ഇന്ത്യയിലെ പ്രധാന സാഹിത്യ പുരസ്‌കാരങ്ങൾ
ജ്ഞാനപീഠം
ഇന്ത്യയിലെ ഏറ്റവും സമ്മാനത്തുകയുള്ള സാഹിത്യ ബഹുമതിയാണ് ജ്ഞാനപീഠം
സാഹിത്യ മേഖലയിൽ ഇന്ത്യയിൽ നൽകുന്ന പരമോന്നത പുരസ്‌കാരമാണ് ജ്ഞാനപീഠം
ഭാരത സർക്കാറല്ല ജ്ഞാനപീഠം അവാർഡ് നൽകു ന്നത്.വ്യവസായികളായ സാഹു ജെയിൻ കുടുംബക്കാരാണ് ഈ പുരസ്ക്കാരം ഏർപ്പെടുത്തിയിരിക്കുന്നത്
ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയുടെ ഉടമകളാണ് സാഹു ജെയിൻ കുടുംബം
ജ്ഞാനപീഠം ട്രസ്റ്റാണ് ഈ പുരസ്കാരം നൽകുന്നത് .1944ൽ ആണ് ഈ ട്രസ്റ്റ് സ്ഥാപിച്ചത്
സാഹു ശാന്തി പ്രസാദ് ജെയിൻ ആണ് ട്രസ്റ്റ് സ്ഥാപിക്കാൻ മുൻകൈ എടുത്തത്. അദ്ദേഹത്തിന്റെ അൻപതാം ജൻമദിന ആഘോഷത്തിന്റെ ഭാഗമായാണ് പുരസ്കാരം ഏർപ്പെടുത്തിയത്
1961-ൽ ആണ് പുരസ്കാരം ഏർപ്പെടുത്തിയെ തെങ്കിലും 1965 മുതലാണ് നൽകി തുടങ്ങിയത്
1965-ൽ മലയാളിയായ ജി.ശങ്കര ക്കുറുപ്പാണ് ആദ്യം പുരസ്ക്കാരം നൽകിയത് . ഓടക്കുഴൽ എന്ന കവിതാ സമാഹരത്തിനാണ് ലഭിച്ചത്
ബംഗാളിയായ താരാ ശങ്കർ ബന്ദോപാധ്യായയാണ് രണ്ടാമത്തെ ജ്ഞാന പീഠ ജേതാവ് . ഗണ ദേവത എന്ന കൃതിക്കാണ് 1966 പുരസ്ക്കാരം ലഭിച്ചത്
ഉമാശങ്കർ ജോഷി, കുപ്പാളി വെങ്കടപ്പ ഗൗഡ പുട്ടപ്പ എന്നിവരാണ് 1967-ൽ മൂന്നാമത്തെ ജ്ഞാന പീഠം പങ്കിട്ടത്
കന്നട എഴുത്തുകാരനായിരുന്ന കുപ്പാളി വെങ്കടപ്പ ഗൗഡ പുട്ടപ്പ കൂവെമ്പു എന്നാണ് അദ്ദേഹം കർണ്ണാ കടത്തിൽ അറിയപ്പെടുന്നത്.
ശ്രീ രാമായണ ദർശനം എന്ന കൃ തി ക്കാണ് പുരസ്ക്കാരംലഭിച്ചത്
ജ്ഞാനപീഠം ലഭിച്ച ആദ്യ ഹിന്ദി സാഹിത്യകാരൻ സുമിത്രാ നന്ദൻ പന്താണ്
തമിഴിൽ നിന്ന് ആദ്യം ജ്ഞാന നേടിയത് പി.വി അഖിലാണ്ഡൻ 1975-ൽ ചിത്തിരപ്പാ വൈ എന്ന കൃതിക്കാണ്
മലയാളത്തിൽ രണ്ടാമതായി എസ് കെ പൊറ്റക്കാട് ഒരു ദേശത്തിന്റെ കഥ 1980-ൽ ലഭിച്ചു.
മൂന്നാമതായി തകഴിക്കായിരുന്നു 1984 ൽ ആണ് ഇത്
1995 എം.ടി സമഗ്ര സംഭാവനക്കാണ്പുരസക്കാരം ലഭിച്ചത്
ഏറ്റവും ഒടുവിലായി ഒ.എൻ വി കുറുപ്പിന് 2007-ൽ ലഭിച്ചത്
ആശാ പൂർണ്ണ ദേവിയാണ് ജ്ഞാനപീഠം നേടിയ ആദ്യ വനിത ബംഗാളി എഴുത്തുകാരിയായ ഇവർക്ക് 1976-ൽ ആണ് ലഭിച്ചത്
പഞ്ചാബി എഴുത്തുകാരിയായ അമൃതാ പീതമാണ് ജ്ഞാനപീഠം നേടിയ രണ്ടാമത്തെ വനിത 1981-ൽ ആണ് ലഭിച്ചത്
2015-ൽ രഘുവീർ ചൗദരിക്കാണ് ജ്ഞാന പീഠം ലഭിച്ചത്. ഇദ്ദേഹം ഗുജറാത്തുകാരനാണ്
അൻപത്തി ഒന്നാമത് പുരസ്ക്കാരമാണ് ഇത്
11ലക്ഷം രൂപയും കീർത്തി പത്രവും സരസ്വതി ദേവിയുടെ വെങ്കല ശിൽപ്പവും വിജയിക്ക് നൽകുന്നു .
ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭാഷകളിലെ സാഹിത്യ സൃഷ്ടികൾക്കാണ് എല്ലാ വർഷവും സരസ്വതി സമ്മാനം നൽകുന്നത് .
സരസ്വതി സമ്മാനം
സരസ്വതി സമ്മാനം ഏർപ്പെടുത്തിയ വർഷം - 1991
സരസ്വതി സമ്മാനം ഏർപ്പെടുത്തിയത് - - കെ . കെ . ബിർല
ഫൗണ്ടേഷൻ സരസ്വതി സമ്മാനത്തിന്റെ പുരസ്കാര തുക - 15 ലക്ഷം
സരസ്വതി സമ്മാനം ആദ്യമായി ലഭിച്ച വ്യക്തി - ഹരിവംശറായി ബച്ചൻ ( 1991 )
സരസ്വതി സമ്മാനം ആദ്യമായി ലഭിച്ച വനിത . - ബാലാമണിയമ്മ ( 1995 )
ബാലാമണിയമ്മയ്ക്ക് സരസ്വതി സമ്മാനം നേടി ക്കൊടുത്ത കൃതി - നിവേദ്യം
സരസ്വതി സമ്മാനം ലഭിച്ച രണ്ടാമത്തെ മലയാളി - കെ . അയ്യപ്പപ്പണിക്കർ ( 2005 )
2012 - ൽ സരസ്വതി സമ്മാനം നേടിയ സുഗത കുമാരിയുടെ കൃതി - മണലെഴുത്ത്
2017 - ലെ സരസ്വതി സമ്മാൻ വിജയി - സീതാംശു യശസചന്ദ് കൃതി - വഖർ ( ഗുജറാത്തി )
മൂർത്തിദേവി പുരസ്കാരം
മൂർത്തിദേവി അവാർഡ് ഏർപ്പെടുത്തിയത്- ഭാരതീയ ജ്ഞാനപീഠം ട്രസ്റ്റ്
ആദ്യത്തെ ജേതാവ് - സി . കെ . നാഗരാജറാവു
മലയാളത്തിൽ നിന്നും മൂർത്തി ദേവി അവാർഡ് നേടിയ ആദ്യ വ്യക്തി - അക്കിത്തം ( 2009 )
2017 - ലെ മൂർത്തിദേവി പുര സ്കാര ജേതാവ് - ജോയ് ഗോസ്വാമി ( ബംഗാൾ )
വ്യാസ സമ്മാനം
ഹിന്ദിയിലെ മികച്ച സാഹിത്യസൃഷ്ടികൾക്കു നൽകി വരുന്ന പുരസ്കാരം - വ്യാസസമ്മാനം
നൽകിത്തുടങ്ങിയ വർഷം - 1991
വ്യാസസമ്മാനം ഏർപ്പെടുത്തിയ സംസ്ഥാനം - മധ്യപ്രദേശ്
സമ്മാനത്തുക - 3 . 5 ലക്ഷം രൂപ
2017 - ലെ വ്യാസസമ്മാന ജേതാവ് - മംമ്ത കാലിയ ( കൃതി - സുഖം ദുഃഖം )
2018 - ലെ വ്യാസസമ്മാന ജേതാവ് - ലീലാധർ ജാഗുഡി ( കൃതി - ജിനേ ലോഗ് ഉതനേ പ്രേം )
കേന്ദ്ര സാഹിത്യഅക്കാദമി പുരസ്ക്കാരങ്ങൾ
എത്ര ഭാഷയിലെ മികച്ച കൃതികൾക്കാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നൽകുന്നത് - 24
കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ഏർപ്പെടു ത്തിയ വർഷം - 1954
കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ മലയാളി - ആർ . നാരായണപണിക്കർ ( 1955 കൃതി - ഭാഷാസാഹിത്യചരിത്രം )
കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ മലയാള നോവൽ - ചെമ്മീൻ ( 1957 )
2018 - ലെ കേന്ദ്രസാഹിത്യ അക്കാ ദമി അവാർഡ് നേടിയ മലയാളി - എസ് . രമേശൻനായർ ( ഗുരുപൗർണമി )
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ