kollam District


കൊല്ലം 
കോർപ്പറേഷൻ : കൊല്ലം
ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രമായ - തെന്മലയും കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലടയും ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ടക്കായലും കൊല്ലം ജില്ലയിലാണ്.

ധാതുവിഭവങ്ങൾ
ഇൽമനൈറ്റ്, മോണോസൈറ്റ്, സിർക്കോൺ തുടങ്ങിയവ ജില്ലയുടെ തീരപ്രദേശത്ത് കാണപ്പെടുന്നു. കളിമണ്, ബോക്സൈറ്റ് ഗ്രാഫൈറ്റ് എന്നിവയും ലഭ്യമാണ്.

നദികൾ
കല്ലടയാറ്, ഇത്തിക്കരയാറ്, അച്ചൻകോ വിലാറ്, പള്ളിക്കലാറ് എന്നിവയാണ് പ്രധാന നദികൾ.

കായലുകൾ
ശാസ്താംകോട്ട കായൽ , അഷ്ടമുടിക്കായൽ , പാറാവ് ഊര് കായൽ

പ്രധാന സ്ഥലങ്ങൾ
ഇൻന്ത്യയിലെ ആദ്യ എക്കോ  ടൂറിസ്റ്റ് കേന്ദ്രമായ തെന്മല  ജില്ലയിലാണ്. കഥകളിയുടെ ആദ്യരൂപമായ രാമനാട്ടത്തിന് രൂപം നൽകിയത് കൊട്ടാരക്കര തമ്പുരാനാണ്, - ചടയമംഗലത്തിനടുത്തുള്ള കോട്ടുക്കൽ  ഗുഹാക്ഷേത്രം, ആര്യങ്കാവിനടുത്തുള്ള പാലരുവി വെള്ളച്ചാട്ടം, അച്ചൻ കോവിൽ, കുളത്തുപ്പുഴ, ആര്യങ്കാവ് എന്നിവിടങ്ങളിലെ ശാസ്താ ക്ഷേത്രങ്ങൾ, ജടായു പാറ മുതലായവയാണ് സഞ്ചാരികളെ ആകർഷിക്കുന്ന മറ്റ് സ്ഥലങ്ങൾ. കൊല്ല്യം - ആലപ്പുഴ ദേശീയ  ജലപാതയും മുഖ്യ ആകർഷണമാണ്. തെൻമല ഇക്കോ ടൂറിസം വില്ലേജിൻറ ഭാഗമായി ചിത്ര ശലഭ  ഉദ്യാനവും ഉണ്ട്.
കേരളത്തിലെ വലിയ തൂക്കുപാലം പുനലൂരിലാണ്.
ചടയമംഗലത്ത് നിർമിക്കുന്ന ടൂറിസം സെൻററാണ് ജടായു നേച്ചർ പാർക്ക്. 61 മീറ്റർ നീളവും 46  മാറ്റർ നീളവുമുള്ള ജടായു പ്രതിമ ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പമാണെന്ന് കരുതപ്പെടുന്നു. ഉണ്ണുനീലിസന്ദേശം, ഉണ്ണിയച്ചീചരിതം, ശുകസന്ദേശം തുടങ്ങിയ പ്രാചീന കൃതികളിൽ
കൊല്ലത്തെക്കുറിച്ച് പരാമർശമുണ്ട്.  ചട്ടമ്പി സ്വാമികളുടെ സമാധി സ്ഥലമാണ്  പന്മന.

കൃഷി
സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ചെമ്മീനിന്റെ 60 ശതമാനവും കൊല്ലത്താണ്.

വ്യവസായം
 കേരളത്തിലെ കശുവണ്ടി ഫാക്ടറികളിൽ 80 ശതമാനവും കൊല്ലം ജില്ലയിലാണ്. കുണ്ടറ കളിമൺ വ്യവസായത്തിന്റെ കേന്ദ്രമാണ്. ഇന്ത്യൻ റെയർ എർത്ത്സ്, പാർവതി മിൽ, കേരള സിറാമിക്സ്, കേരള മിനറൽസ് ആൻഡ് മെറ്റൽസ് , മുതലായവയാണ് മറ്റു വ്യവസായ സ്ഥാപനങ്ങൾ.

ചരിത്രം
 അറബിക്കടലിന്റെ തീരത്തെ ഒരു പ്രമുഖ തുറമുഖ നഗരമായിരുന്നു കൊല്ലം. ദേശിങ്ങനാട് എന്നറിയപ്പെട്ടിരുന്നു. ചൈനീസ് യാത്രികനായ ഇബൻ ബത്തൂത്ത 14-ാം നൂറ്റാണ്ടിൽ താൻ സന്ദർശിച്ച അഞ്ചു പ്രമുഖ തുറമുഖങ്ങളിലൊന്നായാണ് കൊല്ലത്തേക്കുറിച്ച് പരാമർശിക്കുന്നത്. മാർക്കോപോളോയും കൊല്ലം സന്ദർശിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1502- പോർച്ചുഗീസുകാർ കൊല്ലത്ത് വാണിജ്യകേന്ദ്രം സ്ഥാപിച്ചു. പിന്നീട് ഡച്ചുകാരും ബ്രിട്ടീഷുകാരുമെത്തി. 1796- ഒരു ബ്രിട്ടീഷ് പട്ടാള ക്യാമ്പ് ഇവിടെ സ്ഥാപിക്കപ്പെട്ടു. തിരുവിതാംകൂർ ദിവാനായിരുന്ന വേലുത്തമ്പി ദളവ കൊല്ലത്തെ ഒരു വാണിജ്യനഗരമാക്കി വികസിപ്പിച്ചു. മദ്രാസിൽ നിന്നും തിരുനെൽ വേലിയിൽ നിന്നുമുള്ള കച്ചവടക്കാരെ അദ്ദേഹം ഇവിടെ കൊണ്ടുവന്നു താമസിപ്പിച്ചു. ബ്രിട്ടീഷുകാർക്കെതിരെ വേലുത്തമ്പിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൻറെ കേന്ദ്രം  കുണ്ടറയായിരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ