independence part 6


ക്വിറ്റ് ഇന്ത്യ സമരം
കിപ്സ് മിഷന്റെ പരാജയത്തോടെ ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രത്യക്ഷസമരങ്ങൾ നടത്താൻ കോൺഗ്രസ് തീരുമാനിച്ചു. 1942 ആഗസ്ത് 8-ന് കോൺഗ്രസ് പാർട്ടി ബോംബെയിൽ സമ്മേളിച്ച് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോകാനും അധികാരം കൈമാറാനും ആവശ്യപ്പെടുന്ന ക്വിറ്റ് ഇന്ത്യ പ്രമേയം പാസ്സാക്കി . "പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക' (Do or Die) എന്ന ആഹ്വാനം ഗാന്ധിജി നടത്തിയത് ക്വിറ്റ് ഇന്ത്യ സമരവേളയിലാണ്.
മുതിർന്ന നേതാക്കൾ ജയിലിലായതിനാൽ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം നയിച്ചത് ജയപ്രകാശ് നാരായൺ, റാം മനോഹർ ലോഹ്യ, അരുണ അസഫലി തുടങ്ങിയ നേതാക്കളായിരുന്നു.

നാവിക കലാപം
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാന സംഭവമായിരുന്നു 1946-ലെ റോയൽ ഇന്ത്യൻ നേവി കലാപം. 1946 ആകുമ്പോഴേക്കും നാവികസേനാംഗങ്ങൾക്ക് നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവന്നു. ശരിയായ താമസത്തിൻറയും ഭക്ഷണത്തിൻറെയും അഭാവം, വംശീയവിവേചനം തുടങ്ങിയവ ഇവർക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചു.
1946 ഫിബ്രവരി 18-ന് ബോംബെയിലാണ് അഞ്ചുദിവസത്തെ കലാപം ആരംഭിച്ചത്. നേവിയുടെ ബോംബെയിലെ കാൻറീനിലാണ് കലാപത്തിൻറെ തുടക്കം. 1500-ൽപരം നാവികർ അവരുടെ ഭക്ഷണത്തിന്റെ ഗുണനിലവാരപ്പറ്റി പരാതിപ്പെടുകയും പ്രഭാതഭക്ഷണം ബഹിഷ്കരിക്കുകയും ചെയ്തു. തങ്ങൾ ജോലി ചെയ്യില്ല എന്നവർ പ്രഖ്യാപിച്ചു. എന്നാൽ ഇത് വെറും ഒരു ഭക്ഷണകലാപമായിരുന്നില്ല. മറിച്ച് ഗാന്ധിജിയുടെ ഉപ്പ് സത്യാഗ്രഹംപോലെ ഒരു പ്രതീകാത്മക സമരമായിരുന്നു. ജയ് ഹിന്ദ്, ക്വി റ്റ് ഇന്ത്യ തുടങ്ങിയ മുദ്രാവാക്യങ്ങൾ കലാപകാരികൾ ഉയർത്തി. ക്രമേണ കലാപം ഇന്ത്യയുടെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിച്ചു.
ബോംബെയിലെ കലാപകാരികൾ നാവി കസേനയുടെ കപ്പലിൽനിന്ന് ബ്രിട്ടീഷ് പതാക അഴിച്ചെടുത്ത് പകരം കോൺഗ്രസിൻറയും മുസ്ലിം ലീഗിൻറയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും പതാകകൾ ഉയർത്തുകയും ചെയ്തു. ഇന്ത്യൻ നാവികർ ഒരു Naval Central Strike Committee (NCSC) ക്ക് രൂപംനൽകി. എം.എസ്. ഖാൻ പ്രസിഡൻറും മദൻ സിങ് വൈസ് പ്രസിഡൻറുമായി.
ബോംബെയിൽനിന്നും കലാപം കറാച്ചി, പുണെ, കൊൽക്കത്ത, മദ്രാസ് എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. 1946 ഫിബ്രവരി 23-ഓടുകൂടി കലാപം അടിച്ചമർത്തി.

ഇൻഡിപെൻഡൻസ് ബിൽ
1947-ലെ ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ബിൽ  20 വകുപ്പുകളും മൂന്ന് പട്ടികകളുമുൾപ്പെട്ട രേഖയാണ്. കീഴ്വഴക്കങ്ങൾക്കു വിപരീതമായി ഇതിൻറ ഡ്രാഫ്റ്റ് ബിൽ പാർലമെൻറിൽ അവതരിപ്പിക്കുന്നതിനു മുൻപായി ഇന്ത്യൻ രാഷ്ട്രീയനേതാക്കളെ കാണിച്ച് അവരുടെ അഭിപ്രായങ്ങളും സ്വീകരിച്ച ശേഷമാണ് ബ്രിട്ടീഷ് പാർലമെൻറിലവതരിപ്പിച്ചത്.
 പന്ത്രണ്ടുദിവസംകൊണ്ടാണ് (ജൂലായ് 4-16) ബ്രിട്ടീഷ് പാർലമെൻറ് ബിൽ പാസാക്കിയത്. ജൂലായ് 18-ന് രാജകീയ അംഗീകാരവും ബില്ലി ന് ലഭിച്ചു. 1947 ആഗസ്ത് 15 രണ്ടു ഡൊമിനിയനുകളുടെയും ജന്മദിനമായി തീരുമാനിച്ചു.

ക്യാബിനറ്റ് മിഷൻ
രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതോടെ ഇന്ത്യൻ സ്വാതന്ത്ര്യം യാഥാർഥ്യമായി മാറി. യുദ്ധാനന്തരം യു.എസ്. .യും യു.എസ്.എസ്.ആറും വൻശക്തികളായി മാറി. രണ്ട് രാഷ്ട്രങ്ങളും ഇന്ത്യൻ സ്വാതന്ത്ര്യത്തെ പിന്തുണച്ചു. കൂടാത 1945- ബ്രിട്ടനിലെ രാഷ്ട്രീയഘടനയിലും മാറ്റം വന്നു. ഇന്ത്യയോട് സഹാനുഭൂതിയുള്ള ലേബർ പാർട്ടിയാണ് അവിടെ അധികാരത്തിൽ വന്നത്. 1946 മാർച്ചിൽ അധികാരക്കൈമാറ്റത്തെപ്പറ്റി ചർച്ചചെയ്യാനായി മൂന്ന് അംഗങ്ങളുള്ള ഒരു ദൗത്യസംഘത്തെ ബ്രിട്ടീഷ് ഗവൺമെൻറ് ഇന്ത്യയിലേക്ക് അയച്ചു. ഇതാണ് ക്യാബിനറ്റ് മിഷൻ.
 പെത് വിക് ലോറൻസ്, സ്റ്റഫോർഡ് ക്രിപ്സ്, .വി. അലക്സാണ്ടർ എന്നിവരായിരുന്നു ക്യാബിനറ്റ് മിഷനിലെ അംഗങ്ങൾ. ഇന്ത്യയിലെ സംഘടനകളുമായും നേതാക്കന്മാരുമായും അവർ ചർച്ചനടത്തുകയും ഭരണഘടനാപരമായ തീരുമാനത്തിലെത്തുകയും ചെയ്തു. ബ്രിട്ടീഷ് പ്രവിശ്യകളും നാട്ടുരാജ്യങ്ങളും ഉൾപ്പെടുത്തി ഒരു ഇന്ത്യൻ യൂണിയൻ രൂപവത്കരിക്കാൻ അവർ തയ്യാറായി.
ഇന്ത്യക്കുവേണ്ടി ഒരു ഇടക്കാല ഗവൺമെൻറ് രൂപവത്കരിക്കുമെന്ന് ക്യാബിനറ്റ് മിഷൻ വ്യക്തമാക്കി. പുതിയ ഭരണഘടന നിർമിക്കാൻ ഒരു കോൺസ്റ്റിറ്റ്യൂവൻറ് അസംബ്ലിക്ക് രൂപം നൽകും എന്ന് പ്രഖ്യാപിച്ചു.
പാകിസ്താൻവാദത്തെ നിരാകരിച്ചു എന്നുള്ളതാണ് ക്യാബിനറ്റ് മിഷൻറ പ്രധാന പ്രത്യേകത. അതിനാൽ ഇതിനെ മുസ്ലിം ലീഗ് എതിർത്തു. പാകിസ്താനുവേണ്ടി 1946 ആഗസ്ത് 16-ന് മുസ്ലിം ലീഗ് പ്രത്യക്ഷ സമരദിനമായി (Direct Action Day) ആചരിച്ചു. ഇതിനെത്തുടർന്ന് ഇന്ത്യയിലുടനീളം വർഗീയ സംഘട്ടനങ്ങൾ ഉണ്ടായി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ