current affairs

current affairs
ജമ്മുകശ്മീരിൽ ഗവർണർ ഭരണം
ജമ്മുകശ്മീരിൽ പി.ഡി.പി.ബി.ജെ.പി. കൂട്ടുകെട്ട് തകർന്നു. സഖ്യത്തിൽ നിന്ന് പിന്മാറുകയാണെന്ന് .ബി.ജെ.പി. നേതൃത്വം അറിയിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം മെഹബൂബ മുഫ്തി രാജിവച്ചു. ഇതോടെ ജമ്മു-കശ്മീർ.വീണ്ടും ഗവർണർ ഭരണത്തിലായി. എൻ.എൻ. വോഹ്റയാണ് ജമ്മു-കശ്മീർ ഗവർണർ

പരാതി പറയാൻ റെയിൽ ആപ്പ്.
റെയിൽവേയുമായി ബന്ധപ്പെട്ട പരാതികൾ പറയാനും അടിയന്തര സഹായം ചോദിക്കാനും പുതിയ ആപ്പ് പുറത്തിറക്കി. റെയിൽ മദ ദ് (RAIL MADAD) എന്ന ആപ്പുവഴി സുരക്ഷ,അഴിമതി,വൃത്തിതുടങ്ങി എന്തിനെപ്പറ്റിയും പരാതിനൽകാം

Railway Minister Piyush Goyal today launched two mobile apps, 'Rail Madad' and 'Menu on Rails', to ease the travelling experience of the commuters. The Rail Madad app is aimed at expediting & streamlining passenger grievance redressal while the 'Menu on Rails' app will allow passengers to check the list of meals and beverages served on all type of trains and their prices.

ദേശീയ ഡിജിറ്റൽ ലൈബ്രറിക്ക് തുടക്കം  
രാജ്യത്തെ ഏകവിജ്ഞാന കേന്ദ്രമാക്കുന്ന ദേശീയ ഡിജിറ്റൽ ലൈബ്രറി സംവിധാനം പി.എൻ. പണിക്കർ അനുസ്മരണ ദേശീയ വായനദിനത്തിൽ നിലവിൽവന്നു.                                                             ലൈബ്രറിയുടെ സൗജന്യസേവനം 24 മണിക്കൂറും https://ndl/iitkgp.ac.in. എന്ന വെബ് വിലാസത്തിൽ ലഭിക്കും.365 ദിവസം 24 മണിക്കൂറും ഏത്ഭാരതീയനും അവരവരുടെ വീട്ടിലിരുന്നോ അഥവാ അടുത്തുള്ള പൊതുഗ്രാമീണ ഗ്രന്ഥശാലയിൽ നിന്നോ സൗജന്യമായി ഉപയോഗിക്കാം. ഒരു കോടി എഴുപത്ലക്ഷം റെക്കോഡുകളും പുസ്തകങ്ങളും ലഭ്യമാക്കുന്നു   ഡിറ്റിജൽ ലൈബ്രറി സംവിധാനം .അഭിരുചിക്കനുസരിച്ച് ഏതു വിഷയവും പഠിക്കാൻ സാധാരണക്കാരെ സഹായിക്കുന്നതാണ് ദേശീയ ഗ്രന്ഥശാല. ഓൺലൈൻ ക്ലാസുകളിൽ പങ്കെടു ക്കാനും പരീക്ഷയെഴുതാനും സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കാനും സാധിക്കും . ..ടി. ഖരഗ്പുരാണ് സംരംഭത്തിന് പിന്നിൽ പ്രവർത്തിച്ചത്.

എം കേരളം ആപ് 
കേരള സർക്കാരിന്റെ എല്ലാ വകുപ്പുകളുടെയും സേവനത്തിന് ഒറ്റ മൊബൈൽ ആപ് എം കേരളം- പ്ലേസ്റ്റോറിൽ ലഭ്യമാക്കി. ഗൂഗിൾ പ്ലേ സ്റ്റോർ, ഐഒഎസ് ആപ് സ്റ്റോർ, സർക്കാരിന്റെ പോർട്ടൽ (kerala.gov.in) എന്നിവിടങ്ങളിൽ നിന്ന് എംഎംകേരളം (mKeralam) ആപ് ഡൗൺലോഡ് ചെയ്യാം. തുടക്കത്തിൽ യൂസർനെയിമും പാസ്വേഡും നൽകി റജിസ്റ്റർ ചെയ്യണം.23 സർക്കാർ വകുപ്പുകളുടെ സേവനമാണ് ഇപ്പോൾ ഉള്ളത്. പഞ്ചായത്തുകളിൽ നിന്നും വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കേണ്ട വിവിധ സർട്ടിഫിക്കറ്റുകൾ, കാർഷിക പദ്ധതികൾ, സബ്സിഡി തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം ആപ് ഉപയോഗപ്പെടുത്താം . .ടി. മിഷനാണ് തയാറാക്കിയത്.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം
കേന്ദ്രസാഹിത്യ അക്കാദമിയുടെ 2018-ലെ മികച്ച ബാലസാഹിത്യകൃതിക്കുള്ള പുരസ്കാരം പി.കെ. ഗോപിയുടെ "ഓലച്ചൂട്ടിന്റെ വെളിച്ചം' എന്ന ചെറുകഥാ സമാഹാരത്തിനും യുവ സാഹിത്യപുരസ്ക്കാരം അമലിന്റെ 'വ്യസന സമുച്ചയം' എന്ന നോവലിനും ലഭിച്ചു. 50000 രൂപയും ഫലകവുമാണ് അവാർഡ്.

അനുക്രീതി വാസ് മിസ് ഇന്ത്യ
തമിഴ്നാട്ടിൽ നിന്നുള്ള അനുകിതി വാസ് ഫെമിന മിസ് ഇന്ത്യ പട്ടം കരസ്ഥമാ ക്കി. ജൂൺ 19ന് മുംബൈയിലാണ് സൗന്ദര്യ മത്സരം നടന്നത്.

ഇന്ത്യ, ജപ്പാൻ, യു.എസ്. എന്നീ രാഷ്ട്രങ്ങളുടെ സംയുക്ത നാവികാഭ്യാസമായ മലബാർ 2018-ന്റെ 22-ാം പതിപ്പ് ജൂൺ 6 മുതൽ 15 വരെ ഫിലിപ്പീൻ കടലിലെ ഗുവാമിൽ നടന്നു.

ക്വീൻ പൈനാപ്പിൾ ത്രിപുരയുടെ സംസ്ഥാന ഫലമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് (പ്രഖ്യാപിച്ചു.

സൗത്ത് ആഫ്രിക്ക, ഇൻഡോനേഷ്യ, ഡൊമിനിക്കൻ റിപ്പബ്ലിക്, ജർമ്മനി, ബെൽജിയം എന്നീ രാജ്യങ്ങളെ യു.എൻ. സെക്യൂരിറ്റി കൗൺസിലിലെ താത്കാലിക അംഗങ്ങളായി തിരഞ്ഞെടുത്തു.

ഇന്ത്യ-നേപ്പാൾ സംയുക്ത സൈനികാഭ്യാസമായ സൂര്യകിരണിന്റെ 13-ാം പതിപ്പ് മേയ് 30 മുതൽ ജൂൺ 12 വരെ ഉത്തരാഖണ്ഡിലെ പിത്താരാഗഢിൽ നടന്നു.

5000 കിലോമീറ്റർ വരെ പറന്നെത്തി ആണവായുധം പ്രയോഗിക്കാൻ ശേഷിയുള്ള ഇന്ത്യയുടെ അഗ്നി-5 ബാലിസ്റ്റിക് മിസൈലിന്റെ ആറാമത്തെ പരീക്ഷണവും വിജയം കണ്ടു.

റഫറിക്ക് "വാർ .
റഷ്യൻ ലോകകപ്പിലെ ഏറ്റവും വലിയ പുതുമകളിൽ ഒന്നാണ് വീഡിയോ അസിസ്റ്റന്റ് റഫറി സിസ്റ്റം. വീഡിയോ അസിസ്റ്റന്റ് റഫറി(വി..ആർ. "വാർ') . കഴിഞ്ഞ വര്ഷത്തെ ഫിഫ കോണ്ഫെഡറേഷന്സ് കപ്പ്, ക്ലബ്ബ് ലോകകപ്പ് എന്നിവയില്വിജയകരമായി നടപ്പാക്കിയ ശേഷമാണ് ലോകകപ്പിലേക്കും വിഎആര്സാങ്കേതികവിദ്യ ഫിഫ കൊണ്ടുവന്നിരിക്കുന്നത്.  കളി കൂടുതൽ സുതാര്യവും നിഷ്പക്ഷവുമാക്കുകയാണ് ലക്ഷ്യം. ഫുട്ബോളിലെ അതിവേഗ നീക്കങ്ങൾക്കിടയിൽ നടക്കുന്ന ഫൗളുകളോ, ഓഫ്സൈഡുകളോ, പെനാൽറ്റി സാഹചര്യങ്ങളോ പലപ്പോഴും റഫറിമാരുടെ കണ്ണുകളിൽ പെടാറില്ല.എന്നാൽ വിഎആർ സിസ്റ്റം വരുന്നതോടെ മാനുഷികമായി സംഭവിക്കാവുന്ന പിഴവുകൾ ചൂണ്ടിക്കാണിക്കാനും ശരിയായ തീരുമാനം കൈക്കൊള്ളാൻ ഫീൽഡ് റഫറിക്ക് നിർദ്ദേശങ്ങൾ നൽകാനും സാധിക്കും.സംശയ മുണർത്തുന്ന ഗോളുകൾ, പെനാൽറ്റി കിക്കുകൾ അനുവദിക്കേണ്ടി വരുമ്പോൾ, നേരിട്ടുള്ള ചുവപ്പു കാർഡ് നൽകുമ്പോൾ, ആളുമാറി. മഞ്ഞ/ചുവപ്പ് കാർഡുകൾ നൽകുമ്പോൾ തുടങ്ങിയ അവസരങ്ങളിൽ സംശയനിവാരണത്തിന് വാർ ഉപയോഗിക്കാം.

2026 ലോകകപ്പ്:യുഎസ്എ, മെക്സിക്കോ, കാനഡ സംയുക്ത ആതിഥേയര്

അമേരിക്കയും മെക്സിക്കോയും കാനഡയും ചേർന്ന് 2026-ലെ ലോകകപ്പ് ഫുട്ബോളിന് വേദിയൊരുക്കും .2002-ലെ ദക്ഷിണകൊറിയ-ജപ്പാൻ ലോകകപ്പിന് ശേഷം സംയുക്ത ആതിഥേയർ വരുന്നത് ആദ്യമാണ്. 48 ടീമുകളായിരിക്കും പങ്കെടുക്കുക എന്നതാണ് 2026 ലോകകപ്പ് ഫുട്ബോള്ടൂര്ണ്ണമെന്റിന്റെ പ്രത്യേകത. ഇത് ആദ്യമായാണ് മൂന്ന് രാജ്യങ്ങൾ ഒരുമിച്ച് ഒരു ലോകകപ്പിന് വേദിയാകുന്നത്.2022 ലെ ലോകകപ്പ് ഖത്തറിലാണ് .1994 ലായിരുന്നു. അമേരിക്കയിൽ ലോകകപ്പ് നടന്നത് . മൊറോക്കോയെ മറികടന്നാണ് അമേരിക്കൻ സഖ്യം അവകാശം നേടിയത്.

ലോകകപ്പിൽ പുതിയ പന്ത്
". ഫുട്ബോൾ ലോകകപ്പിന്റെ നോക്കൗട്ട് മത്സരങ്ങളിൽ ഉപയോഗി ക്കുന്നത് പുതിയ പന്ത്. ടെൽസ്റ്റാർ-18ന് പകരം ടെൽസ്റ്റാർ മെഹ്ത പന്താണ് ഉപയോഗിക്കുന്നത്. അഡിഡാസ് കമ്പനി നിർമ്മിക്കുന്ന പന്തിന്റെ നിർമ്മാണ വസ്തുക്കളിൽ മാറ്റമില്ല. വെള്ളയും ചെമപ്പും കറുപ്പും നിറത്തിലുള്ള പന്തിലും എൻ.എഫ്.സി ചിപ്പ് ഉപയോഗിച്ചിട്ടുണ്ട്. ആഗ്രഹം അല്ലെങ്കിൽ സ്വപ്നം എന്നർഥം വരുന്ന റഷ്യൻ വാക്കാണ് മെഹ്ത.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ് എഫ്.സി, പുണെസിറ്റി പുതിയ പരിശീലകനായി ബ്രസീലിൽ നിന്നുള്ള മാർക്കോസ് പക്യൂറ്റയെ നിയമിച്ചു.

അണ്ടർ 17 ഫുട്ബോൾ ലോകകപ്പിൽ ഇന്ത്യക്കായി കളിച്ച ഗോൾകീപ്പർ ധീരജ് സിങ്ങിനെ കേരള ബ്ലാസ്റ്റേഴ്സ് ടീമിലെടുത്തു.

ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന കായികതാരങ്ങ ളുടെ ഫോബ്സ് പട്ടികയിൽ ക്രിക്കറ്റ് താരം വിരാട് കോലിയും (83-ാം സ്ഥാനം) ഇടംപിടിച്ചു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ