപീകരണവും

ഉൾച്ചേർന്ന വിദ്യാഭ്യാസം : പാഠ്യപദ്ധതി വിനിമയവും അനുരൂപീകരണവും ഭിന്നശേഷിക്കാർക്കായി പ്രത്യേക പാഠ്യപദ്ധതി ഇല്ല. എന്നാൽ പാഠ്യപദ്ധതി വിനിമയത്തിൽ വ്യത്യാസം ഉണ്ടാവും. ഭിന്നശേഷിക്കാരുടെ പരിമിതികൾ പരിഗണിച്ചുകൊണ്ട് അനുയോജ്യമായ അനുരൂപീകരണ പ്രവർത്തനങ്ങൾ രൂപപ്പെടുത്തിയാണ് പാഠ്യപദ്ധതി വിനിമയം നടത്തുന്നത്. എന്നാൽ ഉൾച്ചേർന്ന വിദ്യാഭ്യാസരീതിയിൽ ജനറൽ ടീച്ചർ തന്നെയാണ് ഫലപ്രദമായ രീതിയിൽ വിനിമയം നടത്തേണ്ടത്. പഠനപ്രവർത്തനങ്ങളിൽ വിവിധങ്ങളായതും വൈവിധ്യമുള്ളതും പരിമിതിക്കനുസരിച്ചും പഠനതന്ത്രങ്ങൾ ആവിഷ്കരിച്ചു ക്ലാസിൽ നടപ്പാക്കുന്നു. ഇതിനായി അധ്യാപിക കൂടുതൽ തയാറെടുപ്പുകൾ റിസോഴ്സ് അധ്യാപികയുടെ സഹായത്തോടെ നടത്തേണ്ടതുണ്ട്. . ഇവരെ ക്ലാസ്room പ്രവർത്തനത്തിൽ എങ്ങനെ സഹായിക്കാനാകും. ഭൗതിക സൗകര്യങ്ങൾ ഓരോ ഭിന്നശേഷിക്കാർക്കും അനുയോജ്യമായ രീതിയിൽ സജ്ജീകരി ക്കുകയാണ് വേണ്ടത്. ഉദാഹരണമായി സീറ്റിംഗ് അനേജ്മെന്റ് സ്. കാഴ്ച്ച, കേൾവി പ്രശ്നമുള്ളവർക്ക് ക്ലാസിന്റെ മുൻനിരയിൽ ബോർഡിനടുത്തായി ഇരിപ്പിടം ക്രമീകരിക്കണം. സാധാരണ ബഞ്ചിൽ ഇരിക്കാൻ കഴിയാത്തതും ചലനപരമായ പ്രശ്നമുള്ള മറ്റു കുട്ടികൾക്കും അനുയോജ്യമായ കസേരയാണ് വേണ്ടത്. കാഴ്ചക്കുറവുള്ളവ...

ഉൾച്ചേർന്ന വിദ്യാഭ്യാസം 6.ദേശീയ തലത്തിലുള്ള സ്ഥാപനങ്ങൾ

ദേശീയ തലത്തിലുള്ള സ്ഥാപനങ്ങൾ NIVH - National Institute of Visually Handicapped: കാഴ്ച്ചപരിമിതി ഉള്ളവർക്കായി ഉത്തരാഖണ്ഡിലെ ഡെഹ്റാഡണിൽ പ്രവർത്തിക്കുന്നു. കേന്ദ്രസാമൂഹിക നീതിമന്ത്രാലയത്തിന്റെ കീഴിൽ 1982 - ൽ സ്ഥാപിച്ച ദേശീയ സ്വതന്ത്രഭരണ സ്ഥാപനമാണ് NIVH.  AYJNIHH (Ali Yavar Jung National Institute of Hearing Handicapped): ശ്രവണ വൈകല്യ മുള്ളവർക്കായി പരിശീലനങ്ങൾ, പുനരധിവാസം, പ്രൊഫഷണലുകൾക്കുള്ള പരിശീലന ങ്ങൾ എന്നീ ലക്ഷ്യങ്ങൾക്കുവേണ്ടി മുംബൈയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് AYJNIHH. 1983 ആഗസ്ത് 9 ന് മുംബൈയിൽ സ്ഥാപിച്ചു. തുടർന്ന് കൊൽക്കത്ത, ന്യൂ ഡെൽഹി, സെക്കന്തരാബാദ്, ഭുവനേശ്വർ എന്നീ സ്ഥലങ്ങളിൽ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച് പ്രവർത്തിക്കുന്നു.  iii) NIOH (National Institute for Orthopaedically Handicapped - Locomotor Disability) CA (03 സാമൂഹ്യ നീതി മന്ത്രാലയത്തിന്റെ കീഴിൽ 1978 - ൽ കൊൽക്കത്തയിൽ സ്ഥാപിതമായ സ്വയംഭരണ സ്ഥാപനമാണ് NIOH. ചലനപരമായ പരിമിതികൾ ഉള്ളവർക്കുവേണ്ടി പരിശീലനങ്ങൾ, തെറാപ്പികൾ, പുനരധിവാസം തുടങ്ങിയ മേഖലകളിൽ ഇടപെട്ട് പ്രവർത്തി ക്കുന്നു. iv) SVNIRTAR (Swami Vivekanand Natio...

ഉൾച്ചേർന്ന വിദ്യാഭ്യാസം 5 acts

 മെന്റൽ ഹെൽത്ത് ആക്ട് - 1987 മാനസിക രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കും സംരക്ഷണത്തിനുമായി 1987 മേയ് 22 ന് പാസാക്കിയ നിയമം. അതുവരെ 1912 ലെ Indian Lunacy ആക്ട് ആയിരുന്നു നിലനിന്നിരു ന്നത്. മെന്റൽ ഹെൽത്ത് ആക്ട് 2017 ഏപ്രിൽ 7 ന് ഭേദഗതി ചെയ്ത് മെന്റൽ ഹെൽത്ത് കെയർ ആക്ട് (Mental Health Care Act - 2017) പാർലമെന്റ് പാസാക്കി. ഇതനുസരിച്ച് മാനസിക രോഗം ബാധിച്ചവരുടെ ചികിത്സ, തുടർസംരക്ഷണം, അവരുടെ അവകാശ സംരക്ഷണം, സ്വ ത്തിനുള്ള സംരക്ഷണം എല്ലാം ഉറപ്പുവരുത്തുന്നു.  നാഷണൽ ട്രസ്റ്റ് ആക്ട് - 1999 ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, ബഹുവിധ വൈകല്യം (Multiple Disabities - MD) എന്നീ വിഭാഗത്തിൽപ്പെടുന്നവരുടെ ക്ഷേമം ഉറപ്പാക്കാനായി 1999 ഡിസംബർ 30 ന് നാഷണൽ ട്രസ്റ്റ് ആക്ട് പാർലമെന്റ് പാസാക്കി. ആർ. ടി. ഇ. ആക്റ്റ് - 2009 Right To Educational Act - (RTE Act) 2009 ൽ പാസാക്കി. 6 നും 14 വയസിനും ഇടയിലുള്ള മുഴുവൻ കുട്ടികൾക്കും സൗജന്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം അവകാശമായി ഈ നിയമം ഉറപ്പുതരുന്നു. ഏതൊരു വിദ്യാലയത്തിലും 25% സീറ്റ് പിന്നാക്കക്കാർക്ക് സംവ രണം ഉറപ്പാക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിദ്യാഭ...

ഉൾച്ചേർന്ന വിദ്യാഭ്യാസം 4 പൊതുവിദ്യാലയങ്ങളും സ്പെഷ്യൽ സ്കൂളുകളും

പൊതുവിദ്യാലയങ്ങളും സ്പെഷ്യൽ സ്കൂളുകളും   നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്നതും വിദ്യാഭ്യാസ അവകാശനിയമം (Right to Education Act -RTE) , ഭിന്നശേഷിക്കാരുടെ അവകാശസംരക്ഷണ നിയമം (RPWD Act) എന്നിവയുടെസത്ത ഉൾക്കൊളളുന്നതുമായ വിദ്യാഭ്യാസം 6 മുതൽ 18 വയസുവരെ പ്രായമുള്ള മുഴുവൻ കുട്ടി കൾക്കും ഗുണനിലവാരത്തോടെ സൗജന്യമായി നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാ ണ്. സവിശേഷമായ കഴിവുകളെ പരിഗണിച്ചുകൊണ്ടും വിവേചനരഹിതമായും സമപ്രായക്കാ രോടൊപ്പം പഠനം നിർവഹിക്കണമെങ്കിൽ അത് സാധ്യമാക്കുന്നത് പൊതുവിദ്യാലയത്തിൽ മാത്രമാണ്. ഉൾച്ചേർന്ന വിദ്യാഭ്യാസമാണ് നയം എന്നതിനാൽ അത് പൊതുവിദ്യാലയത്തിൽ മാത്രമേ നൽകാനാവു. ഒരേ പാഠ്യപദ്ധതി, ഒരേ പാഠപുസ്തകം ഒരേ പഠനാന്തരീക്ഷം ഒരേ ലക്ഷ്യം ഇവയെല്ലാം ഉൾക്കൊളളുന്നതാണ് പൊതുവിദ്യാലയങ്ങൾ.  പ്രത്യേകതരം പരിമിതിയുളള കുട്ടികൾക്കുവേണ്ടി സവിശേഷമായി സജ്ജീകരിക്കപ്പെട്ട വിദ്യാ ലയങ്ങളാണ് സ്പെഷ്യൽ സ്കൂളുകൾ. ഉദാഹരണമായി കാഴ്ച, കേൾവി, ബുദ്ധി എന്നീ പരിമിതികൾ ഉള്ളവർക്കു വേണ്ടി സ്പെഷ്യൽ സ്കൂളുകൾ ഉണ്ട്. പരിമിതിയുടെ തോത് തീവ മായുളളവർക്കു (severe & prefound) വേണ്ടി മാത്രമാണിത് പ്രവർത്തിക്കുന്നത്. തീവമായ ബുദ്ധി പര...

1.ഉൾച്ചേർന്ന വിദ്യാഭ്യാസം 3 ഭിന്നശേഷിയുള്ളവരുടെ വിദ്യാഭ്യാസ ചരിത്രം.

ഭിന്നശേഷിയുള്ളവരുടെ വിദ്യാഭ്യാസ ചരിത്രം. ബുദ്ധിമാന്ദ്യം (ബുദ്ധിപരമായ വെല്ലുവിളി) ഉളള കുട്ടി ജനിക്കുന്നത് ദൈവകോപം കൊണ്ടാ ണെന്നും സാത്താന്റെ (പിശാചിന്റെ അവതാരമാണെന്നും കരുതിയിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അവർക്ക് ജീവിക്കാൻ അവ കാശം ഇല്ലെന്ന് കരുതിയിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ ആവിർഭാവത്തോടെയാണ് ഈ രീതികൾക്ക് മാറ്റം വന്നത്. ഇവർക്കും ജീവിക്കാനുള്ള അവകാശം ക്രമേണ അംഗീകരിക്കപ്പെട്ടു.  എന്നാൽ ഭാരതത്തിൽ പുരാതനകാലം മുതൽ തന്നെ ഭിന്നശേഷിക്കാരോട് മൃദുസമീപനം പുലർത്തിയിരുന്നു. അംഗവൈകല്യം വന്നവർക്ക് ഉചിതമായ അനുരൂപീകരണം എന്ന നില യിൽ കൃത്രിമ അവയവം ഉപയോഗിച്ചതിന്റെ എഴുതപ്പെട്ട ചരിത്രം ആദ്യമായി രേഖപ്പെടുത്തിയത് ഋഗ്വേദത്തിലാണ്. ബി.സി 3500 നും 1800നും ഇടയ്ക്ക് വിഷ്പല എന്ന രാജ്ഞിയുടെ കാലു കൾ യുദ്ധത്തിൽ നഷ്ടപ്പെട്ടുവെന്നും ഇരുമ്പുകൊണ്ടുണ്ടാക്കിയ കൃത്രിമകാലുകൾ വച്ച് വീണ്ടും യുദ്ധം ചെയ്തതെന്നും ഋഗ്വേദത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.  ബി.സി മൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ടത് എന്ന് വിശ്വസിക്കുന്ന സംസ്കൃത ഗ്രന്ഥമാണ് “പഞ്ചതന്ത്രം കഥകൾ. വിഷ്ണുശർമ്മൻ എന്നു പേരുള്ള സംസ്കൃത പണ്ഡിത...

1.ഉൾച്ചേർന്ന വിദ്യാഭ്യാസം 2 Right of Persons with Disabilities ACT

  ഭിന്നശേഷിയുള്ളവരിൽ നിയമപരമായി തരം തിരിച്ചിട്ടുള്ള 21 വിഭാഗങ്ങൾ ഉണ്ട്  RPWD ആക്ട്-2016 പ്രകാരം ഭിന്നശേഷിയുള്ളവരിൽ നിയമപരമായി തരം തിരിച്ചിട്ടുള്ള 21 വിഭാഗങ്ങൾ ഉണ്ട് 1995 ലെ PWD നിയമത്തിൽ 7 വിഭാഗങ്ങ ളാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ RPWD ആക്ട്-2016, 14 വിഭാഗങ്ങൾകൂടി ഉൾപ്പെടുത്തി ആകെ 21 ആയി വിപുലീകരിച്ചു. 1995 ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ PWD ആക്ട് പ്രകാരം (Persons With Disabilities Act - 1995) ചുവടെ കൊടുത്തിരിക്കുന്ന ഏഴ് വിഭാഗങ്ങളെയാണ് ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെ ടുത്തിയിരുന്നത്.  പൂർണാന്ധത (Blindness) ചികിത്സകൊണ്ടോ കണ്ണടകൊണ്ടോ കാഴ്ച ലഭിക്കാത്ത അവസ്ഥയാണ് അന്ധത. കാഴ്ച പരിമിതി കാരണം ഡ്രൈ വിംഗ്, വായന, സഞ്ചാരം തുടങ്ങി വിവിധ ജീവിതചര്യപ്രവർത്ത നങ്ങളിൽ പ്രയാസം അനുഭവപ്പെടുന്നു.  കാഴ്ച്ചക്കുറവ് (low vision)  ഭാഗികമായ രീതിയിൽ മാത്രമേ ഈ വിഭാഗത്തിൽ പെടുന്നവർക്ക് കാഴ്ചശക്തിയുള്ളു.സ്റ്റെല്ലൻ ചാർട്ട് പ്രകാരം ഇവരുടെ കാഴ്ച്ചതീവത (Visual acuity) 6/18 അല്ലെങ്കിൽ 20/60 ആയിരിക്കും.  ഭേദമായ കുഷ്ഠ രോഗം (Leprosy cured) ചികിത്സയെ തുടർന്ന് പൂർണമായും അസുഖം ഭേദമായ ആളുകളാണ് ഈ വിഭാഗത്...

ഉൾച്ചേർന്ന വിദ്യാഭ്യാസം 1

  ഉൾച്ചേർന്ന വിദ്യാഭ്യാസം -  ജാതി-മത-വർഗ-സംസ്കാരിക-സാമ്പത്തീക-സാമൂഹിക ഭേദമെന്യേ യാതൊരുവിധ വിവേ ചനവും ഇല്ലാതെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സമപ്രായക്കാരായ സാധാരണ കുട്ടികളോ ടൊപ്പം മുഖ്യധാരാ വിദ്യാഭ്യാസം പൂർണതോതിൽ തന്നെ ലഭ്യമാക്കുന്ന വിദ്യാഭ്യാസമാണ് ഉൾച്ചേർന്ന വിദ്യാഭ്യാസം (Inclusive Education) 1990 ലാണ് ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. സമപ്രായക്കാരായ സാധാരണ വിദ്യാർഥികളും ഭിന്നശേഷിക്കാരായവരും ഒരു ക്ലാസ് മുറിയിൽ ഒരുമിച്ചിരുന്ന് പഠനം നിർവഹിക്കുമ്പോൾ  അറിവിന്റേയും താൽപ്പര്യത്തിന്റേയും ധാരണകളുടെയും അഭിപ്രേരണയുടെയും തലത്തിൽ  കൂടുതൽ ഉയർച്ചയുണ്ടാകുന്നു. ഓരോ കുട്ടിയും വ്യത്യസ്തനാണ് (Unique). ഉൾച്ചേർന്ന വിദ്യാഭ്യാസത്തിൽ ഈ വ്യത്യസ്ത അംഗീകരിക്കപ്പെട്ടിരിക്കുന്നു ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ഐക്യരാഷ്ട്ര സംഘടന (UNO) 2006ൽ നടത്തിയ സമ്മേളനത്തിന്റെ റിപ്പോർട്ടിൽ (ആർട്ടിക്കിൾ-24) ഉൾച്ചേർന്ന വിദ്യാഭ്യാസത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: "Children with disabilities are not excluded from free and compulsory primary education or from secondary education on the basis of disabi...