constitution part 4-ആമുഖം preamble


ആമുഖം (Preamble)

ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് "നമ്മൾ, ഭാരതത്തിലെ ജനങ്ങൾഎന്ന വാക്കുകളോടെയാണ്. ഒറ്റ വാചകത്തിലുള്ള ഒന്നാണ് ആമുഖം എങ്കിലും ഭാരത ജനാധിപത്യത്തെക്കുറിച്ചും രാഷ്ട്ര സംവിധാനത്തെക്കുറിച്ചുമുള്ള ഏറ്റവും പ്രൌഡമായ പ്രസ്താവനയായി ആമുഖം പരിഗണിക്കപ്പെടുന്നു. ആമുഖം ഇപ്രകാരമാണ്:

നമ്മൾ, ഭാരതത്തിലെ ജനങ്ങൾ, ഭാരതത്തെ ഒരു പരമാധികാര-സ്ഥിതിസമത്വ-മതനിരപേക്ഷ-ജനാധിപത്യ-റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും

ഭാരതത്തിലെ എല്ലാ പൗരന്മാർക്കുംസാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി,
ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം,

സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വം,

എന്നിവ ഉറപ്പുവരുത്തുന്നതിനും
വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന ഭ്രാതൃഭാവം

എല്ലാവരിലും വളർത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട്

നമ്മുടെ ഭരണഘടനാസഭയിൽവച്ച്, 1949 നവംബറിന്റെ ഇരുപത്തിയാറാം ദിവസം ഭരണഘടനയെ ഏതദ്ദ്വാരാ അംഗീകരിക്കുകയും അധിനിയമമാക്കുകയും നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു.

1946ല്ഭരണഘടന നിർമാണസഭയിൽ ജവാഹർലാൽ നെഹ്റു അവതരിപ്പിച്ച ലക്ഷ്യപ്രമേയമാണ് പിന്നീട് ഭരണഘടനയുടെ ആമുഖമായി മാറിയത്. ഭരണഘടനയുടെ ആത്മാവെന്നാണ്ജവാഹർലാൽ നെഹ്റു ആമുഖത്തെ വിശേഷിപ്പിച്ചത്. ഇന്ത്യ ഒരു പരമാധികാര സോഷ്യലിസ്റ്റ്മതേതര ജനാതിപത്യ റിപ്പബ്ലിക്കാണെന്ന് ആമുഖം പ്രഖ്യാപിക്കുന്നു അമേരിക്കന്ഭരണഘടനയുടെ മാതൃകയില്ആണ് നെഹ്റു ഇത് തയാറാക്കിയത് ആമുഖം ഒരുതവണ മാത്രമാണ് ദേഭഗതിചെയ്യപ്പെട്ടിട്ടുള്ളത്. 1976-ലെ 42-)0 ഭേദഗതിയിൽ ആമുഖത്തിൽ സോഷ്യലിസം, മതനിരപേക്ഷത, അഖണ്ഡത എന്നിവകൂടി ഉൾപ്പെടുത്തി. ആമുഖം എന്ന ആശയം അമേരിക്കൻ ഭരണഘടനയിൽ നിന്നാണ് സ്വീകരിച്ചിരിക്കുന്നത്. .ഭരണഘടനയുടെ ആത്മാവ്,ഭരണഘടനയുടെ താക്കോല്എന്നിങ്ങനെ അമുഖത്തെ വിശേഷിപ്പിച്ചത്നെഹ്റു ആണ്
. ഇന്ത്യന്ഭരണഘടനയുടെ തിരിച്ചറിയല്കാര്ഡ്എന്നും അമുഖത്തെ വിശേഷിപ്പിക്കാറുണ്ട്.ഇന്ത്യയുടെ രാഷ്ട്രീയ ജാതകം എന്ന് അമുഖത്തെ വിശേഷിപ്പിച്ചത്നെഹ്റു ആണ്.

റിപ്പബ്ലിക് (Republic)
ഭരണഘടന ആമുഖം ഇന്ത്യ പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക് ആണെന്നു പ്രഖ്യാപിക്കുന്നു 1950 ജനുവരി 26ന് ഇന്ത്യൻഭരണഘടന നിലവിൽ വന്നതോടുകൂടി ഇന്ത്യൻ യൂണിയൻ സ്വതന്ത്ര പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായിത്തീർന്നു.
ബി. ആർ അബദ്കറെ ഭരണഘടന ശില്പി എന്നു വിശേഷിപ്പിക്കുന്നു.
ഇന്ത്യൻ ഭരണഘടനയിലെ മൗലിക അവകാശങ്ങൾ അമേരിക്കൻ ഭരണ ഘടനയെ മാതൃകയാക്കിയും നിർദേശകതത്ത്വങ്ങൾ അയർലൻഡിന്റെ ഭരണഘടനയെ മാതൃകയാക്കിയുമാണ് തയാറാക്കിയിരിക്കുന്നത്.
1950 ജനുവരി 26നു ഭരണഘടന നിലവിൽ വരുമ്പോൾ എട്ട് ഷെഡ്യൂളുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഭരണഘടനാ ഭേദഗതി കളെത്തുടർന്ന് ഇപ്പോൾ പന്ത്രണ്ട് ഷെഡ്യൂളുകൾ നിലവിലുണ്ട്.
അലിഖിത ഭരണഘടന അലിഖിത ഭരണഘടനയുള്ള രാജ്യങ്ങൾ ഏതെല്ലാം? ബ്രിട്ടൺ, ഇസായേൽ
 ലോകത്തിലെ ഏറ്റവും പഴക്കമുള്ള ലിഖിത ഭരണഘടനയേത്? യു.എസ്.
ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയുള്ള രാജ്യമേത്?
ഇന്ത്യ
ലോകത്തിലെ ഏറ്റവും ചെറിയ ലിഖിത ഭരണഘ ടനയുള്ള രാജ്യമേത്? യു.എസ്.
ജനാധിപത്യം ഉത്ഭവിച്ചത് എവിടെ നിന്ന്?
 ഗ്രീക്ക് നഗരമായ ഏതൻസിൽ
ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാജ്യമേത്?
ബ്രിട്ടൻ
ആധുനിക ജനാധിപത്യ ചിന്തകൾ രൂപപ്പെട്ട രാജ്യമേത്?
 ബ്രിട്ടൺ
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതിയതാര്?
ജവഹർലാൽ നെഹ്റു

Who proposed the preamble before the Drafting Committee of the Constitution ?
A) Dr. B. R. Ambedkar
B) Sir Alladi Krishnaswami Ayyer
C) Jawaharlal Nehru
D) M. K. Gandhi
ഇന്ത്യൻ ഭരണഘടനയുടെ കവർപേജ് ഡിസൈൻ ചെയ്ത ചിത്രകാരനാര്? നന്ദലാൽ ബോസ്
ഇന്ത്യൻ ഭരണഘടന പരമാധികാരം നൽകുന്നത് ആർക്കാണ്?
ജനങ്ങൾക്ക്
ഇന്ത്യൻ ഭരണഘടനാ പ്രകാരം നമ്മുടെ രാഷ്ടത്തിന്റെ പേര് എന്ത്?
ഭാരതം/ഇന്ത്യ
ഭരണഘടനാ നിർമ്മാണസഭയെ ആദ്യമായി അഭി സംബോധന ചെയ്തത് ആര്?
ജെ.ബി കൃപലാനി
ഭരണഘടനാ നിർമ്മാണസഭയുടെ ഉപാദ്ധ്യക്ഷൻ ആര്?
എച്ച്. സി മുഖർജി
ഇന്ത്യൻ ഭരണഘടനയെ വിശേഷിപ്പിക്കപ്പെടു ന്നത്?
ക്വാസി- ഫെഡറൽ
ഭരണഘടനാ നിർമ്മാണസഭയിൽ കൊച്ചിയെ പ്രതിനിധാനം ചെയ്തിരുന്നത് ആര്?
പനമ്പിള്ളി ഗോവിന്ദമേനോൻ .
ഡ്രാഫ്റ്റിംഗ് കമ്മിറ്റി
ഭരണഘടനാ നിർമ്മാണ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട കമ്മിറ്റിയായിരുന്നു ഡ്രാഫ്റ്റിംഗ് കമ്മിറ്റി. ഭരണഘടനയുടെ കരടു രൂപം സമർപ്പിക്കുന്നതിനുവേണ്ടിയാണ് ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിച്ചത്. 1947 ആഗസ്റ്റ് 29-നാണ് ഡ്രാഫ്റ്റിംഗ്കമ്മിറ്റിയെ നിയമിച്ച ത് ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ 7 അംഗങ്ങളാണുണ്ടായിരുന്നത്. ബി ആർ അംബേദ്കറായിരുന്നു ഡാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ.
ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിലെ അംഗങ്ങൾ

1. ബി.ആർ അംബേദ്കർ
2. കെ.എം മുൻഷി
3. മുഹമ്മദ് സാദുള്ള
 4. അല്ലാടികൃഷ്ണസ്വാമിഅയ്യർ
 5. എൻ. ഗോപാലസ്വാമി അയ്യങ്കാർ
6. ഡി.പി യ്തത്താൻ
7.ബി.എൽ മിത്തർ
(േഖത്താനുപകരമായി റ്റി.റ്റി കൃഷ്ണമാചാരിയും മിത്താറിനു പകരമായി എൻ.മാധവറാവുവും പിന്നീട് | ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ അംഗങ്ങളായി)
ആമുഖം (Preamble) ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി ആര്?
ജവഹർലാൽ നെഹ്റു
ഏതു രാജ്യത്തു നിന്നാണ് ഇന്ത്യ ആമുഖം കടം കൊണ്ടിരിക്കുന്നത്? യു.എസ്.
ഇന്ത്യൻ ഭരണഘടനയുടെ മനഃസാക്ഷി എന്നറിയപ്പെടുന്നത്?
ആമുഖം
ഭരണഘടനയുടെ താക്കോൽ ' ആത്മാവ്', ' തിരിച്ചറിൽ കാർഡ് എന്നിങ്ങനെ വിശേഷിപ്പിക്കു ന്നത് എന്തിനെയാണ്?
ആമുഖത്തെ
 ഇന്ത്യയുടെ രാഷ്ട്രീയ ജാതകം എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് ആരാണ്?
കെ.എം മുൻഷി
തിരിച്ചറിയൽ കാർഡ് എന്ന് ആമുഖത്തെ വിശേഷി പ്പിച്ചത് ആര്?
എൻ. പൽക്കിവാല
 ഭരണഘടനയുടെ താക്കോൽ എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് ആര്? ഏണസ്റ്റ് ബാർക്കർ
 ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് ?
താക്കൂർദാസ് ഭാർഗ്ഗവ
 'ഭരണഘടനയുടെ ആത്മാവ്', താക്കോൽ '', എന്നിങ്ങനെ ആമുഖത്തെ വിശേഷിപ്പിച്ചതാര്?
ജവഹർലാൽ നെഹ്റു
ആമുഖം ആരംഭിക്കുന്നത്?
നാം ഭാരതത്തിലെ ജനങ്ങൾ..." (We the people of India...)
ഭരണഘടനയുടെ ആമുഖമനുസരിച്ച് ഇന്ത്യയുടെ ഭരണഘടന പദവി : പരമാധികാര സോഷ്യലിസ്റ്റ് മതേതരത്വ ജനാധിപത്യ റിപ്പബ്ലിക്
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്തിട്ടുളളത്?
ഒരു പ്രാവശ്യം
1976-ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ ആമുഖത്തിൽ കൂട്ടിച്ചേർത്ത ആശയങ്ങൾ ഏതെല്ലാം?
സോഷ്യലിസം, മതേതരത്വം.
ചെറു ഭരണഘടനാ അഥവാ മിനി കോൺസ്റ്റിറ്റ്യൂ ഷൻ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി?
 42 ആം ഭരണഘടനാ ഭേദഗതി
ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചത് ഏത് കേസിലാണ്
കേശവാനന്ദഭാരതി കേസ്
ഭരണഘടനാ നിർമ്മാണസഭ ദേശീയ പതാകയെഅംഗീകരിച്ചത്;
1947 ജൂലൈ 22
ഭരണഘടനാ നിർമ്മാണസഭ ദേശീയ ഗാനത്തെ അംഗീകരിച്ചത്.
1950 ജനുവരി 24
ഭരണഘടനാ നിർമ്മാണസഭ ദേശീയ ഗീതത്തെ അംഗീകരിച്ചത്.
1950 ജനുവരി 24
ഭരണഘടന കടമെടുത്ത ആശയങ്ങൾ
അമേരിക്കൻ ഭരണഘടനയിൽ നിന്ന് കടംകൊണ്ട് ആശയങ്ങൾ ഏതെല്ലാം? .
  •  മൗലിക അവകാശങ്ങൾ 
  • ആമുഖം 
  • സ്വത ന്ത്രനീതിന്യായവ്യവസ്ഥ 
  • ജുഡീഷ്യൽ റിവ്യൂ
  •  ഇംപീച്ച്മെന്റ് 
  • ലിഖിത ഭരണഘടന 
  • വൈസ് പ്രസിഡന്റ്
  • സുപ്രീംകോടതി
ബ്രിട്ടീഷ് ഭരണഘടനയിൽ നിന്ന് കടംകൊണ്ട് ആശയങ്ങൾ ഏതെല്ലാം?
  • പാർലമെന്ററി ജനാധിപത്യം (തിരഞ്ഞെടുപ്പ്)
  • . ഏക പൗരത്വം .
  • നിയമ വാഴ്ച .
  • കാബിനറ്റ് സമ്പ്രദായം .
  • രാഷ്ട്രതലവന് നാമമാത്രമായ അധികാരം 
  • റിട്ടുകൾ . 
  • ദ്വി മണ്ഡല സഭ . 
  • തിരഞ്ഞെടുപ്പ് സംവിധാനം
  • കൂട്ടുത്തരവാദിത്വം . 
  • കംപ്ട്രോളർ & ഓഡിറ്റർ ജനറൽ 
  • സ്പീക്കർ
The concept of single citizenship has been adopted from which country ?
(A) USA
(B) France
 (C) Italy
(D) UK
കാനഡയിൽ നിന്ന് കടംകൊണ്ട ആശയങ്ങൾ ഏതെല്ലാം?
  • ഫെഡറൽ സംവിധാനം
  • അവശിഷ്ടാധികാരം
  • യൂണിയൻ, സ്റ്റേറ്റ് ലിസ്റ്റുകൾ
 അയർലന്റിൽ നിന്ന് കടമെടുത്ത ആശയങ്ങൾ ഏതെല്ലാം?
  • മാർഗ നിർദ്ദേശക തത്ത്വങ്ങൾ
  • പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് .
  • രാജ്യസഭയിലേക്ക് രാഷ്ടപതി നാമനിർദേശം ചെയ്യുന്നത്
 റഷ്യൻ ഭരണഘടനയിൽ നിന്ന് കടമെടുത്ത ആശയം?
  • മൗലിക കടമകൾ
ഓസ്ട്രേലിയയിൽ നിന്ന് കടമെടുത്ത ആശയം?
  • കൺകറന്റ് ലിസ്റ്റ്
  • പാർലമെന്റിന്റെ സംയുക്ത സമ്മേളനം
  • അടിയന്തിരാവസ്ഥ
ദക്ഷിണാഫ്രിക്കയിൽ നിന്ന് കടമെടുത്ത ആശയം?
  • ഭരണഘടനാ ഭേദഗതി
ജർമ്മനിയിൽ നിന്ന് കടമെടുത്ത ആശയം?
  • അടിയന്തിരാവസ്ഥ
ഫ്രാൻസിൽ നിന്ന് കടമെടുത്ത ആശയങ്ങൾ ഏതെല്ലാം? .
  • റിപ്പബ്ലിക്
  • സമത്വ സങ്കല്പങ്ങൾ 
ഇന്ത്യൻ ഭരണഘടനയെ രൂപപ്പെടുത്തുന്നതിൽ ഏറ്റവും സ്വാധീനം ചെലുത്തിയത് ഏത് ഭരണഘ ടനാ നിയമമാണ്?
  • 1935-ലെ ബിട്ടീഷ് ഇന്ത്യയിലെ ഭരണഘടനാ നിയമം
ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് 1935 പ്രകാരം പിന്നീട് നിലവിൽ വന്നത്
·         ഗവർണർ പദവി .

·         ഫെഡറൽ കോടതി .
       
·         പബ്ലിക് സർവ്വീസ് കമ്മീഷൻ
       
(1919-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് പ്രകാരമാണ് ഇന്ത്യയിൽ ആദ്യമായി പബ്ലിക്ക് സർവ്വീസ് കമ്മീഷൻ രൂപീകരിക്കപ്പെട്ടത്. എങ്കിലും ഇന്നത്തെ നിലയിൽ ഫെഡറൽ സംവിധാനത്തി ലുള്ള വിവിധ പബ്ലിക്ക് സർവ്വീസ് കമ്മീഷനുകൾ രൂപീകരിക്കുന്നതിന് കാരണമായത് 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് പ്രകാരമാണ്)


ഭരണഘടനയുടെ ആമുഖപേജ് നന്ദലാൽ ബോസിന്റെ ശിഷ്യനായ ബെഹാർ  റാം മനോഹർ സിൻഹയാണ് തയ്യാറാക്കിയത് 

അഭിപ്രായങ്ങള്‍

  1. കൈ എഴുത്തു പ്രതി തയ്യാറാക്കിയത് ആരാണ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇന്ത്യൻ ഭരണഘടനയുടെ കൈയെഴുത്ത് പ്രതികൾ ഹിന്ദിയിലും ഇംഗ്ലീഷിലും തയാറാക്കിയിട്ടുണ്ട് .ഈ രണ്ട് പകർപ്പുകളിലും ഭരണഘടന തയ്യാറാക്കിയ ഭരണഘടനാ അസംബ്ലിയിലെ ഓരോ അംഗവും ഒപ്പിട്ടു, Prem Behari Narain Raizada ആണ് ഈ രണ്ട് കയ്യെഴുത്ത് പ്രതികളും തയ്യാറാക്കിയത്

      ഇല്ലാതാക്കൂ
  2. ഇന്ത്യൻ ഭരണഘടനയുടെ കൈയെഴുത്ത് പ്രതികൾ ഹിന്ദിയിലും ഇംഗ്ലീഷിലും തയാറാക്കിയിട്ടുണ്ട് .ഈ രണ്ട് പകർപ്പുകളിലും ഭരണഘടന തയ്യാറാക്കിയ ഭരണഘടനാ അസംബ്ലിയിലെ ഓരോ അംഗവും ഒപ്പിട്ടു, Prem Behari Narain Raizada ആണ് ഈ രണ്ട് കയ്യെഴുത്ത് പ്രതികളും തയ്യാറാക്കിയത്

    മറുപടിഇല്ലാതാക്കൂ
  3. അടിയന്തരാവസ്ഥ കടമെടുത്തത് അസ്ത്രേലിയയില്‍ നിന്നാണോ ജര്‍മനിയില്‍ നിന്നാണോ.?ഇവിടെ രണ്ടും കാണുന്നു.

    മറുപടിഇല്ലാതാക്കൂ

  4. ഇന്ത്യയിലെ ഫെഡറൽ സംവിധാനം ഏത് രാജ്യത്തിന്റെ മാതൃകയിൽ ഉള്ളതാണ്?

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ