current affairs and oscar


ബിപ്ലവ് കുമാർ - ത്രിപുര മുഖ്യമന്ത്രി
കോൺറാഡ് സാങ്മ -മേഘാലയ മുഖ്യമന്ത്രി
നയ്ഫു റിയോ - നാഗാലാൻഡ് മുഖ്യമന്ത്രി


മൂന്ന് സംസ്ഥാനങ്ങളിൽ തിര ഞെഞ്ഞെടുപ്പിലൂടെ പുതിയ സർക്കാരുകൾ നിലവിൽ വന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലാണ് തിരഞ്ഞടുപ്പ് നടന്നത്. ത്രിപുരയിലും , നാഗാലാൻഡിലും നിലവിലെ ഭരണകക്ഷികൾ വിധിയെഴുത്തിൽ പിന്നാക്കം പോയി. മേഘാലയയിൽ ഭരണകക്ഷിയായ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും പുതിയ സർക്കാരുണ്ടാക്കാനുളള അംഗസംഖ്യ തികഞ്ഞില്ല. 60 സീറ്റുകൾ വീതമാണ് മൂന്ന് സംസ്ഥാനങ്ങളിലുമുള്ളത്.



25 വർഷമായി തുടരുന്ന ത്രിപുരയിലെ ഭരണം നഷ്ടപ്പെട്ടത് സി.പി.എമ്മിന് ക്ഷീണമായി. ബംഗാൾ, ത്രിപുര, കേരളം എന്നിവയായിരുന്നു സി.പി.എം. ഭരിച്ച സംസ്ഥാനങ്ങൾ. ത്രിപുര കൂടി നഷ്ടപ്പെട്ടതോടെ ഭരണം കേരളത്തിൽ ഒതുങ്ങി.


ത്രിപുര
25 വർഷമായി സി.പി.എം. ഭരിക്കുന്ന ത്രിപുരയിൽ അവർക്ക് ഭരണം നഷ്ടപ്പെട്ടു. പകരം ഭരണത്തിലെത്തിയത് ബി.ജെ.പിയാണ്.ഇതാദ്യമായാണ് oസ്ഥാനത്ത് ബി.ജെ.പി. ജയിക്കുന്നത്.
1998 മുതൽ മാണിക് സർക്കാരുമായിരുന്നു മുഖ്യമന്ത്രി.


മേഘാലയ
60 അംഗ മേഘാലയ നിയമസഭയിൽ 59 സീറ്റിലേക്കാണ് തിരഞെഞ്ഞെടുപ്പ് നടന്നത്. ഭരണകക്ഷിയായ കോൺഗ്രസും നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി.) യും തമ്മിലായിരുന്നു പ്രധാന മത്സരം. ഫലം പുറത്തുവന്നപ്പോൾ നിലവിലെ ഭരണകക്ഷിയായിരുന്ന കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.


നാഗാലാൻഡ്
നാഗാലാൻഡിലെ 60 മണ്ഡലങ്ങളിൽ ഫലം പുറത്തുവന്നപ്പോൾ ആർക്കും കേവല ഭൂരിപക്ഷമായ 31 സീറ്റ് ലഭിച്ചില്ല. നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻ.ഡി.പി.പി) -ബി.ജെ.പി സഖ്യവും ഭരണകക്ഷിയായ നാഗാലാൻഡ് പീപ്പിൾസ് ഫ്രൻഡും (എൻ.പി.എഫും) തമ്മിലായിരുന്നു പ്രധാന മത്സരം. എൻ.പി.എഫിന് 26 സീറ്റ് ലഭിച്ചപ്പോൾ എൻ.ഡി.പി.പി.ബി.ജെ.പി. സഖ്യം 30 സീറ്റ് നേടി (എൻ.ഡി.പി.പി 18, ബി.ജെ.പി.12).


ഓസ്കാർ  @ 90

തൊണ്ണൂറാമത് ഓസ്കർ അവാർഡിൽ മികച്ച ചിത്രമായി ദി ഷെയ്പ്  ഓഫ് വാട്ടർ തിരഞ്ഞടുക്കപ്പെട്ടു. ചിത്രത്തിലൂടെ ഗില്ലെർമോ ഡെൽടൊറൊ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. ഡാർക്കയ്ക്ക് അവർ എന്ന ചിത്രത്തിൽ, രണ്ടാം ലോകയുദ്ധ കാലത്തെ ബ്രിട്ടീഷ് പ്രാധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിനെ അവിസ് മരണീയമാക്കിയ ഗാരി ഓൾഡ് മാനാണ് മികച്ച നടൻ. ത്രീ ബിൽ ബോർഡ്സ്  ഔട്ട്സൈഡ് എബ്ബിങ്, മിസൗറി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഫാൻസസ് മക്ഡോർമൻഡ് മികച്ച നടിയായി.

ഓസ്കറിന്റെ പെരുമ
അമേരിക്കൻ അക്കാദമി ഓഫ് മോഷൻ പിക്ച്ചർ ആർട്സ് ആൻഡ് സയൻസസ് എല്ലാ വർഷവും നൽകിവരുന്ന ചലച്ചിത്ര പുരസ്കാരമാണ് ഓസ്കർ. അമേരിക്കയിലെ ഹോളിവുഡിൽ വെച്ചാണ് പുരസ്കാരം നൽകാറ്. ഓസ്കർ ആദ്യമായ സമ്മാനിച്ചത് 1929 മേയ് മാസത്തിലാണ്. ഇപ്പോൾ 24 ഇനങ്ങളിലാണ് പുരസ്കാരം നൽകുന്നത്.

ബെൻഹർ (1952), ടൈറ്റാനിക് (1997), ലോർഡ് ഓഫ് ദി റിങ്; - ദി റിട്ടേൺ ഓഫ് ദി കിങ് (2003) ' എന്നീ ചിത്രങ്ങൾക്കാണ് ഏറ്റവുമധികം ഓസ്കർ പുരസ്കാരം ലഭിച്ചിട്ടുള്ളത്. 11 വീതം.

ഓസ്കർ പുരസ്കാരം ഏറ്റവും കൂടുതൽ കിട്ടിയ വ്യക്തി അമേരിക്കൻ ചലച്ചിത്ര നിർമാതാവും സംവിധായകനും അനിമേറ്ററുമായ വാൾട്ട് ഡിസ്നിയാണ്. 26 പുരസ്കാരങ്ങൾ, ഓസ്കറിനുള്ള നാമനിർദേശങ്ങളും ഇദ്ദേഹത്തിനുതന്നെയാണ് കൂടുതൽ.

നൊബേൽ സമ്മാനവും ഓസ്കറും നേടിയ ഒരേ ഒരു വ്യക്തി ബർണാഡ്ഷായാണ്. അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നൊബേൽ 1925-ലും 1939- തിരക്കഥയ്ക്കുള്ള ഓസ്കറും (ചിത്രം: പിഗ്മാലിയൻ) ലഭിച്ചു.

മികച്ച ചിത്രം: ദി ഷെയ്പ്  ഓഫ് വാട്ടർ
സംവിധായകൻ: ഗില്ലെർമോ ഡെൽടൊറൊ (ദി ഷെയ്പ് ഓഫ് വാട്ടർ)
മികച്ച നടൻ: ഗാരി ഓൾഡ്മാൻ (ഡാർക്കറ്റ് അവർ)
മികച്ച നടി: ഫ്രാൻസെസ് മക്ഡോർമൻഡ് (ത്രി ബിൽ ബോർഡ്സ് ഔട്ട്സൈഡ് എബ്ബിങ്, മിസൗറി)

In 2018, the Oscar Award for best actor was given to Gary Oldman for his performance in 
(A) The Shape of Water 
(B) The Post 
(C) Darkest Hour 

(D) Dunkirk 
ഓസ്കറും ഇന്ത്യയും

ഭാനു അത്തയ്യയയാണ് ഓസ്കർ പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യൻ.
1983- ഗാന്ധി എന്ന ചിത്രത്തിലെ വേഷവിധാനത്തിന് പുരസ്കാരം നേടിയത്. പ്രസിദ്ധ സംവിധായകൻ സത്യജിത്ത് റായ്ക്ക് 1992- പ്രത്യേക പുരസ്കാരം ലഭിച്ചു.
2009-ലെ ഓസ്കർ പ്രഖ്യാപനം ഇന്ത്യക്ക് ഏറെ അഭിമാനിക്കാവുന്നതായിരുന്നു. ബ്രിട്ടീഷ് ചിത്രമായ സ്ലം ഡോഗ് മില്യനെയറിലൂടെ മൂന്ന് ഇന്ത്യൻ പ്രതിഭകൾക്ക് പുരസ്കാരം ലഭിച്ചു. .ആർ. റഹ്മാൻ, ഗുൽസാർ, മലയാളിയായ റസൂൽ പൂക്കുട്ടി എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. ബെസ്റ്റ് ഒറിജിനൽ സ്കോർ, ബെസ്റ്റ് ഒറിജിനൽ സോങ് പുരസ്കാരങ്ങൾക്കാണ് .ആർ.റഹ്മാൻ അർഹനായത്. ഇതിൽ മികച്ച ഗാനത്തിനുള്ള പുരസ്കാരം ഗാനരചയിതാവ് ഗുൽസാറുമായി പങ്കിട്ടു. ശബ്ദമിശ്രണത്തിനുള്ള പുരസ്കാരമാണ് റസൂൽ പൂക്കുട്ടിക്ക് ലഭിച്ചത്. ഓസ്കർ നേടിയ ഏക മലയാളിയായി അദ്ദേഹം. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനായ വികാസ് സ്വരൂപ് 2005- രചിച്ച ക്യൂ ആൻഡ് എന്ന നോവലിനെ ആധാരമാക്കി ഡാനി ബോയൽ സംവിധാനം ചെയ്ത ചിത്രമാണ് സ്ലം ഡോഗ് മില്യനെയർ. പത്ത് ഓസ്കർ നോമിനേഷനുകളാണ് ചിത്രത്തിന് ലഭിച്ചത്. ഇതിൽ എട്ടെണ്ണത്തിന് പുരസ്കാരവും ലഭിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ