indian independence part 6
ജാലിയൻവാലാബാഗ് കൂട്ടക്കൊല
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ് 1919 ഏപ്രിൽ 13ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊല. 1919 മാർ ച്ചിൽ ബ്രിട്ടീഷ് ഗവൺമെൻറ് റൗലറ്റ് ആക്ട് എന്ന കരിനിയമം പാസ്സാക്കി. ഇതിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ അരങ്ങേറി.
പഞ്ചാബിലെ കോൺഗ്രസ്സ് നേതാക്കളായിരുന്ന ഡോ.സത്യപാൽ, സെയ്ഫുദ്ദീൻ കിച്ച്ലു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് തടവിലാക്കി.
ഏപ്രിൽ 13-ന് പഞ്ചാബിൽ പട്ടാള നിയമം ഏർപ്പെടുത്തി. പൊതുയോഗങ്ങളും ഘോഷയാത്രകളും നിരോധിച്ചു.
അമൃത്സറിനടുത്തുള്ള ജാലിയൻവാലാബാഗ് മൈതാനത്തിൽ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിക്കാൻ അന്ന് ഒരു പൊതുയോഗം സംഘടിപ്പിക്കപ്പെട്ടു.അമൃത്സറിലെ സൈനിക കമാൻഡറായിരുന്ന ജനറൽ റജിനാൾഡ് ഡയർ, 90 അംഗങ്ങൾ വരുന്ന ഒരു ചെറിയ സേനയുമായി മൈതാനം വളയുകയും വെടിക്കോപ്പുകൾ തീരുന്നതുവരെ വെടിവെക്കാൻ ഭടന്മാർക്ക് ഉത്തരവ് നൽകുകയും ചെയ്തു.
379 പേർ വെടിവെപ്പിൽ മരിച്ചുവെന്നാണ് ബ്രിട്ടീഷ് സർക്കാർ പറഞ്ഞത്. എന്നാലിത് യഥാർത്ഥത്തിൽ 1800-ൽ ഏറെയായിരുന്നു. കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് രവീന്ദ്രനാഥ ടാഗോർ സർ. സ്ഥാനം ഉപേക്ഷിച്ചു. സംഭവത്തെക്കുറിച്ചന്വേഷിക്കാൻ സർക്കാർ ഹണ്ടർ കമ്മീഷനെ നിയമിച്ചു.
ഉധം സിങ്ങിൻറെ പ്രതികാരം
ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ പ്രതികാരാഗ്നി അണയാതെ സൂക്ഷിച്ചി ദേശാഭിമാനിയാണ് ഉധംസിങ്. 1919 ൽ നടന്ന് കൂട്ടക്കൊലയ്ക്ക്
1940 മാർച്ചിലാണ് ഉധംസിങ് കണക്കുതീർത്തത്.
കൂട്ടക്കൊലയുടെ സമയത്ത്, നടപടിയെ ന്യായീകരിച്ച പഞ്ചാബ് ലഫ്റ്റനൻറ് ഗവർണറാണ് മൈക്കൽ 'ഒ' ഡയർ.1940 മാർച്ച് 13-ന് ലണ്ടനിലെ കാക്സ്ടൺ ഹാളിൽവെച്ച് മൈക്കൽ 'ഒ' ഡയറിനെ ഉധംസിങ് വെടിവെച്ചു കൊന്നു. ബ്രിട്ടീഷ് കോടതി വധശിക്ഷയ്ക്കു വിധിച്ച ഉധംസിങ്ങിനെ 1940 ജൂലായ് 31-ന് തൂക്കിക്കൊന്നു.
ചൗരിചൗരാ സംഭവം
1922ഫിബ്രവരി 1-ന് സിവിൽ ആജ്ഞാലംഘനം ഗുജറാത്തിലെ ബർദോളിയിൽനിന്ന് തുടങ്ങാൻ തിരുമാനിച്ചു. തുടങ്ങിയ ഉടൻതന്നെ പെട്ടെന്ന് ഇത് പിൻവലിക്കേണ്ടിവന്നു. 1922 ഫിബ്രവരി 5 ന് ഉത്തർപ്രദേശിലെ ഗൊരഖ്പുർ ജില്ലയിലുള്ള ചാരി ചൗരാവിലെ പോലീസ്സ്റ്റേഷൻ സമരക്കാർ ആക്രമിക്കുകയും 22-കാളം പോലീസുകാരെ അഗ്നിക്കിരയാക്കുകയും ചെയ്തു. ഹിംസാത്മകമായ ഈ സംഭവത്തിൽ മനംനൊന്ത് ഗാന്ധിജി നിസ്സഹകരണസമരം പിൻവലിച്ചു.
സൈമൺ കമ്മീഷൻ
ഇന്ത്യയ്ക്കുവേണ്ടി ഭരണഘടനാ പരിഷ്കാരങ്ങൾക്കായി 1927 നവംബറിൽ ബ്രിട്ടീഷ് ഗവൺമെൻറ് ഒരു കമ്മീഷനെ നിയമിച്ചു. ജോൺ സൈമണായിരുന്നു ഏഴ് അംഗങ്ങളുള്ള ഈ കമ്മീഷൻ ചെയർമാൻ. ഇതിൽ ഇന്ത്യക്കാരുണ്ടായിരുന്നില്ല. കോൺഗ്രസ്, മുസ്ലിംലീഗ്, ഹിന്ദുമഹാസഭ തുടങ്ങിയ കക്ഷികൾ കമ്മീഷനെ ബഹിഷ്കരിച്ചു. കമ്മീഷൻ ഇന്ത്യയിലേക്കു വരുന്ന ദിവസമായ 1928 ഫിബ്രവരി 3 ന് അഖിലേന്ത്യാ ഹർത്താൽ പ്രഖ്യാപിച്ചു. ജനകീയപ്രക്ഷോഭം ഗവൺമെൻറ് ശക്തമായി അടിച്ചമർത്തി.
ലാലാ ലജ്പത് റായ്, ജവാഹർലാൽ നെഹ്റു, ഗോവിന്ദവല്ലഭ പന്ത് തുടങ്ങിയവരെ പോലീസ് മൃഗീയമായി മർദിച്ചു. ഗുരുതരമായി മുറിവേറ്റ ലാലാലജ്പത്റായ് പിന്നീട് മരണപ്പെട്ടു സെമൺ കമ്മീഷൻ 1930 -ൽ അതിന്റെ റിപ്പോർട്ട് സമർപ്പിച്ചു. സൈമൺ കമ്മീഷൻ പല ശുപാർശകളും 1935 -ലെ ഇന്ത്യാ ഗവൺമെൻറ് നിയമത്തിൽ പ്രാവർത്തികമാക്കി.
ഐ.എൻ.സി.
- ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിലെ അധ്യക്ഷൻ, ആദ്യ പ്രസിഡൻറ് - ഡബ്യൂ.സി. ബാനർജി.
-രണ്ടാമത്തെ പ്രസിഡൻറ് - ദാദാഭായ് നവറോജി
-പ്രസിഡൻറായ ഏക മലയാളി -സി. ശങ്കരൻ നായർ (1897, അമരാവതി സമ്മേളനം).
-
ഗാന്ധിയൻ സമര മാർഗ്ഗങ്ങളോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് "ഗാന്ധിയുംഅരാജകത്വവും' (Gandhi and Anarchy) എന്ന ഗ്രന്ഥം രചിച്ച മലയാളി ആര് ?
ചേറ്റൂർ ശങ്കരൻ നായർ
-
ഗാന്ധിയൻ സമര മാർഗ്ഗങ്ങളോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് "ഗാന്ധിയുംഅരാജകത്വവും' (Gandhi and Anarchy) എന്ന ഗ്രന്ഥം രചിച്ച മലയാളി ആര് ?
ചേറ്റൂർ ശങ്കരൻ നായർ
-പ്രസിഡൻറായ ആദ്യ വനിത -ആനി ബസൻറ് (1917).
-പ്രസിഡൻറായ ആദ്യ ഇന്ത്യൻ വനിത -സരോജിനി നായിഡു (1925).
-ഗാന്ധിജി പ്രസിഡൻറായി തിരഞ്ഞടുക്കപ്പെട്ടത് -1924-ലെ ബെൽഗാം സമ്മേളനത്തിൽ.
-ഗാന്ധിജി കോൺഗ്രസ് വിടുന്നതായി പ്രഖ്യാപിച്ചത് -1934-ൽ.
-ജവാഹർലാൽ നെഹ്രു ആദ്യമായി പ്രസിഡൻറായത് -1929-ലെ ലാഹോർ സമ്മേളനത്തിൽ.
-സുഭാഷ്ചന്ദ്ര ബോസ് ആദ്യമായി പ്രസിഡൻറായത് - 1938 ലെ ഹരിപുര സമ്മേളനത്തിൽ.
-ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ പ്രസിഡൻറ് -ജെ.ബി. കൃപലാനി.
-സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യ പ്രസിഡൻറ് -പട്ടാഭി സീതാരാമയ്യ.
-കൂടുതൽ തവണ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടത് -ജവാഹർലാൽ നെഹ്.
-'പൂർണ സ്വരാജ്' പ്രഖ്യാപനം നടത്തിയ 1929-ലെ ലാഹോർ സമ്മേളനത്തിൽ അധ്യക്ഷനായിരുന്നത് - ജവാഹർലാൽ നെഹ്റു.
Q. The first President of Indian National Congress is
(A) A.O. Hume
(B) Dadabhai Naoroji
(C) W.C. Bannerjee
(D) C. Sankaran Nair
Q. The first President of Indian National Congress is
(A) A.O. Hume
(B) Dadabhai Naoroji
(C) W.C. Bannerjee
(D) C. Sankaran Nair
ഹോംറൂൾ പ്രസ്ഥാനം
ഇന്ത്യക്കാരെ സ്വയംഭരണത്തിനു പ്രാപ്തരാക്കുക എന്ന ലക്ഷ്യം വെച്ച് 1916-ൽ രണ്ട് ഹോംറൂൾ പ്രസ്ഥാനങ്ങൾ നിലവിൽ വന്നു. മഹാരാഷ്ട്രയിലെ ഹോംറൂൾ ലീഗിനു നേതൃത്വം നൽകിയത് ബാലഗംഗാധരതിലകും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെ ഹോംൾ ലീഗിനു നേതൃത്വം നൽകിയത് ആനിബസൻറുമായിരുന്നു.
1916 ഏപ്രിലിൽ ബൽഗാം കേന്ദ്രമാക്കിയാണ് തിലകൻ ഹോംറൂൾ ലീഗ് സ്ഥാപിച്ചത്. 'ഹോംറൂൾ' എന്ന ആശയം തിലകൻ കടം കൊണ്ടത് അയർലൻഡിലെ അത്തരത്തിലുള്ള ഒരു (പ്രസ്ഥാനത്തിൽ നിന്നാണ്.
1916 സപ്തംബറിൽ മദ്രാസിൽ മറ്റൊരു ഹോംറൂൾ ലീഗിന് ആനിബസൻറ് രുപം നൽകി. ക്രമേണ ബ്രിട്ടീഷ് ഗവൺമെൻറ് ഹോംറൂൾ പ്രസ്ഥാനത്തെ തകർക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. വിദ്യാർഥികളെ ഹോംറൂൾ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നതിൽനിന്ന് ഗവൺമെൻറ് വിലക്കി. ആനിബസൻറിൻറയും തിലകൻറയും പ്രതങ്ങൾ ഗവൺമെൻറ് നിയന്ത്രിക്കുകയും കണ്ടുകെട്ടുകയും ചെയ്തു. ഡൽഹി, പഞ്ചാബ് എന്നിവിടങ്ങൾ സന്ദർശിക്കുന്നതിൽനിന്ന് തിലകനെ വിലക്കി. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിലേക്ക് സാധാരണക്കാരെ കൂടുതൽ ആകർഷിച്ചു എന്നുള്ളതാണ് ഹോംറൂൾ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ സംഭാവന.
Q. Which of the following strike is NOT led by Mahatma Gandhi ?
(A) Non-Co-operation Movement
(B) Civil Disobedience Movement
(C) Quit India Movement
(D) Home Rule Movement
(A) Non-Co-operation Movement
(B) Civil Disobedience Movement
(C) Quit India Movement
(D) Home Rule Movement
വട്ടമേശ സമ്മേളനങ്ങൾ
ഇന്ത്യയുടെ ഭരണഘടനാപ്രശ്നങ്ങൾ പരിഹരിക്കാനായി വട്ടമേശ സമ്മേളനങ്ങൾ നടത്തുമെന്ന് 1929 ജനവരിയിൽ വൈസ്രോയിയായ ഇർവിൻ പ്രഭു പ്രഖ്യാപിച്ചു. ഇന്ത്യയിലെ രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളെയും നാട്ടുരാജാക്കന്മാരെയും ലണ്ടനിൽ നടക്കുന്ന വട്ടമേശ സമ്മേളനങ്ങളിലേക്ക് ബ്രിട്ടീഷ് ഗവൺമെൻറ് ക്ഷണിച്ചു.
1930, 31, 32 വർഷങ്ങളിലായി മൂന്ന് വട്ടമേശസമ്മേളനങ്ങളാണ് നടന്നത്. 1930-ൽ നടന്ന ഒന്നാം വട്ടമേശ സമ്മേളനത്തിൽ ഹിന്ദുമഹാ സഭയുടെയും മുസ്ലിം ലീഗിൻറയും സിഖ് സഭയുടെയും പ്രതിനിധികൾ പങ്കെടുത്തെങ്കിലും കോൺഗ്രസ് വിട്ടുനിന്നു. അധഃകൃത വിഭാഗത്തിൻ പ്രതിനിധിയായി ബി.ആർ അംബേദ്കർ പങ്കെടുത്തു.
The Urdu poet who was the representative of second and third Round Table Conferences ?
(A) Khan Abdul Gaffar Khan
(B) Muhammed Iqbal
(C) Mirza Galib
(D) Sardar Jafri
(A) Khan Abdul Gaffar Khan
(B) Muhammed Iqbal
(C) Mirza Galib
(D) Sardar Jafri
The first meeting of Indian National Congress was held in Bombay in December 1885 under the leadership of
A) Dadabhai Naoroji
B) Sir C. Sankaran Nair
C) W.C. Banerjee
D) Badaruddin Tyabji
(A) 5 February, 1922
(B) 28 January, 1922
(C) 8 March, 1922
(D) 8 February, 1922
Mahatma Gandhi was elected as the President of Indian National Congress in :
(A) 1920
(B) 1922
(C) 1924
(D) 1932
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ