psc related facts
AD 1618- ൽ ചൈനയിൽ ഉണ്ടായ പീക്കിങ് ഗസറ്റ് ആണ് ലോകത്തിലെ പ്രഥമ പത്രം. ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്നും പിണങ്ങി പിരിഞ്ഞ ജെയിംസ് അഗസ്റ്റസ് ഹിക്കി 1780 ജനുവരി 29-ന് കൽക്കട്ടയിൽ നിന്നും പുറപ്പെടിപ്പിച്ചു തുടങ്ങി യ "ബംഗാൾ ഗസ്റ് " ആണ് ഭാരതത്തിലെ പ്രഥമ വർത്തമാന പത്രം.
പീക്കിങ് ഗസറ്റ് ആണ് ലോകത്തിലെ പ്രഥമ പത്രം(1618)
"ബംഗാൾ ഗസ്റ് " ആണ് ഭാരതത്തിലെ പ്രഥമ വർത്തമാന പത്രം.(1780)
രാജ്യസമാചാരം ആണ് മലയാളത്തിലെ ആദ്യ പത്രം (1847)
രാജ്യസമാചാരം
ഹെർമൻ ഗുണ്ടർട്ട് 1847 ൽ ആരംഭിച്ച രാജ്യസമാചാരം ആണ് മലയാളത്തിലെ ആദ്യ പത്രം. തലശ്ശേരിക്കടുത്തുള്ള ഇല്ലിക്കുന്നിൽ നിന്നാണ് ഇത് പ്രസിദ്ധീകരണം ആരംഭിച്ചത്. എട്ടു പേജുകളുള്ള ഈ പത്രം മാസത്തിൽ ഒരു ലക്കം വീതമാണ് പ്രസിദ്ധീകരിച്ചിരുന്നത്. പൂർണ്ണമായും സൗജന്യമായാണ് പത്രം വിതരണം ചെയ്തിരുന്നത്. ജോർജ്ജ് ഫ്രെഡെറിക് മുള്ളർ ആയിരുന്നു പ്രധാന പത്രാധിപർ.
ദീപിക
മലയാളത്തിലെ ആദ്യത്തെ ദിനപത്രമാണ് ദീപിക. 1887 ലാണ് ദീപിക പ്രസിദ്ധീകരണം ആരംഭിച്ചത്. നിധീരിക്കൽ മാണിക്കത്തനാർ എന്ന കത്തോലിക്കാ പുരോഹിതനാണ് ഒരു നൂറ്റാണ്ടിനു മുൻപ് നസ്രാണി ദീപിക എന്ന പേരിൽ ഈ പത്രം ആരംഭിച്ചത്. ഇപ്പോഴും പ്രസിദ്ധീകരണം തുടരുന്ന ഏറ്റവും പഴക്കമേറിയ മലയാള പത്രം ദീപികയാണ്.
മലയാള മനോരമ
1890 ൽ കോട്ടയത്തുനിന്നാണ് മലയാള മനോരമ പ്രസിദ്ധീകരണം ആരംഭിച്ചത്. കോട്ടയം സി.എം.എസ് ഹൈസ്കൂളിൽ അസിസ്റ്റന്റ് മലയാളം മുൻഷിയായി പ്രവർത്തിച്ചിരുന്ന കണ്ടത്തിൽ വറുഗീസ് മാപ്പിളയാണ് മലയാള മനോരമ ദിനപ്പത്രത്തിന്റെ സ്ഥാപകൻ. വായനക്കാരുടെ എന്നതിന്റെ അടിസ്ഥാനത്തിൽ ഏറ്റവും പ്രചാരമേറിയ മലയാള ദിനപത്രമാണ് മലയാള മനോരമ. ദീപിക കഴിഞ്ഞാൽ കേരളത്തിൽ പ്രവർത്തനം തുടരുന്ന ഏറ്റവും പഴയ പത്രവും മലയാള മനോരമ തന്നെ.
വിവേകോദയം
ശ്രീ നാരായണ ധർമ്മ പരിപാലന യോഗത്തിന്റെ മുഖപത്രമായി 1904 ലാണ് വിവേകോദയം പ്രസിദ്ധീകരണം ആരംഭിച്ചത്. കുമാരനാശാനായിരുന്നു ആദ്യകാല പത്രാധിപർ.
സ്വദേശാഭിമാനി
1905 ൽ വക്കം അബ്ദുൽ ഖാദർ മൗലവിയാണ് സ്വദേശാഭിമാനി ദിനപത്രം സ്ഥാപിച്ചത്. 1906ൽ രാമകൃഷ്ണപിള്ള പത്രാധിപത്യം ഏറ്റെടുത്തു. സ്വദേശാഭിമാനിയിലൂടെ വിപ്ലവാത്മകമായി ഭരണവ്യവസ്ഥയെ വിമർശിച്ചിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ 1910 സെപ്റ്റംബർ 26-നു തിരുവിതാംകൂറിൽ നിന്നും നാടുകടത്തി.
കേരള കൗമുദി
1911 ൽ സി.വി കുഞ്ഞിരാമനാണ് കേരളം കൗമുദി സ്ഥാപിച്ചത്. കൊല്ലം ജില്ലയിലെ മയ്യനാട് നിന്നാണ് ആദ്യമായി പ്രസിദ്ധീകരണം ആരംഭിച്ചത്.
മാതൃഭൂമി
മലയാള ഭാഷയിലെ പ്രമുഖ ദിനപ്പത്രമാണ് മാതൃഭൂമി. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായി ഉത്തരകേരളത്തിലെ കോഴിക്കോട്ട് 1923 മാർച്ച് 18-ന് ജന്മമെടുത്ത പത്രമാണ്. സ്വാതന്ത്ര്യസമരസേനാനികളിൽ പ്രമുഖനായ കെ.പി. കേശവമേനോൻ ആയിരുന്നു ആദ്യ പത്രാധിപർ.
മലയാളം അച്ചടിയുടെ പിതാവായി അറിയപ്പെടുന്നതാര്? ബെഞ്ചമിൻ ബെയ്ലി
മലയാളത്തിലെ ആദ്യത്തെ പത്രം രാജ്യസമാചാരം
മലയാളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ പ്രസിദ്ധീകരണം വിദ്യാസംഗ്രഹം
കേരളത്തിൽ നിരോധിക്കപ്പെട്ട ആദ്യ പത്രം സന്ദിഷ്ടവാദി
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ രാമചന്ദ്രവിലാസം അച്ചടിച്ചു വന്ന പത്രം മലയാളി
ഇപ്പോഴും പ്രസിദ്ധീകരണം തുടരുന്ന ഏറ്റവും പഴക്കമേറിയ മലയാള പത്രം ദീപിക
മലയാള മനോരമ ദിനപ്പത്രത്തിന്റെ സ്ഥാപകൻ കണ്ടത്തിൽ വർഗീസ് മാപ്പിള
ശ്രീ നാരായണ ധർമ്മ പരിപാലന യോഗത്തിന്റെ മുഖപത്രം വിവേകോദയം
സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ വക്കം അബ്ദുൽ ഖാദർ മൗലവി
സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ പത്രാധിപർ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
മുഹമ്മദ് അബ്ദുൾ റഹിമാൻ ആരംഭിച്ച പത്രം ഏതായിരുന്നു? അൽ-അമീൻ
കേരളത്തിൽ 34 വർഷകാലം പ്രവർത്തിച്ച ഒരു ഇംഗ്ലീഷ് മിഷനറിയായിരുന്നു Benjamin Bailey. 1821 ൽ കോട്ടയത്ത് ആദ്യമായി ഒരു മലയാളം അച്ചടിശാല അദ്ദേഹം സ്ഥാപിച്ചു .ബൈബിൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു . in 1846 published the first English-Malayalam dictionary, and in 1849 published the first Malayalam-English dictionary.
വിദ്യാസംഗ്രഹം
മലയാളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ പ്രസിദ്ധീകരണമാണ് വിദ്യാസംഗ്രഹം. 1864-ൽ കോട്ടയം സി.എം. എസ്. കോളേജിൽനിന്നാണ് ഇത് പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. ഇന്ത്യയിലെതന്നെ ആദ്യത്തെ കോളേജ് മാസികയായിരുന്നു
സന്ദിഷ്ടവാദി
1867-ൽ കോട്ടയത്തുനിന്നും ട്രാവങ്കൂർ ഹെറാൾഡ് എന്ന ഇംഗ്ലീഷ് പത്രത്തിനു് അനുബന്ധമായി പ്രസിദ്ധീകരണം ആരംഭിച്ച പത്രമാണ് സന്ദിഷ്ടവാദി. സി.എം.എസ്സ് പ്രസ്സിൽനിന്നുമാണ് ഈ പത്രം അച്ചടിച്ചിരുന്നത്. ദിവാൻ മാധവവാര്യരുടെ ദുർഭരണങ്ങൾക്കെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചതിന്റെ ഫലമായി തിരുവിതാംകൂർ സർക്കാർ പത്രം അടച്ചുപൂട്ടാൻ ഉത്തരവിട്ടു. കേരളത്തിൽ നിരോധിക്കപ്പെട്ട ആദ്യ പത്രമാണ് സന്ദിഷ്ടവാദി.
സ്വദേശാഭിമാനി.
1905-ൽ വക്കം അബ്ദുൽ ഖാദർ മൗലവി ആരംഭിച്ച പത്രമായിരുന്നു സ്വദേശാഭിമാനി. വക്കം മൗലവിയുടെ നാടായ അഞ്ചുതെങ്ങിലാണ്‌പ്രസ്സും പത്രവും തുടക്കം കൊണ്ടത്. 1906 വരെ പത്രാധിപർ ചിറയിൻകീഴ് സി.പി. ഗോവിന്ദ പിള്ളയായിരുന്നു’ 1906 ൽ പ്രഗല്ഭനായ കെ.രാമകൃഷ്ണ പിള്ള പത്രാധിപരായz 1907 ൽ പ്രസിദ്ധീകരണം തിരുവനന്തപുരത്തേക്ക് മാറ്റി. തിരുവിതാംകൂറിലെ രാജഭരണത്തിനും ദിവാന്റെ ദുർനയങ്ങൾക്കുമെതിരെ പത്രം ആഞടിച്ചു. പൗരാവകാശങ്ങൾക്കും ജനാധിപത്യത്തിനും വേണ്ടി രാമകൃഷ്ണപിള്ള എഡിറ്റോറിയലുകൾ എഴുതി. 1910 സെപ്റ്റംബർ 26 ന് തിരുവിതാംകൂർ സർക്കാർ സ്വദേശാഭിമാനി പത്രം നിരോധിച്ചു. രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറിൽ നിന്ന് നാടുകടത്തി. വിദേശ വാർത്തകൾക്കുവേണ്ടി റോയിറ്റേഴ്സ് ന്യൂസ് ഏജൻസിയുമായി ബന്ധം വെച്ച ആദ്യത്തെ മലയാളപത്രം സ്വദേശാഭിമാനിയായിരുന്നു. ഭയകൗടില്ല്യ ലോഭങ്ങൾ വളർക്കില്ലൊരു നാടിനെ-എന്നതായിരുന്നു സ്വദേശാഭിമാനിയുടെ ആപ്തവാക്യം
അൽ അമീൻ
സ്വാതന്ത്രസമരസേനാനിയും കോൺഗ്രസ്സ് നേതാവുമായിരുന്ന മുഹമ്മദ് അബ്ദുൽ റഹ്മാൻ സാഹിബ് 1924 ൽ കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകനമാരംഭിച്ച പത്രമായിരുന്നു അൽ അമീൻ പത്രം. 1921ലെ മലബാർ വിപ്ലവത്തെക്കുറിച്ച് ഇതര സമൂഹത്തിൽ പ്രചരിച്ച തെറ്റിദ്ധാരണകൾ നീക്കുന്നതിനും സ്വാതന്ത്ര സമര പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിനും ഒരു പത്രം അനിവാര്യമാണെന്ന ചിന്തയുടെ ഫലമായാണ് അൽ അമീനിന്റെ പിറവി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൻറെ കൊള്ളരുതായ്മകളെ അൽ അമീൻ നിർഭയം നിശിതമായി വിമർശിച്ചു.1931 വരെ 'അൽ അമീൻ'ത്രൈദിന പത്രവും 1936 വരെ ദിനപത്രവുമായിരുന്നു. കടുത്ത സർക്കാർവിരുദ്ധ നിലപാട് കാരണം ഒന്നിലധികം തവണ പത്രം നിരോധിക്കപ്പെടുകയുണ്ടായി.
Rajyasamacharam, the !rst Malayalam journal was published from
A) Anchuthengu
B) Illikkunnu
C) Nagarcovil
D) Mattancheri
Rajyasamacharam, the !rst Malayalam journal was published from
A) Anchuthengu
B) Illikkunnu
C) Nagarcovil
D) Mattancheri
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ