kerala niyamasabha


കേരള നിയമസഭ
Chapter 1
ഏകമണ്ഡല സഭയാണ് കേരളനിയമസഭ അഥവാ ജനപ്രതിനിധിസഭ.  തിരുവനന്തപുരമാണ്  നിയമസഭയുടെ ആസ്ഥാനം. 140 നിയമസഭാമണ്ഡലങ്ങളിൽ നിന്നും സാർവത്രിക സമ്മതിദാനത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളാണ് നിയമസഭയിലെ അംഗങ്ങൾ. ഇതു കൂടാതെ ഇന്ത്യൻ ഭരണഘടനയിലെ പ്രത്യേക വകുപ്പു പ്രകാരം കേരളത്തിലെ ആംഗ്ലോ-ഇന്ത്യൻ ജനങ്ങൾക്കിടയിൽ നിന്നും നാമനിർദ്ദേശം ചെയ്യപ്പെടുന്ന പ്രതിനിധിയും സഭയിൽ അംഗമാണ് . എന്നാൽ ആംഗ്ലോ-ഇന്ത്യൻ പ്രതിനിധിക്ക് സഭയിൽ വോട്ടവകാശമില്ല.
നിയമസഭാ സാമാജികർ ചേർന്നു തിരഞ്ഞെടുക്കുന്ന സ്പീക്കർ ആണ് സഭയുടെ അധ്യക്ഷൻ. സ്പീക്കറെ സഹായിക്കാൻ ഡെപ്യൂട്ടി സ്പീക്കറെയും അംഗങ്ങൾ തിരഞ്ഞെടുക്കുന്നു. സ്പീക്കറാണ് സഭാ നടപടികൾ നിയന്ത്രിക്കുന്നത്.
സഭ സമ്മേളിക്കുന്ന ആദ്യം ദിനം മുതൽ അഞ്ചു വർഷമാണ് നിയമസഭയുടെ കാലാവധി. എന്നാൽ പ്രത്യേക സാഹചര്യങ്ങളിൽ സഭ പിരിച്ചുവിടാനുള്ള അധികാരം ഗവർണ്ണക്കുണ്ട്. അടിയന്തര ഘട്ടങ്ങളിൽ നിയമസഭയുടെ കാലാവധി ദീർഘിപ്പിക്കാൻ ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥകളുണ്ട്. നിയമനിർമ്മാണമാണ് നിയമസഭാംഗങ്ങളുടെ പ്രധാന ചുമതല. അംഗങ്ങൾ പാസാക്കുന്ന നിയമങ്ങൾ ഗവർണ്ണർ അംഗീകരിച്ച് ഒപ്പുവയ്ക്കുന്നതോടെയാണ് ഔദ്യോഗികമാകുന്നത്. ഇന്ത്യയിലെ ജനാധിപത്യ ഭരണക്രമങ്ങളുടെ പരീക്ഷണ ശാലയായിരുന്നു കേരളം എന്നു പറയാം. സ്വാതന്ത്ര്യത്തിനു മുമ്പു തന്നെ കേരളത്തിൽ നിയമനിർമ്മാണ സഭയടക്കമുള്ള സംവിധാനങ്ങൾ നിലനിന്നിരുന്നു. നാട്ടുരാജ്യങ്ങളുടെ ചരിത്രത്തിലാദ്യമായി നിയമനിർമ്മാണ സഭ രൂപവത്കരിച്ചത് തിരുവതാംകൂറിലാണ്. 1888 മാർച്ച് 30നാണ് എട്ടംഗങ്ങളുള്ള ലെജിസ്ലേറ്റിവ് കൌൺസിലിനു രൂപം നൽകുന്നതായി തിരുവതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ രാമവർമ്മ വിളംബരം പുറപ്പെടുവിക്കുന്നത്. കേരള നിയമസഭയുടെ ആദ്യ സമ്മേളനം നടന്നത് 1957 ഏപ്രിൽ 27 നാണ്. ആദിനം അനുസ്മരിക്കാനാണ് എല്ലാ വർഷവും ഏപ്രിൽ 27 ന് നിയമസഭാദിനമായി ആചരിക്കുന്നത്   



Q. The ministers of the state government are administered the oath of office by ….
(A) President
(B) Governor
(C) Attorney General
(D) Chief Justice

Which of the following is appointed by the Governor of a state ?
            (A) Finance Commission
            (B) UPSC
            (C) State Election Commission
            (D) Inter State Council 


14 മത് കേരളാ നിയമ സഭ
14 മത് കേരളാ നിയമ സഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പായിരൂന്നു ആദ്യമായി ഭിന്നലിംഗക്കാരായ വോട്ടർമാരെ ഉൾപ്പെടുത്തിയുള്ള തിരഞ്ഞെടുപ്പ്. രണ്ടു ഭിന്നലിംഗക്കാരാണ് പട്ടികയിൽ ഉണ്ടായിരുന്നത് ആദ്യമായി വോട്ടിങ് യന്ത്രത്തിൽ നോട്ടയ്ക്കു ചിഹ്നം. അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്റെ സഹകരണത്തോടെയാണ് ചിഹ്നം രൂപകൽപ്പന ചെയ്തത്. വോട്ടിങ് യന്ത്രത്തിൽ പേരിനും ചിഹ്നത്തിനുമൊപ്പം സ്ഥാനാർത്ഥിയുടെ ചിത്രം കൂടി ഉൾപ്പെടുത്തി . ആർക്കാണ് വോട്ടു ചെയ്തതെന്ന് വോട്ടർക്ക് ഒരിക്കൽ കൂടി കണ്ടു ബോദ്ധ്യപ്പെടാവുന്ന വിവിപാറ്റ് (വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ) സംവിധാനം 12 മണ്ഡലങ്ങളിൽ പരീക്ഷിച്ചു.തിരഞ്ഞെടുപ്പിലെ വിജയത്തിനു  ശേഷം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃ ത്വത്തിലുള്ള മന്ത്രിസഭ രൂപീകരിക്കപ്പെട്ടു. പിണറായി വിജയൻ മുഖ്യമന്ത്രിയായുള്ള 19 അംഗ മന്ത്രിസഭ 2016 മേയ് 25-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ പി.സദാശിവമാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്ന പന്ത്രണ്ടാമത്തെ വ്യക്തിയാണ് പിണറായി വിജയൻ.
നിലവിലെ മന്ത്രിസഭ
     മുഖ്യമന്ത്രി-
പിണറായി വിജയന്
ധനവകുപ്പ്  -
തോമസ് ഐസക്
സഹകരണം ടൂറിസം ദേവസ്വം
കടകംപള്ളി സുരേന്ദ്രന്‍ -
നിയമം,സാംസ്കാരികം, പിന്നാക്കക്ഷേമം
.കെ.ബാലന്
തദ്ദേശസ്വയംഭരണം, ന്യൂനപക്ഷക്ഷേമം
കെ.ടി.ജലീല്
വിദ്യാഭ്യാസം
പ്രൊഫ.സി.രവീന്ദ്രനാഥ്
പൊതുമരാമത്ത്, രജിസ്ട്രേഷന്
ജി.സുധാകരന്
വ്യവസായം,കായികം
.സി മൊയ്തീന്‍ 
ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി
ജെ.മെഴ്സിക്കുട്ടിയമ്മ
എക്സൈസ്, തൊഴിൽ
ടി.പി.രാമകൃഷ്ണന്
ആരോഗ്യം, സാമൂഹ്യക്ഷേമം, കുടുംബക്ഷേമം
കെ.കെ.ശൈലജ
ആരോഗ്യം,സാമൂഹികനീതി
മാത്യൂ ടി തോമസ്

തുറമുഖം, പുരാവസ്തു വകുപ്പ്
കടന്നപ്പള്ളി രാമചന്ദ്രന്
റവന്യു, ഭവന നിർമ്മാണം, സർവ്വേ ഓഫ് ലാൻഡ് റെക്കോർഡ്സ്, സർവ്വേ ഓഫ് ലാൻഡ് റിഫോംസ്
.ചന്ദ്രശേഖരന്
കൃഷി
വി.എസ്.സുനില്കുമാര്
വനം വകുപ്പ് മൃഗസംരക്ഷണം
കെ.രാജു
ഭക്ഷ്യം, പൊതുവിതരണം, ലീഗൽ മെട്രോളജി
പി.തിലോത്തമന്
   -വൈദ്യുതി
 എം എം മണി

1957 മന്ത്രിസഭ
1957 ഏപ്രിൽ 5ന് .എം.എസിന്റെ നേതൃത്തത്തിൽ അധികാരത്തിൽ വന്ന മന്ത്രിസഭയിൽ മുഖ്യമന്ത്രിയുൾപ്പടെ പതിനൊന്നംഗങ്ങളുണ്ടായിരുന്നു. മന്ത്രിസഭയുടെ കാലാവധി അവസാനിച്ചത് 1959 ജൂലൈ 31ന് രാഷ്ട്രപതി ഒന്നാം കേരള നിയമസഭ പിരിച്ചു വിട്ടതോടെയാണ്

വകുപ്പുകൾ
മന്ത്രിയുടെ പേര്
1
മുഖ്യമന്ത്രി
.എം.എസ്‌. നമ്പൂതിരിപ്പാട്
2
ധനകാര്യം
സി. അച്യുതമേനോൻ
3
ഗതാഗതം, തൊഴിൽ
ടി.വി. തോമസ്
4
ഭക്ഷ്യം, വനം
കെ.സി. ജോർജ്ജ്
5
വ്യവസായം
കെ.പി. ഗോപാലൻ
6
പൊതുമരാമത്ത്
ടി.. മജീദ്
7
തദ്ദേശ സ്വയംഭരണം
പി.കെ. ചാത്തൻ
8
വിദ്യാഭ്യാസം, സഹകരണം
ജോസഫ് മുണ്ടശ്ശേരി
9
റവന്യൂ, ഏക്സൈസ്
കെ.ആർ. ഗൗരിയമ്മ
1
അഭ്യന്തരം, നിയമം, വിദ്യുച്ഛക്തി
വി.ആർ. കൃഷ്ണയ്യർ
1
ആരോഗ്യം
.ആർ മേനോൻ

1.     ഏറ്റവും കുടുതല്‍ നിയമസഭകളില്‍ അംഗമായ വ്യക്തി:- കെ.ആര്‍ .ഗൌരിയമ്മ (12 )
2.      ഒരേ മണ്ഡലത്തില്‍ നിന്ന് ഏറ്റവും അധികം ജയിച്ച വ്യക്തി :- കെ.എം.മാണി (1965 മുതല്‍ 10 തവണ പാല മണ്ഡലത്തില്‍ നിന്നും ജയിച്ചു.)
3.     ഏറ്റവും അധികം തവണ ബജറ്റ് അവതരിപ്പിച്ച മന്ത്രി :-കെ.എം.മാണി (8 തവണ
4.     കേരള നിയമസഭയിലേക്ക് ഏതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട അംഗം :-എം.ഉമേഷ്‌ റാവു(മഞ്ചേശ്വരം 1957 )
5.     ഏറ്റവും പ്രായം കുടിയ നിയമസഭാംഗം :-വി.എസ്.അച്യുതാനന്തന്‍ (2010 ഓഗസ്റ്റ്‌ 18 നു അദേഹത്തിന് 87 വയസുതികഞ്ഞുഗൌരിയമ്മയുടെ റെക്കോര്ഡ്‌ ആണ് ഇദേഹം തകര്ത്തത്)
  1. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ നിയമസഭാംഗം ആയ വ്യക്തി :- ആര്‍.ബാലകൃഷ്ണപിള്ള  

7.     .നിയമസഭാംഗം ആകുകയോ നിയമസഭയെ അഭിമുഖികരിക്കുകയോചെയാത്ത മന്ത്രി :- കെ.മുരളീധരന്
8.      കേരള പിറവി സമയത്ത് കേരളത്തിന്റെ ഗവർണർ ആരായിരുന്നു?ബി.രാമകൃഷ്ണറാവു.
9.        ഇന്ത്യയിൽ ആദ്യമായി ഭരണഘടനാ വകുപ്പ് 356 പ്രകാരംപുറത്താക്കപ്പെട്ട മന്ത്രിസഭ? .എം.എസ് മന്ത്രിസഭ
10.                           കേരളത്തിലെ ആദ്യ വനിതാ മന്ത്രി ?ഉത്തരംകെ.ആർ.ഗൗരിയമ്മ
11.                         കോടതി വിധിയിലൂടെ നിയമസഭാംഗത്വം ലഭിച്ച ആദ്യ വ്യക്തിഉത്തരംവി.ആർ.കൃഷ്ണയ്യർ
12.                         കോടതി വിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തിറോസമ്മ പുന്നൂസ്



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ