TAMIL NADU


തമിഴ്നാട്
തലസ്ഥാനം : ചെന്നൈ
ജില്ലകൾ : 32
രാജ്യസഭാ സീറ്റ്  : 18
നിയമസഭാമണ്ഡലങ്ങൾ 235
ലോകസഭാമണ്ഡലം :39
തെക്കേയറ്റത്തെ സംസ്ഥാനം. മദ്രാസെന്നായിരുന്നു ആദ്യ പേര്. ചെന്നൈയിലെ സെൻറ് ജോർജ് കോട്ടയിലാണ് തമിഴ്നാടിൻറ നിയമസഭാ മന്ദിരം.
ചെന്നെയാണ് രാജ്യത്തെ ഏറ്റവും പഴക്കംച്ചെന്ന് മുനിസിപ്പൽ കോർപ്പറേഷൻ.  
പ്രധാന ഭാഷ: തമിഴ്.
പ്രധാന നദികൾ : കാവേരി, ഭവാനി, പാലാർ, പൊന്നെയാർ, അമരാവതി, വൈഗ, ചി റ്റാർ, താമ്രപർണി. കാവേരിയാണ് സംസ്ഥാ നത്തെ ഏറ്റവും വലിയ നദി. ബംഗാൾ ഉൾക്ക ടലിലാണ് ഇത് ചെന്നുചേരുന്നത്. ലോവർ ഭവാനി, അമരാവതി, വൈഗ, പറമ്പിക്കുളംആളിയാർ തുടങ്ങിയവ ജലസേചന പദ്ധതി കളാണ്. ഇന്ത്യയിൽ ഉപയോഗിക്കുന്ന തീപ്പെട്ടിയുടെ ഭൂരിഭാഗവും തമിഴ്നാടിൻറെ സംഭാവനയാണ്. തുകൽ ഉത്പന്നങ്ങളുടെയും കരകൗശലവസ് തുക്കളുടെയും ഉത്പാദനത്തിലും മുഖ്യസ്ഥാന മുണ്ട്.
ആറായിരം വർഷത്തോളം പഴക്കമുള്ള ചരിത്രമുണ്ട് തമിഴകത്തിന്. ദ്രാവിഡസംസ്കാരം രൂപപ്പെട്ടത് പ്രദേശത്താണെന്നാണ് ചരി ത്രകാരന്മാരുടെ നിഗമനം. ചോളന്മാരുടെയും പാണ്ഡ്യന്മാരുടെയും ചേരന്മാരുടെയും ഭരണ 'ത്തിൻ കീഴിലായിരുന്നു ഇവിടം. പിന്നീട് തമിഴ് നാട്ടിലെ പ്രദേശങ്ങൾ വിജയനഗര സാമ്രാജ്യ ത്തിൻറ ഭാഗമായി. 1639- ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മദ്രാസിൽ ആസ്ഥാനമുറപ്പിച്ചു. ഇന്ത്യ സ്വതന്ത്രമായപ്പോൾ മദ്രാസ് പ്രവിശ്യയിൽ തമിഴ്നാട് കൂടാതെ ആന്ധാപ്രദേശും കേരള ത്തിന്റെ കുറച്ചുഭാഗങ്ങളും ഉൾപ്പെട്ടിരുന്നു. പിന്നീട് ആന്ധ്രാപ്രദേശ് പ്രത്യേക സംസ്ഥാന മാക്കി. 1956- സംസ്ഥാന പുനർവിഭജനത്ത ത്തുടർന്ന് മലബാറും ദക്ഷിണ കാനറ ജില്ലയിലെ കാസർകോട് താലൂക്കും കേരളത്തിനു ലഭിച്ചു. തിരുവനന്തപുരം ജില്ലയിലെ ഏതാനും താലൂ ക്കുകളും കൊല്ലം ജില്ലയിലെ ചെങ്കോട്ട താലൂ ക്കും മലബാറിന്റെ ഭാഗമായിരുന്ന ഗൂഡല്ലൂർ പ്രദേശവും മദ്രാസ് സംസ്ഥാനത്തിന് ലഭിച്ചു. മദ്രാസ് സംസ്ഥാനത്തിലുൾപ്പെട്ടിരുന്ന കുറച്ചു ഭാഗങ്ങൾ കർണാടകത്തിന് വിട്ടുകൊടുക്കുക യും ചെയ്തു. 1969-ലാണ് തമിഴ്നാട് എന്ന പേര് സ്വീകരിച്ചത്.
മഹാബലിപുരം, മധുര മീനാക്ഷിക്ഷേത്രം, | ശുചീന്ദ്രം, ചിദംബരം, തഞ്ചാവൂർ ബൃഹദേശ്വര | ക്ഷേത്രം, കുംഭകോണം, ശ്രീരംഗം തുടങ്ങിയവ
ശില്പഭംഗി തികഞ്ഞ ക്ഷേത്രസങ്കേതങ്ങളാണ്. ചെന്നൈയിലെ സെൻറ് മേരീസ് ചർച്ചും വേളാ ങ്കണ്ണിയിലെ പള്ളിയും തീർഥാടകരെ ആകർഷി ക്കുന്നു. കന്യാകുമാരി, പഴനി തുടങ്ങിയ ക്ഷേത്ര ങ്ങളും പ്രസിദ്ധമാണ്. പൂംപുഹാർ, പിച്ചാവാരം, - കുറ്റാലം, ഊട്ടി, കൊടൈക്കനാൽ, യേർക്കാട് തുടങ്ങിയവയാണ് പ്രധാന വിനോദസഞ്ചാര - കേന്ദ്രങ്ങൾ.
തിരുക്കുറൽ - തമിഴ് സാഹിത്യത്തിലെ ഏറ്റവും പ്രമുഖ മായ രചനകളിൽ ഒന്നാണ് തിരുക്കുറൽ. തി രുവള്ളുവർ ആണ് ഇതിൻറെ കർത്താവ്. 60 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ള തിരുക്കുറൽ ഉന്നതമായ തത്ത്വചിന്തയും കാ - വ്യഭംഗിയുംകൊണ്ട് ശ്രദ്ധേയമാണ്.
ചരിത്രം അതിപ്രാചീനമായ ചരിത്രമാണ് തമിഴ് നാടിനുള്ളത്.1956 നടന്ന സംസ്ഥാന പുനഃസംഘടനയെത്തുടർന്ന് മദ്രാസ് സംസ്ഥാനം രൂപീകരിക്കപ്പെട്ടു.1969 നവംബർ 22ന് മദ്രാസ് സംസ്ഥാനത്തിനു തമിഴ്നാട് എന്ന പേർ ലഭിച്ചു.
തമിഴ്നാട് സംസ്ഥാനത്തിന്റെ ദേശീയ മൃഗമേത് ?
(A) കാള
(B) വരയാട്
(C) മാൻ

(D) ആന

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ