പത്തനംതിട്ട

പത്തനംതിട്ട
സാക്ഷരതയിൽ ഒന്നാമത്
2011 സെൻസസ് അനുസരിച്ച് സംസ്ഥാനത്ത് സാക്ഷരതാ നിരക്കിൽ ഒന്നാം സ്ഥാനത്ത് കോട്ടയമാണെങ്കിലും 2016 ഫിബ്രവരിയിൽ പ്രസിദ്ധികരിച്ച സംസ്ഥാന ആസൂത്രണ ബോർഡിന്റ സാമ്പത്തിക അവലോകനം-2015 പ്രകാരം സാക്ഷരത ഏറ്റവും കൂടിയ ജില്ല പത്തനംതിട്ടയാണ്. 96.95 ശതമാനം. 96.42 ശതമാനത്തോടെ കോട്ടയം ജില്ലയാണ് രണ്ടാമത് മൂന്നാം സ്ഥാനത്ത് ആലപ്പുഴയും; 96.27 ശതമാനം. സാമ്പത്തിക അവലോകനം-2015 അനുസരിച്ച് സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ സാക്ഷരതാ നിരക്കുള്ള ജില്ല പാലക്കാടാണ്; 88.51 ശതമാനം.

2011 സെൻസസ് അനുസരിച്ച് സംസ്ഥാനത്ത് സാക്ഷരതയിൽ മുന്നിലുള്ള രണ്ടാമത്തെ ജില്ല. കടൽത്തീരമില്ലാത്ത ജില്ല. ഇന്ത്യയിലെ പ്രമുഖ തീർഥാടനകേന്ദ്രമായ ശബരിമല പത്തനംതിട്ട ജില്ലയിലെ റാന്നി പെരുനാട് പഞ്ചായത്തിലാണ്.ഭൗമസൂചിക അംഗീകാരം ലഭിച്ചിട്ടുള്ള ആറന്മുള കണ്ണാടി നിർമിക്കപ്പെടുന്നത് പത്തനംതിട്ട  ജില്ലയിലെ ആറന്മുളയിലാണ്. പടയണി എന്ന - അനുഷ്ഠാനകലയ്ക്ക് പ്രശസ്തമാണ് കടമ്മനിട്ട ഗ്രാമം.

അതിർത്തി
ജില്ലയുടെ പകുതിയിലേറെയും വനപ്രദേശമാണ്.

നദികൾ
പമ്പ, അച്ചൻകോവിൽ, മണിമല എന്നിവയാണ് ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദികൾ. ശബരിമലയുടെ താഴ്വാരത്തിലൂടെ ഒഴുകുന്ന നദിയാണ് പമ്പ. പമ്പാ നദിതടത്തിലെ ശബരിഗിരി സംസ്ഥാനത്തെ പ്രധാന വൈദ്യുത പദ്ധതികളിൽ ഒന്നാണ്. മണിയാർ, മൂഴിയാർ, കക്കി എന്നിവയാണ് ജില്ലയിലെ പ്രധാന അണക്കെട്ടുകൾ.

പ്രധാന സ്ഥലങ്ങൾ
വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്ത മണ്ണടി ജില്ലയിലാണ്.
ആറന്മുളയിലെ വള്ളംകളി "ജലത്തിലെ പൂരം" എന്നറിയപ്പെടുന്നു.

ചരിത്രം
കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളുടെ ഭാഗമായിരുന്ന പ്രദേശങ്ങൾ ചേർത്ത് 1982 നവംബർ ഒന്നിനാണ് പത്തനംതിട്ട ജില്ല രൂപവത്കരിച്ചത്.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ